പ്രധാന വാർത്തകൾ.
ഇന്ന് 1200 മാണ്ട് മകരം 4 വെള്ളിയാഴ്ച.
By KURIAKOSE NIRANAM
പ്രായമായ മാതാപിതാക്കളെ ഉപദ്രവിച്ചാൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക,അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവര്‍ത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുതിര്‍ന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച മധുരം ജീവിതം സീനേജര്‍ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.
കോട്ടയം പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പാലാ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 10 തീയതി ആണ് പാലാ സെന്റ് തോമസ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സഹപാഠിയായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരി.
പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.രണ്ടാം പ്രതി അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ അമ്മയെ വെറുതെ വിട്ടു ശിക്ഷാ വിധി നാളെയുണ്ടാകും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വൈകാതെ ഇന്ത്യൻ എംബസി സേവനം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യ – അമേരിക്ക ബന്ധം സുദൃഢമാക്കുന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളുരുവിൽ അമേരിക്കൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിലാണ് എസ് ജയശങ്കറിന്‍റെ പ്രഖ്യാപനം. ഇന്ത്യയിലെ അഞ്ചാമത്തെ യുഎസ് കോൺസുലേറ്റാണ് ബെംഗളുരുവിലേത്. വൈറ്റ് ഫീൽഡിലാകും കോൺസുലേറ്റ് കെട്ടിടത്തിന്‍റെ നിർമാണം. അത് വരെ താൽക്കാലികമന്ദിരത്തിലാകും കോൺസുലേറ്റ് പ്രവർത്തിക്കുക. ഇവിടെ നിന്നുള്ള വിസ സേവനങ്ങൾ മാസങ്ങൾക്കകം തന്നെ തുടങ്ങാനാകുമെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പാര്‍ട്ടി സെക്രട്ടറിയുടെ എതിര്പ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്.കാര്യങ്ങൾ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് സ്റ്റേജ് അഴിച്ച് മാറ്റിയതെന്നുമാണ് പിന്നീട് ബിനോയ് വിശ്വം പ്രതികരിച്ചു. തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ എഐടിയുസി പ്രതിഷേധം. നേരത്തെ ജോയിന്‍റ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സമരം നടത്തിയതിന് ഹൈക്കോടതി ബിനോയ് വിശ്വം അടക്കം നേതാക്കളെ വിളിപ്പിച്ചിരുന്നു
മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ.
പാലക്കാട് മണ്ണാ൪ക്കാട് ഭക്ഷണത്തിൽ വിഷം കലർത്തി ഭ൪ത്താവിൻറെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ.കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. 2016 ജൂൺ 23നായിരുന്നു 71 കാരി തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ടത്. എട്ടു വ൪ഷത്തെ വിചാരണയ്കു ശേഷമാണ് വിധിയെത്തുന്നത്. മണ്ണാ൪ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇതെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കുമെന്നും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും തന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ ആര്‍ലേക്കര്‍ പറഞ്ഞു.
കളരിപ്പയറ്റ് ഒഴിവാക്കി.
കോടതിയെയും ധിക്കരിച്ച് പിടി ഉഷ.
ഉത്തരാഖണ്ഡിൽ 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായികമന്ത്രി വി.അബ്ദുറഹിമാൻ. മലയാളിയായ പി.ടി.ഉഷ അസോസിയേഷൻ അധ്യക്ഷയായിരിക്കെ ഇത്തരമൊരു തീരുമാനം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.എന്നാൽ വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഇപ്പോൾ പുതിയ ഇനം ഉൾപ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്.
പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും.
പതിനാറുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 26000 രൂപ പിഴയും വിധിച്ച് കോടതി. പീഡനത്തിന് കൂട്ട് നിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണമെന്നാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ വിധി.
2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം ബാലരാമപുരത്ത് ഒരു വീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. അർധരാത്രി കുട്ടി കട്ടിലിൽ കിടക്കവേ പ്രതി മുറിക്കുള്ളിൽ കേറി കുട്ടിയെ കടന്നുപിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ ഭയന്ന കുട്ടി വീട്ടിൽ നിന്ന് ഓടി സമീപത്തുള്ള കുറ്റികാട്ടിൽ ഒളിച്ചിരുന്നു. പ്രതി കാട്ടിൽ ചെന്ന് കുട്ടിയെ മർദിച്ചാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
കുട്ടി പിറ്റേന്ന് തന്‍റെ അച്ഛന്‍റെ ബന്ധുക്കളെ വിവരം അറിയിച്ചതിനെത്തുടർന്ന് അടുത്ത ദിവസം അവർ എത്തി കുട്ടിയെ അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനു മുൻപും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി.സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കി കേസെടുത്തത്.
