പ്രധാന വാർത്തകൾ
ഇന്ന് 1200 മാണ്ട് വ്യശ്ചികം 27 വ്യാഴാഴ്ച
By Saji Kuriakose.
പാലക്കാട് മണ്ണാർക്കാട് സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു വരുന്ന കുട്ടികളുടെ ഇടയിലേക്ക് സിമൻറ് ലോറി പാഞ്ഞു കയറി നാല് പെൺ കുട്ടികൾ മരിച്ചു.
ബസ് കാത്തുനിന്ന കുട്ടികളുടെഇടയിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. മരിച്ചവര്‍ എല്ലാം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.ആയിഷ,റിദ, ഇർഫാന,മിത എന്നീ കുട്ടികളാണ് മരിച്ചത്.
തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.ലോറി ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ ചികിത്സ തേടി .
സിറിയയിലെ 80 ശതമാനം സൈനിക സംവിധാനങ്ങളും ഇസ്രയേൽ തകർത്തു.
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 70 മുതല്‍ 80 ശതമാനം വരെ സൈനിക സംവിധാനങ്ങളും തകര്ത്തതായിഇസ്രയേല്. ബാഷര്‍ അല്‍-അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണം ആരംഭിച്ചത്. 48 മണിക്കൂറിനിടെ 400-ലേറെ ആക്രമണങ്ങളാണ് ഇസ്രയേല്‍ സിറിയന്‍ മണ്ണില്‍ നടത്തിയത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണം കൊലപാതകം തന്നെയെന്ന് ഭാര്യ,സിബിഐ അന്വേഷിക്കണം.
എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്ന് ഹർജിക്കാരിയായ ഭാര്യ മഞ്ജുഷ കോടതിയിൽ. നവീൻ ബാബുവിനെ കൊന്നശേഷംകെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി ഹർജിക്കാരി കോടതിയെ അറിയിച്ചു.
”55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു”. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.കേരളാ പോലീസിനെ വില കുറച്ച് കാണുന്നില്ല. പക്ഷേ രാഷ്ട്രീയ സമ്മർദമൊഴിച്ചാൽ കേരള പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. സിബിഐ യ്ക്ക് മികച്ച രീതിയിൽ അന്വേഷിക്കാൻ സംവിധാനമുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.
കേസ് വീണ്ടും മാറ്റി.
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്‍റെ മോചനത്തിനായിഇന്ന് ഉച്ചക്ക് 12.30ന് റിയാദ് ക്രിമിനൽ കോടതിയിൽ ചേരാൻ നിശ്ചയിച്ച സിറ്റിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു. ഇന്നത്തെ എല്ലാ കേസുകളുടെയും സിറ്റിങ് തീയതി മാറ്റിയിട്ടുണ്ട്.
സര്‍ക്കാര്‍ നീക്കം കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്നാണെന്ന് റിപ്പോര്‍ട്ട്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നല്കാനുള്ളസര്ക്കാര് നീക്കം കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന നീക്കത്തെ കമ്പനിയുടെ വാദങ്ങളെല്ലാം തള്ളിയാണ് കെഎസ്ഇബി എതിര്‍ത്തത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കെഎസ്ഇബി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്.
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസയച്ചു.
നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസയച്ചു. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന ആക്രമിക്കപ്പെട്ട നടിയിുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്നും ഇതിന് പിന്നില്‍ അഴിമതിയെന്നും രമേശ് ചെന്നിത്തല.
മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന് നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നുവെന്നും ഇതിന് പിന്നില്അഴിമതിയെന്നും രമേശ് ചെന്നിത്തല. കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ ഗ്രൂപ്പിന് മണിയാറില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഒരു യൂണിറ്റിന് 50 പൈസക്കാണ് അവസരം നല്‍കിയതെന്നും ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ് ഒപ്പിട്ടതെന്നും ഈ മാസം 30 ന് കരാര്‍ കാലാവധി കഴിയുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ഹൈക്കോടതി.
വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ സഹായം കിട്ടാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിഅറിയിച്ചു. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.
സ്മാരകത്തില്‍ ഇരുനേതാക്കന്മാരും പുഷ്പാര്‍ച്ചന നടത്തി തുടര്‍ന്ന് ഇരുവരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. തമിഴ്‌നാട്ടില്‍ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ, സാമൂഹിക പരിഷ്‌കര്‍ത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയില്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ വിജയം കോണ്‍ഗ്രസില്‍ നല്ല പ്രവർത്തനം എന്ന് കെ മുരളീധരൻ.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയമെന്ന് കെ.മുരളീധരന്‍. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം പിടിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെ മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി.
ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെ മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി. ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് നടപടി.
