പ്രധാന വാർത്തകൾ.

ഇന്ന് 1200 മാണ്ട് തുലാം 27 ബുധനാഴ്ച
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Saji Kuriakose
‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’
സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിർന്ന നേതാവുംമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ

മനസ്സിലാക്കിയില്ലെന്നുമടക്കം പറയുന്ന ജയരാജന്റെ ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും , പാലക്കാടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. എന്നാൽ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്ന് ഇപി ജയരാജൻ പ്രതികരിച്ചു.
ബാലപീഡനങ്ങൾ മറച്ചുവച്ച ആംഗ്ലിക്കന്‍ സഭാതലവന്‍ ജസ്റ്റിന്‍ വില്‍ബി രാജിവച്ചു.
ബാലപീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ച് ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ (ആംഗ്ലിക്കന്‍ സഭ) തലവന്‍ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവച്ച് ഒഴിഞ്ഞു. ബ്രിട്ടീഷ്
രാജകുടുംബത്തിന്റെ ഔദ്യോഗിക ആത്മീയ പുരോഹിതനാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് . 2013 മുതല്‍ വില്‍ബി ആര്‍ച്ചുബിഷപ്പായി ചുമതല നിര്‍വഹിച്ചു വരികയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജാവാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും മുതിര്‍ന്ന ബിഷപ്പിനെ സഭാ തലവനായി നിയമിക്കുന്നത്.
1970കളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നടപടി എടുത്തില്ല എന്നതാണ് പ്രധാന ആരോപണം.
കോളേജുകളിൽ നാളെ പഠിപ്പു മുടക്ക്.
ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള കാലിക്കറ്റ് സർവ്വകലാശാലകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സമരപരിപാടികളുടെ ഭാഗമായി നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
"കട്ടന്‍ ചായയും പരിപ്പുവടയും" 
പ്രതികരിച്ച് വിഡി സതീശൻ
കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായതെന്നും ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്നും സതീശൻ ചോദിച്ചു. ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
വോട്ടെടുപ്പ് തുടരുന്നു.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും മികച്ച പോളിംഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.
"കട്ടന്‍ ചായയും പരിപ്പുവടയും" 
പ്രസാധനം ഡി സി ബുക്സ് നീട്ടിവച്ചു. 
കട്ടന്‍ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്സ് നീട്ടിവച്ചു. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്സ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് കുറിപ്പില്‍ പ്രതികരിച്ചിട്ടുണ്ട്.
പുസ്തക വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ.
ഇ.പി.ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇ പി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 
ഇ പി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിയുടെ ആത്മകഥ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും കൊടുത്തത് കിട്ടുമെന്നും സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണെന്നും അവരെ അവിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപി എല്ലാം തുറന്നുപറയുന്ന ആളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ഇപി.ജയരാജന്റെ പുസ്തകവിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇ.പി. ജയരാജന്‍ പറയാനുള്ള എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന വ്യക്തിയാണെന്നും അദ്ദേഹം പറയാത്ത ഒരു കാര്യവും പ്രസാധകര്‍ പുസ്തകത്തില്‍ ചേര്‍ക്കുമെന്ന് തോന്നുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 
ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ പി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരോപണം ഗുരുതരമല്ലെന്നും അസംബന്ധമാണെന്നും അങ്ങനെയൊന്ന് എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥികൾ.
ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥികള്‍. ഇപി ജയരാജന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോ.പി.സരിന്‍ പറഞ്ഞു. പുസ്തകം വായനക്കാരുടെ കൈയില്‍ എത്തിയിട്ടാണ് ചര്‍ച്ചയാകേണ്ടതെന്നും തനിക്കെതിരെ പരാമര്‍ശം ഉണ്ടെങ്കില്‍ ഉറപ്പായും മറുപടി പറയുമെന്നും സരിന്‍ പറഞ്ഞു. വിഷയത്തില്‍ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്നാണ് യു.ആര്‍ പ്രദീപ് പറഞ്ഞത്. ആദ്യം പുസ്തകം വായിക്കട്ടേയെന്ന് പറഞ്ഞ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ഇന്ന് തന്നെ വാര്‍ത്ത വന്നതില്‍ ദുരുദ്ദേശമുണ്ടെന്നും പറഞ്ഞു.
സിപിഎം സമ്പൂർണ്ണ തകർച്ചയിലേക്ക് എന്ന് കെ സുരേന്ദ്രൻ.
സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോവുകയാണെന്നും അതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകളെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപി ഒന്നു കൊണ്ടും ഭയക്കേണ്ടതില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇപിയോട് പിണറായിയും പാര്‍ട്ടിയും കാണിച്ചത് നീതി നിഷേധമാണെന്നും ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പ്രകാശ് ജാവ്ദേക്കര്‍ കണ്ടിട്ടുണ്ടെന്നും എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു.
അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന്  പ്രിയങ്ക ഗാന്ധി.
പാര്‍ലമെന്റില്‍ അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന് വയനാടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്നും അക്കാര്യം ഉറപ്പ് നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്റില്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകള്‍ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് കരുതുന്നുവെന്നും പ്രിയങ്ക പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.
ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് സിനിമ സംവിധായകന്‍ ലാല്‍ജോസ്.
ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് സിനിമ സംവിധായകന്‍ ലാല്‍ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും, ഇങ്ങനെ തന്നെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ സ്‌കൂളുകള്‍ മെച്ചപ്പെട്ടുവെന്നും പക്ഷേ റോഡുകള്‍ ഇനിയും മെച്ചപ്പെടണമെന്നും തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകുമെന്നും എന്നാല്‍ തനിക്ക് സര്‍ക്കാരിനെതിരെ പരാതി ഇല്ലെന്നും ലാല്‍ ജോസ് പറഞ്ഞു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര്‍ എല്‍ പി സ്‌കൂളിലെ 97 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.