വിചാരണ വേളയിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചു എന്ന് പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല. അതിനാൽ അമ്മക്കെതിരെ തെളിവില്ല എന്ന് കണ്ട് ഇവരെ കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. ആർ വൈ. അഖിലേഷ് എന്നിവർ ഹാജരായി. വിഴിഞ്ഞം പൊലീസ് ഉദ്യോഗസ്ഥരായ എസ്എസ് സജി, കെഎൽ സമ്പത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ചത് അഴിമതിയെന്ന് ആരോപണം.
മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനംഅഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു.ഇതിന്റെ അടിയന്ത സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ്കൊമേര്ഷ്യല് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വീഴ്ചയില്‍ വലത് കൈക്ക് പരിക്കേറ്റു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വസതിയിലുണ്ടായ വീഴ്ചയില്‍ വലത് കൈക്ക് പരിക്കേറ്റു. എല്ലിന് പൊട്ടലില്ല ചികിത്സയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടു.
മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ഡോക്ടർമാരുടെവെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. പോസ്റ്റ്മോർട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്.
പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.
ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കടമ്പനാട് കല്ലുകുഴിയിലായാണ് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ കുട്ടികളാണ് ബസ്സിലുണ്ടായിരുന്നത്. ഒരു കുട്ടി അടക്കം 49 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നു.
ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക് പോര്.
സമരത്തിനിടെ പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ വനിതാ നേതാവിനുള്ള സാമ്പത്തിക സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക് പോര്. ആലപ്പുഴ കളക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് 8 ലക്ഷം രൂപ സഹായം നൽകിയെന്ന അരിത ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ പരാമർശത്തിനെതിരെ മേഘ തന്നെ രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമയത്.
ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു.
ഭാരതപ്പുഴ കാണാനെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ശ്മശാനം കടവിന് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.ചെരുതുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകന്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്.
ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി.
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണു, വിനീഷ, ഉഷ എന്നിവരാണ്കൊല്ലപ്പെട്ടത്..സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
മധ്യമേഖല ഡിഐജി പി അജയകുമാറിന് ശാസന.
വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലില്‍ വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയില്‍ മേധാവിയായ എഡിജിപി. ഉദ്യോഗസ്ഥ തല യോഗത്തിലാണ് ശാസന. കാക്കാനാട്ടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ജയില്‍ മേധാവി ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
സിപിഐ നേതാവ് ഭാസുരാംഗന് ജാമ്യം.
കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവ് ഭാസുരാംഗന് ജാമ്യം. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി.
എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്.
ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്നചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വൈവിധ്യമേറിയ നിയമ മേഖലകളിൽ തന്റെ പേര് എഴുതിച്ചേർത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
എഐ നിര്‍മിത ഉള്ളടക്കത്തിന്റെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായുള്ള നിര്‍ദേശം പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗവും അത് വോട്ടര്‍മാരുടെ അഭിപ്രായത്തെ സ്വാധീനിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതി.
താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
കൂടുതല്‍ തെളിവുമായി മുംബൈ പൊലീസ്.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുമായി മുംബൈ പൊലീസ്.അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.
നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെ തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലപ്പുറം ജില്ലയില്‍ നടന്ന യുവജന കമ്മീഷന്‍ അദാലത്തില്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു.
സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി നിയമിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ബാറ്ററായിരുന്ന നിലവില്‍ ഇന്ത്യ എ ടീം പരിശീലകനായ സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കോച്ചായി ബിസിസിഐ നിയമിച്ചു. ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
നിർമൽ Result
(17-01-2025)
*1 st Prize:*
Rs.7000000/-
NN873570
*Consolation Prize:*
Rs.8000/-
NO873570 NP873570 NR873570 NS873570 NT873570 NU873570 NV873570 NW873570 NX873570 NY873570 NZ873570
*2 nd Prize:*
Rs.1000000/-
NW406875
*3 rd Prize:*
Rs.100000/-
NN524429 NO615760 NP570849 NR879012 NS790202 NT523105 NU541312 NV762276 NW707650 NX118432 NY373331 NZ193028
*4 th Prize:*
Rs.5000/-
1481 2182 2860 4478 4587 4830 5188 6578 6963 7439 7451 7454 7462 7862 8268 8700 8836 9426
*5 th Prize:*
Rs.1000/-
0317 0416 0473 0518 0671 0960 1071 1714 1922 1990 2379 2524 2593 3203 3747 3893 4269 4366 4662 5063 5688 5876 6080 6440 6993 7544 7695 7809 7814 7841 8394 8992 9011 9391 9799 9991
*6 th Prize:*
Rs.500/-
0459 0460 0581 1281 1569 1580 1718 1753 1950 1954 1974 2169 2194 2553 2927 3104 3125 3136 3216 3311 3425 3433 3478 3512 3655 3866 3867 3870 3877 4016 4859 5055 5062 5283 5354 5466 5624 5760 5988 6028 6059 6068 6085 6089 6161 6172 6215 6417 6607 6660 6712 6961 7035 7203 7404 7438 7479 7659 7894 7962 8129 8425 8447 8495 8827 8840 8926 8951 9155 9182 9200 9224 9238 9274 9343 9358 9698 9791 9990
*7 th Prize:*
Rs.100/-
0104 0165 0192 0342 0501 0570 0767 0990 1024 1068 1116 1148 1164 1225 1358 1540 1550 1572 1744 1770 1875 1938 2131 2217 2315 2320 2362 2369 2500 2564 2581 2704 2999 3012 3117 3121 3318 3363 3384 3652 3749 3786 3821 3879 4121 4195 4279 4314 4387 4502 4569 4691 4698 4701 4785 4829 4972 5006 5036 5070 5123 5181 5272 5403 5517 5626 5750 5797 5866 6156 6169 6174 6179 6225 6324 6407 6456 6616 6697 6786 6799 6809 6821 6983 7062 7216 7290 7354 7427 7464 7586 7605 7621 7633 7642 7722 7723 7822 7844 7856 8101 8169 8183 8332 8440 8456 8552 8786 8810 8898 8922 9074 9127 9183 9321 9324 9386 9430 9592 9643 9727 9893
കാരുണ്യ പ്ലസ് Result
16-01-2025
1 st Prize:
Rs.8000000/-
PH586929
Consolation Prize:
Rs.8000/
PA586929 PB586929 PC586929 PD586929 PE586929 PF586929 PG586929 PJ586929 PK586929 PL586929 PM586929
2 nd Prize:
Rs.1000000/-
PC556950
3 rd Prize:
Rs.100000/-
PA618438 PB819044 PC835885 PD160535 PE884632 PF136527 PG671849 PH443010 PJ898198 PK621870 PL899665 PM121018
4 th Prize:
Rs.5000/-
0516 0804 1537 2669 5489 6055 6164 6601 6636 6662 6884 7147 7500 7750 7822 8355 8952 9169
5 th Prize:
Rs.1000/-
0134 0545 1282 1395 1651 2166 2291 2438 3138 3308 3412 3737 3813 4203 4403 5006 5010 5043 5283 5288 5498 5599 5612 5820 7100 7601 7743 8114 8385 9050 9077 9320 9652 9805
6 th Prize:
Rs.500/-
0227 0261 0851 0929 1128 1287 1878 2003 2063 2068 2357 2430 2515 2541 2723 2923 3395 3406 3436 3437 3476 3478 3535 3662 3822 4004 4075 4198 4241 4383 4569 4648 4684 4940 4975 5083 5177 5254 5494 5653 5763 5839 5996 6028 6152 6220 6276 6318 6398 6497 6628 6903 7061 7124 7194 7289 7387 7420 7638 7652 7698 7797 7929 7949 8056 8098 8228 8241 8262 8312 8417 8977 9034 9271 9420 9467 9475 9620 9700 9793
7 th Prize:
Rs.100/-
0039 0160 0184 0312 0329 0398 0428 0465 0582 0631 0640 0755 0909 0927 1020 1066 1115 1138 1149 1157 1211 1224 1361 1422 1497 1516 1519 1601 1704 1880 1883 2097 2109 2129 2324 2442 2579 2625 2721 2781 2864 2881 2902 3046 3121 3128 3213 3578 3750 4045 4067 4069 4186 4201 4328 4420 4439 4465 4631 4663 4861 4893 4932 4964 5003 5020 5069 5074 5113 5190 5260 5285 5415 5465 5522 5597 5611 5699 5803 5875 5981 5983 6040 6119 6246 6282 6640 6686 6712 6744 6893 6924 7058 7070 7073 7074 7174 7198 7217 7227 7276 7339 7749 7979 8058 8138 8201 8214 8268 8421 8431 8457 8483 8590 8626 8660 8793 8963 9025 9192 9464 9490 9537 9579 9792 9848