അഡ്വക്കേറ്റ് മുഹമ്മദ് ഷായ്‌ക്കെതിരെ പോസ്റ്ററുകള്‍.
മുനമ്പം ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവായ അഡ്വക്കേറ്റ് മുഹമ്മദ് ഷായ്‌ക്കെതിരെ പോസ്റ്ററുകള്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പാര്‍ട്ടിയെ അടക്കം ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നു.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്.
കേസെടുത്തു.
തോട്ടട ഐ ടി ഐ സംഘര്‍ഷത്തില്‍ പരുക്കേറ്റ കെഎസ് യു പ്രവര്‍ത്തകന്‍ മുഹമ്മദ് റിബിന്റെ പരാതിയില്‍ 11 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പരുക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആഷിക്കിന്റെ പരാതിയില്‍ 6 കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തു. സംഭവത്തില്‍ നാളെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും ഉള്‍പ്പെടുത്തി പോലീസ് സര്‍വകക്ഷിയോഗം ചേരും.
ചില്ലുകുപ്പിയില്‍ കരിങ്ങാലി വെള്ളം വിതരണം വിവാദങ്ങളോട് പ്രതികരിച്ച് ചിന്ത ജെറോം.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ചില്ലുകുപ്പിയില്‍ കരിങ്ങാലി വെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് ചിന്ത ജെറോം. പ്രചരിപ്പിച്ചത് അസംബന്ധമായ കാര്യങ്ങളാണെന്നും സമ്മേളനത്തില്‍ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളിലുള്ളത് താന്‍ മാത്രമല്ല, ഒപ്പമുള്ള സഖാക്കളും അതില്‍ വെള്ളം കുടിച്ചെന്നും ചിന്ത പറഞ്ഞു.
ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയത് ഗൗരവതരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന നല്‍കിയത് ഗൗരവതരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള ടൂറിസത്തിന്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു.
കേരള ടൂറിസത്തിന്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു. ശബരിമലയിലെ ആചാരങ്ങള്‍, ഉത്സവങ്ങള്‍, പൂജാ വിവരങ്ങള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോ സൈറ്റില്‍ ലഭ്യമാണ്. ശബരിമലയിലേയ്ക്ക് എരുമേലി, ചാലക്കയം, വണ്ടിപ്പെരിയാര്‍ തുടങ്ങിയ റൂട്ടുകളിലൂടെ എങ്ങനെ എത്തിച്ചേരാം എന്നതിനെ കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുറന്ന കോടതിയിൽ നടത്തണം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി.
സമരവുമായി ആദിവാസി കുടുംബം.
വീട് നിര്‍മ്മാണത്തിന് വനംവകുപ്പ് എന്‍ഒസി നല്‍കിയില്ലെന്ന പരാതിയുമായി ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ സമരവുമായി ആദിവാസി കുടുംബം. ഇടുക്കി കണ്ണംപടി വലിയമൂഴിക്കല്‍ രാജപ്പനും ഭാര്യ ലൈലാമ്മയും ആണ് ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്.
അറസ്റ്റ് പാടില്ലെന്ന് കോടതി.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ പൂവച്ചല്‍ സ്വദേശിയായ മുഹമ്മദ് അനസിനെ ആക്രമിച്ച കേസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരാണ് കേസിലെ നാല് പ്രതികള്‍.
ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിൽ അപ്രതീക്ഷിത വേലിയേറ്റം.
ചാവക്കാട്ടെ ബ്ലാങ്ങാട് ബീച്ചിലുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തില്‍ ബീച്ചിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലേക്കും ബീച്ചിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കടലേറിയതിനെ തുടര്‍ന്ന് മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
സ്‌കേറ്റിങ് അഭ്യാസം നടത്തിയ സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് അഭ്യാസം നടത്തിയ സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍വാഹന വകുപ്പ്.
കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍വാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു.
തൃശ്ശൂര്‍ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. പ്രതികളെന്ന് ആരോപണമുള്ള പോലീസുകാരെ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ കുടുംബവും ദളിത സമുദായ മുന്നണിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
എട്ട് നിബന്ധനകള്‍ മുന്നോട്ടു വെച്ച് സുപ്രീം കോടതി.
ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ വന്‍ചര്‍ച്ചയാകുന്നതിനിടെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടു വെച്ച് സുപ്രീം കോടതി. രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഈ വ്യവസ്ഥകള്‍ ജീവനാംശം വിധിക്കുന്നതിനുള്ള മാര്‍ഗരേഖയായി കണക്കാക്കണമെന്നും. ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുതെന്നും എന്നാല്‍ ഭാര്യയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു.
തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉള്‍പ്പെടെ 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം 17 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂര്‍ അടക്കം 12 ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
കേരള ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ ഡല്‍ഹി സംസ്ഥാനത്തിന്റെ ലോ ഓഫീസറുടെ വാഹനം ഇടിച്ചു.
