Special reporter:BINISH NAIR
തിരുവല്ലയിൽ എസ്എഫ്ഐ പ്രവർത്തകർ വൈദികനെ തല്ലിയതായി പരാതി.
◾രാജ്യവ്യാപകമായി ഇടതു വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെ ഭാഷാപഠന കേന്ദ്രത്തിന്റെ ചുമതലക്കാരനായ കത്തോലിക്ക വൈദികനെ എസ്എഫ്ഐ പ്രവർത്തകർ തല്ലിയെന്ന് പരാതി. തിരുവല്ല കച്ചേരിപ്പടി സെന്റ് ജോൺസ് കോളജിന് സമീപം പ്രവർത്തിക്കുന്ന ജർമൻ ഭാഷ പഠനകേന്ദ്രമായ കാർഡിയാട്ടിന്റെ ചുമതലക്കാരൻ ഫാ. ജേക്കബിനെയാണ് ഇന്ന് രാവിലെ 11 മണിയോടെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്ത്.
തിരുവല്ല മേരിഗിരി അരമനയുടെ കീഴിലുള്ളതാണ് ഭാഷാപഠന കേന്ദ്രം. ഇവിടെ മുടക്കമില്ലാതെ ക്ലാസ് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് സമരക്കാരായ എസ്എഫ്ഐ പ്രവർത്തകർ എത്തിയത്. ക്ലാസ് വിടണമെന്ന് ചുമതലയുള്ള ഫാ. ജേക്കബിനോട് പ്രവർത്തകർ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഇന്റർവെൽ ആകുമെന്നും അപ്പോൾ കുട്ടികളെ വിട്ടേക്കാമെന്നും അച്ചൻ അറിയിച്ചു. എന്നാൽ, പ്രകോപിതരായ എസ്എഫ്ഐക്കാർ ഇദ്ദേഹത്തിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് തല്ലുകയായിരുന്നുവെന്നാണ് പരാതി
◾കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ് യു ക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകക്കെതിരെയും, ഇരുപതോളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെയാണ് പൊലീസ് നടപടികൾ എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എം വിന്‍സെന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
◾എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം വിന്‍സന്‍റ് പറഞ്ഞു. എസ്എഫ്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ട്. സിദ്ധാർഥന്‍റെ മരണത്തിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ വരെ സൗകര്യം ചെയ്തു കൊടുത്തുവെന്നും എം വിൻസന്റ് പറഞ്ഞു. എന്നാൽ എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് മാത്രം 35 എസ്എഫ്ഐക്കാർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇത്തരത്തിൽ ഏതെങ്കിലും ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്നും, പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവർക്ക് വേണ്ടി മാധ്യമങ്ങൾ ബഹ 'ളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
◾കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യു ക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗത്തിന് മറുപടിയായി നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു ധർണയിരുന്നത്, ശ്രീകാര്യം സ്റ്റേഷനിൽ എന്തിനാണ് എസ്എഫ്ഐക്കാർ വന്നതെന്നും, കൊയിലാണ്ടി കോളേജിൽ പ്രിൻസിപ്പലിനെ വരെ എസ്എഫ്ഐ ആക്രമിച്ചു. പ്രിൻസിപ്പാളിന്റെ രണ്ട് കാലും കൊത്തിയെടുക്കുമെന്നാണ് എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു.
◾സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി നിങ്ങൾ മഹാരാജാവല്ല നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് മറക്കരുതെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ ഞാൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി മഹാരാജാവ് അല്ലെന്ന് വീണ്ടും ജനങ്ങൾ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു വിഡി സതീശൻ നൽകിയ മറുപടി.
