പുണ്യാളൻ നിരണം ചുണ്ടൻ വള്ളത്തിന്റെ ഉളി കുത്തു കർമ്മം നാളെ

ഇന്ന് 1200 മാണ്ട് ചിങ്ങം 26 ബുധനാഴ്ച.
പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ചുണ്ടൻ വള്ളമായ പുണ്യാളൻ നിരണം ചുണ്ടന്റെ ഉളികുത്ത് കർമ്മം ഇന്ന്
തിരുവല്ല: ഒരു നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. പുണ്യാളൻ നിരണം ചുണ്ടൻ വള്ളത്തിൻ്റെ ഉളികുത്ത് കർമ്മം (സെപ്റ്റംബർ 12) ഇന്ന് രാവിലെ 10.40 നും 11 .04 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. പ്രമുഖ ചുണ്ടൻ വള്ള ശില്പിയായ കോയിൽമുക്ക് സാബു ആചാരി ഉളികുത്ത് കർമ്മം നിർവഹിക്കും.ഇരതോട് വീയപുരം ഓർത്തഡോക്സ് പള്ളിയോട് ചേർന്നുള്ള മാലിപ്പുരയിലാണ് ചടങ്ങ് നടക്കുന്നത്. ജലോത്സവ സംഘടന ഭാരവാഹികൾ, വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക - സാമുഹിക-സന്നദ്ധ സംഘടന പ്രതിനിധികൾ ആശംസകൾ അറിയിക്കും.
ചുണ്ടൻ വള്ളം നിർമ്മാണത്തിനുള്ള ആഞ്ഞിലിത്തടി നൂറുക്കണക്കിന് ആളുകളുടെ സ്വീകരണം ഏറ്റുവാങ്ങി 
നേരത്തെ മാലിപ്പുരയിൽ എത്തിച്ചിരുന്നു.
60 ലക്ഷം രൂപയാണ് വള്ളത്തിന് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
128 അടി നീളത്തിലും 63 ഇഞ്ച് വീതിയിലും ആണ് വള്ളം നിർമ്മിക്കുന്നത്.85 തുഴക്കാരും 5 പങ്കായക്കാരും 7 നിലയാളും വള്ളത്തിന് ഉണ്ടാകും.പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ചുണ്ടൻ വള്ളമാകും പുണ്യാളൻ നിരണം ചുണ്ടൻ.നാട്ടുകാരുടെ സഹകരണത്തോടുകൂടിയാണ് വള്ളം നിർമ്മിക്കുന്നത്.പുണ്യാളൻ നിരണം ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണത്തോടെ നിരണം പഞ്ചായത്തിൽ തന്നെ രണ്ട് ചുണ്ടൻ വള്ളങ്ങളാകും.
ചുണ്ടൻ വള്ള സമിതി പ്രസിഡൻറ് റെന്നി ഫിലിപ്പോസ്,വൈസ് പ്രസിഡൻ്റ് കെ എം കുഞ്ഞുമോൻ, സെക്രട്ടറി റജി കുരുവിള,ജോയിൻറ് സെക്രട്ടറി ഷാജഹാൻ,
ട്രഷറർ അഭിലാഷ് വർഗീസ്, എന്നിവരുടെ നേതൃത്വത്തിലാണ് വള്ളം നിർമ്മിക്കുന്നത്. 

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