പ്രധാന വാർത്തകൾ

 
സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം തെറിക്കാൻ സാധ്യത.
By Saji Abraham 
◾പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ നടത്തിയ പരാമർശത്തിൽ പുലിവാലു പിടിച്ച് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഫിലിം ​ചേംബർ ഓഫ് കോമേഴ്സ് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സിനിമയാണ് തന്റെ ജീവിതമെന്നും സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം തിരിച്ചെടുത്താൻ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞത്.
പ്രസ്താവനയിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസാരത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പരാമർശിച്ചതിലും നേതൃത്വത്തിന് പ്രതിഷേധമുണ്ട്.
22 സിനിമകളിൽ അഭിനയിക്കണമെന്ന് പറഞ്ഞുള്ള പേപ്പർ കെട്ട് അമിത് ഷാ എടുത്ത് എറിഞ്ഞുവെന്നും എങ്കിലും പരിഗണിക്കാനാണ് സാധ്യതയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇനി സിനിമ ചെയ്യുന്നതിന്റെ പേരിൽ കേന്ദ്രമ​ന്ത്രിസ്ഥാനം നഷ്ടപ്പെട്ടാൽ താൻ രക്ഷപ്പെട്ടുവെന്നും തൃശൂർകാരെ കൂടുതൽ പരിഗണിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസ്താവന​യാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചത്.ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെയാണ് ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചത്. അതിന്റെ പ്രതിഫലമെന്നോണമാണ് ബി.ജെ.പി നേതൃത്വം സഹമന്ത്രിസ്ഥാനം നൽകി സുരേഷ് ഗോപിയെ പരിഗണിച്ചതും.
എന്നാൽ തുടർച്ചയായുള്ള സുരേഷ് ഗോപിയുടെ പരാമർശങ്ങൾ കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തലവേദനയാകുന്നുണ്ട്. അമിത് ഷായടക്കമുള്ള നേതാക്കൾക്ക് സുരേഷ് ഗോപിയുടെ നീക്കങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ സിനിമ ചെയ്യാൻ അനുമതി ലഭിക്കില്ലെന്ന് തന്നെയാണ് സൂചന. സുരേഷ് ഗോപിക്ക് ഇത്തരത്തിൽ സിനിമ ചെയ്യാൻ ഇളവു നൽകിയാൽ മറ്റുള്ള ആളുകളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും അത് പ്രതിസന്ധിക്കിടയാക്കുമെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.
അതിനിടെ, മന്ത്രിസ്ഥാനത്തിരുന്ന് സുരേഷ് ഗോപിക്ക് സിനിമ ചെയ്യാൻ നിയമതടസ്സമുണ്ടെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി പ്രതികരിച്ചു. മന്ത്രിമാർക്ക് പ്രത്യേകം പെരുമാറ്റച്ചട്ടമുണ്ട് ഇന്ത്യയിൽ. അതനുസരിച്ച് പണം ലഭിക്കുന്ന ബിസിനസ് പരിപാടികളിൽ ഏർ​പ്പെടാൻ പറ്റില്ലെന്ന് അതിൽ കൃത്യമായി പറയുന്നുണ്ട്. പി. ചിദംബരം, കപിൽ സിബൽ തുടങ്ങി വളരെ സീനിയർ ആയ അഭിഭാഷകർ പോലും മന്ത്രിമാരായിട്ടുണ്ട്. എന്നാൽ മന്ത്രിയായിരിക്കുമ്പോൾ അവരാരും പ്രാക്ടീസ് ചെയ്യാൻ പോയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം  സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടതെന്നും സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു
വൈക്കം എംഎൽഎയെ അപമാനിച്ച സംഭവം
സിപിഐ സംസ്ഥാന നേതൃത്വം ഏറ്റെടുത്തു.
നടപടി എടുക്കുവാൻ മുഖ്യമന്ത്രി
വൈകുന്നതിൽ പ്രതിഷേധം.
◾വൈക്കം സ്‌റ്റേഷന്‍ എസ്എച്ച്ഒക്കെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതുകൂടാതെയാണ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് എംഎല്‍എ പരാതി നല്‍കിയത്. ഗവര്‍ണര്‍ക്കടക്കം പരാതി നല്‍കുമെന്ന് എംഎല്‍എ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം സര്‍ക്കാരിന്റെ പോലീസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കേണ്ട അവസ്ഥയുണ്ടായതില്‍ സിപിഐയില്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നിലവില്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സിപിഎമ്മിന്റേയും എസ്എഫ്‌ഐയുടേയും പ്രവര്‍ത്തനങ്ങളിലും സിപിഐക്കുളളില്‍ വലിയ എതിര്‍പ്പുണ്ട്. വിവിധഘട്ടങ്ങളില്‍ ഇക്കാര്യം തുറന്ന് തന്നെ പറയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് ഇപ്പോള്‍ എംഎല്‍എയെ തന്നെ പിണറായി വിജയന്റെ പോലീസ് അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായത്. ഇങ്ങനെ അപമാനം സഹിച്ച് മുന്നേട്ട് പോകേണ്ടെന്ന അഭിപ്രായം സിപിഐക്കുളളില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്
മാസപ്പടി കേസ് 8 ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു.

