ഇന്നത്തെ പ്രധാന വാർത്തകൾ.
Special reporter: sk kottayam
പാരിസ് ഒളിംപിക്‌സിന് ഇന്ന് ഔദ്യോഗിക തുടക്കം.
◾ പാരിസ് ഒളിംപിക്‌സിന് ഇന്ന് ഔദ്യോഗിക തുടക്കം. ഇന്ത്യന്‍സമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ അദ്ഭുതങ്ങള്‍ വിരിയും.
പാരീസ് ഒളിമ്പിക്സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല. മറിച്ച് സെന്‍ നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളിലായി നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. നാലായിരം നര്‍ത്തകരും മൂവായിരം വിവിധ കലാകാരന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങള്‍ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്◾ കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയസ്മരണക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കും.
കര്‍ത്തവ്യനിര്‍വഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. ഇതോടൊപ്പം ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പര്‍ക്ക സൗകര്യമൊരുക്കുന്ന ഷിങ്കുന്‍ – ലാ തുരങ്ക പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും.◾ സുപ്രീം കോടതി നിര്‍ദേശ പ്രകാരം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍.ടി.എ പ്രസിദ്ധീകരിച്ചു. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. നാല് ലക്ഷം പേര്‍ക്ക് സുപ്രീം കോടതി തീരുമാന പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞു. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേര്‍ക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാര്‍ക്ക് നഷ്ടമായത്.
കാലാവസ്ഥ മോശം, അർജുന് വേണ്ടിയുള്ള തിരച്ചിൽ കാലാവസ്ഥ അനുകൂലമായതിനു ശേഷം.
◾കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലിന് തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് പത്ത് ദിവസം പിന്നിട്ടു. ഇന്നലത്തെ തെരച്ചിലും നിരാശാജനകം.
അര്‍ജുന്‍ ദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. മഴയായതിനാല്‍ ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദല്‍ മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.◾ ഗംഗാവാലി പുഴയില്‍നിന്ന് 20 അടി താഴ്ചയില്‍ കണ്ടെത്തിയ ലോഹഭാഗങ്ങള്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതു തന്നെയാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. സേനകള്‍ക്ക് സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് ഐ ബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയിലും പുഴയ്ക്കടിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല.
◾ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പറഞ്ഞ മന്ത്രി ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.
അമരവിളയിൽ തുരങ്കം കണ്ടെത്തി.
◾എക്സൈസ് റെയ്ഞ്ച് ഓഫിസിന് തറക്കല്ലിടുന്ന ഭൂമിയിലാണ് തുരങ്കം കണ്ടെത്തിയത്. ഭൂമിയുടെ പുറക് വശത്ത് മണ്ണ് മാറ്റിയപ്പോഴാണ് വലിയൊരു തുരങ്കം കണ്ടെത്തിയത്.ഇരുമ്പ് തകിട് വെച്ച് അടച്ച നിലയിലുള്ളതാണ് തുരങ്കം.
ഇതിന് വർഷങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു. സ്ഥലത്ത് പുരാവസ്‌തു വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. കഷ്‌ടിച്ച് ഒരാൾക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലുള്ളതാണിത്. ആരാണ് ഇത് നിർമ്മിച്ചതെന്നടക്കം യാതൊരു വിവരങ്ങളും ലഭ്യമല്ല.
◾ സംസ്ഥാനം വിദേശ സഹകരണത്തിന് കെ വാസുകി ഐ എ എസിനെ നിയമിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ താക്കീത് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവിഷയം ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിഷയങ്ങളില്‍ കൈകടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം താക്കീത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ സംസ്ഥാനം വിദേശസഹകരണത്തിന് കെ വാസുകി ഐ എ എസിനെ നിയമിച്ചതിന് കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. നിയമനം തെറ്റാണെന്നോ, നിയമന ഉത്തരവ് പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയില്‍ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ പരിശോധനയില്‍ ഇന്നലെ 8 പേരുടെ ഫലങ്ങള്‍ നെഗറ്റീവ്
◾ നിപ പരിശോധനയില്‍ ഇന്നലെ 8 പേരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. മലപ്പുറം കളക്ടറേറ്റില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍.
