അപ്പർ കുട്ടനാട് വള്ളംകളിക്കിടെ വള്ളം മറിഞ്ഞു മുങ്ങിപ്പോയ രണ്ടു പേരെ പത്തനംതിട്ട സ്ക്യൂബാ ടീം അംഗങ്ങൾ രക്ഷപ്പെടുത്തി
ഇന്ന് 1200 മാണ്ട് ചിങ്ങം 28 വെള്ളിയാഴ്ച.
തേവേരി: അപ്പർ കുട്ടനാട് ജലോത്സവത്തിനിടയിൽ വള്ളം മറിഞ്ഞ് മുങ്ങിപ്പോയ രണ്ടു പേരെ പത്തനംതിട്ട സ്ക്യൂബാ ടീം അംഗങ്ങൾ രക്ഷപ്പെടുത്തി. മേൽപ്പാട് രണ്ടാം അപ്പർ കുട്ടനാട് ജലോത്സവത്തിനിടയിൽ ഓളങ്ങളിൽ പെട്ട് മറിഞ്ഞ ചെറുവള്ളത്തിലുണ്ടായിരുന്ന സാബു, ജെയിംസ് എന്നിവരാണ് മുങ്ങിപ്പോയത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പത്തനംതിട്ട ജില്ലാ സ്ക്യൂബാ ടീം അംഗങ്ങളായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ C. രമേശ് കുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശ്രീകുമാർ.S, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ രാഗേഷ്.R.S എന്നിവർ വെള്ളത്തിലേക്കു ചാടി മുങ്ങി ഇരുവരെയും ജലോപരിതലത്തിലെത്തിക്കുകയും തുടർന്ന് സേനയുടെ റബ്ബർ ഡിങ്കിയിലുണ്ടായിരുന്ന ഹോംഗാർഡ് അനിൽ കുമാറിൻ്റെ സഹായത്താൽ ഡിങ്കിയിൽ കയറ്റി പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. തുടർന്ന് ഇരുവരെയും കരയ്ക്കെത്തിച്ച്, കരയിലുണ്ടായിരുന്ന ബന്ധുക്കളെ ഏൽപ്പിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജിത് ലാലിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട അഗ്നിരക്ഷാ നിലയത്തിലെ സ്കുബാ ടീമിനു പുറമെ തിരുവല്ല നിലയത്തിൽ നിന്നും FRO 6636 വിപിൻ വി.എൻ. FRO 6402 അനിൽ കുമാർ. R,H/G 126 അനിൽകുമാർ.S, FRO (D) 2557 ഷിജു എന്നിവരും സ്റ്റാൻഡ് ബൈ ഡ്യൂട്ടിയ്ക്കായി എത്തിയിരുന്നു. .