◾മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് എസ്എഫ്ഐഒ സമന്‍സ് അയച്ചു. സിഎംആര്‍എല്ലിലെ എട്ടു

ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളില്‍ ചെന്നൈയിൽ എത്താനാണ് നിര്‍ദേശം. കേസിലെ വിവരങ്ങള്‍ തേടുന്നതിനായാണ് സമന്‍സ്. അതേസമയം, അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാണിച്ച് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തിരിമറി നടത്തിയെന്ന് ആരോപണം
◾ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കല്‍
സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’.
◾സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ്
പ്രതികരിച്ചു.റിപ്പോർട്ട് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും. റിപ്പോർട്ട് പുറത്തുവരുന്നതിൽ അമ്മ ഇതുവരെ എതിർപ്പറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് അമ്മക്കെതിരല്ലെന്നും റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നതല്ലെന്നും സിദ്ദിഖ് വ്യക്കതമാക്കി.വർഷങ്ങളായി സിനിമാ രംഗത്തുപ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും പവർ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.
തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി അമ്മയിൽ തന്നെ ഭിന്നത നിലനിൽക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. നിലപാട് വ്യക്തമാക്കുന്നതിൽ താരസംഘടനയ്ക്ക് പിഴവ് പറ്റിയെന്നും തെറ്റ് ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും അമ്മ വൈസ് പ്രസിഡന്‍റ് ജയൻ ചേർത്തല പ്രതികിച്ചതിന് പിന്നാലെയാണ് ‘അമ്മ’ യോഗം വിളിച്ചതും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായതും.

◾ മാസപ്പടി കേസില്‍ സി.എം.ആര്‍.എല്ലിനെതിരായ അന്വേഷണം എസ്എഫ്ഐഒ യ്ക്ക് തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. അതേസമയം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
◾ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കും സിനിമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍.
◾ നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതെ വൈകിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് തിരക്കഥാകൃത്തും ഡബ്ല്യുസിസി അംഗവുമായ ദീദി ദാമോദരന്‍. ഇച്ഛാശക്തിയുള്ള വ്യക്തിയാണ് സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നതെങ്കില്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. അമ്മ സംഘടന ഇത്രയും ദിവസം നിശബ്ദത പാലിച്ചുവെന്നും അവരില്‍ നിന്നും ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നില്ലെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയിൽ ഭിന്നത
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ താര സംഘടനയായ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരാത്തതില്‍ സംഘടനയില്‍ ഭിന്നത. അമ്മ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. പ്രതികരിക്കാന്‍ വൈകിയതില്‍ താന്‍ വിഷമിക്കുന്നുവെന്നും അധികം വൈകാതെ എക്സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
ഉപ്പ് തിന്നവൻ ആരായാലും വെള്ളം കുടിക്കുമെന്ന് മന്ത്രി ശിവൻകുട്ടി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ഗവണ്‍മെന്റിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു.
◾ സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. രാഷ്ട്രീയ പാര്‍ട്ടികളെക്കാളും പവര്‍ഫുള്ളായ ഗ്രൂപ്പ് സിനിമയിലും സംഘടനകളിലും ഉണ്ടെന്ന് തെളിയിക്കാന്‍ ഇനി എന്താണ് തെളിവ് വേണ്ടതെന്നും ആഷിഖ് അബു ചോദിച്ചു. എതിരഭിപ്രായങ്ങള്‍ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേര്‍ത്ത് പിടിക്കുന്ന ഒന്ന് മാത്രമാണ് അമ്മ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാന്‍ കഴിയുന്നുവെന്നു ചോദിച്ച ഇടതുപക്ഷ സഹയാത്രികന്‍ കൂടിയായ ആഷിക് അബു സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥയാണെന്നും പറഞ്ഞു.
തെറ്റ് ചെയ്തവരെ സംരക്ഷിക്കാൻ പാടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
◾ തെറ്റു ചെയ്തവരെ സംരക്ഷിക്കാന്‍ പാടില്ലെന്നും സര്‍ക്കാരിന്റെ നടപടി അതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. സിനിമ മേഖലയെ മൊത്തത്തില്‍ വേട്ടയാടുന്നത് ശരിയല്ല. ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് ശേഷമാണല്ലോ റിപ്പോര്‍ട്ട് വന്നതെന്നും, ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാല്‍ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ജോളി വ്യക്തമാക്കി.
മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്.
◾ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നുവെങ്കിലും പ്രേക്ഷകര്‍ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ പെട്ടവരുടെ വായ്പ സർക്കാർ സഹായത്തിൽ നിന്ന് പിടിക്കരുത് ഹൈക്കോടതി
◾ വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്നും സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ബാങ്കുകള്‍ മൗലികമായ കടമ മറക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

