പ്രധാന വാർത്തകൾ

ഇന്ന് 1200 മാണ്ട് മകരം 3 വ്യാഴാഴ്ച.

By KURIAKOSE NIRANAM

എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി.
ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനിൽക്കെ കേന്ദ്ര സർക്കാർ എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ. ചെയർമാനും രണ്ടു അംഗങ്ങളും സമിതിയിൽ ഉണ്ടാകും. ഇവർ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ഈ സമിതി എല്ലാ സംസ്ഥാന സർക്കാരുകളുമായും തത്പര കക്ഷികളുമായും ചർച്ച നടത്തിയ ശേഷം ശമ്പളം പരിഷ്കരിക്കും. 50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിലൂടെ വരുമാനം വർധിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടല്‍;553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാർ.
ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലില്‍ 553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബൻ സർക്കാരിന്റെ പ്രഖ്യാപനം. 2025-ലെ ജൂബിലിയുടെ
പശ്ചാത്തലത്തില്‍ ക്യൂബന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ വത്തിക്കാന്‍ സന്തോഷം പ്രകടിപ്പിച്ചു. 2025-ലെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ 553 പേർക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീരുമാനം അറിയിച്ചുക്കൊണ്ട് ക്യൂബന്‍ പ്രസിഡൻ്റ് മിഗുവൽ ഡയാസ്-കാനൽ ഫ്രാന്‍സിസ് പാപ്പയ്ക്കു കത്ത് അയച്ചു. ക്യൂബയിൽ കമ്മ്യൂണിസ്റ്റ് ഭരണമാണെങ്കിലും ജനസംഖ്യയുടെ 52% വും കത്തോലിക്ക വിശ്വാസികളാണ്.
റിപ്പോര്‍ട്ടര്‍ ചാനൽ എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ട് പോക്സോ കേസ്
എടുത്തു.
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ട് തിരുവനന്തപുരം
കന്‍റോൺമെന്‍റ് പൊലീസ് പോക്സോ കേസ് എടുത്തു. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. നേരത്തെ, സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ അറിയിച്ചു.
ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം.
നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രാഥമികമായി വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
വിപുലമായ സമാധി ചടങ്ങുകളോട് കൂടി ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ നടക്കും. 
മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോട് കൂടി ഗോപൻ സ്വാമിയുടെ സംസ്കാരംനാളെ നടക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.
മഹാരാഷ്ട്ര,ഹരിയാന തെരഞ്ഞെടുപ്പിൽ സംശയമെന്ന് രാഹുൽ ഗാന്ധി.
മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തത് സംശയാസ്പദമാണെന്നും വോട്ടർമാരുടെ പട്ടിക പുറത്തു വിടാനുള്ള കടമ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്നും കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ​ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് വിവരങ്ങൾ വേണമെന്നും രാഹുൽ‍ പറഞ്ഞു. പുതിയ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം നടന്ന ചടങ്ങിലായിരുന്നു രാഹുലിന്റെ പ്രസ്താവന.
ഓർത്തഡോക്സ്,യാക്കോബായ കണക്കെടുപ്പ് തടയണമെന്ന ആവശ്യം തള്ളി;എന്നാൽ പഴയ വിധി പുനഃപരിശോധിക്കിലെന്നും സുപ്രീം കോടതി.
കേരളത്തിലെ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുപ്പ് തടയണമെന്ന
ഓർത്തഡോക്സ് സഭയുടെ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം സഭയുടെ ആവശ്യം പരിഗണിച്ച് കണക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കോടതിക്ക് മാത്രമേ കൈമാറാവൂവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.
കേരളത്തിൽ ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കങ്ങ​ളെതുടർന്ന് ഇരുസഭകളിലും എത്ര പേരു​​​ണ്ടെന്നും ഇവർക്ക് എത്ര പള്ളികളുണ്ടെന്നും പഞ്ചായത്തുതല കണക്ക് നൽകാൻ ഡിസംബറിലാണ് സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടത്. ഈ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. പള്ളികളുടെ അവകാശം സുപ്രീംകോടതി തീർപ്പാക്കിയശേഷം ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വിഷയം വീണ്ടും പരിഗണിക്കരുതെന്ന് കാണിച്ചായിരുന്നു ഓർത്തഡോക്സ് വിഭാഗത്തിന്റെ അപേക്ഷ.
എന്നാൽ പഴയ വിധികൾ പുനഃപരിശോധിക്കുകയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മറിച്ച് ഇരു വിഭാഗങ്ങൾക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത തേടുന്നതിനാണ് കണക്കെടുപ്പ്. മതപരമായ വിഷയമായതിനാൽ അതീവ ജാഗ്രതയോടെയാണ്‌ വിഷയത്തെ സമീപിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. കണക്കെടുപ്പ് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗം വാദിച്ചപ്പോൾ അത് കോടതിയെ അറിയിക്കേണ്ടത് സംസ്ഥാന സർക്കാറാണെന്ന് കോടതി മറുപടി നൽകി.
