പുതിയ വാർത്തകൾ

Special reporter:KURIAKOSE NIRANAM 





രാജ്യത്ത് ഇന്ന് മുതൽ പുതിയ നിയമങ്ങൾ നടപ്പിലാകും.

ദില്ലി ബാര്‍ കൗണ്‍സില്‍ പുതിയ നിയമത്തിന് എതിരെ പരാതി നൽകി.

◾ രാജ്യത്ത് ഇന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും.164 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാനിയമം അടക്കമുള്ള (ഐപിസി)മൂന്നു നിയമങ്ങള്‍ ഇതോടെ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും(ബിഎന്‍എസ്) സിആര്‍പിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎന്‍എസ്എസ് ),ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും(ബിഎസ്എ) നിലവില്‍ വരും.

അതേസമയം പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ബാര്‍ കൗണ്‍സില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി.നിയമങ്ങള്‍ ഭരണഘടന വിരുദ്ധമെന്നും സുപ്രിം കോടതി വിധിക്കെതിരായ നിയമങ്ങള്‍ വരെ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നും ബാര്‍ കൗണ്‍സില്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു.
◾രാജ്യത്ത് ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ഡൽഹി കമല പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിനാണ് കേസെടുത്തത്.ഭാരതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പ്രധാന റോഡിനു സമീപം വണ്ടിയിൽ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാർ വിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എഫ്ഐആറിൽ പറയുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഇയാളോട് വണ്ടി മാറ്റാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ ആവശ്യം ചെവിക്കൊള്ളാതെ പങ്കജ് കുമാർ വിൽപന തുടരുകയായിരുന്നു.തുടർന്നാണ് കേസെടുത്തത്.


◾ മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മന്‍ കി ബാത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കീ ബാത്തിന്റെ 111 -ാമത് എപ്പിസോഡായിരുന്നു ഇന്നലത്തേത്. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടന്നതെന്നും, ജനങ്ങള്‍ ജനാധിപത്യത്തിന് ശക്തി നല്‍കിയെന്നും മോദി പറഞ്ഞു. അമ്മമാരോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ എല്ലാവരും അമ്മയുടെ പേരില്‍ ഒരു വൃക്ഷ തൈ നടണമെന്നും മന്‍ കീ ബാതില്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.


◾ മന്‍ കി ബാത്തില്‍ കേരളത്തെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകള്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ സംരംഭക രംഗത്തെ വനിതകളുടെ മികവിന്റെ മികച്ച ഉദാഹരണം ആണെന്നും, ഈ കുടകള്‍ക്ക് രാജ്യമാകെ ആവശ്യമേറുന്നുവെന്നും മോദി വ്യക്തമാക്കി. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും, മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയില്‍ കുട നിര്‍മാണത്തിലൂടെ സ്വയം പര്യാപ്തരായതെന്നും പ്രധാനമന്ത്രി പറഞ്ഞു.


◾ ജനങ്ങളെ വിശ്വാസത്തിലെടുത്തും തൊഴിലാളിവര്‍ഗ കാഴ്ചപ്പാടിലൂന്നിയും മുന്നോട്ടുപോകുന്നതിലെ വീഴ്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി.

പാര്‍ട്ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാന്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കി കേരളത്തില്‍ നീങ്ങണമെന്ന് കേന്ദ്രകമ്മിറ്റി യോഗം നിര്‍ദേശിച്ചു. തൊഴിലാളിവര്‍ഗത്തെ ചേര്‍ത്തുപിടിച്ചുള്ള പാര്‍ട്ടിയുടെ വര്‍ഗപരമായ സമീപനത്തില്‍നിന്ന് വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്നും പാര്‍ട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാര്‍ജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗം തീരുമാനിച്ചു.
പാചകവാതക വില കുറച്ചു
◾രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കുറച്ചു.എണ്ണ വിപണന കമ്പനികളാണ് വില കുറച്ചത്.ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിലാണ് മാറ്റം.സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റമുണ്ടാകും.


◾ കണ്ണൂരില്‍ സി.പി.എമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്നും പാര്‍ട്ടി ശരിയായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും എല്ലാ കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്. സിനിമക്ക് തിരക്കഥ എഴുതുന്നത് പോലെയാണ് സിപിഎമ്മിനെതിരേ എഴുതുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി.

