പ്രധാന വാർത്തകൾ.
ഇന്ന് 1200-മാണ്ട് മകരം 7 തിങ്കളാഴ്ച.
By KURIAKOSE NIRANAM
കൊൽക്കത്തയിൽ ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം മാത്രം.
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി
കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു
ഷാരോണ്‍ വധക്കേസിൽ വധശിക്ഷാ വിധി കേട്ട് നിർവികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ.
ഷാരോൺ രാജ് വധക്കേസിൽ കോടതി വധശിക്ഷ വിധിച്ചതോടെ നിർവികാരയായി ഗ്രീഷ്മ. വിധികേട്ട് ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.
ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായി.
മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു.
90-പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ഗാസയിൽ വെടിനിർത്തൽ കരാർ
യാഥാർഥ്യമായി. ഇന്നലെ മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതോടെ 15 മാസം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് താത്കാലികമായെങ്കിലും വിരാമമായി.എമിലി ദമാരി (28), ദൊറോൺ സ്റ്റെയിൻ ബ്രീച്ചർ (31), റോമി ഗോനെൻ (24) എന്നീ ഇസ്രേലി വനിതകളെയാണു ഹമാസ് ഇന്നലെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത്. വെസ്റ്റേൺ ഗാസ സിറ്റിയിലെ അൽ-റിമാറി ൽവച്ച് ഇവരെ റെഡ് ക്രോസിനാണു കൈ മാറിയത്. റെഡ്ക്രോസ് ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. പിന്നീട് മൂവരെയും ഹെലികോപ്റ്ററിൽ ഇസ്രയേലിലെത്തിച്ചു. ബന്ദികളെ വിട്ടയച്ചതിനു പകരം ഇസ്രയേൽ ജയിലുകളിലുള്ള 90 പലസ്തീൻതടവുകാരെ മോചിപ്പിച്ചു. ഇവരിൽ 69 പേർ സ്ത്രീകളാണ്. ഒരു പതിനഞ്ചുകാരനും മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടത്തിൽ 33 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കുക.
ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.
നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു.
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവെച്ച ഇറ്റാമർ. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി.
വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി എം ബി രാജേഷ്.
കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് തദേശസ്വയം ഭരണ,എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവരാണെന്നും മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയാണെന്നും മന്ത്രി വിശദമാക്കി.
സർക്കാരിന്റെ മദ്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നല്‌കിയ വാഗ്‌ദാനത്തേക്കാൾ മദ്യലോബിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അമിത പ്രാധാന്യം നൽകുക യാണ് ഇടതുപക്ഷ സർക്കാരെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. പൊതുജനത്തിന്റെ ജീവനും സ്വത്തിനും കാവലാളാകേണ്ട സർക്കാർ വിനാശകരമായ മദ്യനയം മൂലം പൊതു ജനത്തിന്റെ സർവനാശത്തിന് കളമൊരുക്കുകയാണെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടനപത്രികകളിലൂടെ പൊതു ജനങ്ങൾക്ക് നല്‌കിയ വാഗ്ദാന മാണ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ഒയാസീസ് കമ്പനിക്ക് എഥനോൾ പ്ലാന്റ് സ്ഥാപിക്കാനുള്ള ലൈസൻസ് നല്കാനുള്ള മന്ത്രിസഭാ തീരുമാനത്തിലൂടെ ബോധപൂർവം ലംഘിച്ചത്. ഇത് അതീവ ഗുരുതരമായ ജനവഞ്ചനയാണ്. ഇരുപത്തിയാറ് വർഷമായി തുടരുന്ന നയത്തിൻ്റെ ഭാഗമായാണ് മദ്യനിർമാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകാതിരിക്കുന്നത്.
മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും.
പാലക്കാട് കഞ്ചിക്കോട് മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തിൽ പഞ്ചായത്തിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കാനാണ് യോഗം. മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്ഗ്രസ്നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു.
തട്ടിക്കൊണ്ടുപോകൽ എഫ്ഐആർ തയ്യാറാക്കി.
കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകരെയുംപ്രതി ചേർത്ത് എഫ്ഐആർ തയ്യാറാക്കി. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ അനൂപ് ജേക്കബ് എംഎൽഎക്കെതിരെയും കേസെടുത്തു. കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇന്നലെ കേസെടുത്തിരുന്നു
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തും.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് കൂറുമാറുമെന്ന് കരുതി സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അതിക്രമം കാണിച്ചവരെ കണ്ടെത്താനുളള നടപടിക്കും തുടക്കമിടും. പ്രതിപ്പട്ടികയിലുളളവരെ മുഴുവൻ തിരിച്ചറിഞ്ഞ ശേഷം തുടർനടപടിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന.
കൂത്താട്ടുകുളം തട്ടികൊണ്ടുപോകൽ സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് റൂറൽ എസ്.പി വൈഭവ് സക്സേന. കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും കേസിൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്.പി പറഞ്ഞു.
