പ്രധാന വാർത്തകൾ.

ഇന്ന് 1200 മാണ്ട് വ്യശ്ചികം 1 ശനിയാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Saji Kuriakose
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
സന്ദീപ് വാര്യര്‍ ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക്. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ
സുധാകരനും വി ഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും ഞാൻ പ്രതീക്ഷിച്ചുവെന്നതാണ് തന്റെ തെറ്റെന്നും പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയിൽ താനെന്നും ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടുവെന്നും സന്ദീപ് പറഞ്ഞു. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വര്‍ഷക്കാലം നടപടി നേരിട്ടുവെന്നും ഞാനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവര്‍ണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. 
കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞ വനിതാ
എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ചുനിന്നപ്പോള്‍ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാര്‍ഥികള്‍ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വന്നാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മാപ്പ് പറയിച്ചത്.
വീയപുരത്ത്  വയോധികയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍.
തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍. വിയപുരം കല്ലേലിപ്പത്ത് കോളനിയില്‍ അനി(53)യാണ് പിടിയിലായത്. വിയപുരം പായിപ്പാട് ആറ്റുമാലില്‍ വീട്ടില്‍ സാറാമ്മ അലക്‌സാണ്ടറി(76)ന്റെ സ്വര്‍ണമാണ് കവര്‍ന്നത്. ഒരു മാലയും നാലു വളയും ഉള്‍പ്പെടെ എട്ടു പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇവരുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് അനി മുഖംമൂടി ധരിച്ച് എത്തി. അടുക്കളയില്‍ നിന്ന ഇവരുടെ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചത്. എസ്.ഐ. പ്രദീപ്, ജി.എസ്.ഐ മാരായ ഹരി, രാജീവ്, സി.പി. വിപിന്‍, ഹോം ഗാര്‍ഡ് ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപിക്കാർ കോൺഗ്രസിലേക്ക് ഒഴുകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി.
സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോൺഗ്രസിന് ഇനി നല്ല കാലമാണെന്നും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപിക്കാർ കോൺഗ്രസിലേക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ മതേതരത്വത്തിൻ്റെ വഴിയിൽ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു ഇത്തരം രാഷ്രീയത്തിന് ഇനി പ്രസക്തിയില്ലെന്നും ബിജെപി വിടുന്നവർ സിപിഎമ്മിലേക്കല്ല, കോൺഗ്രസിലേക്കാണ് വരുന്നതെന്നും ബിജെപിയുടെ വളർച്ച നിന്നുവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പാലക്കാട്ട് യുഡിഎഫിന് വലിയ ജയം ഉണ്ടാകും. സന്ദീപിന്റെ വരവ് അത് ഒന്നു കൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവ്.
കൊല്ലത്ത് സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവിന് കൊല്ലം അസിസ്‌റ്റന്‍റ് സെഷൻസ് ജഡ്‌ജ് ശിക്ഷ വിധിച്ചു. കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഫൈസൽ, അഞ്ചാംപ്രതി – മുഹമ്മദ് താഹീർ, ഏഴാം പ്രതി സലീം, എട്ടാംപ്രതി അബ്‌ദുൾ ജലീൻ, മൂന്നാംപ്രതി ഇർഷാദ്, നാലാം പ്രതി ഷഹീർ, പത്താം പ്രതി കിരാർ എന്നിവർക്കാണ് കോടതി ഏഴ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചത്. 2012 ജനുവരിയിൽ കണ്ണനല്ലൂരിൽവച്ചാണ് സിപിഎം പ്രവർത്തകരായ രഞ്ജിത്ത്, സെയ്‌ഫുദ്ദീൻ എന്നിവരെ പ്രതികൾ ആക്രമിച്ചത്. സിപിഎം സമ്മേളനത്തിന്‍റെ കൊടി കെട്ടിയ ശേഷം വീട്ടിലേക്ക് പോയ പ്രവർത്തകരെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്താൻ ശ്രമിക്കുകയായയിരുന്നു.
കേന്ദ്ര അവഗണനക്ക്  എതിരെ സിപിഐ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.
ബിനോയ് വിശ്വം
വയനാട് ദുരന്തം ദേശീയ പരിഗണന അര്‍ഹിക്കുന്നതല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അവരുടെ കാപട്യം
