പ്രധാന വാർത്തകൾ.

ഇന്ന് 1200 മാണ്ട് ധനു മാസം 12 വെള്ളിയാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Vipin Karukayil. 
മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിങ് അന്തരിച്ചു
ഇന്ത്യയിലെ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടർ മൻമോഹൻ സിംഗ് അന്തരിച്ചു.
92 വയസായിരുന്നു.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജനനം.
ഇന്ത്യയിലെ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് റിസര്‍വ് ബാങ്ക് ഗവര്‍ണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും രാജ്യസഭാ പ്രതിപക്ഷ നേതാവായും യുജിസി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുര്‍ശരണ്‍ കൗര്‍. മക്കള്‍: ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ്.
രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം. സംസ്‌കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്നത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം.
മലയാള സാഹിത്യത്തിന്റെ കുലപതി എംടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴി.
മലയാള സാഹിത്യത്തിന്റെ കുലപതി എംടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം.
മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആരാധകരും സ്നേഹിതരും അടക്കം ആയിരങ്ങള്‍ എംടിക്ക് അന്ത്യയാത്രാമൊഴിയേകി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ അന്ത്യാഞ്ജലികള്‍ക്ക് ശേഷം സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ച് പൊലീസ് സേന അദ്ദേഹത്തിന് വിട നല്‍കി.
എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പാടുന്നത് പൊലീസ് വിലക്കിയതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
പാലയൂർ സെൻറ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പാടുന്നത് പൊലീസ് വിലക്കിയതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആരെ സന്തോഷിപ്പിക്കാനാണ് പാലയൂർ പള്ളി തന്നെ പിണറായി സർക്കാർ തെരഞ്ഞെടുത്തത്? പാലയൂർ ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമായിരുന്നു എന്നാണ് സംഘപരിവാർ അവകാശവാദം. കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ബി.ജെ.പി സംഘപരിവാർ തന്ത്രത്തിന് പിണറായി സർക്കാർ തന്നെ കൂട്ട് നിൽക്കുകയാണ് -അ​ദ്ദേഹം പറഞ്ഞു.
മാവേലിക്കരയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 
മാവേലിക്കരയിൽ സ്വകാര്യ ബസ്സു കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി സംസ്ഥാന പാതയിൽ പ്രായിക്കര പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഭാര്യ ലക്ഷ്മിയെയും മക്കളായ ശിവാനി, ശിഖ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മകൾ ശിവാനിയുടെ നില ഗുരുതരമാണ്.
വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതര്‍ പ്രതിഷേധ പ്രകടനം നടത്തി. 
പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധവുമായി വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതര്‍ പ്രതിഷേധ പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടായ വ്യാപക പിഴവുകള്‍ വിവാദമായിരിക്കെയാണ് ദുരന്തബാധിതര്‍ പരസ്യ പ്രതിഷേധം നടത്തിയത്. അതേസമയം വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. 
കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ വിശാല
പ്രവര്‍ത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചളുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തില്‍ തിരികെ ഭരണത്തിലെത്താന്‍ കര്‍ണാടക മോഡല്‍ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 
തിരുവനന്തപുരത്തെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 23 ആത്മഹത്യകള്‍ നടന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.
ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന.
ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
38 പേരെ സസ്പെന്‍ഡ് ചെയ്തു. 
ക്ഷേമപെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ, സര്‍വ്വേ വകുപ്പില്‍ 38 പേരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം. കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവര്‍ക്കെതിരെ സ്വീകരിക്കും. ജീവനക്കാരുടെ പേര്, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. 
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. നടന്മാരായ ബിജു സോപാനം,
എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. 
തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കര്‍ണാടക സ്വദേശിയായ പന്തല്‍ ജോലിക്കാരന്‍ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിന്റെ ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു.
ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി.
സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. അതോടൊപ്പം കോണ്‍ഗ്രസിന് 2023-24ല്‍ 288.9 കോടി രൂപയാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്.
പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ഷോകള്‍ നിരോധിച്ച നടപടി പിന്‍വലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല.
ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മുക്തമാക്കാന്‍ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം നടത്തും.
ഹിന്ദു ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മുക്തമാക്കാന്‍ വിഎച്ച്പി രാജ്യവ്യാപക പ്രചാരണം തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദേ. ജനുവരി അഞ്ചിന് വിജയവാഡയില്‍ നിന്ന് പ്രചാരണ പരിപാടി തുടങ്ങും. ക്ഷേത്ര വരുമാനം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വിശ്വാസികളായ ഹിന്ദുക്കളെ മാത്രം ക്ഷേത്രങ്ങളില്‍ ജോലിക്ക് നിയമിക്കുകയെന്നും അടക്കം മുദ്രാവാക്യങ്ങളുമായാണ് പ്രചാരണം നടത്തുന്നത്.
ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ.
ഡിഎംകെ സര്‍ക്കാര്‍ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്രതത്തിന് ഇന്ന് തുടക്കം.
ചെന്നൈയിലെ വീടിന് മുന്നില്‍ സ്വന്തം ശരീരത്തില്‍ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ് സര്‍ക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. 
തങ്ങള്‍ക്കെതിരേ നിലപാടെടുത്ത അജയ് മാക്കനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ സഹായിക്കാനുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി നേതാക്കള്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണവുമായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുല്‍ ചൂണ്ടിക്കാട്ടി. ബെലഗാവില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡയിലേക്ക് മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. 
കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വര്‍ഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും തണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍.
ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താളംതെറ്റി. 
സൈബര്‍ ആക്രമണം നേരിട്ട ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താളംതെറ്റി. ലഗേജ് ചെക്ക് ഇന്‍ സംവിധാനത്തിലും പ്രശ്നങ്ങള്‍ നേരിട്ടു. എന്നാല്‍ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു. എന്നാല്‍ വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കുമരകം–മുഹമ്മ ബോട്ടിൽ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടി.
കുമരകം – മുഹമ്മ ബോട്ടിൽ നിന്ന് യാത്രക്കാരൻ വേമ്പനാട് കായലിലേക്ക് ചാടി. ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്നാണ് യാത്രക്കാരൻ ചാടിയത്. കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർ ഭാഗത്ത് ബോട്ട് എത്തിയപ്പോഴാണ് സംഭവം. കായലിൽ ചാടിയ യാത്രക്കാരനായി തെരച്ചിൽ തുടങ്ങി.
ഇറാനില്‍ ആദ്യ വനിതാ വിമാനം പറന്നിറങ്ങി.
ഇറാനില്‍ ആദ്യ വനിതാ വിമാനം പറന്നിറങ്ങി. ‘ഇറാന്‍ ബാനൂ’ (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാന്‍ എയര്‍ലൈന്‍സിന്റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റന്‍ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍ 110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ബാര്‍മാല്‍ ജില്ലയിലെ നാല് പോയിന്റുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് വീടുകളില്‍ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടില്‍ ഉണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ വക്താവ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ പുല്ലാടുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 
കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. 
കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.
ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ ശിക്ഷ.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ്. അരങ്ങേറ്റം കുറിച്ച 19കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (60) കൂടാതെ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലെബുഷെയ്ന്‍ (72) സ്റ്റീവന്‍ സ്മിത്ത് (68*) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി.
ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ ശിക്ഷ.
ബോക്‌സിങ് ഡേ ടെസ്റ്റിനിടെ അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനമാണ് കോലിക്ക് പിഴയായി വിധിച്ചിരിക്കുന്നത്. സംഭവത്തില്‍ താരത്തിന് മത്സര വിലക്ക് ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ശിക്ഷ, പിഴയില്‍ ഒതുങ്ങുകയായിരുന്നു. കോലിക്ക് ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചു. 19കാരനായ കോണ്‍സ്റ്റാസ് ആത്മവിശ്വാസത്തോടെ കളിക്കുമ്പോഴാണ് കോലി വന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചത്.
KARUNYA PLUS Result
26/12/2024
1 st Prize :
Amount: ₹8,000,000/-
PP999699  