◾ സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂരില്‍ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. മരം വീണതോടെ അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളില്‍ മരം കടപുഴകി വീണു. വടക്കന്‍ പറവൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലെ വ്യന്ദാവന്‍ ഭാഗത്ത് മരങ്ങള്‍ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി വീശി അടിച്ച മിന്നല്‍ ചുഴലിയിലാണ് കണ്ണൂര്‍ മലയോര മേഖലകളില്‍ വ്യാപകനാശ നഷ്ടങ്ങള്‍ ഉണ്ടായി. വയനാട്ടില്‍ ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്സില്‍ കയറിയ ശേഷമാണ് മേല്‍ക്കൂര സ്‌കൂള്‍ മുറ്റത്തേക്ക് വീണത് എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കെപിസിസി യോഗത്തില്‍ അതൃപ്തി.
◾ തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതില്‍ കെപിസിസി യോഗത്തില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മിഷന്‍-2025 ന്റെ ചുമതലയുള്ള വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ ജില്ലാ ചുമതല വഹിക്കുന്ന പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്. പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറുപടിയും നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍.
◾ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാര്‍ത്ത വാക്കുകള്‍ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെപ്പറ്റി പറയാന്‍ താന്‍ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഏതു മതവും തിരഞ്ഞെടുക്കുവാൻ അവകാശമുണ്ട്. ഹൈക്കോടതി
◾ ഒരു മതത്തില്‍ ജനിച്ചു എന്നതുകൊണ്ട് സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തിയെ അതേ മതത്തില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തില്‍ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനാ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍.
◾ സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ 6 പേരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ 356 പേരും മരിച്ചെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ആക്രമണം ചെറുക്കാന്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈറിച്ച് തട്ടിപ്പ്, കേസ്സ് എടുക്കുവാൻ സിബിഐക്ക് കേസെടുക്കുവാൻ വൈമുഖ്യം.
◾ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയോട് നിലപാട് തേടിയിരുന്നു.
മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.
◾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകള്‍’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ‘സിന്‍’ ആണ് മികച്ച നോവല്‍. എന്‍ രാജനെഴുതിയ ‘ഉദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ‘ഇ ഫോര്‍ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
◾ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബിഹാറിലും രാജസ്ഥാനിലും ബി.ജെ.പിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍.
◾ ബിഹാറിലും രാജസ്ഥാനിലും ബി.ജെ.പിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍. ബിഹാറില്‍ നിലവിലെ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ മാറ്റിയാണ് ദിലീപ് ജെയ്‌സ്വാളിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്. രാജ്യസഭാ എം.പിയായ മദന്‍ റാത്തോഡാണ് രാജസ്ഥാന്‍ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍.
◾ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്ത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയില്‍ നായിഡു സര്‍ക്കാരിനെതിരേ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നായിഡുവിന്റെ അധിക്ഷേപം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ചായിരുന്നു ഡല്‍ഹിയില്‍ പ്രതിഷേധം.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേര് മാറ്റി. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും, അശോക് ഹാളിന് അശോക് മണ്ഡപ് എന്നും പേരുകള്‍ മാറ്റി രാഷ്ട്രപതി ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ രാഷ്ട്രപതി വിശദീകരിക്കുന്നത്.
◾ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നുമാക്കി മാറ്റിയ നടപടിക്കെതിര പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തി. ‘ദര്‍ബാര്‍’ എന്ന സങ്കല്‍പ്പമില്ലെങ്കിലും ഷഹന്‍ഷാ എന്ന സങ്കല്‍പ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്.
പാരിസ് ഒളിമ്പിക്സിൽ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിൽ എത്തി.
