പ്രധാന വാർത്തകൾ
അനശ്വര ഗായകൻ പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്.
അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെഅവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തില്‍ വെച്ച് സംസ്‌കാരം.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എയെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി വി അന്‍വര്‍ എംഎല്‍എ ഇന്ന് കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വാര്‍ത്താസമ്മേളനം നടത്തും.
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദങ്ങള്‍ക്കിടെയും ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പേരില്‍ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു. ഇതുസംബന്ധിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് സിപിഎം പരാതി നല്‍കി. ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂര്‍ ആണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. നിലവില്‍ കര്‍ണാടകയിലാണ് ഉള്ളതെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടില്‍ വരുമെന്നും ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് കര്‍ണാടകയില്‍ വന്നതെന്നും ഒളിവിലാണ് എന്ന വാര്‍ത്തകള്‍ തെറ്റെന്നും നടക്കുന്നത് സിപിഎം വേട്ടയാണെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം നടക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതൃത്വം. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം.
ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. അതേസമയം മാമി തിരോധാനക്കേസ് അന്വേഷണസംഘം വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെന്നുള്ള രജിത്ത് കുമാറിന്റെ വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നു. ഗുരുവായൂരില്‍നിന്ന് കണ്ടെത്തും മുമ്പ് മാമിയുടെ ഡ്രൈവര്‍ രജിത്ത് കുമാര്‍ വാട്സാപ്പിലയച്ച ശബ്ദസന്ദേശമാണ് പുറത്തായത്.
ആലപ്പുഴ ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി പിണറായി വിജയന്‍. ആലപ്പുഴയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും വോട്ട് ചോര്‍ച്ചയില്‍ സംഘടനാപരമായ പരിശോധന നടന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വലതുപക്ഷ മാധ്യമങ്ങളെ പ്രതിരോധിക്കാന്‍ ദേശാഭിമാനിയുടെ പ്രചാരണം ഊര്‍ജിതമാക്കണമെന്നും പ്രതിനിധികളോട് പിണറായി ആവശ്യപ്പെട്ടു
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികള്‍ വിതരണം നിര്‍ത്തിയത്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകും. ഉടന്‍ തന്നെ വിതരണക്കാര്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്.
പുതുവത്സരത്തില്‍ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നികുതി ഇനത്തില്‍ 1,73,030 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം അനുവദിച്ചത്.
ആലപ്പുഴയില്‍ മുസ്ലിംലീഗ് സെമിനാറില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരനും. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലാണ് ജി സുധാകരന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13നാണ് സെമിനാര്‍ നടക്കുന്നത്.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്.
കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനിയെ കബളിപ്പിച്ച് എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ മധ്യവയസ്‌കന്‍ പിടിയില്‍. കണ്ണൂര്‍ മയ്യില്‍ സ്വദേശി കൃഷ്ണനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സേലം സ്വദേശിനിയുടെ 60,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി അതേ ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു.
വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. അതേസമയം ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് മുസ്ലിം യൂത്ത് ലീഗ് ബാങ്കിന് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. 2015 ല്‍ രണ്ട് ലക്ഷം രൂപയുടെ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.
തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധന ഫലം.
പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയില്ക്ക് പോകുകയായിരുന്ന എ വണ്‍ ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്‌നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു. അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.
നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്.
13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപത് പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
കന്യാകുമാരിയിലെ പനച്ചിമൂടില്‍ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങള്‍. ലോറികളില്‍ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഹോട്ടലുകളിലെ മാലിന്യം നീക്കാന്‍ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്റിനെ ഉടന്‍ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഏജന്റിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ കടുപ്പിക്കുന്നു . സോഷ്യല്‍ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷ. നേരത്തെ 3 വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ് വര്‍ധിപ്പിക്കുന്നത്.
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയോടെ 1.5 കിലോമീറ്റര്‍ പരസ്പര അകലത്തില്‍ എത്തിച്ചു. ഇന്ന് രാവിലെ വരെ ഉപഗ്രഹങ്ങള്‍ ഈ അവസ്ഥയില്‍ തുടരുമെന്നും പിന്നീട് അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും എന്നും ഇസ്രോ അറിയിച്ചു.
വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലെടുത്ത കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പുണെ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം രാഹുല്‍ 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും ഒരു ആള്‍ജാമ്യം ഹാജരാക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു.
ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികരുടെ അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ലോക്സഭാ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (പ്രൈഡ്) ആണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികര്‍ക്ക് പരിശീലനം നല്‍കുവാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യെ നിയോഗിച്ചത്.
സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറ?ഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. അതേ സമയം ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ജഡ്ജി ഒഴിവാക്കി.
മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ശക്തിപ്പെടുത്താനും ബൂത്തുതലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ വിപുലീകരിക്കാനും ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനുമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം.
അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍
നിർമൽ Result
10-01-2025
*1 st Prize:*
Rs.7000000/-
NE525727
*Consolation Prize:*
Rs.8000/-
NA525727 NB525727 NC525727 ND525727 NF525727 NG525727 NH525727 NJ525727 NK525727 NL525727 NM525727
*2 nd Prize:*
Rs.1000000/-
NL832973
*3 rd Prize:*
Rs.100000/-
NA628675 NB748027 NC109598 ND419309 NE516445 NF150867 NG835648 NH851330 NJ752440 NK264590 NL220422 NM826407
*4 th Prize:*
Rs.5000/-
0288 0500 0535 0946 1343 1665 2490 3076 3537 3698 5452 6121 6728 6782 8337 8563 8784 8868
*5 th Prize:*
Rs.1000/-
0469 0489 1184 1526 2334 2811 3075 3116 3455 3469 3520 4150 4456 4896 4965 4984 5268 5276 5304 5753 5807 6399 6520 7029 7129 7362 7845 7933 8185 8259 8432 8997 9362 9526 9536 9646
*6 th Prize:*
Rs.500/-
0060 0122 0181 0420 0573 0620 0846 1217 1298 1323 1553 1815 1829 1932 1964 2147 2225 2527 2709 2766 2895 2967 3073 3230 3501 3593 3596 3633 3694 4053 4068 4091 4257 4329 4362 4387 4604 4614 4645 4749 4974 5007 5224 5292 5424 5473 5581 5649 5760 5876 6001 6504 6986 7020 7052 7083 7194 7411 7484 7572 7634 7694 7715 7775 7802 7923 7976 7995 8030 8250 8285 8531 8619 9224 9240 9484 9809 9825 9848
*7 th Prize:*
Rs.100/-
0066 0147 0186 0188 0305 0597 0613 0742 0784 1152 1182 1198 1639 1691 1753 1762 1804 1872 2043 2326 2329 2500 2505 2636 2637 2712 2756 2776 3065 3140 3196 3228 3379 3425 3600 3657 3778 3816 3894 3955 3976 4015 4069 4135 4210 4272 4345 4462 4464 4548 4611 4666 4680 4682 4790 4793 4849 4858 4873 4908 5074 5077 5209 5383 5416 5544 5575 5591 5810 6043 6161 6199 6242 6280 6308 6323 6335 6348 6418 6567 6606 6651 6673 6722 6727 6813 6848 6849 6851 7041 7284 7428 7478 7536 7640 7876 7883 7885 8014 8148 8228 8236 8313 8417 8472 8716 8925 8947 8948 8959 8999 9042 9109 9114 9117 9138 9178 9228 9287 9620 9696 9877