സിപിഎം പിരിച്ചുവിടണമെന്ന് എം എം ഹസ്സൻ

◾ സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നും സിപിഎം പിരിച്ച് വിടേണ്ട സമയമായെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും എംവി ഗോവിന്ദനും കാട്ടണമെന്നും എംഎം ഹസ്സന്‍ പറഞ്ഞു.


◾ സിപിഎമ്മിനെ വിമര്‍ശിക്കുന്നത് വ്യക്തിപരമായല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വര്‍ണം പൊട്ടിക്കുന്ന കഥകള്‍, അധോലോക കഥകള്‍ ഒന്നും ചെങ്കൊടിക്ക് ചേര്‍ന്നതല്ല. പറയാന്‍ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞുവെന്നും. എല്‍ഡിഎഫിനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും സിപിഐ എല്‍ഡിഎഫ് വിടണമെന്ന എം എം ഹസന്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എൽസി പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന് സജി ചെറിയാൻ.

◾ എസ്എസ്എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി,പ്രൈമറി,അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളില്‍ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തി എടുത്താണ് ഇപ്പോള്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍ കുട്ടി പിന്നീട് വ്യക്തമാക്കി. പ്രസംഗം മൊത്തം കേട്ടാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിജിപിയുടെ ഭൂമി ജപ്തി ചെയ്തു

◾ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി ഉത്തരവ് . നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരു.അഡീഷണൽ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വിൽക്കാനായി വില കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു.വാങ്ങിയ പണം തിരികെ നൽകിയാൽ ജപ്തി നടപടിയിൽ നിന്നും ഒഴിവാകും.


◾ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടെന്ന് കെഎസ് യു. പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.


◾ കേന്ദ്ര ഏജന്‍സികള്‍ ഏറെക്കാലമായി ഇടതുപക്ഷ ഗവണ്‍മെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണന്‍ എംപി. അവര്‍ സിപിഎമ്മിനെ മാത്രമാണോ ലക്ഷമിടുന്നതെന്ന് കണ്ടറിയണം. കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൂടാതെ സഹകരണ മേഖലയില്‍ പ്രശ്നങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

പാലക്കാട് സീറ്റ് ഉറപ്പായി യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ

◾ പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും വിജയം ഉറപ്പാണെന്നും കെ മുരളീധരന്‍. അതേ സമയം തൃശൂര്‍പൂരം അലങ്കോലമാക്കിയത് അന്തര്‍ധാരയുടെ ഭാഗമായാണെന്നും പൂരം അലങ്കോലമാക്കിയതില്‍

സംസ്ഥാന മന്ത്രിസഭയില്‍ മന്ത്രി മൂക സാക്ഷിയായി നിന്നുവെന്നും ഒരു കമ്മീഷണര്‍ വിചാരിച്ചാല്‍ പൂരം അട്ടി മറിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ചില അന്തര്‍ധാരകള്‍ ഉണ്ടന്ന് എല്ലാവരും മനസ്സിലാക്കണമെന്നും വിജയത്തിനൊപ്പം ജനങ്ങള്‍ ഒരു വാണിംഗും നല്‍കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

◾ കോട്ടയത്തെ നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഈ ആവശ്യമുന്നയിച്ച് ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. ആകാശ പാതയെക്കുറിച്ച് മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഒരു ജനതയെ അപമാനിക്കാന്‍ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഗവർണർക്കെതിരെ കേസ് നടത്തുവാൻ യൂണിവേഴ്സിറ്റികൾ ചെലവഴിച്ചത് കോടികൾ

◾ ഗവര്‍ണര്‍ക്കെതിരെ കേസ് നടത്താന്‍ വി.സിമാര്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍നിന്ന് ചെലവിട്ടത് 1.13 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വി.സിമാര്‍ സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചിലവാക്കിയത് കോടികളാണെന്നാണ് കണക്ക്.


◾ സ്ത്രീ വിദ്യാഭ്യാസ വിഷയത്തില്‍ ഇകെ വിഭാഗം സമസ്തയെ വിമര്‍ശിച്ചു മുജാഹിദ് വിഭാഗം. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎന്‍എം ആവശ്യപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ നടത്തിയ പരാമര്‍ശത്തിനോടാണ് കെഎന്‍എമ്മിന്റെ വിമര്‍ശനം. വിദ്യാഭ്യാസ കാര്യത്തില്‍ ലിംഗ വ്യത്യാസം കാണിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്നും കെഎന്‍എം വിമര്‍ശിച്ചു.

