കേരള ജേണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം നാളെ കോന്നിയിൽ.

ഇന്ന് 1200 മാണ്ട് തുലാം 17 ശനിയാഴ്ച.
പതാക ജാഥ ഇന്ന്  
കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനൽ അടൂർ ഉദ്ഘാടനം ചെയ്യും. 
കോന്നി : കെ ജെ യു പത്തനംതിട്ട ജില്ലാ സമ്മേളനം നാളെ പ്രിയദർശിനി ടൗൺ ഹാളിൽ(പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ)നടക്കും.
സമ്മേളത്തിന് മുന്നോടിയായി ഇന്ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കും. 
കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനൽ അടൂർ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി പതാക ജാഥ നയിക്കും.വൈസ് ക്യാപ്റ്റൻമാരായ  ഷാജി തോമസ്, ജിജു വൈക്കത്തുശ്ശേരി,ജാഥാ മാനേജർ ആർ വിഷ്ണുരാജ് എന്നിവർ പങ്കെടുക്കും. 
അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 5 ന് സമ്മേളന നഗരിയിൽ എത്തിച്ചേരും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.സുജേഷ് സമ്മേളന നഗറിൽ പതാക ഏറ്റുവാങ്ങും.

നാളെ രാവിലെ 10 ന് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിക്കും. യൂണിയൻ പ്രഥമ എക്സലൻസ് അവാർഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്യും. പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണി മുഖ്യാതിഥി ആവും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.യു ജനീഷ്കുമാർ എം.എൽ.എ ആദരിക്കും. ഐഡി കാർഡ് വിതരണം കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ചർച്ച, മറുപടി എന്നിവയ്ക്കു ശേഷം പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.