◾ കൊളോണിയല്‍ സംസ്‌കാരം ഇപ്പോഴും പൊലീസില്‍ നിലനില്‍ക്കുന്നുവെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. കോഴിക്കോട് നടക്കുന്ന അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങളുള്ളത്. ചില ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ പെരുമാറുന്നു. അച്ചടക്ക നടപടിയുടെ പേരില്‍ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നുവെന്നും ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഡിജിപി എം ആർ അജിത് കുമാറിനെ താക്കീത് ചെയ്തതായി വാർത്ത.
◾ എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍. പൊലീസുകാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കമ്മിറ്റിയായ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് താക്കീത് ചെയ്തത്. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്.
വൈക്കം എസ് എച്ച് ഒയെ ഇനിയും അവിടെ ജോലി ചെയ്യുവാൻ അനുവദിക്കില്ലെന്ന് സിപിഐ നേതൃത്വം.
◾ വൈക്കം എസ്എച്ച്ഒക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി സി.കെ. ആശ എംഎല്‍എ. എസ്എച്ച്ഒ കെ ജെ തോമസിനെതിരെ എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. പൊലീസ് ഓഫിസര്‍ എം എല്‍ എയെ അധിക്ഷേപിച്ചെന്നാണ് പരാതി. സ്റ്റേഷനിലെത്തി 2 മണിക്കൂര്‍ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാന്‍ തയ്യാറായില്ലെന്നും അവള്‍ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎല്‍എ പരാതിയില്‍ പറയുന്നു.

◾ സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങള്‍ സ്‌കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെയും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും കൈറ്റ് റീജിയണല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മഞ്ജു വാര്യർക്ക് എതിരെ വക്കിൽ നോട്ടീസ്
◾ അഞ്ചേമുക്കാല്‍കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. മഞ്ജു വാര്യര്‍ പങ്കാളിയായ നിര്‍മാണക്കമ്പനിയുടെ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യര്‍ക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ സുരക്ഷ ലൊക്കേഷനില്‍ ഒരുക്കിയില്ലെന്നാണ് ശീതളിന്റെ പരാതിയില്‍ പറയുന്നത്.

◾ നടി ശീതള്‍ തമ്പിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിര്‍മാതാക്കള്‍. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോള്‍ വേണ്ട ചികിത്സ നല്‍കിയെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നല്‍കിയെന്നും നിര്‍മാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. .
മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുവാൻ അനുവദിക്കില്ല.
◾ കൊല്ലം ചണ്ണപ്പേട്ടയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പരപ്പാടി എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പ്ലാന്റ് അനുവദിക്കില്ലെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
ശുചിമുറിയില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍.
◾ പാലക്കാട് പട്ടാമ്പിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയില്‍ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയില്‍ ഓങ്ങലൂര്‍ വാടാനാംകുറുശ്ശി വടക്കേ പുരക്കല്‍ ഷിതയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പനിബാധിച്ച് യുവതി മരിച്ചു.
◾ പാലക്കാട് ചാലിശ്ശേരിയില്‍ പനി ബാധിച്ച് യുവതി മരിച്ചു. മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്‌കുമാറിന്റെ മകള്‍ ഐശ്വര്യയാണ് മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.
മുനമ്പത്ത് മധ്യവയസ്‌കനെ കുത്തിക്കൊന്നു.
◾ തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാര്‍ബറില്‍ മീന്‍ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