സ്വർണ്ണം പൊട്ടിക്കൽ -സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി

◾ സ്വര്‍ണം പൊട്ടിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ സിപിഎം ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്ന സജേഷും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും സംഘത്തിലുണ്ടെന്നാണ് സൂചന.


◾മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്.വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി. രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.


◾ തൃശ്ശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ റോഡില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ഉച്ചക്ക് മൂത്തമാവ് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിര്‍മിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.


◾ മലബാറില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിയുമായി ബിജെപി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ നിലനിര്‍ത്താനും സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മുതലാക്കാനുമാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ,തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിലേറെ വോട്ടുകളെന്നാണ് കണ്ടെത്തല്‍.


◾ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


◾ പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിന്റെ പേരില്‍ തിരുവല്ല സിപിഎമ്മില്‍ തര്‍ക്കം. സജിമോനെതിരെ തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് അടക്കം പോസ്റ്ററുകള്‍ പതിച്ചു. തിരുവല്ല പൗരസമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍. അവിഹിതത്തിലുണ്ടായ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. സിപിഎമ്മിലെ ഒരു വിഭാഗം തന്നെയാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് പുറത്താക്കിയ സജിമോനെ ഔദ്യോഗിക വിഭാഗത്തിന്റെ ഇടപെടലില്‍ കണ്‍ട്രോള്‍ കമ്മീഷനാണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.


◾ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പോക്സോ കേസ് പ്രതിയെ സഹായിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട അഭിഭാഷകയായ സ്വപ്നയ്ക്കെതിരെയാണ് അസോസിയേഷന്‍ വിജിലന്‍സിനെ സമീപിച്ചത്.


◾ കൊച്ചി പുല്ലേപ്പടി കത്രിക്കടവ് റോഡിലെ സ്പായില്‍ വനിത ജീവനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 6 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. ആക്രമണത്തിന് പിന്നാലെ കുറ്റിക്കാട്ടിലാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചത്.

ചങ്ങനാശ്ശേരിയിൽ അധ്യാപികരെ സ്ഥലം മാറ്റിയത് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

◾ ചങ്ങനാശ്ശേരി ഗവണ്‍മെന്റ് എച്ച്എസ്എസിലെ അധ്യാപകരെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്‌കൂളില്‍ മുമ്പ് ഉണ്ടായ ചില ആഭ്യന്തര കാര്യങ്ങളില്‍ പ്രിന്‍സിപ്പാള്‍ പ്രതികാരം ചെയ്യുന്നതാണെന്നാണ് ആക്ഷേപം. സ്‌കൂളില്‍ അധ്യാപകരുടെ സ്വകാര്യത മാനിക്കാതെ ക്യാമറ വച്ചതിനെതിരെ നടപടി നേരിട്ടവര്‍ മുമ്പ് വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസില്‍ അധ്യാപകര്‍ക്ക് അനുകൂലമായി വനിത കമ്മീഷന്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.


◾ വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍, കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ എന്നിവരാണ് മരിച്ചത്. അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍. ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


◾ കേബിള്‍ ടിവി ടെക്‌നീഷ്യന്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് മരിച്ചു. ആനച്ചാല്‍ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫാണ് മരിച്ചത്. ആനച്ചാലില്‍ ജോലിക്കിടെയാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

◾ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ടവരില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


◾ ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് കൂറ്റന്‍ ജലസംഭരണി തകര്‍ന്ന് 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മധുരയിലെ കൃഷ്ണ വിഹാറിലാണ് 240 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി തകര്‍ന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നും ദൗത്യസംഘം കൂട്ടിച്ചേര്‍ത്തു.


◾ ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് സംവിധാനം സെപ്തംബര്‍ 30 വരെ തുടരാന്‍ ഉത്തരവിട്ടത്.


◾ ബിഹാറില്‍ പാലങ്ങള്‍ തകരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങള്‍ തകരാന്‍ തുടങ്ങിയത് എന്തുകൊണ്ടാണെന്നും, സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കർണാടകയിൽ കർശന നിർദേശവുമായി ഡി കെ ശിവകുമാർ

◾ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കര്‍ശന നിര്‍ദേശവുമായി ഡികെ ശിവകുമാര്‍. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാര്‍ താക്കീത് നല്‍കി. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവര്‍ക്ക് ഡികെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ സ്വാമിമാരുടെ നിര്‍ദേശം ആവശ്യമില്ലെന്നും ആശീര്‍വാദം മതിയെന്നും ഡികെ പറഞ്ഞു.


