സായാഹ്ന വാർത്തകൾ

Special reporter: sk kottayam 







വയനാട് ദുരന്തം  ഇന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു.
◾ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും.
◾ശക്തിയേറിയ റഡാറുകൾ ഉപയോഗിച്ച് നാളെ പരിശോധന നടത്തും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 8.38 കോടി
രൂപ ലഭിച്ചു.
◾ വയനാട് ദുരന്തത്തില്‍ മരണസംഖ്യ 365 ആയി.
224 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
മുല്ലപ്പെരിയാർ ഡാം. ഉടമസ്ഥാവകാശം പരിശോധിക്കാൻ സുപ്രീം കോടതി.
◾മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉടമസ്ഥതാവകാശത്തില്‍ വ്യക്തത വരുത്താൻ മുല്ലപ്പെരിയാര്‍ പാട്ടകരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള 1886ലെ പാട്ടക്കരാറിന്‍റെ സാധുത ആയിരിക്കും പരിശോധിക്കുക. ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ കോടതി പരിഗണിക്കും.
പാട്ട കരാറിൽ ഡാമിന്‍റെ അവകാശം തമിഴ്നാടിനാണോ കേന്ദ്രത്തിനാണോ എന്ന് കോടതി പരിശോധിക്കും. തുടര്‍ന്ന് സെപ്റ്റംബർ 30ന് തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും വാദങ്ങൾ കേൾക്കും. രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
കേരളത്തിൽ വീണ്ടും വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്.
◾ വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് നാളെ (04.08.2024) രാത്രി 11.30 വരെ 2.0 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 
02.00 PM 03/08/2024

◾ വയനാട്ടിലെ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂ.ആര്‍ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയില്‍പ്പെട്ടുവെന്നും നിലവിലെ ക്യൂ.ആര്‍. കോഡ് പിന്‍വലിക്കുമെന്നും പകരം യു.പി.ഐ. ഐഡി വഴി ഗൂഗിള്‍പേയില്‍ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.

◾ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വനത്തില്‍ കുടുങ്ങിയ 3 യുവാക്കളെ രക്ഷിച്ച് ദൌത്യസംഘം. സൂചിപ്പാറയില്‍ കുടുങ്ങിയ മലപ്പുറം സ്വദേശികളായ രഹീസ്, സ്വാലിം, മുഹ്സിന്‍ എന്നിവരേയാണ് രക്ഷപ്പെടുത്തിയത്. രഹീസിനെ വടം ഉപയോഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്തുമാണ് രക്ഷപ്പെടുത്തിയത്.

◾ ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവന്‍ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.

◾ 10,042 പേര്‍ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 11 മൃതദേഹം കണ്ടെത്തി കൂടാതെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഇപ്പോള്‍ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയില്‍ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെ എത്തിക്കും. ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായവര്‍ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. വയനാട് പുനരധിവാസം സമഗ്രമായി ചെയ്യുമെന്നും പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവര്‍ത്തനത്തിനായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിര്‍മ്മാണത്തിനായിരുന്നു മുന്‍ഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്ന രീതികളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനം മുലമുണ്ടാക്കുന്ന ദുരന്താഘാതങ്ങള്‍ ലഘൂകരിക്കാനും കൈകാര്യംചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവര്‍ത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചുവെന്നും ഗാഡ്ഗില്‍ പറഞ്ഞു.

◾ ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ട്.

◾ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. അതോടൊപ്പം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പണം സ്വരൂപിക്കാന്‍ അതിന്റെതായ ഫോറം ഉണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ നല്‍കിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. സുധാകരന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇതെന്നും കോണ്‍ഗ്രസില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

◾ വയനാടിനെ ചേര്‍ത്ത് പിടിച്ച് നടന്‍ മോഹന്‍ലാല്‍. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രതയെന്നും മോഹന്‍ലാല്‍ പറഞ്ഞു. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരെയടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി രൂപ നല്‍കും. സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ വീണ്ടും നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

◾ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാര്‍ത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വളണ്ടിയര്‍മാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങള്‍ക്കും ഭക്ഷണം മേപ്പാടിയിലെ പൊതുവായ അടുക്കളയിലാണ് തയ്യാറാക്കുന്നത്.ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററില്‍ ഭക്ഷണം എത്തിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.

◾ വയനാടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.

◾ കര്‍ണാടകയിലെ ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍. തിരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. അതോടൊപ്പം അര്‍ജുന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡീ സതീശന്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയ അദ്ദേഹം തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ് നല്‍കി.