Consolation Prize :
Amount: ₹8,000/-
PN999699 PO999699 PR999699 PS999699 PT999699 PU999699 PV999699 PW999699 PX999699 PY999699 PZ999699  

2 nd Prize :
Amount: ₹10,00,000/-
PW492788  

3 rd Prize :
Amount: ₹100,000/-
PN700223 PO607866 PP834041 PR633026 PS661440 PT826576 PU876776 PV921781 PW372721 PX933707 PY465168 PZ137244  

4 th Prize :
Amount: ₹5,000/-
0924 1059 2260 2269 2536 3422 3450 3970 4848 4962 5841 6030 6803 6814 7852 8729 8909 9918  

5 th Prize :
Amount: ₹1,000/-
1036 1065 1476 1855 2082 2508 2653 3076 3462 3506 3590 3748 3857 4056 4175 4355 4434 4876 4894 5110 5536 5619 6198 6236 6602 6898 7246 7307 7707 7710 8004 8140 8758 9927  

6 th Prize :
Amount: ₹500/-
0079 0198 0302 0359 0442 0673 0766 0927 0972 1027 1046 1152 1289 1597 1660 1701 1734 1815 1845 1883 1985 2028 2067 2093 2157 2160 2233 2620 2768 2783 3101 3106 3488 3726 3727 3832 3923 4000 4070 4232 4305 4705 4939 4960 5018 5050 5244 5371 5397 5494 5578 5877 5924 6245 6540 6679 7006 7083 7285 7354 7590 7628 7872 7911 7934 7978 8061 8179 8262 8499 8546 8680 8801 8859 8977 9068 9219 9593 9653 9909  

7 th Prize :
Amount: ₹100/-
0007 0055 0121 0205 0290 0316 0340 0492 0532 0604 0609 0612 0641 0675 0708 0729 0756 0797 0851 0874 0914 1001 1041 1337 1363 1369 1391 1406 1484 1498 1506 1544 1779 1877 1946 1969 2022 2291 2364 2380 2417 2462 2470 2555 2558 2704 2796 2882 2890 2935 3270 3272 3306 3460 3498 3751 3880 4142 4194 4301 4358 4385 4391 4409 4449 4469 4495 4500 4579 4596 4799 4994 5079 5097 5164 5441 5846 5899 5968 6015 6020 6168 6228 6284 6563 6636 6801 6832 6932 6953 6973 6993 7280 7410 7424 7546 7727 7784 7819 7843 7962 7982 7994 8019 8147 8223 8369 8417 8579 8590 8654 9059 9303 9312 9323 9380 9431 9444 9456 9461 9466 9568 9600 9624 9838 9995  





Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