ഇന്ന് 1200 മാണ്ട് തുലാം 1 വ്യാഴാഴ്ച.
തിരുവനന്തപുരം:കേരള ജേണലിസ്റ്റ് യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. കേരളത്തിൻെറ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള നൂറു കണക്കിന് മാധ്യമ പ്രവർത്തകർ പങ്കെടുത്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക മാധ്യമപ്രവർത്തകരെ ഉടൻ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും കത്ത് നൽകുമെന്ന് ചന്ദ്രശേഖരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു.എ വിൻസെൻ്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി. സ്മിജൻ,ഐ ജെ യു ദേശീയ എക്സി അംഗം ബാബു തോമസ്, ട്രഷറർ ഇ.പി. രാജീവ്,വൈസ് പ്രസിഡൻ്റുമാരായ സനൽ അടൂർ, എം എ ഷാജി,മണിവസന്തം ശ്രീകുമാർ,പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് രാജപുരം,ദേശീയ സമിതി അംഗങ്ങളായ ആഷിക്ക് മണിയംകുളം, ജോസ് താടിക്കാരൻ, വനിത വിംഗ് കൺവീനർ ആശ കുട്ടപ്പൻ എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിന് സംസ്ഥാന ഭാരവാഹികൾക്ക് പുറമെ വിവിധ ജില്ലാ ഭാരവാഹികളായ ബോബൻ ബി കിഴക്കേത്തറ,വർഗീസ് കൊച്ചുപറമ്പിൽ,അശ്വിൻ പഞ്ചക്ഷരി,ജിജു വൈക്കത്തുശ്ശേരി ബിനോയ് വിജയൻ,എം സുജേഷ്,അജയകുമാർ തിരുവല്ല,രാജു കടകരപ്പിള്ളി,വാഹിദ് കറ്റാനം,ടി ഹരിദാസ്,തമ്പി കടത്തുരുത്തി,കെ ടി ഹരിദാസ്,ശ്രീകുമാർ തിരുവല്ല,ബിജു ലോട്ടസ്,ശശി പെരുമ്പടപ്പിൽ, ലത്തീഫ് കുഞ്ഞാട്ട്,അജീഷ് കർക്കിടകത്ത്,ജോസ് വാവേലി, കാർത്തിക് കൃഷ്ണ,സാജു ചെമ്പേരി, എൻ എ സതീഷ്,സുരേഷ് കൂക്കൾ, ബിനു,പ്രിയ പരമേശ്വരൻ,വനിത വിംഗ് നേതാക്കളായ ജിഷ ബാബു എന്നിവർ നേതൃത്വം നൽകി.