പ്രധാന വാർത്തകൾപ്രധാന വാർത്തകൾ
തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്.
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യസ്ഥിതി നിലവില്ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ 1. 45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്. തുടര്‍ ചികിത്സക്കായി ഉമ തോമസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല. താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് കുട്ടികൾ സുരക്ഷിതരാണ്.വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അവധിയില്‍. ജനുവരി നാലു വരെയാണ് ഡിജിപി അവധിയില്‍ പോയത്. ഇതേത്തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല നല്‍കി.നിലവില്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. കൊച്ചിയില്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമതോമസ് എം എല്‍ എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ മനോജ് എബ്രഹാം പൊലീസിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാണ് കേസ്
മദ്യപിച്ച് ജോലിക്ക് എത്തിയ എസ്ഐക്ക് സസ്പെൻഷൻ.
ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാര്‍ മദ്യപിച്ചതായ ആരോപണമുയര്‍ന്നത്.
കഞ്ചാവുമായി ദമ്പതികൾ പിടിയിൽ.
തിരുവനതപുരം മലയൻകീഴിൽ ദമ്പതികൾ പിടിയിൽ.വാടക വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവുമായിട്ടാണ്പിടിയിലായത്.മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും പിടികൂടിയത്.കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്
കുറുക്കൻ സ്കൂട്ടറിന് കുറുകെ ചാടി അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു.
അലനല്ലൂർ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
തൃശ്ശൂർ മാന്നാംമംഗലത്ത് ടയർ കമ്പിനിയിൽ വൻ തീപിടിത്തം.
ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി .നാല് ഫോഴ്സ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണക്കാൻ ശ്രമിക്കുന്നത് .തീപിടിത്തത്തിൽ ആളപായമില്ല.ടയർ കമ്പിനിയിൽ വൻ നാശനഷ്ടമുണ്ടായി .
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങി.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി രാജ്ഭവനിലേക്ക് സൗഹൃദസന്ദര്‍ശനം പോലും നടത്തിയില്ല. മന്ത്രിമാരും പോയില്ല. ചീഫ് സെക്രട്ടറിയും കളക്ടറും രാജ്ഭവനിലെത്തി. മലയാളത്തില്‍ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യാത്രയയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍.
ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യാത്രയയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി ചെല്ലാത്തത് ലജ്ജാകരമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക് വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
വയനാട് പുനരധിവാസം വൈകില്ലെന്ന്
റവന്യൂ മന്ത്രി കെ രാജന്‍.
വയനാട് പുനരധിവാസം വൈകില്ലെന്നും ജനുവരി ആദ്യവാരം ഭൂമിയും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. വയനാട്ടിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയില്‍ എത്തിയതെന്നും അത് കോടതി അനുവദിച്ചിരുന്നെങ്കില്‍ വലിയ പ്രതിസന്ധിയായേനെയെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന്‍ പുതിയ പരാതി നല്‍കണമെന്ന് പൊലീസ്.
സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെങ്കില്‍ ഇപി ജയരാജന്‍ പുതിയ പരാതി നല്‍കണമെന്ന് പൊലീസ്. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ ചോര്‍ന്നത് ഡിസി ബുക്കില്‍ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ട്.
സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വര്‍ദ്ധനവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വര്‍ദ്ധനവാണെന്നത് പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകള്‍ പുറത്തു വരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചു മറുപടി നല്‍കാന്‍ ജില്ലാ കമ്മിറ്റിക്ക് കൈമാറുന്ന മിക്ക പരാതികളിലും നടപടിയില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സംഘടനാ ജോലികള്‍ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പെന്‍ഷന്‍ തട്ടിപ്പില്‍ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപര്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ
കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം ഇന്ന്.
ബഹിരാകാശത്ത് വച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം ഇന്ന്. സ്പാഡെക്സ് എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഇസ്രൊയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരും.
മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്.
ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയ പാതയ്ക്കായി കനത്ത പോലീസ് കാവലില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഫില്‍ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാര്‍ കമ്പനി പ്രവര്‍ത്തി നടത്തന്നത്. രണ്ട് മാസം മുന്‍പ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നാട്ടുകാര്‍ കോടതിയെയും സമീപിച്ചിരുന്നു. ഇതിനു ശേഷം ജിയോളജി ഡിപ്പാര്‍ട്‌മെന്റ് നടത്തിയ സര്‍വ്വേയില്‍ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.
