Posts

Showing posts from December, 2024

ഇന്നത്തെ വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് ധനു മാസം 16 ചൊവ്വാഴ്ച. വാർത്തകൾ ഒറ്റനോട്ടത്തിൽ. By Vipin Mathew വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ .  ഇക്കാര്യം കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി.  കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്. ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. രാവിലെ 8.30ന് ഉമ തോമസ് എംഎൽഎയെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഇതുവരെ ഉമ തോമസ...

പ്രധാന വാർത്തകൾപ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് ധനു മാസം 15 തിങ്കളാഴ്ച. വാർത്തകൾ ഒറ്റനോട്ടത്തിൽ. By Vipin Karukayil.  തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്. തുടര്‍ ചികിത്സക്കായി ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് ...

പ്രധാന വാർത്തകൾ

Image
ഇന്ന് 1200 മാണ്ട് ധനു മാസം 14 ഞായറാഴ്ച വാർത്തകൾ ഒറ്റനോട്ടത്തിൽ. By Vipin Karukayil.  അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘട്ടിൽ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് ചിതാഭസ്മം ഒഴുക്കിയത്. ചിതാഭസ്മം ഇന്ന് നേരത്തെ ഗുരുദ്വാര മജ്‌നു കാ തില സാഹിബിൽ എത്തിച്ചിരുന്നു.യമുനയിലെ നിമഞ്ജനത്തിനു ശേഷം അർദാസ് (പ്രാർത്ഥനകൾ)നായി കുടുംബാംഗങ്ങൾ ഗുരുദ്വാരയിൽ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്‌നി പറഞ്ഞു. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.  ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം  കേസെടുത്തു. സിപിഎം മംഗലപുരം നേതൃത്വത്തിൻ്റെ പരാതിയിൽ ബിജെപിയിൽ ചേർന്ന സിപിഎം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലപുരം പൊലീസ് കേസെടുത...

പ്രധാന വാർത്തകൾ.

Image
ഇന്ന് 1200 മാണ്ട് ധനു മാസം 13 ശനിയാഴ്ച. വാർത്തകൾ ഒറ്റനോട്ടത്തിൽ. By Vipin Karukayil.  മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഭൗതികശരീരം വസതിയില്‍ നിന്ന് എഐസിസി ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി , കെ.സി വേണുഗോപാല്‍ , പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. മന്‍മോഹന്‍ സിങ് മരിക്കുന്നില്ലെന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പുറത്ത് തടിച്ചുകൂടി. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് സംസ്‌കാര ചടങ്ങുകള്‍ നടന്ന നിഗംബോധ്ഘട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോയത്. മൻമോഹൻസിംഗിന്റെ സംസ്കാരം വിവാദത്തിൽ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരത്തിനായി പ്ര...