കണക്കെടുപ്പ് വിവരങ്ങൾ ഇപ്പോൾ പരസ്യപ്പെടുത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാൽ മുദ്രവെച്ച കവറിൽ കൈമാറാൻ സർക്കാറിനോട് നിർദേശിക്കണമെന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചു. തുടർന്നാണ് കണക്കെടുപ്പിന്റെ വിശദാംശങ്ങൾ കോടതിക്ക് മാത്രം കൈമാറാൻ സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചത്. സഭാ തർക്കവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ ഉദ്യോഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടിക്കെതിരായ ഹരജിയിൽ ഈ മാസം 29 മുതൽ സുപ്രീംകോടതി വിശദവാദം കേൾക്കും
ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു
ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിൻ്റെ
അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ചിൽഡ്രൻസ് ഹോമിൽ ഉറങ്ങി കിടന്ന 17കാരനെ 16 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി.
തൃശൂർ രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ ഉറങ്ങി കിടന്ന 17കാരനെ 16 കാരൻ തലയ്‌ക്കടിച്ച്കൊലപ്പെടുത്തി.ഇരിഞ്ഞാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്.ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം.കുട്ടികൾ തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
10 വയസ്സുകാരനെ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
ആലപ്പുഴ അരൂരിൽ 10 വയസ്സുകാരനെ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കേളാട്ടുകുന്നേൽ അഭിലാഷിന്റെ മകൻ കശ്യപിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്.വീടിന്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.അരൂർ പൊലീസ് സംഭവസ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. 
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. 
ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മ രണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും. അതേസമയം, പോസ്റ്റ്മോർട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകൻ സനന്ദനെ കൊണ്ടു പോയി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മകൻ പോവാൻ തയ്യാറാവുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റെടുക്കേണ്ടി വരും. 
സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു.
ആലപ്പുഴ പാണാവള്ളിയിൽ പ്രഭാത നടത്തത്തിനിടെ സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു. പാണാവള്ളി സ്വദേശി എംആർ രവി ആണ് മരിച്ചത്. കുഞ്ചരം ഭാഗത്ത് വച്ചാണ് അപകടം ഉണ്ടായത്. രവിയെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു . ആലപ്പുഴ ഡിസിസി എക്സിക്യട്ടീവ് അംഗമായ എംആർ രവി കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി.
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി. തടവുകാര്‍ക്ക് കൈമാറാന്‍ എത്തിച്ച ബീഡിയുമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപിയാണ് അറസ്റ്റിലായത്. തീവ്രവാദ കേസുകളിലെ പ്രതികളെയടക്കം പാര്‍പ്പിക്കുന്ന വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ സുരക്ഷാ വീഴ്ചയെയാണ് ബീഡി കച്ചവടത്തിലൂടെ പുറത്തുവരുന്നത്.ജയിലിലെ മെസ്സിലടക്കം ജോലി ചെയ്യുന്ന തടവുകാര്‍ക്ക് കൈമാറുന്നതിനായി എത്തിച്ച ബീഡികളാണ് ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ലോകവ്യാപകമായി ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പര്‍- 3 എന്ന രാസവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക.
മിഠായികളും ചെറികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കളിലും ഫ്രൂട് ഡ്രിങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മില്‍ക് ഷേക്കുകളിലും നിറം നല്‍കാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പര്‍- 3 എന്ന രാസവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക. ക്യാന്‍സര്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ ഫുഡ് അന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ബുധനാഴ്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
വനംനിയമ ഭേദഗതി ഉപേക്ഷിച്ചു.
വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി.
വനംനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തെന്നും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ലെന്നും കേന്ദ്രവും സത്വര ഇടപെടല്‍ നടത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്.സ്‌പാഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആ‍‍ർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ഡോക്കിങ് വിജയകരമായി പൂ‍‍ർത്തിയാക്കിയതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ.
മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചു. 
15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചു. ഇതോടെ 15 മാസം നീണ്ട യുദ്ധം അവസാനിക്കും. 6 ആഴ്ചത്തെ വെടിനിര്‍ത്തലിനാണ് ധാരണ. ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേല്‍ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ത്താനി വ്യക്തമാക്കി.
പോരാട്ടത്തിന്റെ വിജയമെന്ന് പി വി അൻവർ.
വനംനിയമ ഭേദഗതിയില്‍ നിന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റം തങ്ങള്‍ നയിച്ച പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അന്‍വര്‍. കര്‍ഷക – മനുഷ്യത്വ വിരുദ്ധ ബില്ലില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം ബില്ലിനെതിരെ നയിച്ച ജനകീയ യാത്രയുടെ വിജയമാണെന്നും പോരാട്ടത്തിനു മുന്നില്‍ സര്‍ക്കാരിനു അടിയറവു പറയേണ്ടി വന്നുവെന്നും പോരാട്ടത്തിന് പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസിസ്റ്റന്റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്.
പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ ഇന്ന് പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാവാമെന്നും അതിനുവേണ്ടി തന്നെയും തന്റെ ഓഫീസിനെയും ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ധര്‍മടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വര്‍ അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
സെക്രട്ടറിയേറ്റിനു മുമ്പില്‍ സി.പി.എം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ലെക്സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ
വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ ഉത്തരവ് തന്നെയാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചിരിക്കുന്നതെന്നും സംഘടന ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. സംഘടനാ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ പാടി അവസാനിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ പാടി അവസാനിപ്പിച്ചു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 
ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ടെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
211 കോടി രൂപ കൂടി അനുവദിച്ചു.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒരു ഗഡു കൂടിയാണ് അനുവദിച്ചത്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.
വയനാട്ടിലെ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് തീരുമാനം. പത്രോസ് താളൂര്‍, സായൂജ്, ഷാജി എന്നിവര്‍ നല്‍കിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസില്‍ ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരാണ് പ്രതികള്‍.
ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. 
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും
മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘സമാധി’ വിവാദത്തില്‍ ഭാര്യ സുലോചന നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ മണ്ഡപം തുറന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് മകന്‍ സനന്ദന്‍. കോടതിവിധിയെ മാനിക്കുന്നതായി പറഞ്ഞ അദ്ദേഹം, ഇതെല്ലാം അച്ഛന്‍ പൂജ ചെയ്തിരുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് ആരോപിച്ചു.
ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ക്ഷണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ.
ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി ക്ഷണിക്കുമെന്ന്
വ്യവസായി ബോബി ചെമ്മണൂര്‍. ഇതിലൂടെ എല്ലാകാലത്തും താന്‍ ഉദ്ദേശിച്ചത് മാര്‍ക്കറ്റിങ് മാത്രമാണെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണത്തിന് ഉത്തരവ്.
വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തില്‍ അന്വേഷണത്തിന് ഉത്തരവ്. വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി ജയില്‍ ഡിജിപിയെ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കി. സംഭവം ജയില്‍ ആസ്ഥാന ഡിജിപി അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുവരെ 51 പേര്‍ അറസ്റ്റിലായി. 
പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ 51 പേര്‍ അറസ്റ്റിലായി. പ്രതികളുടെ എണ്ണം 60 ആയി ഉയര്‍ന്നു. ചിലര്‍ ഒന്നിലേറെ കേസുകളില്‍ പ്രതികളാണെന്നും വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍ പറഞ്ഞു.