◾ഇത് കേരളമാണോയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തെ തുടർന്ന് സഭയിൽ ഭരണപക്ഷ ബഹളം. 29 വർഷം സിപിഎമ്മിന്റെ അധ്യാപക സംഘടനയിൽ പ്രവർത്തിച്ച ആളാണ് എസ്എഫ്ഐയുടെ അതിക്രമമൂലം ബിജെപിയിലെത്തിയത്. അവരായിരുന്നു ആലത്തൂരിലെ സ്ഥാനാർഥിയെന്നും വിഡി സതീശൻ പറഞ്ഞു. ബഹളമായതോടെ സ്പീക്കർ ഇടപെട്ടുവെങ്കിലും മുഴുവൻ പറഞ്ഞിട്ടെ പോകുവെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ എന്നാണ് ജനയുഗം എസ്എഫ്ഐക്കാരെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും വാക്കേറ്റമായതോടെ ഇരുപക്ഷവും സഭയുടെ നടുത്തളത്തിന് അരികിലേക്കിറങ്ങി. സഭയിൽ നിന്നും ഇറങ്ങി പോകുമെന്ന് പ്രതിപക്ഷ നേതാവ് പറയാതിരുന്നതോടെ വാക്കോവർ നടത്തുകയാണോ എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ ആവർത്തിച്ച് ചോദിച്ചു. എന്നാൽ വി ഡി സതീശൻ മറുപടി നൽകിയില്ല. ഇതോടെ പ്രതിപക്ഷ നേതാവ് ചെയറിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് എംബി രാജേഷ് മറുപടി നൽകി. ചെയറിന് നേരെ ആക്ഷേപസ്വരങ്ങൾ ചൊരിയുന്നത് ശരിയല്ലെന്ന് സ്പീക്കറും മറുപടി നൽകി. പരാതികൾ ഉണ്ടെങ്കിൽ ചേമ്പറിൽ വന്നു പറയണമെന്നും സ്പീക്കർ നിിർദ്ദേശിച്ചതോടെ പ്രതിപക്ഷം പ്ലക്കാർഡ് ഉയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധമായി. പിന്നാലെ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എസ്എഫ്ഐക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം
◾എസ് എഫ് ഐ ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എസ് എഫ് ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്, പുതിയ എസ് എഫ് ഐ ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ല. ആശയത്തിന്‍റെ ആഴം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം, നേർവഴിക്ക് നയിക്കണം. തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ് എഫ് ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനെ അടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സിപിഎം ശക്തമായി തിരിച്ചുവരുമെന്ന് സീതാറാം യെച്ചൂരി
◾പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് മുൻപും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്‌മകൾ പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വന്നിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാനത്ത് സിപിഎം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ഉചിതമായ തീരുമാനവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
◾എസ്.എഫ്.ക്കെതിരെ വിമർശനം ഉന്നയിച്ച അധ്യാപികയ്ക്ക് പെൻഷൻ നിഷേധിക്കുന്നതായി പരാതി. കാസർകോട് ഗവൺമെന്‍റ് കോളേജ് മുൻ പ്രിൻസിപ്പൽ എം. രമയാണ് പരാതി ഉന്നയിച്ചത്. ഹൈക്കോടതി വിധിയുണ്ടായിട്ടും രാഷ്ടീയ ഇടപെടൽ കാരണമാണ് പെൻഷൻ നിഷേധിക്കുന്നതെന്നും കോളേജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും രമ ആരോപിച്ചു. എസ്.എഫ്.ഐയും ഇടത് അധ്യാപക സംഘടനകളുമാണ് തന്നെ വേട്ടയാടുന്നതെന്നും അവര്‍ പറഞ്ഞു.
കലയുടെ മൃതദേഹം ആറ്റിൽ തള്ളാനാണ് പ്രതികൾ ആലോചിച്ചത്
◾മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മൃതദേഹം ആദ്യം ആറ്റിൽ കളയാനാണ് പ്രതികൾ തീരുമാനിച്ചതെന്ന് സൂചന. ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറിൽ എത്തിച്ചതെന്നും എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ല. പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോൾ സംശയിക്കുന്നുണ്ട്. 15 വർഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തൽ. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. ചെങ്ങന്നൂർ ഡിവൈഎസ്പി നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയിൽ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മാന്നാർ കലാ കൊലക്കേസിൽ ഡിഎൻഎ സാമ്പിൾ ലഭിക്കാൻ സാധ്യതയില്ല എന്ന് പോലീസ് സർജൻ
◾മാന്നാര്‍ കല കൊലക്കേസില്‍ ഡിഎന്‍എ സാമ്പിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന പൊലീസ് ഫോറന്‍സിക് സര്‍ജൻ വ്യക്തമാക്കി. എന്നാല്‍ വസ്ത്രത്തിന്റെ ഇലാസ്റ്റിക്, അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ ഈ കേസില്‍ അമൂല്യമാകും. മാപ്പു സാക്ഷി, സാഹചര്യതെളിവുകള്‍, ശക്തമായ മൊഴികള്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിയുമെന്നും സർജൻ പറഞ്ഞു.