◾ റഷ്യയിലെ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂര്‍ റൂറല്‍ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍ നിന്നുള്ള റഷ്യന്‍ യാത്രയെ കുറിച്ചാണ് അന്വേഷിക്കുന്നത്. സന്ദീപ് ഉള്‍പ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷന്‍ വഴിയാണ് കുടുംബം അറിഞ്ഞത്.
സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്.
◾ മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. വെടിവെയ്പ്പിനിടെ നവീന്റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാള ചലച്ചിത്രനടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു.
◾ മലയാള ചലച്ചിത്രനടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി ശ്രദ്ധേയനായ നടനാണ് നിര്‍മല്‍ ബെന്നി.
പ്രധാനമന്ത്രി ഉക്രൈനിൽ എത്തി.
◾ പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദര്‍ശനത്തിന് യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര ചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പീഡനത്തിനിരയായെന്ന കേസില്‍ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു.
◾ തമിഴ്നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത13 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന കേസില്‍ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവായിരുന്ന ശിവരാമന്‍ ആണ് ജീവനൊടുക്കിയത്.
പ്രഥമ ദേശീയ ബഹിരാകാശ ദിനം ഇന്ന്.
◾ പ്രഥമ ദേശീയ ബഹിരാകാശ ദിനം ഇന്ന്. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു മുഖ്യാതിഥിയാകും. ഇന്ത്യ അയച്ച ചന്ദ്രയാന്‍-3 ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതിന്റെ സ്മരാണാര്‍ഥമാണ് ഈ വര്‍ഷം മുതല്‍ ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം ഇന്ത്യ ആഘോഷിക്കുന്നത്.
അനിൽ അംബാനിക്ക് അഞ്ചുവർഷത്തേക്ക് വിലക്ക്.
◾ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെയും റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 സ്ഥാപനങ്ങളെയും ഓഹരി വിപണിയില്‍ നിന്ന് 5 വര്‍ഷത്തേക്ക് വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.

◾ നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 14 യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൊഖ്‌റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

◾ മെട്രോ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് വീണു. സൂറത്ത് മെട്രോ നിര്‍മാണത്തിനിടെയാണ് സംഭവം. ആള്‍താമസം ഇല്ലാത്ത കെട്ടിടം ആയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൂറത്തിലെ മെട്രോ നിര്‍മാണത്തിനിടെ അപകടമുണ്ടാകുന്നത്.

◾ തിരക്കേറിയ റോഡില്‍ കറന്‍സി നോട്ടുകള്‍ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം. പവര്‍ ഹര്‍ഷ എന്ന മഹാദേവിനെതിരെ പോലീസ് കേസെടുത്തു. ജനപ്രീതി നേടാനും സോഷ്യല്‍ മീഡിയയില്‍ വൈറലാവാനും ലക്ഷ്യമിട്ടായിരുന്നു യൂട്യൂബറുടെ പ്രകടനം.
സ്വത്ത് വിവരം വെളിപ്പെടുത്തി ഇല്ലെങ്കിൽ ഉത്തരപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് മുന്നറിയിപ്പ്.
◾ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ 13 ലക്ഷത്തിലധികം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ലെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കള്‍ ഓഗസ്റ്റ് 31-നകം സര്‍ക്കാര്‍ പോര്‍ട്ടലായ മാനവ് സമ്പത്തില്‍ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഈ മാസത്തെ ശമ്പളം നല്‍കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

◾ അമേരിക്കയ്ക്ക് വേണ്ടി പോരാട്ടം തുടരാന്‍ എല്ലാവരും കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കമല ഹാരിസ്. സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രസിഡന്റായിരിക്കും താനെന്ന് കമല ഹാരിസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ പദ്ധതികള്‍ വിപുലീകരിച്ച് മധ്യവര്‍ഗ്ഗത്തെ സംരക്ഷിക്കുമെന്നും രാഷ്ട്രീയ സാമൂഹ്യ വ്യത്യാസങ്ങളില്ലാതെ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകും താനെന്നും ചിക്കാഗോയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ കമല ഹാരിസ് വ്യക്തമാക്കി.
വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ദില്ലി പൊലീസ്.
◾ സുരക്ഷ പിന്‍വലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ദില്ലി പൊലീസ്. സുരക്ഷ പിന്‍വലിച്ചതല്ലെന്നും നിലവില്‍ പ്രതിഷേധങ്ങള്‍ ഹരിയാനയില്‍ നടക്കുന്നതിനാല്‍, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമായിരുന്നു ദില്ലി പോലീസിന്റെ വിശദീകരണം. ബ്രിജ് ഭൂഷണെതിരെ കോടതിയില്‍ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ദില്ലി പോലീസ് പിന്‍വലിച്ചെന്നായിരുന്നു വിനേഷിന്റെ ആരോപണം.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്നം അതീവ ഗുരുതരമാണെന്നും കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പേരുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് നടപടി സ്വീകരിക്കാമെന്നും മുഴുവന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികള്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

