വെൺമണി കോശി-സാറാമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള ഭവന നിർമ്മാണത്തിന്റെ താക്കോൽദാനം ഞായറാഴ്ച.

വെൺമണി : തറയിലേത്ത് കോശി സാറാമ്മ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ സുപ്രിം കോടതിയിലെ സീനിയർ അഭിഭാഷകൻ ഗൗരവ്വ്' കുമാർ ബാനർജിയുടെ
സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച കേരള മുൻ ചീഫ് സെക്രട്ടറി എം. വിജയാനന്ദ് നിർവ്വഹിക്കും. രാവിലെ 11.30-ന് നടക്കുന്ന ചടങ്ങിൽ ചെയർമാൻ ടി.കെ മാത്യു അദ്ധ്യക്ഷത വഹിക്കും.വെൺമണി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഒരു കുടുംബത്തിനാണ് ഭവനം നിർമ്മിച്ച നൽകുന്നത്. 

കോശി-സാറാമ്മ ചാരിറ്റബൾട്രസ്റ്റ് 2012 മുതൽ വെൺമണിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി
ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇപ്പോൾ ഏഴ് പദ്ധതികൾ
നിർമ്മാണ ഘട്ടത്തിലാണ് .അതിൽ ആദ്യത്തെ സംരഭത്തിൻ്റെ ഉദ്ഘാടനമാണ് ഞായറാഴ്ച നടക്കുന്നത്. ബാക്കി പദ്ധതികൾ 2025 ഏപ്രിലോടെ പൂർത്തീകരിക്കും.ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം എന്നിവയാണ് പദ്ധതികൾ.ട്രസ്റ്റിൻ്റെ ചെയർമാനായി ടി.കെ മാത്യുവും ട്രഷററായി ടി.കെ. സൈമണും പ്രവർത്തിക്കുന്നു.ഏഴ് പദ്ധതികൾക്കായി 53 ലക്ഷം രൂപയാണ് ഗൗരവ്വ് ബാനർജി നൽകുന്നത്. 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.