കഴിഞ്ഞവർഷത്തെ പോലെ തന്നെ ഇക്കുറിയും മാന്നാർ വള്ളംകളി അലങ്കോലമായി പിരിഞ്ഞു.

ഇന്ന് 1200-മാണ്ട് കന്നി 4 വെള്ളിയാഴ്ച.






മാന്നാർ വള്ളംകളി അലങ്കോലമായി പിരിഞ്ഞു.
തിരുവല്ല:കഴിഞ്ഞവർഷത്തെ പോലെ തന്നെ ഇക്കുറിയും മാന്നാർ വള്ളംകളി അലങ്കോലമായി പിരിഞ്ഞു.ആദ്യ പാദ മത്സരത്തിൽ പങ്കെടുത്ത യു ബി സി തുഴഞ്ഞ വീയപുരവും നിരണം ബോട്ട് തുഴഞ്ഞ നിരണവും തമ്മിൽ തർക്കം ഉണ്ടായതാണ് പ്രശ്നത്തിന്റെ തുടക്കം.

വള്ളങ്ങൾ പരസ്പരം കയറി 'ചൂടിച്ചു' എന്നാണ് ആരോപണം.തുടർന്ന് വള്ളംകളി സംഘാടകർ വീഡിയോ പരിശോധിക്കുകയും പരാതി ശരിയാണെന്ന് മനസ്സിലാക്കി വീണ്ടും മത്സരം നടത്തുവാൻ രണ്ടു കൂട്ടരോടും ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് വീയപുരം വള്ളം ഒന്നാം ട്രാക്കിലും നിരണം വള്ളം മൂന്നാം ട്രാക്കിലും മത്സരിക്കണം എന്ന് തീരുമാനിച്ചു.രണ്ടു വള്ളങ്ങളും വീണ്ടും മത്സരത്തിന് തയ്യാറായി ട്രാക്കിൽ എത്തിയെങ്കിലും അവസാന നിമിഷം
കളിയിൽ പങ്കെടുക്കാതെ വീയപുരം ചുണ്ടൻ പിൻമാറുകയായിരുന്നു.

ട്രാക്കിൻ്റെ നീള വ്യത്യാസമാണ് തർക്കങ്ങൾക്ക് കാരണം.
കൃത്യമായ ട്രാക്ക് ഇടുന്നതിന് സാഹചര്യം ഉണ്ടായിട്ടും ഒന്നാം ട്രാക്ക് വള്ളക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും വിധം വളച്ച് കുറ്റികൾ അടിച്ചതിനാൽ ഒന്നാം ട്രാക്കിനും,രണ്ടാം ട്രാക്കിനും തമ്മിൽ ദൂര വ്യത്യാസം വളരെ വർദ്ധിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. അത് പിന്നീട് അനിഷ്ടസംഭവങ്ങൾക്ക് കാരണമാകുകയായിരുന്നു.
അപ്പർ കുട്ടനാട് വള്ളംകളിയിൽ ട്രാക്ക് നിശ്ചയിച്ചത് സാറ്റലൈറ്റ് സർവേയിലൂടെ ആയിരുന്നു. മാന്നാർ വള്ളംകളിയിലും സാറ്റലൈറ്റ് സർവേയിലൂടെ ട്രാക്കിന്റെ നീളം നിശ്ചയിച്ചിരുന്നുവെങ്കിൽ തർക്കം ഉണ്ടാകില്ലായിരുന്നു. ട്രാക്കിൻ്റെ മധ്യഭാഗത്ത് എത്തുമ്പോൾ നദിയുടെ വളവു മൂലം ട്രാക്കിൻ്റെ നീളത്തിൽ വ്യത്യാസം ഉണ്ടാകും. ഇത് ആണ് തർക്കങ്ങൾക്ക് കാരണം. 
കഴിഞ്ഞവർഷവും നിരണം വള്ളവും ചെറുതന വള്ളവും തമ്മിൽ വലിയ തർക്കം ഉണ്ടായിരുന്നു.
മേൽപ്പാടം ചുണ്ടൻ ട്രോഫി നേടി.
പങ്കെടുത്ത മൂന്നു വള്ളങ്ങൾ തമ്മിൽ നടന്ന മത്സരങ്ങളിൽ മേൽപ്പാടം ചുണ്ടൻ ട്രോഫി നേടി.രണ്ടാം സ്ഥാനത്ത് വലിയ ദിവാൻജിയും മൂന്നാം സ്‌ഥാനം ജവഹർ തായങ്കരിയും നേടി. എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ മത്സരത്തിൽ സന്തോഷ് പരുമല ക്യാപ്റ്റനായ അമ്പലക്കടവൻ ജേതാവായി.വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ തോട്ടുകടവൻ ഒന്നാമതെത്തി.

പമ്പാനദിയിലെ കൂര്യത്തു കടവിൽ ജലോത്സവം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ജനറൽ കൺവീനർ എൻ ഷൈലാജ് അധ്യക്ഷത വഹിച്ചു.
ജലഘോഷയാത്രയും സുവനീർ പ്രകാശനവും മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ നിർവഹിച്ചു. ആന്റോ ആന്റണി എം.പി സമ്മാനദാനം നിർവഹിച്ചു. വെപ്പു വള്ളങ്ങളിൽ ഒന്നാമതെത്തിയ അമ്പലക്കടവന് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫി ചാണ്ടി ഉമ്മൻ എംഎൽഎ സമ്മാനിച്ചു.ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാൻ,രവി തൈച്ചിറയിൽ,രാജൻ കടപ്പിലാരിൽ സോമരാജൻ,തോമസ് വി സ്കറിയ, അമ്പോറ്റി ചിറയിൽ,മോൻ തുണ്ടിയിൽ
എന്നിവർ പ്രസംഗിച്ചു.

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