കേസെടുക്കാതെ പത്തനംതിട്ട പോലീസ്.
പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മൂന്നംഗ സമിതിയെ നിയമിച്ചു.
സംസ്ഥാന സ്‌കൂള്‍ കായികമേള സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന അനുഭവം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കേസെടുക്കാൻ കോടതിയുടെ അനുമതി തേടി.
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി ചേലക്കര പൊലീസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കും.
കേസെടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി റദ്ദാക്കി.
പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം.
വീട് ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ.
വടകര പുത്തൂരില്‍ റിട്ടയേര്‍ഡ് പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ പിടിയില്‍. പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന്‍ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടര്‍ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന്‍ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ സ്വദേശിയും മുന്‍ പോസ്റ്റ്മാനുമായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമി സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.
പുഴയിൽ വീണ യുവാവിനെ കാണാതായി
എറണാകുളം ഏലൂരില്‍ യുവാവിനെ പുഴയില്‍ വീണ് കാണാതായി. കളമശേരി സ്വദേശി നിതിനെയാണ് (35) കാണാതായത്. ഏലൂര്‍ മേത്താനം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. സഹോദരനോടൊപ്പം പാലത്തിനു മുകളില്‍ നില്‍ക്കവെയായിരുന്നു അപകടം.
ആനയുടെ മരണകാരണം തെളിഞ്ഞു.
പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാനയും കുഞ്ഞും ചെരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തിലെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചോലയില്‍ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയില്‍ നെഞ്ചിടിച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് പാലക്കാട് തെങ്കര മെഴുകുംപാറ മിച്ചഭൂമി ഗ്രാമത്തില്‍ വെള്ളക്കെട്ടിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ അമ്മയാനയുടെ ജഡം കണ്ടെത്തിയത്.
ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു.
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ബാലാജിക്കാണ് കുത്തേറ്റത്. അര്‍ബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് 25കാരനായ വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തരേന്ത്യയിൽ കൊടും ശൈത്യം.
ഉത്തരേന്ത്യയില്‍ കൊടും ശൈത്യത്തെ തുടര്‍ന്ന് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ ദില്ലി വിമാനത്താവളത്തില്‍ പ്രതിസന്ധി. ദില്ലിയില്‍ നിന്നുള്ള ഒരു വിമാനം റദ്ദാക്കുകയും 10 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. മേഖലയില്‍ നിലവില്‍ കാഴ്ചാപരിധി 50 മീറ്റര്‍ മാത്രമാണ്. ദില്ലിയില്‍ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.
തെലുങ്കാനയിൽ ട്രെയിൻ പാളം തെറ്റി
തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ പെദ്ദപ്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിന്‍ ആയിരുന്നു. ട്രെയിന്‍ പാളം തെറ്റിയതോടെ 20 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികള്‍ വഴി തിരിച്ചു വിട്ടു. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുന്നെന്ന് റെയില്‍വേ അറിയിച്ചു.
ബുൾഡോസർ രാജ് അനുവദിക്കില്ലെന്ന് സുപ്രീം കോടതി.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകുമെന്ന് സുപ്രീംകോടതി. ബുള്‍ഡോസര്‍ ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകുമെന്നും അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്നും പാര്‍പ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.
ഭീഷണി മുഴക്കിയ അഭിഭാഷകനെ അറസ്റ്റ് ചെയ്തു.
ബാന്ദ്ര പോലീസിന്റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ ഫൈസാന്‍ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിവരം.
അഫ്ഗാനിസ്ഥാൻ ഇന്ത്യയില്‍ ആക്ടിംഗ് കോണ്‍സലിനെ നിയമിച്ചതായി റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇന്ത്യയില്‍ ആക്ടിംഗ് കോണ്‍സലിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, വിഷയത്തില്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാനുഷിക വിഷയങ്ങളില്‍ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല.
കാലാവസ്ഥ ഉച്ചകോടി തുടങ്ങി
197 രാജ്യങ്ങളും പിന്നെ യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന യുഎന്‍ സമിതിയിലെ അംഗരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്നലെ അസര്‍ബൈജാനില്‍ തുടക്കമായി. എന്നാല്‍, പരിപാടിയുടെ നടത്തിപ്പിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ട് യുവ പരിസ്ഥിതി സംരക്ഷകയായ ഗ്രെറ്റ തുംന്‍ബര്‍ഗ് രംഗത്തെത്തി. ഏകാധിപത്യ സ്വഭാവമുള്ള പരിസ്ഥിതിയെ ഗുരുതരമായ രീതിയില്‍ ചൂഷണം ചെയ്യുന്ന അസര്‍ബൈജാന് കാലാവസ്ഥാ ഉച്ചകോടി നടത്താന്‍ എന്ത് ധാര്‍മ്മിതകയാണ് ഉള്ളതെന്ന് ഗ്രെറ്റ തുംന്‍ബര്‍ഗ് ചോദിച്ചു.
രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. 
രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അല്‍ മന്‍ദബ് കടലിടുക്കില്‍ വെച്ചാണ് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് ചെങ്കടലിലും ഗള്‍ഫ് ഓഫ് ഏദനിലും കപ്പലുകള്‍ ലക്ഷ്യം വെച്ച് ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. ഗാസയില്‍ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികള്‍ പ്രതികരിച്ചിരുന്നത്.
ജയിലിൽ സംഘർഷം 15 പേർ മരിച്ചു.
ഇക്വഡോറിലെ കുപ്രസിദ്ധമായ ജയിലില്‍ തമ്മിലടിച്ച് 15പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തടവുകാര്‍ തമ്മിലുള്ള വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഇക്വഡോറിലെ ഏറ്റവും വലുതും ഏറ്റവും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലിലെ കൊലപാതകങ്ങളേക്കുറിച്ച് പുറത്ത് വരുന്ന വിവരം. 2021ല്‍ ഇവിടെ തടവുകാര്‍ക്കിടയിലുണ്ടായ കലാപത്തില്‍ 119 പേരാണ് കൊല്ലപ്പെട്ടത്.
ഇക്വഡോർ ഫുട്ബോൾ താരം അപകടത്തിൽ മരിച്ചു.
ഇക്വഡോര്‍ യുവ ഫുട്ബോളര്‍ മാര്‍ക്കോ അംഗുലോയ്ക്ക് കാറപകടത്തെ തുടര്‍ന്ന് ദാരുണാന്ത്യം. 22കാരനായ താരം ഒക്റ്റോബര്‍ ഏഴിനുണ്ടായ കാറപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇക്വഡോര്‍ ദേശീയ ടീമിനൊപ്പം രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം.
FIFTY FIFTY Result
(13/11/2024)
1 st Prize : 
Amount: ₹1,00,00,000/-
FC824838  