കരുവന്നൂര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ബിജു കരിമീനെതിരെ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമിന്റെ ഭാര്യ ജയിഷ നല്‍കിയ പരാതിയിലാണ് കോടതി നടപടി. പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരത്തെ ഓപ്പണ്‍ ഡബിള്‍ഡക്കര്‍ സര്‍വീസുകളുടെ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ എന്ന പേരില്‍ മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ സര്‍വീസ് ആരംഭിക്കും. സര്‍വ്വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 31 ന് ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും.
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേരാമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് വിവരം. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തി.
പത്തനംതിട്ട സിപിഎം ജില്ലാ സമ്മളനത്തില്‍ പൊലീസിന് വിമര്‍ശനം.
പോലീസ് സ്റ്റേഷനില്‍ സിപിഎംകാരനാണെങ്കില്‍ ലോക്കപ്പ് ഉറപ്പാണെന്നും ബിജെപികാരനാണെങ്കില്‍ തലോടലാണെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ജി. സുധാകരനെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെതിരെയും വിമര്‍ശനം ഉയര്‍ന്നു .
ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു.
പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 30 ലക്ഷം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പും പുറത്തുവന്നു. നിലവില്‍ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങുകയായിരുന്നു.
മാലിന്യം തള്ളിയെന്ന് ആരോപണം.
നിലമ്പൂര്‍ നഗരസഭയില്‍ നിന്നുള്ള മാലിന്യം പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലായി തള്ളിയെന്ന ആരോപണവുമായി പാലക്കാട് നഗരസഭ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ തള്ളിയിരിക്കുന്നത്. ലോറിയില്‍ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങള്‍ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്‌ഐആര്‍ന്റെ പകര്‍പ്പ് പുറത്ത്.
യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്‌ഐആര്‍ന്റെ പകര്‍പ്പ് പുറത്ത്.കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്‌ഐആറില്‍ പറയുന്നു.കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്.മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.
വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 51.56 ശതമാനം ആണ്. സംസ്ഥാനത്ത് മൊത്തം രേഖപ്പെടുത്തിയ വോട്ടിന്റെ 52.09 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
ബസുകളുടെ അമിതവേഗത്തെക്കുറിച്ച് പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍.
തളിപ്പറമ്പ് നിന്നും കണ്ണൂരിലേക്ക് സ്വകാര്യബസില്‍ യാത്ര ചെയ്ത അനുഭവം വച്ചാണ് ബസുകള്‍ അമിതവേഗം അപകടം ഉണ്ടാക്കുന്നു എന്ന പരാതിയുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്.
നടന്‍ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ്. സീരിയല്‍ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് വിവരം.
ഇരിപ്പിട വിവാദത്തില്‍ മറുപടിയുമായി ബിജെപി.
മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തില്‍ മറുപടിയുമായി ബിജെപി. ക്രമീകരണങ്ങള്‍ സജ്ജമാക്കിയത് ആര്‍മിയാണെന്നാണ് വിശദീകരണം. മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയെന്നും പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരിപ്പിടം നല്‍കിയെന്നും കൂടാതെ സംസ്‌ക്കാര സ്ഥലത്തെ ഇടം സൈനികര്‍ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി. സംസ്‌കാര വേളയില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘട്ടില്‍ നിമഞ്ജനം ചെയ്തു.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘട്ടില്‍ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്‌ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്ഥി ഒഴുക്കിയത്.
ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. അതിദാരുണമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയയതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയില്‍ അറിയിച്ചു.
കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി.
മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പത്തുവയസുകാരനെ ജീവനോടെ രക്ഷപ്പെടുത്തിയത്. അബോധവസ്ഥയില്‍ ആയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഗുന ജില്ലയിലെ പിപ്ലിയ ഗ്രാമത്തിലാണ് സംഭവം.
ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുമെന്നും Constitution75.com എന്ന വെബ്‌സൈറ്റ് ഒരുക്കുമെന്നും പൗരന്മാരെ ഭരണഘടനയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു.
ഒഡീഷയില്‍ ബലസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുര്‍ ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആദിവാസികളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപിച്ചത്.