285 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഇന്ന്

◾ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ,12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽസ്ഥാപിക്കുന്ന വിദ്യാഭ്യാസ


സമുച്ചയമായ പിണറായി എജുക്കേഷൻ ഹബ്ബിന്‍റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പിണറായി കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി.

◾ തങ്ങളുടെ ഒരു സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു.

സിബിഐ ഇന്ന് മറുപടി നല്‍കും

◾ദില്ലി മദ്യനയ അഴിമതിയിലെ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിയില്‍ സിബിഐ ഇന്ന് മറുപടി നല്‍കും. ഇടക്കാല ജാമ്യം തള്ളിയ കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കെജ്രിവാളിന്‍റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ സമീപിച്ചാല്‍ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍.

◾ സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ സമീപിച്ചാല്‍ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്. അതുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കേസെടുക്കാമെന്നത് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അഭിപ്രായമാണെന്നും ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.


◾കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്‍റുകളില്‍ നിന്ന് കോര്‍പ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്തിന്‍റെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആർടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങൾ നൽകുന്നതിനായി പ്രധാന റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതും നല്ല രീതിയിൽ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്‍റുകളിൽ നിന്നാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.


◾ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെണ്‍കുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. കുട്ടി ഇപ്പോള്‍ വിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. അതേസമയം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ ആസാമില്‍ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി.


◾പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിനുപുറമെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കൂടുതൽ നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.


◾ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി നടത്തുമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ദില്ലിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെ വലിയൊരു ആശങ്കയാണെന്നും ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


◾ വടകരയിലെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം നേതാവ് കെ കെ ലതിക. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുമെന്നും ലതിക പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വീടുകള്‍ കയറി വര്‍ഗീയ പ്രചരണം നടത്തി. ഇടത് പക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. വര്‍ഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക വ്യക്തമാക്കി.


◾ചൂരൽമല ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട അനീഷിന് ഡിവൈഎഫ്ഐ ജീപ്പ് വാങ്ങി നൽകുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്കിലൂടെയാണ് വി കെ സനോജ് ഈ വിവരം അറിയിച്ചത്. ഉരുൾപ്പൊട്ടലിൽ തന്റെ ജീപ്പ് നഷ്ടപ്പെട്ട വിവരം അനീഷ് റിപ്പോർട്ടർ ടിവിയിലൂടെ നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിരുന്നു. ദുരന്തത്തിന് ശേഷം രക്ഷാപ്രവർത്തനം അടക്കം എല്ലാ പ്രവർത്തനങ്ങളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹകരണം ഉണ്ടായിരുന്നു.


◾ പോളിടെക്‌നിക് കോളേജ്, ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഐ ടി ഐ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിവില്‍ സര്‍വ്വീസ് അക്കാഡമി എന്നിവയും കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള പിണറായി എജുക്കേഷന്‍ ഹബ്ബിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജില്‍, 12.93 ഏക്കര്‍ സ്ഥലത്ത് 285 കോടി രൂപ ചെലവിലാണ് ഈ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുന്നത്.


◾ കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഇന്ന് കൊച്ചിയില്‍. സമാനതകളില്ലാത്ത മുന്നേറ്റം നൂതന വ്യവസായ മേഖലകളില്‍ കൈവരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന കേരളം പുതിയൊരു ചുവട് കൂടി വയ്ക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.


◾മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും തടയുന്നതിനും സ്വീകരിക്കുന്ന നടപടികളാണ് ഹര്‍ജിയിലെ പരിഗണനാ വിഷയം. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും.

വയനാട് ദുരന്തം സംബന്ധിച്ച് സര്‍വ്വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് നല്‍കിയേക്കും. ദുരന്തത്തെയും പരിസ്ഥിതി വിഷയങ്ങളെയും സംബന്ധിച്ച് അമികസ്‍ക്യൂറിയും നിലപാട് അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാം കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത്.