◾ പാരീസ് ഒളിമ്പിക്‌സില്‍ ഇന്നലെ നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ ഇന്ത്യന്‍ പുരുഷ – വനിതാ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. പുരുഷ ടീം 2013 പോയന്റോടെ മൂന്നാം സ്ഥാനത്തും വനിതാ ടീം 1983 പോയന്റോടെ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു
ഇന്നത്തെ ലോട്ടറി ഫലം
NIRMAL Result
(26/07/2024)
1 st Prize :
Amount: ₹7,000,000/-
NC954802
Consolation Prize :
Amount: ₹8,000/-
NA954802 NB954802 ND954802 NE954802 NF954802 NG954802 NH954802 NJ954802 NK954802 NL954802 NM954802
2 nd Prize :
Amount: ₹10,00,000/-
NB643975
3 rd Prize :
Amount: ₹100,000/-
NA129516 NB930277 NC419261 ND912749 NE244133 NF109276 NG141116 NH195986 NJ838619 NK206466 NL174176 NM666212
4 th Prize :
Amount: ₹5,000/-
0892 1144 1253 1393 2769 2794 3898 4181 4313 5032 5621 5898 5899 5934 6235 6965 7207 9767
5 th Prize :
Amount: ₹1,000/-
0956 1197 1545 1630 1773 1941 2503 2568 3346 3528 3878 3904 5033 5152 5279 5408 5445 5697 5789 6448 6538 6587 7044 7159 7282 7375 7605 7965 7984 8006 8147 8204 8234 8748 8931 9403
6 th Prize :
Amount: ₹500/-
0140 0197 0351 0554 0625 0655 0907 0986 1117 1329 1433 1811 1929 2053 2069 2189 2272 2340 2623 2626 2725 3014 3135 3296 3506 3835 4038 4151 4314 4319 4366 4383 4415 4689 4718 4912 5006 5108 5160 5226 5247 5267 5453 5493 5506 5565 5665 5668 5810 5925 6066 6149 6167 6252 6265 6490 6710 6721 6762 6986 6987 7038 7164 7255 7256 7283 7295 7385 7390 7567 7903 8280 8477 8561 9164 9212 9862 9935 9942
7 th Prize :
Amount: ₹100/-
0218 0308 0336 0387 0392 0523 0529 0570 0636 0672 0718 0733 0798 0825 0996 1009 1147 1248 1292 1319 1395 1408 1643 1757 1835 1931 2123 2129 2131 2165 2204 2262 2354 2394 2542 2554 2659 2825 2842 2854 2944 2975 3066 3097 3124 3138 3230 3273 3345 3384 3527 3706 3757 3764 3784 4024 4157 4252 4346 4352 4414 4494 4587 4746 4750 4799 4862 4884 4931 5050 5082 5440 5720 5760 6241 6251 6298 6456 6493 6658 6662 6781 6784 6831 6908 6945 6955 6979 7034 7069 7266 7274 7325 7517 7618 7678 7731 7922 7951 7967 8022 8051 8059 8095 8109 8343 8421 8568 8839 8915 8995 9111 9287 9376 9391 9562 9647 9735 9761 9851 9866 9896
ഇന്നലത്തെ ലോട്ടറി ഫലം
KARUNYA PLUS Result
(25/07/2024)
1 st Prize :
Amount: ₹8,000,000/-
PB339801
Consolation Prize :
Amount: ₹8,000/-
PA339801 PC339801 PD339801 PE339801 PF339801 PG339801 PH339801 PJ339801 PK339801 PL339801 PM339801
2 nd Prize :
Amount: ₹10,00,000/-
PH300854
3 rd Prize :
Amount: ₹100,000/-
PA608071 PB724671 PC891232 PD204500 PE616371 PF919860 PG609819 PH289461 PJ859237 PK946467 PL149786 PM929559
4 th Prize :
Amount: ₹5,000/-
0322 0438 0728 1302 1623 2153 2738 4009 4543 4728 5180 7786 7796 8413 8853 8981 9190 9362
5 th Prize :
Amount: ₹1,000/-
0254 0416 0574 1051 1299 1759 1842 1859 1978 2162 2655 3318 3483 3755 4447 4599 4642 5054 5153 5909 6043 6088 6516 6849 7652 7717 8121 8580 8955 9039 9183 9810 9941 9976
6 th Prize :
Amount: ₹500/-
0078 0085 0234 0321 0732 0741 0821 0855 0931 0933 1144 1252 1412 1443 1634 1772 1986 2070 2087 2199 2389 2414 2471 2545 2764 2881 2979 3236 3530 3579 3662 3827 3940 4210 4311 4329 4407 4417 4621 5156 5157 5271 5778 5782 6209 6244 6271 6272 6496 6557 6627 6665 6688 6692 6788 6944 6963 6981 7041 7101 7189 7217 7369 7370 7371 7645 7811 7836 7944 8329 8402 8664 8845 8958 9153 9250 9274 9533 9655 9995
7 th Prize :
Amount: ₹100/-
0075 0111 0193 0405 0448 0504 0602 0766 0890 0997 1140 1177 1274 1313 1449 1485 1535 1665 1754 1784 1967 1994 2110 2161 2241 2507 2820 2954 2958 3018 3047 3053 3075 3266 3434 3439 3516 3536 3573 3693 3760 3911 3913 3937 3966 4131 4161 4222 4237 4263 4272 4287 4292 4411 4519 4561 4657 4720 4743 4854 4913 4994 5209 5300 5351 5362 5515 5551 5940 6207 6392 6467 6543 6553 6632 6697 6730 6874 6875 6913 6945 7027 7108 7185 7230 7236 7240 7268 7309 7322 7600 7709 7724 7756 7849 7968 7991 7995 8246 8354 8464 8693 8790 8903 8920 9005 9089 9146 9184 9218 9231 9301 9371 9417 9494 9530 9627 9644 9671 9672 9690 9740 9781 9837 9926 9967