ഏറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പ്
സൈബർ ആക്രമണം.
◾230 മില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചു.
◾നിക്ഷേപകരുടെ പണം മുഴുവനും നഷ്ടപ്പെട്ടു.
◾കമ്പനി തന്നെ പണം തട്ടിയെടുത്തതാണെന്ന് നിക്ഷേപകർ.
◾മലയാളികൾക്കും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു.
◾മുംബൈ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീർഎക്‌സ് ഒരു വലിയ ഹാക്കിംഗ് ആക്രമണത്തെ തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്നുള്ള പിൻവലിക്കലുകൾ നിർത്തി.ക്രിപ്റ്റോയിൽ നിക്ഷേപിച്ചിരുന്ന ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആയ വാസിറെക്സ് തന്നെ ഇത് എക്‌സിലെ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. വ്യാഴാഴ്ച (ജൂലൈ 18) നാണ് സൈബർ ആക്രമണം നടന്നതായി പറയുന്നത്.
ക്രിപ്റ്റോയെ ഇന്ത്യയിൽ ലീഗൽ ടെൻഡർ മണിയായി അംഗീകരിക്കാത്തതിനാൽ നിയമപരമായി ഇത് നേടിയെടുക്കാൻ കഴിയില്ല. ഇന്ത്യയുടെ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച്' എന്ന് സ്വയം വിളിക്കുന്ന WazirX, പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നത് ഇന്ത്യൻ വിപണിയെ ആയിരുന്നു.ഇന്ത്യക്കാരുടെ കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസി നിക്ഷേപം ഇതിൽ ഉണ്ടായിരുന്നു.ഇന്ത്യൻ പൗരന്മാർക്ക് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സേവനങ്ങൾ നൽകാൻ അനുവദിക്കുന്ന,രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ചുരുക്കം ചില ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് എക്‌സ്‌ചേഞ്ചുകളിൽ ഒന്നാണിത്.
നഷ്ടപ്പെട്ട ഫണ്ടുകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് വാസി റെക്സ് പറയുന്നത്.
എന്നാൽ ക്രിപ്റ്റോകറൻസിയുടെ കാര്യത്തിൽ ഇത് വീണ്ടെടുക്കുന്നത് അപ്രാപ്യമാണന്ന് ഇതിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ ഫണ്ട് നഷ്ടപ്പെട്ടതായി തന്നെ കരുതാം എന്നാണ് ഇവർ പറയുന്നത്.