◾ കോഴിക്കോട് വിലങ്ങാട് മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ പതിമൂന്ന് വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയതോടെ പലര്‍ക്കും കിലോ മീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് താമസം മാറ്റേണ്ടി വന്നു. ഉരുള്‍ തകര്‍ത്ത സ്ഥലം വാസയോഗ്യം അല്ലാതായതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദുരിതത്തിലാണ് ദുരന്ത ബാധിതര്‍.

◾ രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ പനമറിച്ചിട്ട് കാട്ടാന കബാലി. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അതിരപ്പള്ളി മലക്കപ്പാറ അന്തര്‍ സംസ്ഥാനപാതയിലാണ് വീണ്ടും കാട്ടുകൊമ്പന്‍ കബാലി വാഹനം തടഞ്ഞത്. രോഗിയുമായി പോയ ആംബുലന്‍സിന് മുന്‍പിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്.

◾ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് ദമ്പതികളും ബൈക്കും കത്തിക്കരിഞ്ഞു. ഉത്തര്‍ പ്രദേശിലെ ബദൌനിലെ മുസാജ്ഹാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

◾ സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടില്‍ അന്യഗ്രഹജീവിയെ പൂജിക്കാനും ക്ഷേത്രം. സേലം ജില്ലയില്‍ മല്ലമൂപമ്പട്ടിയിലാണ് അന്യഗ്രഹജീവിക്ഷേത്രമുള്ളത്. നാട്ടുകാരനായ ലോകനാഥന്‍ തന്റെ ഒരേക്കര്‍ഭൂമിയുടെ ഒരുവശത്ത് 2021-ലാണ് ക്ഷേത്രംപണി തുടങ്ങിയത്. അന്യഗ്രഹജീവിയെ പൂജിക്കുകവഴി പ്രകൃതിക്ഷോഭങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ലോകനാഥന്റെ അവകാശവാദം.

◾ ദില്ലിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ് ഹസാരി കോടതിയുടെതാണ് നടപടി. കേസ് സിബിഐക്ക് കൈമാറിയെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

◾ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് എത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം തന്നെ മാറിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍. ജൂലൈ മാസത്തില്‍ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് എത്തിയത് 310 മില്യണ്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ജോ ബൈഡന്‍ മാറി കമലഹാരിസ് വന്നതോടെയാണ് ഇതെന്നതാണ് ശ്രദ്ധേയം.

◾ റഷ്യന്‍ നഗരമായ നിസ്നി ടാഗില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. ആശുപത്രിയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍പ്പിട സമുച്ചയത്തിലെ ഒരു നിലയില്‍ പാചക വാതക ലൈന്‍ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

◾ മൂന്നാം മെഡലെന്ന സ്വപ്നവുമായി വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ മനു ഭാകറിന് ഹാട്രിക് മെഡലില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ താരത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

◾ പാരിസ് ഒളിംപിക്‌സിലെ പുരുഷ ഫുട്‌ബോളില്‍ അര്‍ജന്റീന പുറത്തായി. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ആതിഥേയരെ കൂടാതെ ഈജിപ്റ്റ്, മൊറോക്കോ, സ്‌പെയ്ന്‍ എന്നിവരും സെമിയിലെത്തി. ഈജിപ്റ്റാണ് സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളി. സ്‌പെയ്ന്‍, മൊറോക്കോയെ നേരിടും.
സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മനുഷ്യജീവനുണ്ടെന്ന് കരുതി നടത്തിയ പരിശോധനകള്‍ വിഫലം.
◾ വയനാട് മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മനുഷ്യജീവനുണ്ടെന്ന് കരുതി നടത്തിയ പരിശോധനകള്‍ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ദൗത്യസംഘം ഇന്നലത്തെ ദൗത്യം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകര്‍ന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടര്‍ന്ന് രാത്രി വൈകിയും പരിശോധന നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
കാലാവസ്ഥ പ്രവചനം
വയനാട് ദുരന്തഭൂമിയിലേക്ക് നടൻ മോഹൻലാൽ ഇന്നെത്തും. 
◾ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും അദ്ദേഹം കാണും. രക്ഷാപ്രവർത്തകരെ മോഹൻലാൽ അഭിവാദ്യം ചെയ്യും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു
മൊബൈൽ ഫോണുകൾ നൽകി-മൊബൈൽ ഫോൺ സംഘടന
 ◾വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി ഓരോ വ്യക്തിയും സംഘടനകളും അവരെ കൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരിക്കിലാണ്. ബന്ധുക്കളും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവർക്കെല്ലാം ഇനി ജീവിതം ഒന്നേന്ന തുടങ്ങണം. ഒരു മൊബൈൽ ഫോണുപോലും വാങ്ങാൻ ആരുടെയും കൈയിലും പണമുണ്ടാവില്ല. ഇവർക്കായി മൊബൈൽ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈൽ കടക്കാരുടെ സംഘടന.സ്വന്തമായതുള്ളത് പലതും നഷ്ടപ്പെട്ടവരാണ് അതീജീവിച്ചവർ. ബന്ധുക്കളോ സുഹൃത്തുക്കളെയോ ഒന്നു വിളിക്കാൻ പോലും ഒരു മൊബൈൽ പോലുമില്ല. പലർക്കും സ്വന്തം നമ്പർ പോലും ഓർത്തെടുക്കാനാവുമോയെന്നും അറിയില്ല. അതിജീവിച്ചവരെ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും വിളിക്കണമെങ്കിൽ, ദുരിതാശ്വാസം ഇവരിലേക്ക് എത്തിക്കണമെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്. വസ്ത്രവും ഭക്ഷണവും മരുന്നുമെന്ന പോലെ ഉപയോഗമുള്ള ഒരു വസ്തുവെന്ന നിലയിലാണ് മൊബൈൽ ഫോണുകളും ക്യാമ്പുകളിലെത്തിക്കാൻ കടയുടകള്‍ ശ്രമിക്കുന്നത്

