അപ്പർകുട്ടനാട് ജലോൽസവം നാളെ

ഇന്ന് 1200 മാണ്ട് ചിങ്ങം 27 വ്യാഴാഴ്ച.




അപ്പർകുട്ടനാട് ജലോൽസവം 
നാളെ.
കുട്ടനാട്ടിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.
by Saji Kuriakose 
തിരുവല്ല:രണ്ടാമത് അപ്പർകുട്ടനാട് ജലോൽസവം പമ്പാ നദിയിൽ അപ്പർ കുട്ടനാട് വാട്ടർ സ്റ്റേഡിയത്തിൽ നാളെ രണ്ടുമണിക്ക് നടക്കും.കോശി ഏബ്രഹാം ഇലഞ്ഞിക്കൽ പതാക ഉയർത്തുന്നതോടെ ജലമേളയ്ക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന
സമ്മേളനത്തിൽ യു കെ ബി സി സെക്രട്ടറി ലല്ലു കാട്ടിൽ സ്വാഗതം ആശംസിക്കും.
അപ്പർ കുട്ടനാട് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് കുരുവിള അദ്ധ്യക്ഷത വഹിക്കും.നിയമസഭാ ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ജലമേള ഉദ്ഘാടനം ചെയ്യും.മുൻ എം.എൽ.എ രാജു എബ്രഹാം വിശിഷ്‌ടാതിഥിയായിരിക്കും.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശോഭ എ,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാൻ,ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ബി നിൽകുമാർ,ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന പി,നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ജി. രവി,വിയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ,കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് എം. ബി,കേരളാ കോപ്പറേറ്റിവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ,സി പി എം തിരുവല്ല 
ഏരിയാ സെക്രട്ടറി അഡ്വ.പി വി സതീഷ്‌കുമാർ,പത്തനംതിട്ട ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,സി.പി.ഐ. പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ്
അഡ്വ.രതീഷ്കുമാർ,സൂസൻ സി. ജേക്കബ്,എസ്. ഗോപാലകൃഷ്‌ണൻ,
തുടങ്ങിയവർ പങ്കെടുക്കും.
3 മണിക്ക് ഫ്ളാഗ് ഓഫ്
മാസ്ഡ്രിൽ കെ.എസ് ബി.ആർ എ പ്രസിഡന്റ ആർ.കെ. കുറുപ്പ് നേതൃത്വം നൽകും.വൈകിട്ട് 5.30 ന് ആന്റോ ആന്റണി എം പി സമ്മാനദാനം നിർവഹിക്കും.
കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളം ഉൾപ്പെടെ അൻപതോളം വള്ളങ്ങൾ പങ്കെടുക്കും.പുതിയതായി നീറ്റിലിറക്കിയ കടവിൽ,മേൽപ്പാടം,പായിപ്പാട് പുത്തൻ ചുണ്ടൻ വള്ളങ്ങളുടെ കന്നി അങ്കം കൂടിയാണ് ഇപ്രാവശ്യത്തെ അപ്പർ കുട്ടനാട് ജലോത്സവം.
എല്ലാവിധ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ട്രാക്കുകളും സ്റ്റാർട്ടിങ്ങ് സംവിധാനവും ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന പ്രമുഖ ചുണ്ടൻ വള്ളങ്ങൾ
ഒന്നാം ഹിറ്റ്സ്-വീയപുരം,ചെറുതന, വലിയ ദിവാൻജി
രണ്ടാം ഹീറ്റ്സ്-കടവിൽ,നിരണം, ആനാരി.
മൂന്നാം ഹീറ്റ്സ്-മേൽപ്പാടം,സെൻറ് ജോർജ്,പായിപ്പാട്,ആയാപറമ്പ് പാണ്ടി.


Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