യുഎഇയില്‍ നേരിയ ഭൂചലനം.
റിക്ടര്‍ സ്‌കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് സ്റ്റേഷന്‍സ് അറിയിച്ചു. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്.
വിമാനം തകര്‍ന്നത് റഷ്യയില്‍ നിന്ന് വെടിയേറ്റതിനെ തുടര്‍ന്നാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്.
കസാക്കിസ്ഥാനില്‍ ഈയാഴ്ച തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നത് റഷ്യയില്‍ നിന്ന് വെടിയേറ്റതിനെ തുടര്‍ന്നാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും വിമാന അപകടത്തില്‍ റഷ്യ കുറ്റം സമ്മതിക്കുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്നും പ്രസിഡന്റ് അലിയേവ് കൂട്ടിച്ചേര്‍ത്തു.
വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്റ് നേടിയാണ് താരം കിരീടമണിഞ്ഞത്. രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.
ഓസീസിന് 333 റണ്‍സിന്റെ ലീഡ്.
ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാദിനം രണ്ടാമിന്നിംഗ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത ഓസീസിന് 333 റണ്‍സിന്റെ ലീഡ്. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 105 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി 369 റണ്‍സിന് അവസാനിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക.
പാകിസ്താനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലെ വിജയത്തോടെയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിലേക്ക് പ്രവേശിച്ചത്. ഫൈനലില്‍ ഓസ്ട്രേലിയയോ ഇന്ത്യയോ ആയിരിക്കും എതിരാളികള്‍.
AKSHAYA Result
29/12/2024
1 st Prize :
Amount: ₹7,000,000/-
AE173765
Consolation Prize :
Amount: ₹8,000/-
AA173765 AB173765 AC173765 AD173765 AF173765 AG173765 AH173765 AJ173765 AK173765 AL173765 AM173765
2 nd Prize :
Amount: ₹500,000/-
AG878829
3 rd Prize :
Amount: ₹100,000/-
AA190746 AB322826 AC897137 AD806812 AE747514 AF774720 AG255842 AH895211 AJ377318 AK530299 AL905442 AM769328
4 th Prize :
Amount: ₹5,000/-
0883 1958 1988 2066 3197 4316 4339 4963 6559 6599 7670 7688 7701 7890 8490 8675 9120 9900
5 th Prize :
Amount: ₹2,000/-
0785 0840 2869 3313 3410 3432 8296
6 th Prize :
Amount: ₹1,000/-
0069 0830 1192 1490 1614 2219 2682 3253 3635 4070 4101 4719 4815 5251 5386 5534 5610 5729 6245 6325 6504 7293 7646 7875 8333 8352
7 th Prize :
Amount: ₹500/-
0113 0162 0459 0727 0944 1193 1439 1465 1845 1867 2301 2339 2469 2483 2525 2574 2782 3167 3722 3735 3808 3887 4109 4490 4624 4653 4695 4899 4951 5017 5136 5245 5280 5481 5554 5664 5728 5831 6003 6061 6074 6362 6848 6985 7019 7027 7059 7074 7104 7216 7298 7451 7722 7943 8055 8250 8434 8481 8514 8979 9046 9068 9223 9262 9450 9503 9583 9697 9712 9799 9896 9994
8 th Prize :
Amount: ₹100/-
0036 0135 0391 0393 0416 0423 0456 0490 0503 0538 0585 0629 0687 0768 0904 0934 0977 1213 1292 1310 1407 1413 1416 1446 1480 1608 1778 1806 1942 2068 2099 2317 2327 2331 2466 2484 2703 2784 2984 3011 3090 3118 3163 3463 3473 3510 3528 3556 3654 3723 3867 4059 4255 4295 4315 4323 4476 4505 4589 4782 4826 4930 5010 5013 5039 5092 5101 5103 5107 5117 5290 5388 5494 5574 5708 5726 5808 5852 5947 6099 6190 6305 6344 6447 6522 6607 6613 6742 6784 6834 7028 7061 7077 7262 7425 7684 7882 7921 8105 8176 8313 8357 8383 8453 8473 8495 8508 8534 8563 8655 8772 8918 8927 8932 8940 9010 9043 9077 9289 9432 9496 9579 9706