പ്രധാന വാർത്തകൾപ്രധാന വാർത്തകൾ
ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ.
വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യച്ചൂരിയെ ചികിത്സിച്ചുവരികയാണെന്നും പാർട്ടി വ്യക്തമാക്കി.എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള പുരസ്കാരമാണ് ലഭിച്ചത്.ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, സൈബർ ഓപ്പറേഷൻസ് വിഭാഗം എസ്പി ഹരിശങ്കർ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.
ആർഎസ്എസു ബന്ധം കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ല. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോടതിവിധി നടപ്പാക്കാത്ത സർക്കാരിൻ്റെ നടപടി അപലപനീയം
അഡ്വ.ബിജു ഉമ്മൻ
സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.നാളുകളായി നടന്നുവന്ന കേസിന്റെ അന്തിമ തീർപ്പ് പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായിട്ടും, നാളിതുവരെ നടപ്പിലാക്കാൻ കൂട്ടാക്കാത്ത സർക്കാർ നയം അപലപനീയമാണ്.
ഒരു വിഭാഗം ആളുകളെ ഒരുമിച്ചുകൂട്ടി ക്രമസമാധാനപ്രശ്നം എന്ന അന്തരീക്ഷം സൃഷ്ടിച്ച് കോടതിവിധി കാറ്റിൽ പറത്തുന്ന അധികാരികൾക്കുള്ള ശക്തമായ താക്കീതാണ് ഈ ഉത്തരവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഴുവന്നൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വികാരിക്കും വിശ്വാസികൾക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനാണ് ഹൈക്കോടതി പോലീസ് സംരക്ഷണം നേരത്തെ അനുവദിച്ചത്. ഈ ഉത്തരവ് ഉണ്ടായിട്ടും പള്ളിയുടെ ഭരണ ചുമതല കൈമാറാൻ സാധിക്കാത്ത തരത്തിൽ ബോധപൂർവ്വം അരങ്ങേറിയ നാടകത്തിനു ഇതോടെ അറുതി വരുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തേൾ പരാമർശക്കേസിൽ ശശി തരൂരിന് താൽക്കാലിക ആശ്വാസം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേൾ പരാമർശക്കേസിൽ ശശി തരൂരിന് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്
പരാജയമാണെന്ന് വി. മുരളീധരന്‍.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണെന്ന് വി. മുരളീധരന്‍. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരമെന്നും, ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സർക്കാർ ഇത്രയും കാലം ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രാജു നൽകിയ ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി.തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ടുള്ള പുനരന്വേഷണത്തിനെതിരെ മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിൽ ഹർജികൾ വിധി പറയാനായി മാറ്റി.
സർക്കാർ സ്ത്രീകളോട് മാപ്പു പറയണമെന്ന് കെ.സുരേന്ദ്രൻഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കൊല്ലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പു പറയണമെന്ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചുവെന്നും ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് രമേശ് ചെന്നിത്തല.കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സർക്കാരിനെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിൽ, മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനംഎഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയൂരിലെ സിപിഎം രക്ത സാക്ഷി ഇബ്രാഹിമിന്‍റെ മകൻ ഷെബിൻ. ആർഎസ്എസിന്‍റെ വർഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങൾ തരിച്ചിരിക്കുകയാണെന്ന് ഷെബിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
മഞ്ഞപ്പിത്ത ബാധ ഉയരുന്നുകോഴിക്കോട് കൊമ്മേരിയിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നു. ഇന്നലെ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
വാടക ഓണത്തിന് മുൻപ് നൽകുംവയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ, താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ ഉൾപ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് നൽകുംവയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്.
ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന്ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന് നൽകി സംസ്ഥാന സർക്കാർ ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.വ്യക്തിപരമായ കാരണങ്ങളാൽ കൊച്ചിയിൽ നിന്നും മാറാൻ കഴിയില്ലെന്നാണ് അക്ബർ ഡിജിപിയെ അറിയിച്ചത്.
ജോർജ് എം തോമസിനെ തിരിച്ചെടുത്തുസസ്പെൻഷനിലായ മുൻ എംഎൽഎ ജോർജ് എം തോമസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ അദ്ദേഹത്തെ കഴിഞ്ഞ വർഷം ജൂലൈയിലാണ് സസ്പെൻ്റ് ചെയ്തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ് ജോർജ് എം തോമസിനെ തിരിച്ചെടുക്കുന്നത്.
സുഭദ്രയുടേത് തന്നെആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ അവരുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
സുഭദ്ര കൊലപാതകം പ്രതികൾക്കായി പോലീസ്നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ്,സുഭദ്രയുടെ കൊലപാതകത്തിന്‍റെ ആസൂത്രകയെന്ന്പൊലീസ് നിഗമനം. ഷർമിളയുടെ പങ്കാളിയായ ആലപ്പുഴക്കാരന്‍ മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് കരുതുന്നു.കൊലപാതക വിവരം പൊലീസ് മനസിലാക്കിയെന്ന് തിരിച്ചറിഞ്ഞതോടെ മുങ്ങിയ ഇരുവരെയും കണ്ടെത്തിയാലേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.
കൃഷി ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടങ്ങളിൽ ആകണംകൃഷി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകേണ്ടത് കൃഷിഭവനുകളിലല്ലെന്നും കൃഷിയിടങ്ങളിലാണെന്നും മന്ത്രി പി. പ്രസാദ്. സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന പരിപാടിയുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുവദിക്കുന്ന തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഓണം ആഘോഷിക്കാംസംസ്ഥാനത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പി. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. ഇതിനായി യൂണിറ്റ് ചീഫുമാർ ഡ്യൂട്ടി ക്രമീകരിക്കണമെന്നും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു.ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. 39കാരനായ ജവാൻ ബി അരുൺ ധുലീപിനാണ് വെടിയേറ്റ്ജീവൻ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം.എന്നാൽ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തിൽ വ്യക്തതിയില്ല. ഇക്കാര്യത്തിൽ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നൽകിട്ടിയില്ല.
ജനുവരി ഒന്നു വരെ പടക്കത്തിന് നിരോധനംദില്ലിയിൽ ജനുവരി 1 വരെ പടക്കങ്ങൾ നിർമ്മിക്കാനും സൂക്ഷിക്കാനും വിൽക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.
അഭിഭാഷകരടക്കം ആറുപേർ അറസ്റ്റിൽഉത്തര്പ്രദേശിലെ കസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍.സെപ്റ്റംബര്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നുമാണ് കേസ്.
അഞ്ചുദിവസത്തേക്ക് ഇൻറർനെറ്റ് നിരോധനംമണിപ്പുരിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘർഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടുഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 21 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗി ജുലാനയിൽ മത്സരിക്കും.
രാജ്യത്ത് അപകടം ഉയരുന്നുരാജ്യത്ത് ദിനംപ്രതി റോഡപകടങ്ങളും മരണങ്ങളും ഉയരുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.ഡൽഹിയിൽ നടന്ന സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിൻ്റെ 64-ാമത് വാർഷിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
WIN-WIN Result