◾ വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, വെള്ളാര്‍മല എന്നീ വില്ലേജുകളും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജുമാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലായ് 30 മുതല്‍ ഈ സ്ഥലങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ വയനാട് ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും.

◾ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ച് കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്നും ഇന്നലെ വൈകിട്ട് വരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തി.

◾ ദുരന്തബാധിത മേഖലയില്‍ വൈദ്യസേവനം നല്‍കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കല്‍ സര്‍വീസസിനും പുറമെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും. 68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നുണ്ട്. ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

◾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവര്‍ക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരല്‍മല നീലിക്കാപ്പ് സെന്റ് മേരീസ് ചര്‍ച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുതെന്നും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഇന്നലേയും സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 
◾വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഇന്നലേയും സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പ്രിയങ്ക ഗാന്ധിക്കൊപ്പം വ്യാഴാഴ്ചയും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ച് രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ ചര്‍ച്ച നടത്തി. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

◾ വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍. വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

◾ വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം നടപ്പിലാക്കി. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.

◾ വയനാട് ദുരന്തത്തില്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് .വലിയ മാനസിക വിഷമത്തിലാണ് അവര്‍ കഴിയുന്നതെന്നും ക്യാമ്പുകളെ ഒരു വീട് ആയി കണ്ടു ഇടപെടണമെന്നും റിയാസ് പറഞ്ഞു. അഭിമുഖം എടുക്കുന്നത് ഒഴിവാക്കണമെന്നും ക്യാമ്പില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണയുമായി ബിഎസ്എന്‍എല്‍
◾ വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണയുമായി ബിഎസ്എന്‍എല്‍. ബി എസ് എന്‍ എല്‍ വയനാട് ജില്ലയിലെയും നിലമ്പൂര്‍ താലൂക്കിലെയും എല്ലാ ഉപഭോക്താക്കള്‍ക്കും മൂന്ന് ദിവസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് കോളും ഡാറ്റാ ഉപയോഗ സൗകര്യവും ഏര്‍പ്പെടുത്തി. ചൂരല്‍മല, മുണ്ടക്കൈ വില്ലേജുകളിലെ ദുരിതബാധിതരായ എല്ലാവര്‍ക്കും സൗജന്യ മൊബൈല്‍ കണക്ഷനും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തു.

◾ ആറ് സംസ്ഥാനങ്ങളിലായി രാജ്യത്തെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും.

◾ എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുല്ലശ്ശേരി കനാല്‍ നവീകരണം ഉള്‍പ്പടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മേയര്‍ എം അനില്‍ കുമാര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

◾ വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

◾ വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടേയും മുന്‍പിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഐഎംഡി നല്‍കിയ മുന്നിറിയിപ്പ് വായിക്കേണ്ടവര്‍ വായിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 18നും 25നും ഐഎംഡി നല്‍കിയ മുന്നറിയിപ്പില്‍ ഭൂപടമടക്കം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ദുരന്തം ബാധിക്കപ്പെട്ടവര്‍ക്കുള്ള സഹായധനം പ്രഖ്യാപിച്ചു, സേനയുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

◾ സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി, പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. നവംബറില്‍ ആണ് ഏരിയ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനവും നടക്കും.

