നാഷണൽ എക്സ്സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ നിരണം പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു.

 |Adv. Rajesh Nedumprom|


വിമുക്തഭടന്മാരുടെ സംഘടനയായ നാഷണൽ എക്സ്സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ നിരണം പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു. 

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  ഡി. മാത്യൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ്.പി. തോമസ് ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖലാ സെക്രട്ടറി ബെന്നി കാരയ്ക്കാട്ട്  മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ പ്രസിഡണ്ട് ജി. രാധാകൃഷ്ണൻ പിള്ള, സെക്രട്ടറി അഡ്വ.രാജേഷ് നെടുമ്പ്രം, യൂണിറ്റ് പിആർഒ  വി എൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ഇരുപത്തിരണ്ടാമത്തെ  യൂണിറ്റാണ് നിരണം.

 ഭാരവാഹികൾ

സിറിയക് തോമസ് (രക്ഷാധികാരി) രാജ്കുമാർ എസ്.വി  (പ്രസിഡന്റ്), സുജാത കുറുപ്പ് (സെക്രട്ടറി), ഗോപാലൻ നായർ വി.ജി (ട്രഷറർ).

പ്രസിഡണ്ട് : രാജ്കുമാർ എസ് വി

സെക്രട്ടറി : സുജാത കുറുപ്പ്

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