◾പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികൾ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
◾പത്താം ക്ലാസ് പാസായ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താൻ പറഞ്ഞതെന്നും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ വ്യക്തമാക്കി. വീടിനടുത്തുള്ള വിഷ്ണുരാജ് എന്ന് പേരുള്ള ഒരു കുട്ടി വീട്ടിൽ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതിൽ നിരവധി അക്ഷരത്തെറ്റ് കണ്ടു, അത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തിൽ പറയാൻ കാരണം അത് മൊത്തത്തിൽ കേരളത്തിൽ പ്രശ്നമാക്കേണ്ടതില്ല. താനൊരു വിഷയം പറഞ്ഞു, ജനാധിപത്യ രാജ്യമല്ലേ ചർച്ചകൾ നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
◾കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് റേറ്റിങ് കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ട്രയല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികള്‍ എത്തിചേരുന്ന ഇടങ്ങളില്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അവിടുത്തെ സൗകര്യങ്ങളെ റേറ്റ് ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഈ നിലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം നമുക്ക് വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവി ൽ എംഎൽഎയും സിപിഐയുടെ യുവനേതാവുമായ മുഹമ്മദ് മുഹ്സീനെതിരെ വിമർശനം. ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹ്സീനാണെന്നും, സംഘടനയ്ക്ക് അതീതനായി പ്രവർത്തിക്കുന്നു, പാർട്ടി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം. സംഘടനാ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ മുഹമ്മദ് മുഹ്സീൻ എംഎൽഎ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
◾മലപ്പുറം തിരൂരങ്ങാടിയിൽ വ്യാജ ആർ സി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂർ ഡിവൈഎസ്‌പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം ആര്‍ടി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഓൺലൈനായാണ് ആര്‍സി ബുക്കിലെ പേര് മാറ്റിയതെന്നും മോട്ടോര്‍ വാഹന വകുപ്പിൻ്റെ വെബ്സൈറ്റിലെ പഴുത് ഉപയോഗിച്ച് കൃത്രിമം കാണിച്ചുവെന്നുമാണ് ആർടിഒ ഓഫീസിൽ നിന്ന് പൊലീസിന് നൽകിയ വിവരം.
◾എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോൽവിയിൽ നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല. വിജയശതമാനം തീരെ കുറഞ്ഞ കോളേജുകൾ അടച്ച് പൂട്ടാനുള്ള നിർദ്ദേശം നൽകിയേക്കും. 15 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി സർവകലാശാല ഇന്ന് ചർച്ച നടത്തും. 53 ശതമാനമായിരുന്നു ഇത്തവണ കെടിയു അവസാന വർഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം.
◾നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്ജ്. താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാൽ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. കൈക്കൂലി നൽകാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോര്‍ജ്ജ് പ്രതികരിച്ചു.
◾പാലക്കാട് തച്ചംമ്പാറയിൽ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയിൽ ചേർന്നു. നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായ ജോർജാണു രാജി വെച്ചത്. പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അംഗത്വം നൽകി സ്വീകരിച്ചത്.
◾കളമശ്ശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ എത്തിയവരെ നാട്ടുകാർ പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12ാം വാര്‍ഡിലാണ് ഫർണിച്ചർ കടയിൽ നിന്നുള്ള മാലിന്യവുമായി എത്തിയത്. പിക്ക് അപ്പ് വാഹനത്തിൽ എത്തിയവര്‍ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം മാലിന്യം തള്ളി. തിരികെ പോകാൻ വാഹനം സ്റ്റാര്‍ട്ട് ചെയ്തെങ്കിലും പരാജയപ്പെട്ടു. വാഹനം കിടക്കുന്നത് കണ്ട് വന്ന നാട്ടുകാര്‍ ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. പിന്നീട് കൗൺസിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം ഇവരെ പൊലീസിന് കൈമാറി.
◾മലപ്പുറത്ത് വേങ്ങൂരിൽ മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് അയച്ചു.
◾പാലക്കാട് കിഴക്കഞ്ചേരിയിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്. ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം. പുറത്ത് മേയാൻ വിട്ട പശുക്കൾ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.
◾തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലായ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കരടികൾ കടിച്ച് പരുക്കേൽപ്പിച്ചത് നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തിയപ്പോൾ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
◾ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
◾സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് പരിക്കേറ്റത്.
◾കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ രണ്ട് കോളേജ് വിദ്യാർത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. എടയന്നൂർ സ്വദേശി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തെരച്ചിൽ തുടരുകയാണ്. രണ്ടു പേരും ഇരിക്കൂർ സിബ്ഗ കോളേജിലെ വിദ്യാർത്ഥികളായിരുന്നു.
