പ്രധാന വാർത്തകൾ.
മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്രിമിനൽ കേസുകളിൽ ആരെയും
കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണമെന്നും, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഉണ്ടായിരിക്കും. മാധ്യമ ഇടപെടലിൽ സത്പേര് കളങ്കപ്പെടുമെന്ന് തോന്നിയാൽ ആവലാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.ദിവ്യയ്ക്ക് ഇനി പ്രാഥമിക അംഗത്വം മാത്രം.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ
നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ അനുമതി നല്‍കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി പദവികളില്‍ നിന്നും ദിവ്യയെ നീക്കണമെന്ന് ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇരിണാവ് കമ്മിറ്റി ബ്രാഞ്ചിലേക്കാണ് ദിവ്യയെ തരംതാഴ്ത്തിയത്.പാലക്കാട്ടെ പാതിരാ റെയ്ഡിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. കോൺഗ്രസ് കളളപ്പണം കടത്തിയെന്ന
ആരോപണത്തിൽ കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ.സിപിഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവ് പകയോടെ പെരുമാറുന്നുവെന്ന് മന്ത്രി എം ബി രാജേഷ്.പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നോട് പകയാണെന്നും കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും മന്ത്രി എംബി രാജേഷ്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ടെന്നും, രാഷ്ട്രീയ എതിർപ്പും, വിമർശനവും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വർഗീയ പാതയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മുഖം മൂടി പൂര്‍ണമായും അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് വയനാട്
ഉപതിരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയായിട്ടാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് കെ സുധാകരൻ ആരോപിച്ചു. മന്ത്രി പൊലീസിന് നേരിട്ട് നിർദേശം നൽകിയെന്നും കെ സുധാകരൻ പ്രതികരിച്ചു.
ചുവന്ന കൊടിയുമായി വയനാട്ടിൽ പ്രിയങ്കയ്ക്കായി പ്രചരണംവയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജന സേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്പയനിംഗ് വോട്ടർമാരിൽ കൗതുകമുണർത്തി.
നവീൻ ബാബുവിന്റെ മരണം കൂടുതൽ വിവരങ്ങൾ തേടി പോലീസ്.എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടാൻ പൊലീസ്.
എ ഗീത ഐഎഎസിന്‍റെ മൊഴിയെടുക്കും. എഡിഎമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് ഉത്തരവ്.
വയനാട് തോൽപ്പെട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡ് ഭക്ഷ്യ കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് പിടികൂടിയത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
സമസ്തയും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്ന്.
സമസ്തയും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും.
കിറ്റ് കൊടുത്ത് വിജയിക്കേണ്ട സാഹചര്യം വയനാട്ടിൽ ഇല്ലെന്ന് കോൺഗ്രസ്.വയനാട്ടിൽ കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺഗ്രസിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യകേസ് പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായിരുന്ന ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് ആരോപണം.
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് നഴ്‌സിംഗ് വിദ്യാർഥി മരിച്ചു.
കോഴിക്കോട് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദാണ്(24) മരിച്ചത്. രാമനാട്ടുകര-മീഞ്ചന്ത സംസ്ഥാനപാതയിൽ നല്ലളം പോലീസ് സ്‌റ്റേഷന് സമീപത്താണ് അപകടം
സരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അൻവർ വിട്ടുപോയത് മറക്കരുതെന്ന് ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് വിമർശിച്ചു.
ഫറോക്ക് നഗരസഭയില്‍ ഗുരുതരമായ വീഴ്ച.വിവരാവകാശ കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ പരിശോധന നടത്തിയത്. രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നൽകിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.14 ദിവസത്തിനുള്ളിൽ രേഖകൾ വിവരവകാശ കമ്മീഷൻ്റെ വെബ് സൈറ്റിൽ അപ ലോഡ് ചെയ്യണം അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ ഡോ. എ.അബ്ദുൾ ഹക്കിം വ്യക്തമാക്കി.
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു.അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയിരുന്ന ടി .പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ ഇപ്പോഴും ഒളിവിലാണ്.
സുരേഷ് ഗോപിക്ക് കൂടുതൽ ചുമതലകൾ.
മന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏല്‍പിച്ചുവെന്നാണ് വിവരം. കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനാവശ്യ ആൻറിബയോട്ടിക് ഉപയോഗത്തിനെതിരെ പ്രചരണം നടത്തും.ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കൊച്ചിയിൽ ഒഡിഷ സ്വദേശിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി ശിവപ്രസാദിനായി പൊലീസിന്റെ ലുക്ക് ഔട്ട് സർക്കുലർ. 26 ദിവസമായി പ്രതി ഒളിവിലാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷൻസ് കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. 22 വയസ്സുള്ള ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വൻ വാഗ്ദാനങ്ങളുമായി ഇന്ത്യ മുന്നണി.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിരവധി ക്ഷേമ പദ്ധതികളുമായി ഇൻഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രിക പുറത്തിറക്കി.മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.