ക്ഷേത്രങ്ങളിൽ ഷർട്ട് അനുവദിക്കണം.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നാളെ ആചാര പരിഷ്‌കരണ യാത്ര എന്ന പേരില്‍ പദയാത്ര നടത്തുമെന്ന് ശിവഗിരി മഠം. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പദയാത്രക്ക് നേതൃത്വം നല്‍കും. ദേവസ്വം ബോര്‍ഡ് സവര്‍ണ ജനതയുടെ അധികാര കുത്തകയായി മാറാതെ മത പരിഷ്‌കരണത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണന നല്‍കിക്കൊണ്ട് സംവരണം നടപ്പാക്കണം എന്ന ആവശ്യവും ശിവഗിരി മഠം ഈ പദയാത്രയില്‍ മുന്നോട്ടു വെയ്ക്കും.
ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്.
2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു. അതേസമയം, സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു.
211 കോടി രൂപയുടെ തിരിമറി നടന്നതായി പരാതി. 
കോട്ടയം നഗരസഭയില്‍ 211 കോടി രൂപയുടെ തിരിമറി നടന്നതായി പരാതി. മുനിസിപ്പല്‍ ഡയറക്ടറേറ്റ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തിയതായി പ്രതിപക്ഷം പറഞ്ഞു. കോട്ടയം നഗരസഭാ തനത് ഫണ്ടിലെ തുകയാണിത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
വായനാ അനുഭവങ്ങളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ വര്‍ഷം വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സതീശന്റെ ക്ഷണം.
ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ശിക്ഷ.
കാട്ടാക്കട അശോകന്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 2013 ലാണ് സിപിഎം പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.
മകനെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി  ജയിന്റെ പിതാവ്. 
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മകനെ രക്ഷിക്കാനായി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജയിന്റെ പിതാവ്. യുദ്ധത്തില്‍ പരിക്കുപറ്റി മോസ്‌കോയില്‍ ചികിത്സയില്‍ കഴിയുകയാണ് ജെയിന്‍. ഇലക്ട്രിക്കല്‍ ജോലി വാഗ്ദാനം ചെയ്താണ് മകനെ റഷ്യയില്‍ എത്തിച്ചതെന്ന് പിതാവ് പറയുന്നു.
ഇറാനിയന്‍ പൗരന്‍ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി.
കൊച്ചി തീരത്തുനിന്ന് 25,000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തിരിച്ചടി. കേസില്‍ അറസ്റ്റിലായ ഇറാനിയന്‍ പൗരന്‍ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി.
പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം ഇന്ത്യയിലേക്ക് ലഹരി കടത്തി എന്നായിരുന്നു എന്‍സിബിയുടെ കണ്ടെത്തല്‍. പിടിയിലായ സുബൈര്‍ പാകിസ്താന്‍ പൗരനാണെന്ന വാദമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. കൂടാതെ മയക്കുമരുന്ന് പിടികൂടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകള്‍ അനുസരിക്കുന്നതില്‍ അന്വേഷണസംഘത്തിന് പാളിച്ചകള്‍ സംഭവിച്ചതും പ്രതിയെ വെറുതെവിടുന്നതിലേക്ക് എത്തിച്ചു.
വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍.
നാഗ്പുരില്‍ നിരവധി വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍. കൗണ്‍സിലിങ്ങിന്റെ മറവിലായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിവന്നത്. പെണ്‍കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഇയാളുടെ ഫോണില്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് കാണിച്ച് വിദ്യാര്‍ഥിനികളെ നിരന്തരം ഭീഷണിപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കിയതിന് ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്ബിഐയുടെ പേരിലുള്ള മെസേജ് വ്യാജം.
എസ്ബിഐ ഉപഭോക്താക്കളോട് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് അയക്കുന്നതായുള്ള മെസേജ് വ്യാജം. 9980 രൂപയുടെ എസ്ബിഐ നെറ്റ്ബാങ്കിംഗ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കാനായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന എപികെ ഫയലാണ് സന്ദേശത്തിനൊപ്പം പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ
പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാഗവത് മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യപ്പെട്ടേനേയെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. 
ഖോ ഖോ ലോകകപ്പില്‍ ഇറാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 100-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം പുതിയ ചരിത്രം സൃഷ്ടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 435 റണ്‍സടിച്ചു. അഞ്ചുവിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍സ്‌കോര്‍. 2011ല്‍ ഇന്‍ഡോറില്‍ വിന്‍ഡീസിനെതിരെ 418 നേടിയതാണ് ഇന്ത്യന്‍ പുരുഷ ടീമിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.
കാരുണ്യ പ്ലസ് Result 
16-01-2025
1 st Prize:
Rs.8000000/-
PH586929