◾ബെംഗളുരുവിലെ കോളേജിൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പശ്ചിമബംഗാൾ സ്വദേശി ജയ് കിഷൻ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. അസം സ്വദേശി ഭാർഗവ് ജ്യോതി ബർമൻ എന്ന വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ വിദ്യാർത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് കൊല നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്.
◾ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാല് പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സത്‌സംഗം നടത്തിയ ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ അനുയായികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭോലോ ബാബയുടെ ആശ്രമത്തിൽ വീണ്ടും പൊലീസ് പരിശോധന നടത്തി. ദുരന്തമായി മാറിയ പരിപാടിയിൽ രണ്ടര ലക്ഷം പേർ പങ്കെടുത്തെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.
◾സൗദിയിൽ തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പിലായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിലായത്. ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാർപ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കുക, ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പുവരുത്തുക, ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുക എന്നിവയാണ് ഈ രീതി പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
◾കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചേക്കും. ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിൽ സീറ്റ് ജെഡിഎസ്സിന് നൽകുന്നതിൽ തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേർന്ന് അനസൂയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചേക്കും.
◾ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും നിശ്ചയിച്ചിരുന്ന ശമ്പള വർധന വെട്ടി കെനിയ. വലിയ രീതിയിൽ ജനത്തിന് നികുതി ഭാരം വരുന്ന ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കെനിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നത്. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കെനിയയിൽ കൊല്ലപ്പെട്ടത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം മടങ്ങിയെത്തി
◾ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ 2024 ലെ ട്വന്‍റി 20 ലോകകപ്പ് കിരീടവുമായി മടങ്ങിയെത്തി.
ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം. എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ് എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം, ടീമംഗങ്ങൾ മുംബൈയ്ക്ക് തിരിക്കും. ബിസിസിഐ വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും സംഘടിപ്പിക്കുന്നുണ്ട്.മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
◾ മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം തുടരുകയാണെന്നും സംഘര്‍ഷം ആളി കത്തിക്കുന്നവരെ ജനം തിരസ്‌ക്കരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.ഇന്നര്‍ മണിപ്പൂരിലെ കോണ്‍ഗ്രസ് എംപി എ ബിമോല്‍ അകോയ്ജം തിങ്കളാഴ്ച അര്‍ദ്ധരാത്രി ലോക്സഭയില്‍ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തില്‍ ഈ വിഷയം പരാമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായത്.
◾ അഴിമതിക്കാര്‍ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണെന്നും ഈ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.
◾ വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നല്‍കിയെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന കളവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിനെ തെറ്റിധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞത് പോലെ ധനസഹായം കിട്ടിയിട്ടില്ലെന്ന് വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബം പ്രതികരിച്ചിരുന്നു. അഗ്നിവീര്‍ അജയ് സിംഗിന്റെ അച്ഛന്റെ വാക്കുകള്‍ പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം അഗ്നിവീര്‍ അജയ്കുമാറിന്റെ കുടുംബത്തിന് 98 ലക്ഷം രൂപ ധനസഹായം നല്‍കിയെന്നും 67 ലക്ഷം കൂടി നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നും രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി കരസേന വ്യക്തമാക്കി. സൈന്യത്തിന്റെ വിശദീകരണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
◾ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ അഹ്‌മദാബാദിലുള്ള കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിക്ക് ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അറിയില്ലെന്നും ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നതെന്നും ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു
മാന്നാറിലെ കല കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.
◾മാന്നാറിലെ കല കൊലപാതക കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് പോലീസിന്റെ നീക്കം കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകത്തിന്റെ കൂടുതൽ ചുരുൾ അഴിയൂ. ഇസ്രായേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
◾ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം.
◾ കലയുടെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സുരേഷ് മത്തായി. രണ്ടു ദിവസമായി പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. വെറുമൊരു ഊമ കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൃതശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടില്ല. സെപ്റ്റിക് ടാങ്കില്‍ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ലെന്നും സുരേഷ് മത്തായി ആരോപിച്ചു.
◾പത്താം ക്ലാസ് പാസായവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന സജി ചെറിയാന്റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍ കുട്ടി. മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് സത്യമല്ല. ശുദ്ധ മനസ്സ് കൊണ്ടാണ് പലതും പറയുന്നത്. തിരുത്താന്‍ സമയം കൊടുക്കാമെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്തുകൊണ്ട് സജി ചെറിയാന്‍ തിരുത്തിയില്ലെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പനി ആണെന്നും നിയമസഭയിലും മന്ത്രിസഭാ യോഗത്തിലും വന്നില്ലെന്നും ശിവന്‍കുട്ടി മറുപടി നല്‍കി.