വിളിച്ചറിയിക്കുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദുരന്തത്തിന്റെ പതിനൊന്നാം നാളില്‍ വയനാട്ടിലെത്തിയ പ്രധാനമന്ത്രി കാണിച്ചതെല്ലാം അത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത നാടകം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും കാണിക്കുന്ന കൊടിയ വഞ്ചനയാണെന്നും കേന്ദ്ര അവഗണനക്കെതിരെ ഈ മാസം 21ന് സംസ്ഥാന വ്യപകമായി സിപിഐ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. 
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും
പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. പ്രതിപക്ഷ നേതാക്കളുടെ ബാഗുകള്‍ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. 
 ഒരു പുരുഷന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്
ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളില്‍ പെണ്‍കുട്ടി വിവാഹിതയാണോ അല്ലയോ എന്നത് കണക്കാക്കതെ ബലാൽസംഗമായി കണക്കാക്കും.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനം വിവേചന പൂര്‍ണമായതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി..
നവംബര്‍ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 
വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ നവംബര്‍ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹര്‍ത്താലെങ്കില്‍ കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 
കേന്ദ്രസര്‍ക്കാര്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന്    രമേശ് ചെന്നിത്തല.
 നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അഞ്ഞൂറോളം പേര്‍ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണെന്നും വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിതെന്നും ചെന്നിത്തല പറഞ്ഞു. 
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.
രാത്രി വീടിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പനിയിൽ ചവിട്ടിയാണ് നിരണം സ്വദേശി
പാലക്കൽ വീട്ടിൽ പ്രസന്നകുമാർ (സാധു ആശാൻ -58)മരണപ്പെട്ടത്.വീടിന് തൊട്ടു സമീപം
  വച്ചായിരുന്നു അപകടം. മരക്കമ്പ്
 വീണാണ് വൈദ്യുത കമ്പി പൊട്ടിവീണത്. സംസ്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.മാലിനി ആണ് ഭാര്യ. ഏക മകൾ ദേവി.
ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
 ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പറയുന്ന കാര്യങ്ങളൊന്നും ആ പുസ്തകത്തില്‍ എഴുതാന്‍
ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുവരെ എഴുതിയ ഭാഗത്ത് ഇതൊന്നുമില്ല എന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കി.
ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ.
 ഇപിയെ പാര്‍ട്ടി വിശ്വസിക്കുന്നുവെന്നും ഇപി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഡിസി ബുക്സുമായി ഇപി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ വെള്ളിയാഴ്ച ദിനങ്ങള്‍തിരുവനന്തപുരം കിളിമാനൂരിൽ 
യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
കാസ‍ർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കിളിമാനൂരിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്തി.
അയൽവാസിയെ വെട്ടി കൊലപ്പെടുത്തി. കിളിമാനൂർ കാരേറ്റ് സ്വദേശി ബാബുരാജ് ആണ് കൊല്ലപ്പെട്ടത്. ബാബുരാജിന്റെ അയൽവാസിയായ സുനിൽകുമാറിനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ ബാബുരാജ് സുനിൽകുമാറുമായി തർക്കത്തിൽ ഏർപ്പെട്ടു.പിന്നീട് കയ്യാങ്കളിയിലേക്കും പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല .ബാബുരാജ് മിക്കദിവസങ്ങളിലും മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 
നൈജീരിയ,ബ്രസീൽ, ഗയാന എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും.
നൈജീരിയ, ബ്രസീൽ, ഗയാന എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഉച്ചയ്ക്ക് 1 മണിക്ക്
