നിരണത്തുനിന്ന് വീണ്ടും ഒരു ചുണ്ടൻ വള്ളം കൂടി.
'പുണ്യാളൻ നിരണം ചുണ്ടൻ' നിർമ്മാണം ആരംഭിക്കുന്നു.
നിർമ്മാണത്തിന് ആവശ്യമായ തടി എത്തിച്ചു.
◾നിരണത്തുനിന്ന് രണ്ടാമതൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു.
'പുണ്യാളൻ നിരണം' എന്ന പേരിലാണ്
ചുണ്ടൻ വള്ളം നിർമ്മിക്കുന്നത്.
വള്ളത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ തടി അടൂർ പറക്കോട് നിന്നും നിരണം ഇരതോട്ടിൽ എത്തിച്ചു.നിരണത്തു നിന്നും നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ആഘോഷമായി തടി എത്തിച്ചത്.കരക്കാരുടെ ഉടമയിലാണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം നടക്കുന്നത്.
വള്ളത്തിന് 128 അടി നീളവും 63 ഇഞ്ച് വീതിയും ഉണ്ടായിരിക്കും. 850 ക്യൂബിക്കടി തടിയാണ് വള്ളം നിർമിക്കുവാൻ വേണ്ടത്.
എൻപത്തിയഞ്ച് തുഴക്കാരും
അഞ്ച് പങ്കായക്കാരും
ഏഴ് നിലയാളുകളും വള്ളത്തിൽ ഉണ്ടാകും.
കോയിൽമുക്ക് നാരായണൻ ആചാരിയുടെ മകൻ സാബു ആചാരിയാണ് വള്ളം നിർമ്മിക്കുന്നത്.വള്ളസമതി പ്രസിഡൻ്റ് റെന്നി ഫിലിപ്പോസ്,വാർഡ് മെമ്പർ ലല്ലു കാട്ടിൽ,വള്ളസമിതി സെക്രട്ടറി റജി കുരുവിള,
കെ എം കുഞ്ഞുമോൻ,ഷാജഹാൻ,അജിത് എന്നിവർ നേതൃത്വം നൽകി.