Consolation Prize :
Amount: ₹8,000/-
FA824838 FB824838 FD824838 FE824838 FF824838 FG824838 FH824838 FJ824838 FK824838 FL824838 FM824838  

2 nd Prize : 
Amount: ₹10,00,000/-
FH797673  

3 rd Prize : 
Amount: ₹5,000/-
0097 1466 1569 2109 2232 2327 2637 2959 3420 3633 3910 3940 4069 4253 4386 5731 6968 7869 7960 7973 8452 9130 9889  

4 th Prize :
Amount: ₹2,000/-
0355 0763 1482 2160 2651 2887 2964 3302 3647 6363 6432 7794  

5 th Prize : 
Amount: ₹1,000/-
0222 0239 1111 2609 3153 3944 4064 4366 4528 5491 6404 6445 6787 6874 7224 7497 7752 7868 8209 8313 8575 9391 9567 9813  

6 th Prize :
Amount: ₹500/-
0220 0784 0789 0981 0986 1079 1263 1330 1366 1687 1889 1967 2048 2131 2182 2194 2608 2658 2769 3076 3124 3195 3219 3232 3263 3436 3545 3562 3572 3573 3591 3612 3640 3691 3715 3947 4602 4635 4689 4700 4736 4806 4844 4938 4950 5216 5242 5270 5275 5377 5487 5506 5518 5525 5775 5787 5947 6075 6207 6291 6297 6300 6362 6415 6611 6962 7021 7185 7238 7301 7370 7467 7620 7626 7771 7814 7895 7914 7951 8083 8263 8302 8533 8736 8741 8762 8792 8997 9030 9068 9199 9265 9356 9488 9553 9632  

7 th Prize : 
Amount: ₹100/-
0010 0094 0202 0207 0245 0279 0295 0356 0460 0494 0513 0641 0673 0696 0739 0819 1034 1139 1190 1258 1349 1420 1439 1535 1752 1917 2018 2282 2509 2544 2618 2669 2732 2774 2781 2865 2958 2980 3052 3142 3179 3199 3364 3438 3498 3563 3581 3611 3670 3681 3803 3820 3831 3912 4012 4037 4061 4107 4198 4211 4554 4645 4678 4687 4716 4917 4929 4983 5074 5088 5124 5176 5224 5236 5320 5553 5594 5657 5870 5876 6005 6108 6136 6159 6248 6253 6420 6608 6616 6644 6647 6717 6823 6964 7032 7253 7308 7362 7425 7622 7649 7733 7780 7818 8055 8063 8207 8214 8365 8414 8564 8865 9041 9174 9183 9193 9289 9332 9378 9423 9448 9583 9691 9780 9831 9974 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.