കേരള ഹൗസിലെ കൊച്ചിന്‍ ഹൗസിന് സമീപം നിര്‍ത്തിയിട്ടിരുന്ന കേരള ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ ഡല്‍ഹി സംസ്ഥാനത്തിന്റെ ലോ ഓഫീസറുടെ വാഹനം ഇടിച്ചു. ഇടിയുടെ ആഘോതത്തില്‍ ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തിന്റെ ബംബര്‍ പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ത്തെങ്കിലും ഗവര്‍ണറുടെ സുരക്ഷ ചുമതലയുള്ള സിആര്‍പിഎഫ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ അതിശൈത്യം.
ഡല്‍ഹിയില്‍ അതിശൈത്യം. ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില.
പരിഹസിച്ച് മമതാ ബാനർജി.
പശ്ചിമ ബംഗാളും ഒഡീഷയും ബിഹാറും പിടിച്ചെടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട ബംഗ്ലാദേശിലെ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കും സൈനികര്‍ക്കും മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.പിടിച്ചെടുക്കാന്‍ വരുമ്പോള്‍ ഇന്ത്യക്കാരുടെ കയ്യില്‍ ലോലിപോപ്പ് ആയിരിക്കുമെന്ന് കരുതിയോ എന്നായിരുന്നു മമതയുടെ മറുപടി.
എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു.
പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു. ചിത്രം റിലീസ് ചെയ്ത തിയ്യറ്ററില്‍ ഉണ്ടായ ദുരന്തത്തില്‍ ഒരു സ്ത്രീ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിമാനം കാറുകൾക്ക് മുകളിലേക്ക് വിളിച്ചു കയറി.
അമേരിക്കയിലെ ടെക്‌സസിലെ ഹൈവേയില്‍ ലാന്‍ഡ് ചെയ്ത ചെറു വിമാനം കാറുകള്‍ക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകള്‍ക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലര്‍ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു.KARUNYA PLUS Result
(12/12/2024)
1 st Prize :
Amount: ₹8,000,000/-
PS946089
Consolation Prize :
Amount: ₹8,000/-
PN946089 PO946089 PP946089 PR946089 PT946089 PU946089 PV946089 PW946089 PX946089 PY946089 PZ946089
2 nd Prize :
Amount: ₹10,00,000/-
PN101897
3 rd Prize :
Amount: ₹100,000/-
PN657040 PO374958 PP242078 PR161267 PS503535 PT168292 PU833130 PV622872 PW998724 PX638225 PY695041 PZ603765
4 th Prize :
Amount: ₹5,000/-
0001 0717 1346 1438 1544 1614 1885 3611 4817 4958 5528 6954 7381 7682 8690 8859 9337 9517
5 th Prize :
Amount: ₹1,000/-
0368 0613 0825 1024 1426 2039 2721 2985 3439 3695 3939 3947 4043 4482 4868 4986 5151 5177 5344 5503 5526 5654 5688 6207 6256 6559 7090 7308 7931 8041 8402 8496 9709 9740
6 th Prize :
Amount: ₹500/-
0076 0077 0294 0318 0485 0505 0630 0642 0647 0804 0859 0934 0967 1029 1210 1506 1633 1825 2114 2216 2521 2813 2980 3056 3071 3124 3177 3199 3201 3273 3721 3978 3981 3991 4017 4020 4071 4176 4215 4358 4371 4384 4454 4543 5075 5195 5367 5375 5509 5517 5733 5760 5901 6146 6176 6183 6470 6671 6764 6814 6912 7183 7193 7196 7491 7961 7969 8145 8224 8276 8301 8405 8699 8711 8745 8875 9112 9312 9419 9546
7 th Prize :
Amount: ₹100/-
0003 0143 0154 0229 0241 0291 0452 0468 0529 0585 0686 0872 0882 1055 1098 1171 1233 1290 1345 1348 1611 1615 1996 2158 2193 2218 2228 2287 2347 2580 2706 2754 2859 2960 3091 3107 3235 3242 3279 3331 3474 3567 3694 3821 3955 4021 4022 4031 4052 4058 4265 4298 4376 4424 4822 4841 4853 4881 4926 4967 4969 4983 4993 5098 5242 5331 5451 5495 5521 5632 5721 5789 5852 5969 6016 6281 6410 6415 6417 6486 6562 6591 6690 6761 6780 6793 6879 6884 6892 6969 7060 7068 7125 7169 7174 7184 7230 7256 7275 7278 7364 7465 7680 7766 7837 7915 7949 7988 8209 8344 8404 8434 8450 8601 8634 8868 8871 8915 9226 9451 9611 9616 9667 9674 9765 9791