◾ ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒന്‍പത് രൂപ വീതം അധിക വില നല്‍കാന്‍ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.


◾ കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിയെ പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തില്‍ വേട്ടയാടപ്പെട്ടവനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എ ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും രാഷ്ട്രീയം നോക്കാതെ എല്ലാവരെയും സഹായിച്ച വ്യക്തിയാണ് പികെ ശശി. പികെ ശശിയുടെ പ്രവര്‍ത്തനത്തെ കരിവാരി തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നും അതൊന്നും സത്യമല്ലെന്നും സത്യമേ ജയിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.


◾ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകള്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെഎസ്ഇബി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല്‍ തീരുമാനം എടുക്കുന്നതിനുള്ള പൊതു തെളിവെടുപ്പാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നടത്താന്‍ പോകുന്നത്.


◾ കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലര്‍ക്കിന് 30 വര്‍ഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ ക്ലര്‍ക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.


◾ എംഎല്‍എയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ് വൈക്കം എസ്എച്ച്ഒ നടത്തിയതെന്നും ഗവര്‍ണര്‍ക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും വൈക്കം എം എല്‍ എ സി കെ ആശ. വഴിയോര കച്ചവടക്കാര്‍ക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്നും സി കെ ആശ ആരോപിച്ചു. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാന്‍ എത്തിയ സിപിഐ നേതാക്കളോടും എംഎല്‍എ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.


◾ഇരട്ടി സ്വർണം തരാമെന്നും വിട്ടയക്കണമെന്നുമായിരുന്നു 53 കാരനായ പ്രതിയുടെ അപേക്ഷ.പല വഴികളിലൂടെ ഗുണ്ടാ സംഘങ്ങളെ വെട്ടിച്ച് പൂനെ വിമാനത്താവളത്തിലൂടെയാണ് പ്രതിയെ പൊലീസ് കൊണ്ടുവന്നത്. രണ്ട് ദിവസം കൊണ്ട് പ്രതിയുമായി തിരിച്ചെത്തി.മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ മാഹിൻ സലിം,വിഷ്ണു രാജു, കെ കെ രാജേഷ്, പി കെ വിനാസ്, പി സി ജയകുമാർ എന്നിവർ അടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു


◾ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ പ്രതിയായിരുന്ന ഒതായി മനാഫ് വധക്കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തില്‍ പി വി അന്‍വറിനെ കൊണ്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം വിമര്‍ശിച്ചു. പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിന്റെ കുടുംബം കുറ്റപ്പെടുത്തി.


◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍. 19 കുടുംബങ്ങള്‍ കൂടി ഇന്ന് ക്യാമ്പുകളില്‍ നിന്ന് മാറും. രണ്ട് കുടുംബങ്ങള്‍ കൂടി പഞ്ചായത്ത് ക്വാര്‍ട്ടേഴ്സ് ശരിയായാല്‍ മാറും. 14 കുടുംബങ്ങള്‍ക്ക് കൂടി മാറാനുള്ള സൗകര്യം ഉടന്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 27-28 ഓടെ എല്ലാവരുടെയും പുനരധിവാസം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ പാലക്കാട് പട്ടാമ്പിയില്‍ 16 കാരനെ പൊലീസ് വീട്ടില്‍ കയറി ആളു മാറി മര്‍ദ്ദിച്ചതായി പരാതി. കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി എത്തിയത്. സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്പി പൊലീസ് നിഷേധിച്ചു. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് .

മാപ്പ് പറയാത്ത പക്ഷം  നഷ്ടപരിഹാരം നൽകണമെന്ന് കെഎസ്ഇബി

◾ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകകാര്‍ക്കെതിരെ കെ എസ് ഇ ബി വക്കീല്‍ നോട്ടീസ് അയച്ചത്.


◾ താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റിക്ക് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ മോഷണം. വേഞ്ചേരി ടികെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന മോഷണത്തില്‍ സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥന്‍ അറിയിച്ചു.


◾ 70 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി തിരുവനന്തപുരം ആനയറ സ്വദേശി അജിത് എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.


◾ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിങ്ങോം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നില്‍ അല്ലാതെ ചിലപ്പോഴെങ്കിലും മുന്നിലായി പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുട്ടി കൂടി രോഗ വിമുക്തി നേടി

◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. ജൂലൈ 18 ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനാണ് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്.