യാത്രതിരിക്കുന്ന മോദി നൈജീരിയൻ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയിൽ എത്തും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചർച്ച മോദിയുടെ സന്ദർശനവേളയിൽ നടക്കും. ബ്രസീലിൽ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.
പാലക്കാട്ടെ മസ്ജിദുകളില്‍ യുഡിഎഫിനായി പ്രചാരണം നടത്തുകയാണെന്ന് എ എ റഹീം എംപി.
 എസ്ഡിപിഐ വെള്ളിയാഴ്ച ദിനങ്ങള്‍ പാലക്കാട്ടെ മസ്ജിദുകളില്‍ യുഡിഎഫിനായി പ്രചാരണം നടത്തുകയാണെന്ന് സിപിഎം രാജ്യസഭാംഗം എഎ റഹീം എംപി. എസ്ഡിപിഐ ലഘുലേഖകള്‍ വിതരണം ചെയ്ത് പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രചരിപ്പിക്കുകയാണെന്നും റഹീം പറഞ്ഞു..
അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കും.
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും മറ്റും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 
ആചാരങ്ങൾ പലതും ഇല്ലാതാകും.
 കേരള ഹൈക്കോടതി നാട്ടനകളെ സംരക്ഷിയ്ക്കുവാനും, ഉല്‍സവ ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പ് സുരക്ഷിതമാക്കുവാനും പുറപ്പെടുവി ച്ചിട്ടുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പലതും അപ്രയോഗികവും കേരളത്തിലെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പുകളുടെ അന്തകവിത്തായി മാറുമെന്ന് എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ.പി. മനോജ് കുമാര്‍. രാത്രി 10 മണി മുതല്‍ 4 മണി വരെ ആനകളുടെ യാത്ര പാടില്ല എന്ന് പറഞ്ഞാല്‍ ദേവമേള എന്ന് അറിയപ്പെടുന്ന 1435 ലേറെ വര്‍ഷം പഴക്കമുള്ള പെരുവനം- ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാ രാത്രി പൂരങ്ങളും അവസാനിക്കുമെന്നും കാലത്ത് 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുവഴിയില്‍ ആന എഴുന്നള്ളിപ്പ് പാടില്ലെന്ന് പറഞ്ഞാല്‍ തൃശൂര്‍ പൂരം അടക്കം എല്ലാ പൂരങ്ങളും, നേര്‍ച്ചകളും, പെരുന്നാളുകളും എന്നന്നേയ്ക്കുമായി അവസാനിയ്ക്കുമെന്നും എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു
 മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് മേല്‍ശാന്തി പി.എന്‍ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമണ്‍ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്.
വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മുന്നു മണിക്ക് നട തുറന്നു. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കും.
ചുമതലപ്പെടുത്തി.
 കേരള സര്‍വകലാശാല നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഫീസ് ഘടന കുത്തനെ വര്‍ധിപ്പിച്ചതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍, പരീക്ഷാ കണ്‍ട്രോളറേയും ഫൈനാന്‍സ് ഓഫീസറേയും ചുമതലപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. 
തെളിമ പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താം.
 തെളിമ പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് റേഷന്‍ ഡിപ്പോയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സമസ്തയില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കം. 
 മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കം. ഭൂമി വിട്ടുകൊടുക്കാന്‍ ആവില്ലെന്ന ലീഗ് വിരുദ്ധ ചേരിയുടെ നിലപാടിനെതിരെ മറുപക്ഷം രംഗത്ത് വന്നു. അതേസമയം, സംഘടനകള്‍ വര്‍ഗീയ പ്രചാരണം നടത്തരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 
മുനമ്പത്ത് ജനങ്ങള്‍ക്ക് ഭരണഘടന അവകാശമുണ്ടെന്ന് കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍. 
മുനമ്പത്ത് ജനങ്ങള്‍ക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും പാര്‍ട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. എപ്പോഴും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മുനമ്പത്ത് ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന സര്‍ക്കാര്‍ നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഏഴാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. 
സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ്. നാലാം ക്ലാസ് വരെ പഠിച്ച 68 കാരനായ ഇന്ദ്രന്‍സിന് പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇനി ലക്ഷ്യം.