പാര്‍ട്ടിയില്‍ സജീവമാകണമെന്ന
നിർദ്ദേശം തള്ളി സന്ദീപ് വാര്യർ.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ ആവശ്യം തള്ളി സന്ദീപ് വാര്യര്‍. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കാണെന്നാണ് സൂചന. സന്ദീപ് ഇനിയും കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് തീരും മുമ്പ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയില്‍ ചര്‍ച്ചകളുണ്ട്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സുപ്രധാന നീക്കം.അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിൽ സുപ്രധാന നീക്കവുമായി ഇന്ത്യ. താലിബാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തി. താലിബാന്റെ രണ്ടാം വരവിൽ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോഗിക ചർച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിൻ്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളിൽ കൂടിക്കാഴ്ച നടത്തിയത്.
നാടുകടത്തും.
ഭീകരവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയോ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുകയോ ചെയ്യുന്ന ഇസ്രായേലിലെ പലസ്തീനികളേയും കിഴക്കന്‍ ജറുസലേമിലെ നിവാസികളേയും അവരുടെ കുടുംബാംഗങ്ങളെയും നാടുകടത്താനുള്ള നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്.
നിയമന നടപടികൾ ആരംഭിച്ച ശേഷം മാനദണ്ഡങ്ങൾ മാറ്റരുതെന്ന് സുപ്രീംകോടതി.നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണം എന്നും കോടതി നിർദേശിച്ചു .
ഓസ്ട്രേലിയൻ മാധ്യമത്തിന് നിരോധനം.ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി കാനഡ. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ‘ഓസ്‌ട്രേലിയ ടുഡേ’ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്.
കോണ്‍സുലര്‍ ക്യാമ്പുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍.കാനഡയില്‍ നടത്തിവന്നിരുന്ന കോണ്‍സുലര്‍ ക്യാമ്പുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ആവശ്യമായ സുരക്ഷയൊരുക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഹൈക്കമ്മീഷന് അറിയിച്ചു.
ഉള്ളടക്കം ഇല്ലാത്ത ഭരണഘടന വിതരണം ചെയ്തു എന്ന് പരാതിഭരണഘടനാ സംരക്ഷണത്തിലൂന്നി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉള്ളടക്കമില്ലാത്ത ഭരണഘടന വിതരണം ചെയ്തുവെന്ന ആരോപണവുമായി ബിജെപി.മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.
ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. തന്നെ ജയിലിൽ അടച്ചത് സർക്കാരിനെ താഴെയിറക്കാനും ഝാർഖണ്ഡ് മുക്തി മോർച്ചയെ തകർക്കാനുമാണെന്ന് അദ്ദേഹം ആരോപിച്ചു. റാഞ്ചിയിൽ തിരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബ്ലാസ്റ്റേഴ്സിന് തോൽവി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയാണ് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും.
KARUNYA PLUS Result
(07/11/2024)
1 st Prize :
Amount: ₹8,000,000/-
PE305326
Consolation Prize :
Amount: ₹8,000/-
PA305326 PB305326 PC305326 PD305326 PF305326 PG305326 PH305326 PJ305326 PK305326 PL305326 PM305326
2 nd Prize :
Amount: ₹10,00,000/-
PE561102
3 rd Prize :
Amount: ₹100,000/-
PA335914 PB135872 PC519959 PD540098 PE655425 PF365768 PG787862 PH504432 PJ677670 PK245829 PL747583 PM716144
4 th Prize :
Amount: ₹5,000/-
0017 0784 2053 2374 3258 3572 3626 3833 4468 4843 6096 6660 6750 7209 7215 8539 8878 9788
5 th Prize :
Amount: ₹1,000/-
1091 1719 1783 2161 2399 3395 3881 3883 3936 4363 4479 4786 4970 5140 5208 5688 6011 6204 6259 6364 7112 7256 7258 7399 7558 7653 7858 7886 8719 8728 8735 9528 9588 9610
6 th Prize :
Amount: ₹500/-
0016 0094 0112 0243 0561 0836 0849 1089 1239 1535 1842 1918 2003 2040 2080 2116 2131 2154 2259 2322 2419 2443 2639 2953 2979 3019 3078 3160 3264 3306 3490 3608 3615 3697 3720 3758 4057 4222 4634 5512 5549 5615 5648 5664 5759 5844 5982 6052 6536 6549 6652 6727 6733 6753 6937 7037 7218 7279 7304 7354 7438 7546 7650 7753 7766 7913 8092 8103 8470 8514 8635 8681 8893 9095 9097 9144 9147 9195 9442 9915
7 th Prize :
Amount: ₹100/-
0019 0200 0391 0539 0615 0744 0750 0935 0975 1231 1391 1538 1695 1827 1967 1968 2032 2099 2358 2363 2388 2488 2563 2575 2657 2681 2732 2738 2777 2836 2864 2963 3053 3066 3074 3119 3155 3285 3353 3379 3479 3588 3595 3682 3757 3777 3886 4059 4152 4181 4394 4437 4474 4488 4540 4580 4757 4880 4902 4904 5029 5154 5156 5423 5473 5553 5564 5646 5736 5789 5925 5951 5997 6174 6177 6229 6287 6312 6418 6519 6520 6532 6605 6857 6873 6932 6950 6951 7005 7087 7213 7221 7271 7276 7429 7435 7465 7635 7729 7809 7912 7973 7977 8085 8090 8152 8174 8260 8413 8516 8556 8616 8833 8868 8912 9027 9040 9133 9247 9254 9416 9567 9787 9810 9900 9950