◾ കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ് യു പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. സംസ്‌കൃത കോളേജിന് മുന്നിലെ എസ്എഫ്ഐ ബാനറുകളും കെഎസ്യു പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എംഎല്‍എമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ രാത്രി സ്റ്റേഷന്‍ ഉപരോധം നടന്നത്.
ക്രൈസ്തവ സമൂഹം കൂടുതല്‍ വിവേചനം അനുഭവിക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത.
◾ ഓരോ വര്‍ഷവും ക്രൈസ്തവ സമൂഹം കൂടുതല്‍ വിവേചനം അനുഭവിക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായ തൃശൂര്‍ അതിരൂപതയുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ധര്‍ണ്ണ.
◾ ലിറ്റില്‍ കൈറ്റ്സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് റോബോട്ടിക് പരിശീലനം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി ഈ വര്‍ഷം 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സി എസ് ആര്‍ ഫണ്ടുള്‍പ്പെടെ പ്രയോജനപ്പെടുത്തി സ്‌കൂളുകളില്‍ അടുത്ത മാസം മുതല്‍ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് ഡിജിറ്റല്‍ പോര്‍ട്ടല്‍ ഈ മാസം മുതല്‍ ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു
ഇറാന്‍ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസ് എൻ ഐ ഏ എറ്റടുത്തു
◾ ഇറാന്‍ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റടുത്തു എന്‍ഐഎ . രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടി. ഇതോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി.നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതോടെ ഇറാന്‍ കേന്ദ്രീകരിച്ച് അന്വേഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
സിപിഎമ്മിനുണ്ടായ തോല്‍വിയില്‍ തുറന്ന വിമര്‍ശനം നടത്തി മുതിര്‍ന്ന നേതാവ് തോമസ് ഐസക്.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ തോല്‍വിയില്‍ തുറന്ന വിമര്‍ശനം നടത്തി മുതിര്‍ന്ന നേതാവ് തോമസ് ഐസക്. എല്‍ഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം പരിശോധനകള്‍ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യല്‍ മീഡിയ വഴി പ്രതികരണം നടത്തിയത്.
തിരുവല്ല നഗരസഭയിലെ ചിത്രീകരണം.ഉദ്യോഗസ്ഥർ വിശദീകരണം നൽകി.
◾ തിരുവല്ല നഗരസഭയിലെ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയുടെ നോട്ടീസില്‍ വിശദീകരണം നല്‍കി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍.ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് ജീവക്കാര്‍ നല്‍കിയ മറുപടി. മറുപടി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്നും അവധിയിലുള്ള നഗരസഭാ സെക്രട്ടറി അറിയിച്ചു. വിവാദ റീല്‍സില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ്
◾ വിവാദ റീല്‍സില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ്. ഒരു ഞായറാഴ്ച ദിവസം റീലുണ്ടാക്കാനും പോസ്റ്റിടാനും പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് പിന്തുണ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്ന സാഹചര്യത്തിലാണ് പിന്തുണയുമായി പ്രശാന്ത് രംഗത്തെത്തിയത്.
റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാരെ പിന്തുണച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്.
◾ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ജീവനക്കാരെ പിന്തുണച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും മന്ത്രി വിവരങ്ങള്‍ തേടിയിരുന്നു.
◾ എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക അണച്ച് ഫയര്‍ഫോഴ്സ്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂടിയിട്ടു കത്തിച്ചതോടെയാണ് പ്രദേശത്ത് മാലിന്യപ്പുക ഉയര്‍ന്നത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങള്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ ഫയര്‍ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
◾ സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. നിലവിലെ കമ്മീഷണര്‍ നാഗരാജു പൊലീസ് കണ്‍ട്രഷന്‍ കോര്‍പ്പറേഷന്‍ എംഡിയും, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റിയ അങ്കിത് അശോകിന് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം നല്‍കി. സതീഷ് ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും. ഡിജിപി സഞ്ചീബ് കുമാര്‍ പട് ജോഷി മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടറാകും. പി. പ്രകാശ് ക്രൈംബ്രാഞ്ച് കോഴിക്കോട് സോണ്‍ ഐജിയാകും.