ഭൂരേഖ തഹസിൽദാർ പിടിയിൽ

◾ പാലക്കാട് ജില്ലയിലെ പട്ടാമ്പി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍(52) കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് പിടിയിലായി. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെ ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങ്ങിനിടെ ആണ് കൈവശം വച്ചിരുന്ന 5000 രൂപയും കാറില്‍ നിന്നും 44000 രൂപയും വിജിലന്‍സ് കണ്ടെടുത്തത്.


◾ തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ട് പേര്‍ പിടിയിലായി. സംഭവത്തില്‍ വനം വകുപ്പ് നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാര്‍, ഹരി എന്നിവര്‍ക്കെതിരെയാണ് കേസ്.

പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. 

◾ മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കല്‍ ഹൗസില്‍ സര്‍ത്താരജാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ത്താജ് അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.


◾ കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ആര്‍ജി കര്‍ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച് സിബിഐ. ആശുപത്രിയിലെ 4 ഡോക്ടര്‍മാരുടെയും കൂടി നുണ പരിശോധന നടത്താനുള്ള അനുമതിയും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരിച്ച് ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി.

◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാരും അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും, പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.


◾ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്.


◾ ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലേയില്‍ നിന്ന് കിഴക്കന്‍ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. 200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു.


◾ ബൈക്ക് കാറില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ബൈക്കില്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സര്‍ക്കിളില്‍ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.


◾ മഹാരാഷ്ട്രയിലെ ബദ്‌ലാപുരില്‍ നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ 24കാരന്റെ വീട് അടിച്ച് തകര്‍ത്ത് ആള്‍ക്കൂട്ടം. ബദ്‌ലാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആയിരങ്ങള്‍ വളഞ്ഞതിന് പിന്നാലെയാണ് സംഭവം. അക്ഷയ് ഷിന്‍ഡെ എന്ന യുവാവിന്റെ വീട്ടിലേക്കെത്തിയ ആള്‍ക്കൂട്ടം വീട് അടിച്ച് തകര്‍ക്കുകയും വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു.


◾ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും തമ്മില്‍ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 43, കോണ്‍ഗ്രസ് 40, മറ്റുള്ളവര്‍ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ. ഇതോടെ, ദേശീയതലത്തില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ പിഡിപി കശ്മീരില്‍ സഖ്യത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി.


◾ റഷ്യ – യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.


◾ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമെന്റ അധിക ചുമതല. റിയാദില്‍നിന്ന് ചൊവ്വാഴ്ച യമന്‍ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം യമന്‍ പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ ലീഷര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡര്‍ ചുമതലയേറ്റെടുത്തു.


◾ ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സിലെ ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരമായ 89.49 മീറ്റര്‍ ദൂരം കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് 90.61 മീറ്റര്‍ ദൂരം കണ്ടെത്തി മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനം നേടി. 87.08 ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാമതായി. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചില്ല.


◾ ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇതേ ആരോപണം ഉന്നയിച്ച് സാക്ഷി മാലിക്കും രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്സില്‍ ഡല്‍ഹി പോലീസിനെയും ഡല്‍ഹി വനിതാ കമ്മിഷനെയും ദേശീയ വനിതാ കമ്മിഷനെയും ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഡല്‍ഹി പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.


◾ ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

KARUNYA PLUS Result 
(22/08/2024)

1 st Prize : 
Amount: ₹8,000,000/-
PN280026  

Consolation Prize :
Amount: ₹8,000/-
PO280026 PP280026 PR280026 PS280026 PT280026 PU280026 PV280026 PW280026 PX280026 PY280026 PZ280026  

2 nd Prize :
Amount: ₹10,00,000/-
PX227891  

3 rd Prize :
Amount: ₹100,000/-
PN328043 PO272002 PP944776 PR914276 PS118123 PT947041 PU334456 PV147385 PW316416 PX970931 PY720503 PZ979872  

4 th Prize : 
Amount: ₹5,000/-
0242 1561 1636 1731 2893 3793 4286 4417 4736 4843 5937 6301 6818 8142 8257 9072 9333 9900  

5 th Prize : 
Amount: ₹1,000/-
0659 0807 1109 1122 1317 2216 2603 2627 2949 4119 4451 4671 4764 5486 5752 6043 6232 6372 6483 7053 7129 7573 7700 7703 7721 7792 8452 8674 8779 9036 9399 9755 9924 9946  