◾ വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചു . ദേശീയ തലത്തില്‍ ഇടപെടല്‍ നടത്തി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ എം വി നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍. പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മില്‍ സജീവമാകാന്‍ തീരുമാനിച്ചെന്നും അടുത്തിടെ എം വി നികേഷ് കുമാര്‍ പറഞ്ഞിരുന്നു.

◾ വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. ദുരന്തമുഖത്ത് പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ നല്‍കുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. കൂടാതെ, വീടുകള്‍ നഷ്ടമായി ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും.
ബിഎസ്എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു.
◾ ജമ്മുവിലെ നുഴഞ്ഞുകയറ്റം വന്‍ തിരിച്ചടിയായിരിക്കെ ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് കേന്ദ്രത്തിന്റെ അസാധാരണ നീക്കം. സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് ബിഎസ്എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചത്. 2026വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. നിതിന്‍ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഡിജിപിയായത്.

◾ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. മന്ദിരത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴേക്കും ചോര്‍ച്ച തുടങ്ങിയത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.

◾ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്റെ രോഗങ്ങള്‍ മാറ്റാനായി പലതരം ചികിത്സകള്‍ ചെയ്യുന്നത് പോലെ അപാകതകള്‍ പരിഹരിക്കും. എന്നാല്‍, നീറ്റ് ഇല്ലാതാക്കില്ല. നീറ്റ് പരീക്ഷ ചിട്ടയായ രീതിയില്‍ രൂപപ്പെടുത്തിയ സംവിധാനമാണ്. ഈ സംവിധാനത്തെ തുരങ്കം വയ്ക്കരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

◾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. വയനാട് ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി. ഒരു മന്ത്രിയോ അംഗമോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസില്‍ പറയുന്നു.

◾ ഡല്‍ഹി ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലി ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി . സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കണമെന്നും കോടതി നിര്‍ദേശമുണ്ട് . സംഭവത്തില്‍ എംസിഡി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം കേസില്‍ അറസ്റ്റിലായ എസ്യുവി ഡ്രൈവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

◾ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ മാസം 8 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ്ങ് ചാര്‍ജുകളില്‍ ഇളവുനല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
പാരീസ് ഒളിംപിക്സില്‍ ഇന്ത്യ.
◾ പാരീസ് ഒളിംപിക്സില്‍ ഇന്ത്യ'ക്ക് അഭിമാനത്തിന്റെ ഏഴാം ദിനം. ഷൂട്ടിംഗില്‍ ഇതുവരെ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം മനു ഭാകര്‍ വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലില്‍ കടന്നു. രണ്ടാം സ്ഥാനത്താണ് താരം യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ലക്ഷ്യാ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയ് താരത്തെ തോല്‍പിച്ചാണ് ലക്ഷ്യ സെന്‍ സെമിയിലെത്തിയത്. അതേസമയം ഒളിംപിക്സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റു. പുരുഷ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സില്‍ മത്സരിച്ച അങ്കിത ധ്യാനി, പാരുല്‍ ചൗധരി എന്നിവര്‍ക്കും ഫൈനലിനു യോഗ്യത നേടാനായില്ല.

◾ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും 47.5 ഓവറില്‍ 230 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു

KARUNYA Result 
(03/08/2024) 

1 st Prize :
Amount: ₹80,00,000/-
KS254528  

Consolation Prize :
Amount: ₹8,000/-
KN254528 KO254528 KP254528 KR254528 KT254528 KU254528 KV254528 KW254528 KX254528 KY254528 KZ254528  

2 nd Prize : 
Amount: ₹5,00,000/-
KO240760  

3 rd Prize : 
Amount: ₹100,000/-
KN297070 KO275103 KP659025 KR245026 KS889672 KT315927 KU333146 KV702630 KW660904 KX355456 KY947893 KZ779424  

4 th Prize : 
Amount: ₹5,000/-
0861 0938 2269 2624 3168 3935 4364 5322 5707 5710 5898 7002 7376 7713 7721 7994 8193 8267  

