ഇന്നത്തെ വാർത്തകൾ

ഇന്ന് 1200 മാണ്ട് ധനു മാസം 16 ചൊവ്വാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Vipin Mathew
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഇക്കാര്യം കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചു.
മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.
ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. 
കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.
ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. രാവിലെ 8.30ന് ഉമ തോമസ് എംഎൽഎയെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഇതുവരെ ഉമ തോമസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.
സ്‌പെയ്‌ഡെക്‌സില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനും വേര്‍പെടുത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരീക്ഷണത്തിനായുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 സ്പെയ്ഡെക്സ് വിക്ഷേപണം വിജയം. സ്പെയ്‌ഡെക്‌സ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ പിഎസ്എല്‍വിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
മൃദംഗനാദം’ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി പൊലീസ്. സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യമായി ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി. 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 57 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ചതിന്‍റെ ശിക്ഷയിൽ കഴിയവേ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ജോലി തേടിയെത്തിയതായിരുന്നു പെൺകുട്ടിയുടെ കുടുംബം.
പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം  ആക്കുവാൻ ശക്തമായ നടപടി സ്വീകരിക്കും.
പുതുവത്സരാഘോഷ വേളയില്‍ ക്രമസമാധാനം  ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രി.
കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. കേരളം മിനി പാക്കിസ്ഥാന്‍ ആണെന്നും അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ കേസെടുക്കാന്‍ നിര്‍ദേശം.
സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിനാണ് നിര്‍ദേശം നല്‍കിയത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തും. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശമാണ് ഇപ്പോള്‍ എ.ഡി.ജി.പി കോട്ടയം എസ്പിക്ക് നല്‍കിയിരിക്കുന്നത്.
അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. 
റിയാദിലെ ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടന്ന സിറ്റിങ്ങില്‍ കേസ് പരിഗണിച്ചെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു. കേസ് മാറ്റിയത് ജനുവരി 15ലേക്കാണ്. മോചനകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്നലെ നടന്നത്.
പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി.
 തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ദേശിയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍. ദില്ലിയില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചു. പദ്ധതിയുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും.
കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ.
അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനാപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് റഷ്യ വാക്കുനല്‍കിയതായി അസര്‍ബെയ്ജാന്‍. കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘തീവ്രമായ നടപടികള്‍’ സ്വീകരിക്കുമെന്നാണ് റഷ്യയുടെ അന്വേഷണ സമിതി അസര്‍ബെയ്ജാന് നല്‍കിയിരിക്കുന്ന ഉറപ്പ്.
അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക മരിച്ചു.
സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.
വയനാട് ഉരുൾപൊട്ടലിൽ അമിത് ഷാ പറഞ്ഞത് ശുദ്ധ നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അം​ഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം. കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗൺഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്തവർഷം പകുതിയോട് എയർ കേരള പ്രവർത്തനം ആരംഭിക്കും.
2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കുമെന്ന് എയർകേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി ദിനേഷ് കുമാറും വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും.
പരാതികൾ ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ. 
കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ. സിനിമാതാരങ്ങൾക്ക് നൃത്ത പരിപാടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും. മൃദംഗ വിഷനായിരുന്നു പരിപാടിയുടെ സംഘാടകർ.സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയ്ക്ക് നൽകിയ അനുമതിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.
സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും.
കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകനായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യും. ഇയാളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. നിലവിൽ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.
ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച് കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ.
ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച് കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ.ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്‍ററിലൂടെ ചെയ്യുന്നത്.
തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയിൽ. 
വെടിക്കെട്ടിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയിൽ . കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിൽ നിന്ന് നിന്ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിജ്ഞാപനത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വേല വെടിക്കെട്ടിന് ഇപ്പോൾ അനുമതി നിഷേധിച്ചത്.
കൊടി സുനിക്ക് പരോള്‍ നല്‍കിയത് നിയമവ്യവസ്ഥതയോടുള്ള വെല്ലുവിളിയെന്ന് വിഡി സതീശൻ.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോള്‍ അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വയനാട് എസ്പിക്ക് പരാതി നൽകി ഐ സി ബാലകൃഷ്ണൻ എംഎൽഎ.
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന ആരോപണങ്ങളിൽ വയനാട് എസ്പിക്ക് പരാതി നൽകി ഐ സി ബാലകൃഷ്ണൻ എംഎൽഎ. പണം വാങ്ങാൻ ആർക്കും നിർദ്ദേശം നൽകിയിരുന്നില്ല . തന്റെ പേര് ഉപയോ​ഗപ്പെടുത്തി ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ അന്വേഷണം വേണമെന്നും എംഎൽഎ നൽകിയ പരാതിയിൽ പറയുന്നു.
കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ.
പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാ​ദിത്യ. കൊച്ചിയിൽ വിപുലമായ പൊലീസ് സന്നാഹം ഏർപ്പെടുത്തുമെന്നും 1000 പൊലീസുകാർ ഫോർട്ട്‌ കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല. 
ക്രിസ്‍മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ എം.എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകർ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായില്ല. രാവിലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താനായിരുന്നു അന്വേഷണ സംഘം അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നത്. നാളെ ചോദ്യം ചെയ്യലിന് എത്താൻ മറ്റ് ചില അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്
കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിലായി.
കൊല്ലത്തെ കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി പിടിയിലായി . അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി
അഖിലാണ് ശ്രീന​ഗറിൽ നിന്ന് പിടിയിലായിത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുണ്ടറ സി ഐ വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. 
കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.
ജനങ്ങളെ മുൻനിർത്തി സമരം ചെയ്യും.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. 
സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.
യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. 
ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.
അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു.
കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്.പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുക്കാൻ ബിഹാറിലേക്ക് തിരിച്ചു.
മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റെടുക്കാൻ ബിഹാറിലേക്ക് തിരിച്ചു. ഇന്നലെ ദില്ലിയിലെത്തിയ ഗവർണർ കേരള ഹൗസിൽനിന്നാണ് ബിഹാറിലേക്ക് തിരിച്ചത്. കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും, കേരള ഹൗസ് ജീവനക്കാരും കൊച്ചിൻ ഹൗസിലെത്തി ഗവർണറെ കണ്ടു. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവൻ തുടരുമെന്ന് ഗവർണർ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. 
മന്‍മോഹന്‍ സിംഗിന്‍റ സ്മാരക വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. രാജ്യത്ത് ദുഃഖാചരണം തുടരുമ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ വിയറ്റ്നാമിലേക്ക് കടന്നെന്ന് ബിജെപി ആരോപിച്ചു. ചിതാഭസ്മ നിമജ്ജനത്തില്‍ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി.
മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകി. 
മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകി. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ.
 രോഹിത് ശര്‍മയ്ക്കെതിരെ മുന്‍താരം രവി ശാസ്ത്രി. 
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരെ മുന്‍താരം രവി ശാസ്ത്രി. പരമ്പരയ്ക്കുശേഷം രോഹിത് ഒരു തീരുമാനമെടുക്കേണ്ടി വരുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. അതേസമയം വിരാട് കോലി ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിൻ വിൻ Result 
30-12-2024
1 st Prize:
Rs.7500000/-
WM655342

