ഏറ്റവും പുതിയ വാർത്തകൾ കാണാം.
സ്വന്തം ലേഖകൻ
സാമ്പത്തിക സംവരണ◾സാമ്പത്തിക സംവരണ കേസില്‍ സുപ്രിംകോടതി നാളെ വിധി പറയും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍. തിങ്കളാഴ്ചയോടെ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
കേരള സർക്കാരിന് ഇനി തോന്നിയത് പോലെ വായ്പയെടുക്കാൻ കഴിയില്ല.
◾സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നതില്‍ കേന്ദ്രം ഇടപെടുമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. സെസായി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നില്ലെന്ന വിമര്‍ശനം തെറ്റാണ്. സംസ്ഥാനങ്ങളില്‍ റോഡുകളും സ്‌കൂളും ആശുപത്രികളും അടക്കമുള്ളവ പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പയെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. തിരുവനന്തപുരത്തു പ്രസംഗിക്കവേ അവര്‍ പറഞ്ഞു.

◾കേരളത്തിൻറെ ഭരണസംവിധാനം തകരാറിലേക്ക്. ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സിപിഎം. സംസ്ഥാന സമിതിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ പാസാക്കും. ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കും. ഇന്നും തുടരുന്ന സിപിഎം സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും.
◾നിയമനത്തട്ടിപ്പിന്റെ കത്തു പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലെ 295 താല്‍ക്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനം. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
◾നിയമനത്തട്ടിപ്പു കത്ത് വ്യാജമാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍. കത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. ഇന്നു പൊലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക നിയമനത്തിനു പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്തായതിനു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനായ ഡി.ആര്‍. അനിലിന്റെ കത്തും പുറത്തായി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു കിടമത്സരം നടക്കുന്നതിനിടെയാണ് പുതിയ വിവാദം.
◾സമുദ്രാര്‍തിര്‍ത്തി ലംഘിച്ചതിന് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 നാവികര്‍ ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയില്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായ 26 പേരില്‍ 16 പേര്‍ ഇന്ത്യക്കാരാണ്.
◾രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് പത്തു ലക്ഷം രൂപ വേണമെന്ന ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവിറങ്ങും. നേരത്തെ രാജ്ഭവനില്‍ ഇ ഓഫീസ് സംവിധാനം ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു.
◾ഷാരോണ്‍ കൊല കേസിലെ പ്രധാന പ്രതി ഗ്രീഷ്മയുടെ, പോലീസ് സീല്‍ചെയ്ത, വീടിന്റെ വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്തു കയറി. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് തമിഴ്നാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.◾തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റു ചെയ്തു. വഴിയാത്രക്കാരനായ മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് അറസ്റ്റു ചെയ്തത്. അടിച്ചിട്ടില്ലെന്നും മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണു മഹമൂദ് പൊലീസിനോട് പറഞ്ഞത്. ഭിക്ഷ ചോദിച്ചപ്പോള്‍ പൈസ കൊടുത്തെന്നും പറഞ്ഞു. ഇതോടെ ഇയാളെ വിട്ടയച്ചു. എന്നാല്‍ മഹമൂദ് തലയ്ക്ക് അടിക്കുന്നത് സിസിടവി ദൃശ്യങ്ങളില്‍ വ്യക്തമായതിനാല്‍ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
◾സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയായിരിക്കെ ഇ.പി ജയരാജന്‍ ബന്ധുനിയമനത്തിന് കത്തെഴുതിയതിനു സമാനമായ സംഭവമാണിത്. ജയരാജന്‍ രാജിവച്ചത് ആരും മറന്നിട്ടില്ലെന്നും ചെന്നിത്തല.
◾കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നല്‍കിയത്.
സുപ്രീംകോടതി രജിസ്ട്രിക്കെതിരെ അന്വേഷണം വേണമെന്ന് ബെന്നി ബഹനാൻ എം പി .
◾ലാവലിന്‍ കേസ് കാലതാമസം വരുത്തുന്നതിനു സുപ്രീംകോടതി രജിസ്റ്ററിക്കെതിരെ അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാന്‍ എംപി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തെഴുതി.
ഹൗസ് ബോട്ടിന് തീപിടിച്ചു.
◾ആലപ്പുഴ കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനു പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികള്‍ ബീച്ച് കാണാന്‍ പോയപ്പോഴാണ് തീ പിടിച്ചത്.
◾പട്ടാമ്പിക്കടുത്ത് മണ്ണേങ്ങോട് അത്താണിയില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഹര്‍ഷാദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തും ബന്ധുവുമായ ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. പട്ടിക്കു തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചതെന്നു പോലീസ്.
