ക്രിപ്റ്റോ കറൻസിയിലൂടെ അനധികൃത നിക്ഷേപം സ്വീകരിക്കുന്നവർ ശ്രദ്ധിക്കുക പോലീസ് പിന്നാലെയുണ്ട്.
Special reporter:Binish
യുവാവിന്റെ 46 ലക്ഷം രൂപ ക്രിപ്റ്റോ കറൻസി നിക്ഷേപ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ:ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ ഓൺലൈൻ ക്രിപ്റേറാ കറൻസി തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാളെ ആറന്മുള പോലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു.
ഭോപ്പാൽ ഹുസൂർ ജെ.പി. നഗർ ദിവ്യ സ്റ്റീൽസിന് സമീപം മാൻവേന്ദ്ര സിംഗ് കുശ് വാഹ(39)എന്ന ആളിനെയാണ് പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുകയും അമേരിക്ക ട്രേഡ് എന്ന യു എസ് കമ്പനിയുടെ പ്ലാറ്റ്ഫോമിൽ യുഎസ് ഡിറ്റി എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ 100 യു എസ് ഡോളർ നിക്ഷേപിച്ചാൽ 24 മണിക്കൂറിനകം 1000 ഡോളർ തിരികെ ലഭിക്കുമെന്നും മറ്റും പറഞ്ഞ് ടെലഗ്രാം ഗ്രൂപ്പ് വഴി പരസ്യങ്ങളും വാഗ്ദാനങ്ങളും ചെയ്താണ് പല തവണയായി പണം തട്ടിയെടുത്തത്.
പ്രതിയെ പത്തനംതിട്ട ജെഎഫ് എം സി ഒന്നിൽ ഹാജരാക്കി.ജില്ലാ പോലീസ് മേധാവി വി അജിത്തിൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ . വിനോദ് കുമാർ, എഎസ് ഐ സലിം, എസ് സി പി ഒ മാരായ പ്രദീപ് , ബിന്ദുലാൽ എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.