Consolation Prize:
Rs.8000/
PA586929 PB586929 PC586929 PD586929 PE586929 PF586929 PG586929 PJ586929 PK586929 PL586929 PM586929

2 nd Prize:
Rs.1000000/-
PC556950

3 rd Prize:
Rs.100000/-
PA618438 PB819044 PC835885 PD160535 PE884632 PF136527 PG671849 PH443010 PJ898198 PK621870 PL899665 PM121018

4 th Prize:
Rs.5000/-
0516 0804 1537 2669 5489 6055 6164 6601 6636 6662 6884 7147 7500 7750 7822 8355 8952 9169

5 th Prize:
Rs.1000/-
0134 0545 1282 1395 1651 2166 2291 2438 3138 3308 3412 3737 3813 4203 4403 5006 5010 5043 5283 5288 5498 5599 5612 5820 7100 7601 7743 8114 8385 9050 9077 9320 9652 9805

6 th Prize:
Rs.500/-
0227 0261 0851 0929 1128 1287 1878 2003 2063 2068 2357 2430 2515 2541 2723 2923 3395 3406 3436 3437 3476 3478 3535 3662 3822 4004 4075 4198 4241 4383 4569 4648 4684 4940 4975 5083 5177 5254 5494 5653 5763 5839 5996 6028 6152 6220 6276 6318 6398 6497 6628 6903 7061 7124 7194 7289 7387 7420 7638 7652 7698 7797 7929 7949 8056 8098 8228 8241 8262 8312 8417 8977 9034 9271 9420 9467 9475 9620 9700 9793

7 th Prize:
Rs.100/-
0039 0160 0184 0312 0329 0398 0428 0465 0582 0631 0640 0755 0909 0927 1020 1066 1115 1138 1149 1157 1211 1224 1361 1422 1497 1516 1519 1601 1704 1880 1883 2097 2109 2129 2324 2442 2579 2625 2721 2781 2864 2881 2902 3046 3121 3128 3213 3578 3750 4045 4067 4069 4186 4201 4328 4420 4439 4465 4631 4663 4861 4893 4932 4964 5003 5020 5069 5074 5113 5190 5260 5285 5415 5465 5522 5597 5611 5699 5803 5875 5981 5983 6040 6119 6246 6282 6640 6686 6712 6744 6893 6924 7058 7070 7073 7074 7174 7198 7217 7227 7276 7339 7749 7979 8058 8138 8201 8214 8268 8421 8431 8457 8483 8590 8626 8660 8793 8963 9025 9192 9464 9490 9537 9579 9792 9848
FIFTY FIFTY Result
(15/01/2025)
1 st Prize :
Amount: ₹1,00,00,000/-
FA753116

Consolation Prize :
Amount: ₹8,000/-
FB753116 FC753116 FD753116 FE753116 FF753116 FG753116 FH753116 FJ753116 FK753116 FL753116 FM753116

2 nd Prize :
Amount: ₹10,00,000/-
FF781922

3 rd Prize :
Amount: ₹5,000/-
0224 0557 0971 1114 2713 2774 3693 4278 4478 4513 4668 4721 6064 6870 7135 7214 7448 7615 8061 8116 8147 8355 9771

4 th Prize :
Amount: ₹2,000/-
0175 0849 1395 1570 2029 3209 3593 4607 5551 5955 7677 9075

5 th Prize :
Amount: ₹1,000/-
0200 0237 0864 1108 1820 2569 2800 3223 3674 3786 4126 4299 4377 5964 5990 6001 6708 6975 7039 7564 7826 9058 9582 9945

6 th Prize :
Amount: ₹500/-
0104 0119 0121 0180 0443 0456 0696 0711 0934 0981 1334 1345 1352 1591 1595 1663 1790 2012 2221 2283 2355 2426 2538 2627 2850 2853 3147 3165 3188 3202 3300 3397 3419 3569 3603 3660 3663 3691 3931 4218 4251 4292 4391 4562 4575 4610 4765 4837 4944 5027 5146 5164 5175 5178 5224 5332 5430 5464 5478 5522 5652 5812 5829 6202 6208 6386 6610 6677 6782 6798 7075 7195 7267 7269 7367 7433 7496 7765 7852 7932 8043 8085 8367 8393 8700 8702 8997 9131 9165 9200 9368 9592 9647 9752 9876 9879

7 th Prize :
Amount: ₹100/-
0111 0244 0268 0305 0704 0731 0876 0925 1023 1054 1178 1282 1331 1339 1466 1541 1657 1762 1895 1952 2042 2095 2306 2310 2348 2940 2967 3092 3095 3208 3340 3387 3519 3851 3892 3965 4039 4041 4044 4052 4091 4147 4162 4288 4315 4368 4486 4571 4800 4935 4942 4946 5100 5116 5226 5245 5259 5261 5266 5309 5334 5389 5416 5446 5797 5818 5948 6006 6047 6082 6319 6389 6526 6682 6791 6814 6821 6969 7022 7031 7137 7231 7317 7343 7470 7490 7543 7597 7707 7728 7739 7786 7857 7859 7927 8090 8140 8152 8237 8296 8301 8315 8363 8518 8556 8618 8692 8855 8894 8952 9004 9012 9028 9156 9159 9239 9259 9290 9311 9338 9402 9420 9536 9563 9890 9982

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