◾ കരസേന മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മുപ്പതാമത്തെ മേധാവിയായി അദ്ദേഹം ചുമതലയേറ്റെടുത്ത്. ജനറല്‍ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്നലെ പൂര്‍ത്തിയായതോടെയാണ് ചുമതല കൈമാറിയത്.


◾ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരുമെന്ന് സൂചന. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തില്‍ ജെപി നദ്ദയേയും ഉള്‍പ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കും എന്നാണ് സൂചന.


◾ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. നിരോധിക്കപ്പെട്ട സംഘടനയുമായുള്ള ബന്ധത്തിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരില്‍ നിന്ന് കിട്ടിയ വിവരങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.


◾ കുവൈത്തിലെ നിയമവിരുദ്ധ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികള്‍ ഇന്നലെ രാത്രി 12ന് മുന്‍പ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.


◾ നൈജീരിയയില്‍ വിവാഹ വേദിയിലടക്കം മൂന്നിടങ്ങളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 18 പേര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ബോര്‍ണോ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മേധാവി അറിയിച്ചു.ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.


◾ റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരില്‍ എന്‍ഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരരുമായി ബന്ധമുള്ളവരില്‍നിന്നും കണ്ടെത്തിയ വസ്തുവകകള്‍ എന്‍ഐഎ പിടിച്ചെടുത്തു. ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങള്‍ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒന്‍പതിനാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടത്.

ബഹിരാകാശ യാത്രികർ തിരിച്ചെത്താൻ സമയമെടുക്കും.

◾ ബഹിരാകാശ യാത്രികരായ സുനിത വില്ല്യസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന് സൂചന. സ്റ്റാര്‍ലൈനറിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് യുഎസ് സ്‌പേസ് ഏജന്‍സി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രാമധ്യേ ഹീലിയം ചോര്‍ച്ചയും ത്രസ്റ്റര്‍ പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാന്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പര്യാപ്തമാകുമെന്നും നാസ സൂചന നല്‍കി.

തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു 
◾തലവടി:1841ൽ മിഷണറിമാരാൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു.കേരളത്തിലെ വിദ്യാലയ മുത്തശ്ശി എന്നറിയപ്പെടുന്ന ഈ വിദ്യാലയം 1983ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. 
സി. എസ്.ഐ സഭാ മുൻ മോഡറേറ്റർ അഭിവന്ദ്യ ബിഷപ്പ് തോമസ് കെ ഉമ്മൻ കാഞ്ഞിരപള്ളിൽ, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പവർ വിഷൻ ചാനൽ ചെയർമാനും ആയ റവ ഡോ കെ സി. ജോൺ ഇടയത്ര , മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കറുകയിൽ സി തോമസ്, മുൻ സംസ്ഥാന ചീഫ് എഞ്ചിനിയർ എം ജോർജ് പുളിക്കത്ര തുടങ്ങിയ അത്മീക- സാംസ്കാരിക - സാമൂഹിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ സ്കൂളിൽ മെയ് 19ന് നടന്ന പ്രഥമ ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം തലമുറകളുടെ ഒത്തു ചേരൽ ആയിരുന്നു. തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുയോഗം തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ഭാരവാഹികളായി ബിഷപ്പ് തോമസ് കെ ഉമ്മൻ,റവ കെ സി. ജോൺ(രക്ഷാധികാരികൾ)റവ. മാത്യൂ ജിലോ നൈനാൻ(പ്രസിഡൻ്റ്),ബെറ്റി ജോസഫ് (വൈസ് പ്രസിഡന്റ്, 
(ഡോ.ജോൺസൺ വി ഇടിക്കുള 
(ജനറൽ സെക്രട്ടറി),എബി മാത്യൂ 
(ട്രഷറാർ)എന്നിവരെ തെരഞ്ഞെടുത്തു.
റവ. മാത്യൂ ജിലോ നൈനാൻ,സജി പരുമൂട്ടിൽ,ജിബി ഈപ്പ൯ എന്നിവർ അസോ. സെക്രട്ടറിയാണ്.അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ(ഓഡിറ്റേഴ്സ്),റെജിൽ സാം മാത്യൂ(കൺവീനർ),

റവ. മാത്യു പി. ജോർജ്, വി പി. സുജീന്ദ്ര ബാബു, പ്രദീപ് ജോസഫ് ,ഡേവിഡ് ജോൺ (അംഗങ്ങൾ) എന്നിവരാണ് സംഘടനയുടെ ഭാരവാഹികള്‍.