വീണ്ടും എലിപ്പനി മരണം
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ പടിഞ്ഞാറ് പാത്തല അനാമിക ഭവനില്‍ നിത്യാനന്ദനാണ് മരിച്ചത്. 45 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.
 പത്തനംതിട്ട നഗരത്തിലെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് മരിച്ചത്. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
മഴ ശക്തമാകും
 സംസ്ഥാനത്ത് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം 8.8 കോടി രൂപ പിടിച്ചെടുത്തു.
 ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ലോട്ടറി രാജാവ്’ സാന്റിയാഗോ മാര്‍ട്ടിന്റെ ഓഫീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം 8.8 കോടി രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍.
ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 
 ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തത്. 
മഹാകുംഭ മേള അപകടരഹിതമായി നടത്താനാവശ്യമായ ഒരുക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 
 മഹാകുംഭ മേള അപകടരഹിതമായി നടത്താനാവശ്യമായ ഒരുക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തടയുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളുടെയും പ്രത്യേക അഗ്നിശമന വാഹനങ്ങളുടെയും എണ്ണം സര്‍ക്കാര്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്..
ദില്ലിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് പുന:ര്‍നാമകരണം ചെയ്തു.
 ദില്ലിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് പുന:ര്‍നാമകരണം ചെയ്തു. സാറെയ് കാലെ ഖാന്‍ ചൗക്ക് ഇനി മുതല്‍ ബിര്‍സ മുണ്ട ചൗക്ക് എന്നാണ് അറിയപ്പെടുക. സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവര്‍ഗ നേതാവുമായിരുന്ന ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിര്‍സ മുണ്ടയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
മണിപുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. 
 സായുധസേനയുടെ പ്രത്യേകാധികാരനിയമം നിലനില്‍ക്കുന്ന മണിപുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണിപുരിലെ ജിരിബാമില്‍ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം
ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം. അമേരിക്കയുടെ പ്രമുഖ റോക്കറ്റ് ലോഞ്ചറിനെ വെല്ലുന്ന പ്രകടനം കാഴ്ച വെക്കുന്ന ‘പിനാക്ക’ വാങ്ങാന്‍ ഫ്രാന്‍സും അര്‍മേനിയയും താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. 
സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ക്യാപ്റ്റനും പാലക്കാട്ടുകാരനായ ഗോള്‍കീപ്പര്‍ എസ്. ഹജ്മല്‍ വൈസ് ക്യാപ്റ്റനുമാകും. ബിബി തോമസ് മുട്ടത്ത് ആണ് ടീം കോച്ച്. പതിനേഴുകാരനായ റിഷാദ് ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം.
പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. 
 സഞ്ജു സാംസണും തിലക് വര്‍മയും നിറഞ്ഞാടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 135 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 47 പന്തില്‍ 120 റണ്‍സ് നേടിയ തിലക് വര്‍മയുടേയും 56 പന്തില്‍ 109 റണ്‍സെടുത്ത സഞ്ജു സാംസണിന്റേയും കരുത്തില്‍ 18 പന്തില്‍ 36 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ മാത്രം വിക്കറ്റ് നഷ്ടപ്പെടുത്തി 283 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 148ന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. 
പാക് അധീന കാശ്മീരിലൂടെ ട്രോഫി കൊണ്ടുപോകുന്നത് ഐ സി സി വിലക്കി.
ചാമ്പ്യന്‍സ് ട്രോഫിയുടെ ‘ട്രോഫി ടൂര്‍’ തടഞ്ഞ് ഐ സി സി. പാക് അധീന കാശ്മീരിലൂടെ ട്രോഫി കൊണ്ടുപോകുന്നത് ഐ സി സി വിലക്കി. ഇന്ന് മുതല്‍ ‘ട്രോഫി ടൂര്‍’ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഐ സി സിയുടെ നടപടി. ജയ് ഷായുടെ പ്രതിഷേധം കാരണമാണ് ഐ സി സി തീരുമാനമെടുത്തതെന്നാണ് ബി സി സി ഐ അറിയിച്ചത്.
KARUNYA Result 
(16/11/2024)
1 st Prize :
Amount: ₹80,00,000/-
KJ729245  