Consolation Prize:
Rs.8000/-
WA655342 WB655342 WC655342 WD655342 WE655342 WF655342 WG655342 WH655342 WJ655342 WK655342 WL655342

2 nd Prize:
Rs.500000/-
WK184493

3 rd Prize:
Rs.100000/-
WA617342 WB895802 WC693822 WD133265 WE811864 WF496624 WG182804 WH552285 WJ633640 WK587935 WL697846 WM328290

4 th Prize:
Rs.5000/-
0136 0875 0885 1300 1908 2221 2792 3205 4141 4798 5880 6013 6198 6784 6854 7982 9263 9863

5 th Prize:
Rs.2000/-
0149 3424 3846 4038 5193 7128 7312 7456 9181 9468

6 th Prize:
Rs.1000/-
1161 1263 1546 3156 5104 5541 6081 6415 6970 7197 7462 7633 7759 8087

7 th Prize:
Rs.500/-
0013 0019 0037 0271 0276 0365 0383 0650 0837 1016 1017 1108 1197 1214 1361 1522 1587 2018 2059 2068 2137 2158 2784 3210 3284 3505 3798 3927 3937 4100 4738 4783 4844 4894 4911 5005 5056 5106 5138 5348 5358 5430 5504 5643 6059 6119 6158 6235 6390 6455 6521 6564 6700 6799 7294 7319 7651 7893 7901 7930 7932 7965 8187 8215 8518 8696 8713 8769 8771 9105 9318 9395 9442 9465 9479 9550 9617 9655 9686 9807 9820 9964

8 th Prize:
Rs.100/-
0026 0038 0070 0336 0337 0350 0387 0452 0463 0471 0511 0674 0730 0923 1008 1103 1112 1330 1339 1393 1591 1637 1663 1725 1736 1814 2019 2078 2130 2197 2327 2329 2510 2586 2776 2829 2880 2905 3069 3082 3297 3324 3443 3450 3510 3529 3743 3885 3923 3969 4093 4258 4333 4464 4466 4476 4575 4631 4752 4764 4854 4925 4957 4978 5182 5190 5225 5320 5668 5724 5813 5955 5987 6291 6347 6442 6574 6576 6586 6610 6783 6792 7014 7025 7054 7087 7244 7526 7546 7592 7736 7764 7850 7910 7940 8046 8086 8106 8157 8168 8206 8255 8280 8478 8613 8682 8744 8961 9028 9049 9082 9128 9159 9170 9188 9266 9315 9515 9536 9622 9705 9707 9729 9786 9815 9950


 

Popular posts from this blog

ഇന്നത്തെ പ്രധാന വാർത്തകൾ

ലതാ പ്രസാദ് അണയാത്ത ദീപം.

പ്രധാന വാർത്തകൾ