◾ ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചത് കോടികള്‍. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്ക് ഏകദേശം 20.42 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് ഏകദേശം10.67 കോടി രൂപയുമാണ് സമ്മാനത്തുകയായി ലഭിച്ചത്. അതേസമയം സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും ഏകദേശം 6.5 കോടി രൂപയും സമ്മാനത്തുകയായി ലഭിച്ചു.

◾ ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചവെന്നും എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.


◾ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജ .ബാര്‍ബഡോസില്‍ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇന്‍സ്റ്റയിലൂടെ അറിയിച്ചത്.


◾ കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസിക്ക് വിശ്രമം അനുവദിച്ച പെറുവിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് പെറുവിനെ അര്‍ജന്റീന തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ചാംപ്യന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി. ഇന്നലെ നടന്ന കാനഡ – ചിലി മത്സരം ഗോള്‍രഹിത സമനിലയിലായതോടെ കാനഡ അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തി.


◾ യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ സ്ലോവാക്യക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ജയിച്ചുകയറി ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സമനില പിടിച്ച് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് എക്സ്ട്രാ ടൈമിലൂടെ സ്ലൊവാക്യയെ കീഴടക്കി. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ യുവനിരയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ജോര്‍ജിയയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജോര്‍ജിയയെ തകര്‍ത്തെറിഞ്ഞ് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഒരു ഗോള്‍ വഴങ്ങിയതിന് ശേഷമാണ് സ്‌പെയിനിന്റെ ഗോള്‍മഴ.


AKSHAYA  Result 30/06/2024


1 st Prize :

Amount: ₹7,000,000/-

AS585027  


Consolation Prize :

Amount: ₹8,000/-

AN585027  AO585027  AP585027  AR585027  AT585027  AU585027  AV585027  AW585027  AX585027  AY585027  AZ585027  


2 nd Prize :

Amount: ₹500,000/- 

AT853455  


3 rd Prize :

Amount: ₹100,000/- 

AN524207  AO921496  AP532215  AR489424  AS958413  AT599052  AU537420  AV735802  AW342460  AX515944  AY456364  AZ528251  


4 th Prize : 

Amount: ₹5,000/-

0263  0870  2600  3541  4052  4124  4680  4814  5914  5928  6115  6611  6950  7071  7646  8678  9359  9788  


5 th Prize :

Amount: ₹2,000/-

3286  3543  6951  8304  8392  9173  9989  


6 th Prize :

Amount: ₹1,000/-

0544  1190  2137  3493  3615  4527  4581  4645  5105  5644  5737  6091  6168  7150  7240  7511  7718  7861  7924  8023  8177  8286  9148  9329  9573  9866  


7 th Prize : 

Amount: ₹500/-

0249  0296  0486  0892  1270  1287  1583  1601  1741  1821  1874  2092  2217  2402  2709  2714  2757  2879  3074  3154  3171  3293  3382  3559  3779  3786  3883  3992  4130  4413  4619  4771  5165  5169  5200  5421  5636  5727  5793  5930  6188  6342  6526  6538  6594  6605  6647  6755  6756  7002  7377  7380  7405  7461  7689  7753  7760  7955  7959  8135  8224  8324  8869  9113  9138  9199  9411  9462  9515  9641  9817  9982  


8 th Prize :

Amount: ₹100/-

0106  0362  0483  0533  0577  0586  0722  0753  0809  0965  0987  1023  1089  1151  1302  1343  1413  1480  1629  1688  1740  1812  1825  1839  1935  2012  2061  2074  2077  2106  2134  2160  2167  2310  2434  2505  2529  2547  2570  2750  2915  2932  3164  3217  3356  3495  3692  3771  3793  3850  3851  3858  4018  4045  4107  4254  4289  4303  4446  4456  4466  4467  4870  5108  5133  5161  5168  5248  5568  5612  5649  5826  5983  5987  6019  6100  6194  6262  6327  6338  6348  6356  6359  6448  6518  6626  6655  6666  6667  6690  6882  7126  7159  7332  7362  7444  7589  7639  7810  7855  7857  7931  7957  7987  8025  8203  8310  8398  8411  8522  8799  8913  9046  9150  9283  9360  9439  9486  9638  9907  9969  9983  9987  


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