പി വി അൻവർ കത്തയച്ചു.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – ലീഗ് നേതാക്കളായ കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്ക് പി വി അൻവർ കത്തയച്ചു. തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പി വി അൻവർ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കേരളത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം കവചം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.
സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു.
കേരള കാത്തലിക് ബിഷപ് കൗൺസിലിന്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെയും നേതൃത്വത്തിൽ സഭൈക്യ പ്രാർത്ഥനാവാരം ആരംഭിച്ചു. തിരുവല്ല കാരയ്ക്കൽ സെൻ്റ ജോർജ് ഓർത്തഡോക് സ് പള്ളിയിൽ നടന്ന സമ്മേളനത്തിൽ ഓർത്തഡോക്‌സ് സഭാ സൂന്നഹദോസ് സെ ക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്.
യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നടപടിക്ക് ശുപാർശ.
നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയിൽ എഡിജിപി റിപ്പോർട്ട് നൽകി.
കുഞ്ഞിന്‍റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിക്കഷ്ണം കണ്ടെത്തി.
കണ്ണൂരിൽ 25 ദിവസം മാത്രം പ്രായമുളള കുഞ്ഞിന്‍റെ കാലിൽ തറച്ചുകയറിയ നിലയിൽ സൂചിക്കഷ്ണം കണ്ടെത്തി. കാലിന്‍റെ തുട ഭാഗത്താണ് സൂചി കണ്ടെത്തിയത്. തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കണ്ടത്. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി.
പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു.
പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം ബാത്റൂമിന് സമീപത്തേക്ക് പോയ പത്താംക്ലാസ് വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥികൾ സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഭണ്ഡാരം വരവായി 7.5 കോടി രൂപ ലഭിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി 7.5 കോടി രൂപ ലഭിച്ചു. ഇത് റെക്കോർഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വർണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു.
സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു.
തൃശൂരിൽ സിപിഎം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പിഎസ് അശോകനാണ് കുത്തേറ്റത്. അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.
തൃശൂർ വാടാനപ്പള്ളിയിൽ പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണുവിനാണ് ക്രൂര മര്‍ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്‍റെ പേരിലാണ് പൊലീസിന്‍റെ നടപടി.
കുംഭമേളയ്ക്കിടെ ഉണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ ഉണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്‍റുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നുംഉത്തര്പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നടൻ വിജയക്ക് എതിരെ വിമർശനം
നടൻ വിജയ്ക്ക് എതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിജയയെ സന്ദർശിക്കാൻ മുൻകൂർ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയരാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കിൽ വിജയ് മുഖ്യമന്ത്രി ആയാൽ സാധാരണക്കാർക്ക് എങ്ങനെ പരാതി പറയാനാകുമെന്നും കാമരാജ് ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്നതാണ് തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു
ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് അജയ് മാക്കൻ.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ആം ആദ്മി പാർട്ടിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് അജയ് മാക്കൻ പറഞ്ഞു. 10 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കോൺഗ്രസ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കോൺഗ്രസ് ബിജെപിയെയാണ് സഹായിക്കുന്നതെന്ന് ആംആദ്മി പാർട്ടി ആവർത്തിച്ചു.
പ്രതി പിടിയിൽ.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിലെ യഥാർത്ഥ പ്രതി പിടിയിലെന്ന് മുംബൈ പൊലീസ്. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായിരിക്കുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. താനെയിൽ നിന്നാണ് ഇയാൾ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് വിജയ് ദാസ്
ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണിൽ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.
ഉപഗ്രഹ നിരീക്ഷണം തുടരുന്നു.
സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന് ശേഷം സ്പേഡെക്സ് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മില്‍ ഊർജ്ജക്കൈമാറ്റ പരീക്ഷണം പരിശോധനകൾക്ക് ശേഷം നടത്തുമെന്നും ഉപഗ്രഹങ്ങളെ തമ്മിൽ പിരിക്കുന്നതും കൂടുതൽ പരിശോധനകൾക്ക് ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ള ടീഷർട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നൽകി രാഹുൽ ഗാന്ധി.
വെള്ള ടീഷർട്ട് ധരിച്ചുള്ള പ്രചാരണത്തിന് ആഹ്വാനം നൽകി രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷർട്ട് ധരിച്ച്അസമത്വത്തിന് എതിരായ മുന്നേറ്റത്തിൽ പങ്കു ചേരണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ചില വ്യവസായികളെ മാത്രം സഹായിക്കുന്നതിന് എതിരെ വെള്ള ടീഷർട്ട് ധരിച്ച് പ്രതിഷേധിക്കണം, പ്രചാരത്തിൽ പങ്കു ചേരാനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകൾ വെള്ള ടീഷർട്ട് ധരിച്ച് സഹകരിക്കണം എന്നും രാഹുൽ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം.
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ ജയം. വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ മലേഷ്യയെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്താണ്. 21ന് ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും.