◾ ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍ ഉറപ്പ് നല്‍കി. സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി വിട്ടുപോകുമെന്ന പ്രചരണം തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി.
◾ പാര്‍ട്ടി വിട്ടുപോകുമെന്ന പ്രചരണം തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ആര്‍ജവമുള്ള സിപിഎം പ്രവര്‍ത്തകനായി തുടരുമെന്നും കരമന ഹരി ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാര്‍ട്ടി വിട്ടുപോകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും കരമന ഹരി വിശദീകരിച്ചു. തലസ്ഥാനത്ത് ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്ന് കരമന ഹരി ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം വിജിലന്‍സ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയുള്ള uu നല്‍കിയതായി ഡിഎംഒ അറിയിച്ചു.
◾ കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മാറുന്ന കാലത്തിന്റെ അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് എബല്‍ ഡെഷ്പാനിയെയുടെ കേരള ടൂറിസം അധികൃതരുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തില്‍ കേരളാ പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്നുണ്ട്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
◾ കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി . ആദ്യഘട്ടത്തില്‍ എസ്ഇആര്‍ടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോര്‍ട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും. ക്ലസ്റ്റര്‍ യോഗത്തില്‍ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി.
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കും.
◾ സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കള്‍ക്കായുള്ള പുസ്തകം തയ്യാറാക്കിയത്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുസ്തകം രക്ഷിതാക്കള്‍ക്കായി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവ്.
◾ എം ഡി എം എയും ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി ഭാരതിയാണ് വിധി പ്രസ്താവിച്ചത്.2022 ജൂലൈ 19 ന് ചേർത്തല ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്ക് മുൻവശം കാറിൽ എം ഡി എം എയും ഹാഷിഷ് ഓയിലും വിൽപ്പനക്കായി കൊണ്ടുവന്ന എറണാകുളം പിറവം കൊട്ടാരകുന്നേൽ വീട്ടിൽ സ്റ്റിബിൻ മാത്യൂ(28), കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്തിൽ റസിയാ മൻസിലിൽ മുഹമ്മദ് റസ്താൻ (31), കണ്ണൂർ കരിവെള്ളർ പേരളം പഞ്ചായത്തിൽ തെക്കേ കരപ്പാട്ട് വീട്ടിൽ അഖിൽ (27) എന്നിവരെയാണ് ശിക്ഷിച്ചത്.
◾ തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒമ്പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്.
◾ നെയ്യാറ്റിന്‍കര വഴുതൂരില്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം. ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച നന്ദകിഷോര്‍(11), നന്ദലക്ഷ്മി(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ മിഠായി നല്‍കി കുട്ടികളെ പീഡിപ്പിക്കുന്ന പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി മുഹമ്മദ് കോയയെ (60)പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. കുട്ടികള്‍ക്ക് മിഠായി നല്‍കി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
◾കോഴിക്കോട് ഗുരുദേവ കോളേജിലെ സംഘര്‍ഷത്തിൽ ഹൈക്കോടതിയുടെ ഇടപെടല്‍. കോളേജില്‍ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിഷയത്തിൽ പോലീസ് കര്‍ശനമായി ഇടപെടണമെന്നും പ്രിന്‍സിപ്പലിനും കോളേജിനും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം കേസിൽ എസ്എഫ്ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ സുനിൽ ഭാസകർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
◾ കണ്ണൂര്‍ ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ആണ്ഇടിച്ചത് . നിയന്ത്രണം വിട്ട കാര്‍ റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
സംസ്ഥാനത്തെ ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കി.
◾ സംസ്ഥാനത്തെ ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്ത് പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരന്‍ ഉമര്‍ ശരീഫ് പറഞ്ഞു. പരസ്പര ധാരണയില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു. കേസ് ഒത്തു തീര്‍പ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നല്‍കും. കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമര്‍ ശരീഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയത്.
◾ജയിലില്‍ കിടന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഖലിസ്താൻ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാൻ വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍ അനുവദിച്ചു.സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിച്ചത്. വാരിസ് ദെ പഞ്ചാബ് എന്ന ഖലിസ്താൻ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാല്‍. കഴിഞ്ഞ വർഷമാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായത്. ജയിലിൽ കിടന്നായിരുന്നു അമൃത്പാൽ പഞ്ചാബിലെ ഖാഡൂര്‍ സാഹിബ് സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്.
ആലീസ് വധക്കേസിൽ പ്രതിയെ വെറുതെ വിട്ടു.