6 th Prize :
Amount: ₹500/-
0238 0547 1021 1038 1192 1422 1425 1443 1659 1664 1728 1914 1943 1961 2148 2228 2316 2459 2521 2652 3008 3180 3507 3512 3686 3868 4010 4048 4130 4188 4246 4540 4550 4741 4767 4909 4976 4985 5015 5135 5273 5344 5603 5849 5933 5955 6197 6218 6243 6645 6679 6762 6775 6900 7024 7128 7303 7392 7400 7416 7428 7694 7848 7856 7860 7976 8019 8079 8091 8332 8383 8488 8766 9169 9294 9357 9389 9535 9697 9909  

7 th Prize :
Amount: ₹100/-
0033 0132 0233 0358 0540 0560 0610 0664 0796 0818 0822 1093 1172 1278 1290 1352 1381 1458 1528 1674 1714 1764 1780 1818 1843 1845 1940 2213 2276 2280 2365 2403 2576 2646 2717 2813 3000 3035 3067 3102 3182 3670 3809 3895 3964 4091 4120 4172 4268 4306 4328 4501 4588 4675 4785 4797 4807 4893 4960 5034 5073 5111 5609 5694 5846 5989 6162 6204 6305 6407 6491 6541 6565 6601 6655 6693 6741 6760 6782 6799 6804 6858 6937 7199 7216 7356 7529 7613 7724 7787 8067 8075 8109 8148 8156 8192 8211 8296 8312 8321 8331 8367 8505 8593 8609 8840 8917 9006 9013 9050 9088 9099 9211 9445 9481 9488 9592 9606 9670 9735 9775 9820 9916 9917 9927 9931  

NIRMAL Result 
(23/08/2024)
 
1 st Prize : 
Amount: ₹7,000,000/-
NF609915  

Consolation Prize :
Amount: ₹8,000/-
NA609915 NB609915 NC609915 ND609915 NE609915 NG609915 NH609915 NJ609915 NK609915 NL609915 NM609915  

2 nd Prize : 
Amount: ₹10,00,000/-
NF674581  

3 rd Prize : 
Amount: ₹100,000/-
NA225536 NB291246 NC390143 ND650087 NE104191 NF281782 NG895156 NH971581 NJ320786 NK998723 NL659954 NM825750  

4 th Prize : 
Amount: ₹5,000/-
0910 1627 2434 4766 4973 5075 5163 5267 6476 6627 6700 6768 7445 7526 8125 8143 8171 8960  

5 th Prize :
Amount: ₹1,000/-
0030 0134 0611 0901 1165 1204 1434 1490 1589 2151 3143 3693 3745 3770 3866 3950 4869 4886 4950 5403 5901 5929 6030 6450 6497 6636 6777 7138 7463 7727 8003 8156 8465 9034 9402 9568  

6 th Prize :
Amount: ₹500/-
0074 0449 0465 0605 0749 0763 0887 0966 0974 1148 1537 1796 2067 2365 2405 2416 2487 2570 2667 2729 2764 2892 2925 3049 3136 3169 3209 3255 3275 3276 3315 3490 3544 3678 3755 3838 4191 4494 4546 5427 5551 5574 5877 5945 5966 5979 6078 6153 6388 6491 6769 6821 6826 6829 6877 6972 7201 7394 7474 7506 7649 7657 7719 7782 7801 8015 8081 8219 8221 8239 8346 8510 8575 8637 8664 9102 9292 9551 9714  

7 th Prize : 
Amount: ₹100/-
0067 0145 0321 0331 0385 0458 0459 0613 0617 0629 0706 0750 0768 0973 1034 1048 1070 1071 1111 1169 1307 1391 1411 1471 1586 1611 1710 1883 1990 2105 2181 2307 2317 2323 2391 2512 2535 2547 2598 2707 2788 2926 3009 3096 3119 3155 3189 3311 3508 3546 3618 3645 3698 3867 3870 3897 3923 4071 4217 4255 4258 4280 4498 4590 4600 4669 4880 4924 4934 4971 5217 5274 5435 5449 5462 5477 5840 5941 5990 6105 6154 6277 6363 6564 6656 6758 7230 7536 7555 7616 7666 7693 7772 7789 7837 7867 7875 8173 8182 8233 8317 8473 8494 8497 8622 8653 8685 8800 8976 9049 9117 9238 9269 9307 9414 9472 9478 9517 9523 9646 9664 9910

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