വിൻ വിൻ Result 20-01-2025
*1 st Prize:*
Rs.7500000/-
WO123416
*Consolation Prize:*
Rs.8000/-
WN123416 WP123416 WR123416 WS123416 WT123416 WU123416 WV123416 WW123416 WX123416 WY123416 WZ123416
*2 nd Prize:*
Rs.500000/-
WX273773
*3 rd Prize:*
Rs.100000/-
WN883746 WO937849 WP774595 WR537413 WS183395 WT748568 WU633042 WV166927 WW646008 WX168588 WY602434 WZ888405
*4 th Prize:*
Rs.5000/-
0039 0111 0155 1075 1160 1211 1350 1660 1827 2023 2093 4482 4530 4848 6350 7899 8296 9273
*5 th Prize:*
Rs.2000/-
1950 2991 5273 5661 5804 5993 6692 6870 7186 9451
*6 th Prize:*
Rs.1000/-
1790 1867 2188 2925 4506 4988 5009 6524 6693 6985 7937 8388 9367 9467
*7 th Prize:*
Rs.500/-
0003 0020 0085 0162 0244 0454 0560 0866 0898 0967 1054 1102 1152 1309 1494 1547 1776 1842 1975 2240 2268 2385 2591 2600 2712 2717 2780 2950 2977 3175 3377 3682 3882 4074 4078 4114 4397 4584 4633 4793 5228 5247 5424 5462 5538 5601 5654 5702 5772 5868 5928 5997 6130 6483 6504 6741 6790 6798 6972 7192 7304 7475 7483 7558 8008 8113 8134 8183 8327 8516 8550 8601 8727 8818 9175 9227 9291 9397 9741 9772 9853 9934
*8 th Prize:*
Rs.100/-
0084 0226 0282 0318 0323 0346 0415 0511 0719 0767 0829 0857 0905 0926 0962 1027 1106 1127 1167 1255 1304 1358 1402 1476 1682 1691 1703 1799 2075 2096 2131 2140 2145 2169 2282 2322 2384 2416 2622 2629 2736 3022 3184 3357 3639 3689 3899 3910 3998 4001 4042 4065 4131 4175 4183 4277 4318 4434 4487 4552 4632 4684 4749 4763 4946 5105 5288 5299 5353 5399 5484 5688 5864 5886 5913 5954 6126 6260 6261 6357 6527 6604 6625 6629 6709 6833 6890 6928 6977 7011 7013 7087 7139 7275 7300 7422 7436 7488 7588 7835 7906 7911 7939 7941 8001 8048 8129 8214 8255 8266 8373 8467 8470 8741 8769 9039 9212 9233 9308 9353 9368 9400 9460 9699 9818 9851
അക്ഷയ Result 19-01-2025
*1 st Prize:*
Rs.7000000/-
AX278750
*Consolation Prize:*
Rs.8000/-
AN278750 AO278750 AP278750 AR278750 AS278750 AT278750 AU278750 AV278750 AW278750 AY278750 AZ278750
*2 nd Prize:*
Rs.500000/-
AS706450
*3 rd Prize:*
Rs.100000/-
AN529704 AO852180 AP126229 AR819128 AS555275 AT338102 AU696915 AV541090 AW557098 AX966022 AY699565 AZ758912
*4 th Prize:*
Rs.5000/-
0721 2270 2380 2900 3183 3262 4170 4931 6617 6734 7053 7103 7759 7816 9027 9567 9635 9839
*5 th Prize:*
Rs.2000/-
0260 0276 1719 5669 5997 6350 6755
*6 th Prize:*
Rs.1000/-
0018 0050 0550 0709 0903 0938 1196 1935 1994 2820 3117 4318 4648 5290 5736 6039 6256 6346 7013 7108 7399 8008 9175 9355 9613 9712
*7 th Prize:*
Rs.500/-
0012 0284 0579 0594 0855 0917 0937 0995 1165 1168 1410 1517 1610 1895 2090 2296 2429 2433 2499 2651 3034 3290 3354 3462 3483 3738 3840 3900 4090 4204 4393 4474 4500 4514 4582 4624 4837 4858 4907 5044 5124 5320 5351 6154 6290 6422 6678 6910 6987 7060 7190 7274 7309 7360 7414 7422 7466 7521 7780 7861 8170 8236 8709 8842 8967 9130 9198 9235 9721 9732 9738 9808
*8 th Prize:*
Rs.100/-
0087 0098 0159 0601 0639 0761 0843 0869 0992 1025 1160 1247 1268 1317 1328 1381 1515 1519 1594 1777 1822 1880 1952 1967 2001 2125 2229 2302 2381 2449 2526 2726 2728 2766 2780 2943 3022 3063 3079 3166 3172 3226 3330 3457 3651 3707 3718 3808 3880 4121 4124 4150 4161 4166 4385 4528 4556 4797 4843 4924 5193 5278 5307 5425 5431 5571 5677 5795 5899 5940 6174 6201 6314 6444 6521 6558 6692 6745 6802 6804 6936 7009 7155 7183 7268 7290 7509 7689 7694 7731 7764 7966 8116 8125 8186 8223 8249 8411 8431 8494 8533 8558 8566 8695 8764 8769 8825 9091 9121 9137 9141 9332 9353 9366 9533 9584 9590 9605 9611 9678 9692 9869 9881