5 th Prize : 
Amount: ₹2,000/-
0881 1684 2083 3490 4520 5584 6875 8416 8961 9117  

6 th Prize : 
Amount: ₹1,000/-
0864 2426 3588 4633 5280 5487 6035 6549 7859 8625 8630 8913 9323 9573  

7 th Prize : 
Amount: ₹500/-
0272 0302 0319 0359 0482 0583 0988 1044 1052 1126 1190 1204 1375 1383 1589 1609 1610 1710 1973 1975 2098 2151 2435 2811 3257 3274 3843 3873 4019 4080 4087 4361 4634 4751 4817 4860 4932 4953 4972 5016 5213 5539 5624 5631 5744 5784 5831 5862 5990 6046 6063 6638 7624 7626 7881 7963 7977 7991 7997 8137 8218 8270 8304 8378 8449 8620 8648 8678 8724 8769 8817 9066 9252 9307 9376 9662 9669 9771 9818 9950  

8 th Prize : 
Amount: ₹100/-
0002 0067 0097 0113 0115 0132 0142 0259 0411 0524 0546 0675 0927 1005 1141 1239 1263 1381 1425 1446 1525 1622 1660 1761 1837 1890 1928 2038 2043 2064 2107 2128 2184 2413 2478 2494 2497 2541 2660 2674 2711 3036 3155 3289 3295 3432 3631 3635 3692 3891 4048 4393 4607 4616 4624 4772 4785 4797 4821 4822 4846 4960 5022 5045 5052 5100 5136 5203 5306 5332 5369 5598 5617 5706 5763 5832 5895 6073 6089 6140 6192 6196 6300 6362 6509 6512 6586 6770 6779 6839 6946 7074 7116 7226 7395 7492 7493 7663 7682 7944 8070 8071 8092 8170 8309 8426 8527 8599 8640 8702 8759 8912 8918 9056 9097 9343 9493 9525 9546 9568 9689 9724 9732 9738  

NIRMAL Result

02/08/2024


1 st Prize :

Amount: ₹7,000,000/-

NN377253


Consolation Prize :

Amount: ₹8,000/-

NO377253 NP377253 NR377253 NS377253 NT377253 NU377253 NV377253 NW377253 NX377253 NY377253 NZ377253


2 nd Prize :

Amount: ₹10,00,000/-

NO325900


3 rd Prize :

Amount: ₹100,000/-

NN932124 NO853984 NP820283 NR140077 NS610756 NT664006 NU893006 NV117645 NW935023 NX317511 NY384056 NZ309978


4 th Prize :

Amount: ₹5,000/-

0059 0149 1700 1722 1954 2914 3876 5358 5440 6343 7285 7511 7959 8038 8392 8930 9377 9663


5 th Prize :

Amount: ₹1,000/-

0056 0386 0533 1097 1191 1416 2375 2502 2858 2996 3997 4013 4043 4088 4259 4574 4590 4637 4693 5754 5770 6670 6751 7095 7160 7534 7855 8256 8355 8654 8800 8818 9043 9439 9825 9844


6 th Prize :

Amount: ₹500/-

0038 0101 0126 0141 0450 0486 0535 0561 0637 0664 0695 1122 1179 1192 1549 1572 1870 2101 2114 2125 2572 2579 2642 2829 2896 2947 2974 3038 3356 3417 3673 3745 4335 4531 4636 4680 4884 4996 5164 5220 5256 5416 5522 6029 6078 6366 6494 6712 6776 6832 6972 7040 7363 7434 7450 7535 7602 7815 7854 7926 7963 8003 8022 8030 8049 8113 8311 8324 8701 8764 9109 9271 9513 9538 9643 9718 9882 9906 9969


7 th Prize :

Amount: ₹100/-

0015 0120 0246 0336 0360 0438 0715 0727 0798 0834 0949 0961 0994 1043 1216 1245 1263 1484 1565 1566 1568 1603 1648 1684 1931 2026 2033 2062 2069 2131 2295 2312 2386 2564 2694 2714 2870 2907 2929 2944 2950 3093 3201 3539 3624 3657 3684 3808 3944 3975 4261 4262 4482 4649 4763 4804 4842 4924 5162 5173 5203 5511 5531 5591 5811 5891 5937 6063 6090 6098 6135 6212 6359 6371 6463 6464 6538 6563 6627 6671 6735 6879 6947 6960 7156 7165 7214 7241 7310 7335 7409 7466 7512 7711 7817 7976 7989 8139 8210 8224 8259 8402 8570 8620 8841 8862 8991 9055 9176 9253 9300 9342 9411 9520 9576 9701 9703 9738 9807 9885 9900 9992





Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