◾ കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്ത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഗിരീഷ് കുമാറിന്റെ വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇന്ന് പഠിപ്പ് മുടക്ക്
◾ നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇന്ന് രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
◾ നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടിലെ മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.
◾ തമിഴ്‌നാട് ബിജെപി അധ്യക്ഷനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോയേക്കുമെന്ന് സൂചന. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം അണ്ണാമലൈ സ്ഥിരീകരിച്ചിട്ടില്ല.
◾ മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി . രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം, ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം, ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
◾ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
◾ ഹാഥ്‌റസില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇരകളുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ബാല്‍സേവ പദ്ധതി പ്രകാരം വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപവീതവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും 130 പേര്‍ മരിക്കാനിടയായ ‘സത്സംഗ്’ സംഘടിപ്പിച്ച വിവാദ ആള്‍ദൈവം ഭോലെ ബാബ ലൈംഗികാതിക്രമക്കേസിലും പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും രാജസ്ഥാനിലും ഭോലെ ബാബ എന്ന സുരാജ് പാലിനെതിരേ കേസുകളുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഹാഥ്‌റസില്‍മതപരിപാടിക്കിടെ നടന്ന സംഭവത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബയുടെ പേരിലുള്ള കത്ത് പുറത്ത്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. തിക്കും തിരക്കും ഉണ്ടാക്കിയതില്‍ സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ ഉണ്ടെന്നും ഇതില്‍ നിയമ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ എപി സിങിനെ ചുമതലപ്പെടുത്തിയെന്നുമാണ് കത്തില്‍ പറയുന്നത്.
◾ കങ്കണ റണാവത്ത് എംപിയെ തല്ലിയ, നിലവില്‍ സസ്പെന്‍ഷനിലുള്ള സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റി. കര്‍ണാടക സിഐഎസ്എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റിയത്. കൗറിനെതിരായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി.
◾ രാജ്യസഭയിലെ നേതാക്കളെ തീരുമാനിച്ച് സി പി എം. ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ രാജ്യസഭ കക്ഷി നേതാവായും ജോണ്‍ ബ്രിട്ടാസ് ഉപനേതാവുമായിട്ടാണ് നിശ്ചയിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി പി എം രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 4 അംഗങ്ങളാണ് സി പി എമ്മിന് രാജ്യസഭയിലുള്ളത്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ വീണ്ടും
◾ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. റാഞ്ചിയില്‍ രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് കൈമാറി. ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ചംപെയ് സോറന്‍ രാജ്ഭവനിലെത്തിയത്. അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ചു.
◾ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനു ശേഷമുള്ള ആദ്യ സര്‍വേകളില്‍ തിരിച്ചടി നേരിട്ട ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രം?ഗത്തെത്തിയിട്ടുണ്ട്.
◾ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തി. ആദ്യമാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുന്നത്.
ഇന്നത്തെ ലോട്ടറി റിസൽട്ട്
KARUNYA PLUS
Result 04/07/2024
1 st Prize :
Amount: ₹8,000,000/-
PW194682
Consolation Prize :
Amount: ₹8,000/-
PN194682 PO194682 PP194682 PR194682 PS194682 PT194682 PU194682 PV194682 PX194682 PY194682 PZ194682
2 nd Prize :
Amount: ₹10,00,000/-
PW198656
3 rd Prize :
Amount: ₹100,000/-
PN549852 PO575143 PP449489 PR801539 PS466075 PT426709 PU752496 PV489184 PW144707 PX625854 PY487004 PZ764362
4 th Prize :
Amount: ₹5,000/-
0486 1063 1443 1673 1893 2188 2690 3456 3585 3788 4957 5111 5911 6056 6341 8046 8183 8723
5 th Prize :
Amount: ₹1,000/-
0046 0159 0603 0622 0642 1848 2070 2087 2207 2308 2483 3673 3797 3854 4445 4545 5038 5924 6280 6335 6509 6571 6749 6755 7782 7847 7878 8316 8424 9451 9728 9741 9774 9892
6 th Prize :
Amount: ₹500/-
0203 0320 0335 0352 0456 0569 0577 0589 0809 0879 0887 1013 1208 1379 1538 1638 1718 1758 1845 1856 2099 2189 2218 2268 2275 2383 2692 2823 3162 3312 3499 3885 4056 4289 4307 4447 4550 4852 4940 5025 5088 5275 5374 5542 5568 5589 5935 5997 6107 6229 6415 6426 6435 6447 6462 6463 6663 6813 6872 7054 7088 7352 7625 7653 7726 8077 8624 8636 9079 9082 9153 9202 9284 9286 9527 9537 9551 9809 9887 9912
7 th Prize :
Amount: ₹100/-
0033 0095 0118 0153 0257 0537 0538 0701 0741 0821 1064 1079 1212 1346 1578 1660 1805 1828 1832 2015 2117 2131 2142 2223 2245 2253 2281 2468 2495 2500 2527 2597 2653 2688 2707 2719 2856 2860 2974 2997 3061 3388 3465 3521 3537 3583 3631 3726 3851 3936 3957 4055 4249 4345 4391 4434 4580 4597 4696 4722 4723 4738 4837 5000 5016 5024 5050 5118 5431 5449 5474 5558 5715 5901 6035 6077 6122 6124 6234 6239 6243 6275 6296 6585 6946 6970 6971 7040 7062 7106 7161 7285 7310 7345 7434 7523 7577 7643 7900 7959 7962 8002 8032 8081 8151 8172 8405 8432 8485 8531 8611 8713 8996 9012 9380 9381 9412 9418 9470 9474 9560 9579 9753 9826 9971 9986
ഇന്നലത്തെ ലോട്ടറി റിസൽട്ട്.