◾മലപ്പുറം പാണ്ടിക്കാട് ഭാര്യക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ആക്രമിച്ചത്.
◾മലപ്പുറം കല്‍പകഞ്ചേരിയില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ചെട്ടിയാംകിണര്‍ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾വെജിറ്റിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലില്‍ കര്‍ഷകരുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ തയാറാക്കി തട്ടിപ്പ്. കര്‍ഷകന്റെ പരാതിയില്‍ ദ്രുതപരിശോധന നടത്തി ഡിസംബര്‍ 17 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
◾വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കും. കോളജില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. അടിയുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
◾വിദ്യാര്‍ത്ഥിയെ ബസില്‍നിന്ന് പുറത്തേക്കു വലിച്ചിട്ട കണ്ടക്ടര്‍ കസ്റ്റഡിയില്‍. വെളിയങ്കോട് സ്വദേശി ഉമ്മറിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട് – പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് ഇയാള്‍.
◾ഭൂമി തരം മാറ്റുന്നതിനുള്ള രേഖക്കായി എത്തിയ എണ്‍പതുകാരിക്കു നീതി നിഷേധിച്ച് കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് കൃഷി ഓഫീസര്‍ക്കെതിരെ നടപടി. എറണാകുളം പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസര്‍ എം.ബി രശ്മിയെ കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്കു സ്ഥലം മാറ്റി.
◾കൊള്ളപ്പലിശക്കാരുടെ ഭീഷണിമൂലമാണ് പാലക്കാട് പറളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യയെന്നു പരാതി. കിണാവല്ലൂര്‍ അനശ്വര നഗറിലെ നിര്‍മ്മാണ തൊഴിലാളി പ്രവീണാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. രാത്രിയില്‍ പോലും പലിശക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നാണു പരാതി.
◾നാദാപുരത്ത് ബോംബുകള്‍ കണ്ടെത്തി. പേരോടുള്ള ഒരാളുടെ പറമ്പിലാണ് എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
◾കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനക്കേസിലെ പ്രതി കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍നിന്ന് അയാളുടെ പെന്‍ഡ്രൈവ് കണ്ടെത്തി. തീവ്രവാദ പ്രസ്ഥാനമായ ഐഎസ് പ്രചാരണ വീഡിയോകളാണ് പെന്‍ഡ്രൈവില്‍. നൂറോളം വീഡിയോകളില്‍ നാല്‍പതോളവും ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ സെഹ്റാന്‍ ബിന്‍ ഹാഷിമുമായി ബന്ധപ്പെട്ടതാണ്.
◾ഭാരത് ജോഡോ യാത്രക്ക് സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫിലെ ഗാനം ഉപയോഗിച്ചതിന് രാഹുല്‍ ഗാന്ധിയടക്കം മൂന്നു പേര്‍ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം കേസ്. ബെംഗളൂരുവിലെ മ്യൂസിക് കമ്പനിയായ എംആര്‍ടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീന്‍ കുമാറാണ് പരാതി നല്‍കിയത്.
◾ഉല്‍പാദന ചെലവു വര്‍ധിക്കുകയും ആപ്പിളിനു താങ്ങുവില വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആപ്പിള്‍ കര്‍ഷകര്‍ ബിജെപിക്കെതിരായ നിലപാടെടുത്തേക്കുമെന്നാണു സൂചനകള്‍.
◾പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയിലെ അധോലോക നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ. സുധീര്‍ സുരിയെന്ന ശിവസേന നേതാവാണ് അമ്യത്സറില്‍ ഒരു ക്ഷേത്രത്തിന് മുമ്പില്‍ വെടിയേറ്റു കൊല്ലപ്പെട്ടത്.
◾ഗുജറാത്ത് തെരഞ്ഞെടുപ്പില്‍നിന്നു മാറിനിന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാമെന്ന് ഡല്‍ഹിയിലെ മന്ത്രിമാരായ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കു ബിജെപി വാഗ്ദാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും കേസില്‍നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് കേജരിവാള്‍.
◾തമിഴ്നാട്ടില്‍ ഇന്നു നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍ എസ് എസ് ഉപേക്ഷിച്ചു. മാര്‍ച്ച് ഏതെങ്കിലും നിശ്ചയിക്കപ്പെട്ട സ്റ്റേഡിയങ്ങളിലോ മറ്റോ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനാലാണ് മാര്‍ച്ച് ഉപേക്ഷിച്ചത്. 44 ഇടങ്ങളില്‍ മാര്‍ച്ച് നടത്താനാണ് അനുമതി നല്‍കിയിരുന്നത്.