Consolation Prize : 
Amount: ₹8,000/-
KA729245 KB729245 KC729245 KD729245 KE729245 KF729245 KG729245 KH729245 KK729245 KL729245 KM729245  

2 nd Prize : 
Amount: ₹5,00,000/-
KF308750  

3 rd Prize :
Amount: ₹100,000/-
KA636587 KB293512 KC169765 KD294425 KE779835 KF991780 KG534822 KH650675 KJ860441 KK760756 KL594857 KM778913  

4 th Prize :
Amount: ₹5,000/-
0223 0323 0555 0771 3089 3333 3788 4307 4983 6372 8072 8140 8594 8621 8652 8883 9388 9731  

5 th Prize : 
Amount: ₹2,000/-
2409 4451 4831 4954 5436 6652 7317 7548 8306 9486  

6 th Prize :
Amount: ₹1,000/-
1419 2526 3740 4648 4951 5663 5848 5899 6132 8390 8472 9292 9305 9870  

7 th Prize :
Amount: ₹500/-
0069 0137 0189 0608 0636 0639 0717 0774 0786 0843 1013 1087 1170 1459 1516 1801 2106 2288 2320 2374 2535 2562 2598 2787 3021 3556 3730 3735 4081 4085 4247 4260 4317 4345 4512 4589 4597 4927 4955 5133 5216 5289 5488 5895 5911 6029 6176 6313 6414 6419 6517 6530 6539 6595 6718 6846 7046 7094 7529 7596 7617 7716 7771 7777 7997 8089 8284 8290 8569 8590 8655 8711 9078 9088 9237 9401 9641 9836 9957 9958  

8 th Prize : 
Amount: ₹100/-
0000 0039 0392 0469 0528 0617 0688 0827 1012 1119 1122 1147 1162 1183 1359 1454 1487 1596 1626 1833 1886 2027 2077 2209 2281 2287 2395 2545 2679 2953 2995 3014 3042 3077 3112 3165 3321 3404 3465 3538 3603 3622 3657 3679 3845 3915 4024 4142 4202 4319 4493 4764 4867 4912 4984 4998 5022 5055 5059 5071 5220 5235 5259 5271 5366 5397 5400 5810 5855 5980 5997 6014 6145 6173 6174 6181 6183 6233 6294 6516 6778 6863 6876 6886 7053 7076 7333 7350 7415 7545 7573 7576 7648 7768 7817 7829 7896 7992 8343 8358 8360 8367 8382 8512 8545 8589 8644 8690 8719 8863 8944 8999 9386 9423 9439 9610 9620 9631 9643 9757 9823 9894 9961 9968  
NIRMAL Result
15/11/2024
1 st Prize :
Amount: ₹7,000,000/-
NF297425  

Consolation Prize :
Amount: ₹8,000/-
NA297425 NB297425 NC297425 ND297425 NE297425 NG297425 NH297425 NJ297425 NK297425 NL297425 NM297425  

2 nd Prize :
Amount: ₹10,00,000/-
ND205053  

3 rd Prize : 
Amount: ₹100,000/-
NA877977 NB649003 NC228240 ND215200 NE994545 NF267890 NG845439 NH581859 NJ717310 NK569212 NL289739 NM944077  

4 th Prize :
Amount: ₹5,000/-
0131 0717 1061 1243 2428 3044 3581 4556 5132 5252 6364 6650 7205 7290 8603 9324 9328 9552  

5 th Prize :
Amount: ₹1,000/-
0105 0268 0539 0757 1060 1265 1387 2041 2048 2528 2859 2888 3000 3655 3721 4054 4987 5254 5967 6023 6061 6065 6287 6833 6942 7102 7248 7254 7417 7526 7834 7883 8919 8976 9950 9988  

6 th Prize :
Amount: ₹500/-
0286 0342 0462 0622 0855 0948 1140 1332 1450 1457 1627 1778 2222 2251 2287 2344 2565 3089 3337 3389 3446 3465 3598 3631 3820 3833 4057 4090 4164 4209 4290 4379 4851 4942 4969 5056 5135 5410 5805 5812 5883 5937 5978 6111 6135 6333 6684 6791 6989 6998 7000 7006 7201 7295 7298 7304 7324 7371 7387 7392 7419 7422 7424 7445 7625 7880 7894 7926 8376 8407 9248 9260 9395 9412 9554 9593 9649 9666 9837  

7 th Prize : 
Amount: ₹100/-
0007 0133 0229 0301 0352 0416 0429 0621 0727 0737 0738 0795 0808 0818 0995 1004 1013 1102 1128 1143 1193 1316 1541 1547 1608 1656 1957 1974 1975 2000 2072 2090 2100 2113 2255 2288 2318 2449 2755 2767 2830 2906 2990 2993 3069 3103 3287 3421 3427 3433 3464 3529 3548 3551 3677 3692 3955 4038 4098 4198 4458 4468 4488 4505 4509 4558 4967 5078 5103 5274 5309 5337 5349 5385 5417 5545 5588 5632 5918 5945 5962 6009 6047 6056 6060 6230 6750 7041 7047 7089 7296 7303 7325 7455 7468 7498 7665 7846 7949 8032 8119 8125 8211 8273 8391 8578 8616 8665 8708 8835 8852 8975 9129 9161 9201 9202 9307 9423 9426 9470 9659 9737  

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