FIFTY FIFTY Result 03/07/2024
1 st Prize :
Amount: ₹1,00,00,000/-
FH236912
Consolation Prize :
Amount: ₹8,000/-
FA236912 FB236912 FC236912 FD236912 FE236912 FF236912 FG236912 FJ236912 FK236912 FL236912 FM236912
2 nd Prize :
Amount: ₹10,00,000/-
FH651245
3 rd Prize :
Amount: ₹5,000/-
1036 1061 1438 1812 2114 2457 2494 4180 4804 4844 4922 5032 5630 7012 7013 7166 7632 7876 8137 8911 9268 9376 9424
4 th Prize :
Amount: ₹2,000/-
0006 2221 4266 4673 4972 5266 5667 6304 6713 7050 7795 8133
5 th Prize :
Amount: ₹1,000/-
0132 0149 1234 2145 2537 2828 3042 4603 4871 5140 7001 7051 7560 7707 7977 8073 8155 8412 8723 8938 9124 9372 9543 9546
6 th Prize :
Amount: ₹500/-
0026 0060 0233 0365 0400 0455 0824 1014 1018 1133 1253 1359 1494 1561 1703 1836 1994 2003 2030 2083 2131 2140 2458 2466 2641 2709 2770 2771 2800 2989 2999 3058 3069 3083 3259 3296 3352 3479 3498 3507 3560 3615 3778 3871 3925 4196 4261 4462 4471 4554 4926 5016 5053 5276 5383 5612 5956 5987 6014 6169 6299 6414 6674 6840 6971 7032 7345 7355 7435 7536 7764 8077 8273 8363 8399 8616 8749 8750 8867 8945 9009 9079 9104 9147 9202 9207 9380 9635 9653 9706 9723 9731 9734 9743 9754 9920
7 th Prize :
Amount: ₹100/-
0002 0088 0089 0106 0162 0264 0328 0371 0409 0556 0595 0645 0850 1179 1306 1628 1635 1908 1952 1997 2086 2193 2219 2298 2421 2427 2439 2740 2879 2961 3084 3149 3227 3256 3306 3383 3571 3631 3654 3745 3859 4037 4070 4087 4230 4374 4575 4594 4784 4934 5039 5092 5221 5340 5363 5457 5672 5698 5708 5716 5819 5822 5999 6017 6047 6049 6085 6088 6137 6166 6207 6350 6370 6449 6583 6604 6630 6692 6831 6853 6888 6926 7017 7104 7273 7339 7384 7413 7425 7579 7619 7675 7718 7767 7863 7936 7957 7990 8009 8097 8287 8290 8397 8405 8430 8445 8504 8650 8719 8761 8807 8819 8828 8894 8927 9084 9091 9329 9338 9436 9476 9639 9854 9903 9939 9961
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.50, പൗണ്ട് – 106.51, യൂറോ – 90.18, സ്വിസ് ഫ്രാങ്ക് – 92.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.11, ബഹറിന്‍ ദിനാര്‍ – 221.55, കുവൈത്ത് ദിനാര്‍ -272.69, ഒമാനി റിയാല്‍ – 216.91, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.97, കനേഡിയന്‍ ഡോളര്‍ – 61.29.