◾അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കുന്നതു ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും മോദി കുറ്റപ്പെടുത്തി.
◾മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് യുവതിയെ നാട്ടുകാര്‍ ജീവനോടെ തീ കൊളുത്തി കൊന്നു. ബിഹാറിലെ ഗയാ ജില്ലയിലെ പച്മാ ഗ്രാമത്തിലാണ് 45 കാരിയായ റിതാദേവി കൊല്ലപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാര്‍ ആക്രമിച്ചു. പ്രതികളായ ഉയര്‍ന്ന സമുദായത്തിലുള്ള ഒമ്പത് സ്ത്രീകളെ അറസ്റ്റു ചെയ്തു. കേസിലുള്‍പ്പെട്ട പുരുഷന്മാര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
◾സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി നൂറ്റാറാം വയസില്‍ അന്തരിച്ചു. സ്വന്തം നാടായ ഹിമാചല്‍ പ്രദേശിലെ കിന്നൗറിലെ കല്‍പയിലായിരുന്നു അന്ത്യം. 1951 ഓക്ടോബര്‍ 25 ന് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹമാണ് ആദ്യത്തെ വോട്ട് ചെയ്തത്.
◾ആം ആദ്മി പാര്‍ട്ടിക്കെതിരെ കൈക്കൂലി പരാതി ഉന്നയിച്ച തനിക്കെതിരേ ഭീഷണിയുണ്ടെന്ന് ജയിലിലുള്ള കോടികളുടെ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍. ജയിലില്‍ കഴിയുന്ന മന്ത്രി സത്യേന്ദ്രജയിനും മുന്‍ തിഹാര്‍ ജയില്‍ ഡിജിയുമാണ് ഭീഷണിപ്പെടുത്തിയതെന്ന് അയാള്‍ പറഞ്ഞു.
◾റഷ്യയിലെ കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. തര്‍ക്കത്തിടെ ആരോ എയര്‍ ഗണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. 250 പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
◾ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടലുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. പകുതിയോളം പേരെ പിരിച്ചുവിടുമെന്നാണു വിവരം.
◾ലോകമെങ്ങും നുണകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയയാളെന്ന് ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ട്വിറ്ററില്‍ വംശീയ- വിദ്വേഷ പ്രചരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബൈഡന്റെ വിമര്‍ശനം.
◾കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷം നോര്‍ത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് മഞ്ഞപ്പട വിജയവഴിയില്‍ തിരിച്ചെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ പകരക്കാരനായിറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇരട്ട ഗോളുകള്‍ നേടി. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
◾ട്വന്‍ി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലാണ്ടിനു പിന്നാലെ ഇംഗ്ലണ്ട് സെമിയിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 4 വിക്കറ്റിന് തോല്‍പിച്ചതോടെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് ബോളുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം നേടി. ഇതോടെ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി.
◾ട്വന്‍ി20 ലോകകപ്പില്‍ ഇന്ന് മൂന്ന് നിര്‍ണായക കളികള്‍. ആദ്യ മത്സരം സൗത്ത് ആഫ്രിക്കയും നെതര്‍ലന്ഡ്സും തമ്മിലാണ്. രണ്ടാമത്തെ മത്സരം പാകിസ്ഥാനും ബംഗ്ലാദേശും തമ്മില്‍. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ സിംബാബ്വേയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നത് ഇന്നത്തെഫലം അനുസരിച്ചായിരിക്കും.
ട്വിറ്റർ - നുണകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
◾ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇലോൺ മസ്ക് ലോകമെമ്പാടും നുണകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയെന്നാണ് അദ്ദേഹം വിമർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ വംശീയ – വിദ്വേഷ പ്രചരണങ്ങൾ വർധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബൈഡന്റെ വിമർശനം. വെള്ളിയാഴ്ച ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പരിപാടിയിലായിരുന്നു ബൈഡന്റെ വിമർശനം.
ക്രിസ്തുമസ്-പുതുവസ്തര ബംബർ സമ്മാനത്തുക കൂട്ടും
◾പൂജാം ബംബർ നറുക്കെടുപ്പ് നടക്കുന്ന അന്ന് തന്നെ ക്രിസ്മസ്-ന്യൂയർ ബംബറും പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. ഓണം ബംബറിന്റെ തൊട്ടുപിന്നാലെയായിരുന്നു സർക്കാർ പൂജാ ബംബർ പ്രഖ്യാപിച്ചത്. ഓണം ബംബർ പോലെ തന്നെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയായിരുന്നു പ്രഖ്യാപനം. 10 കോടിയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. നവംബർ 20 നാണ് നറുക്കെടുപ്പ്.