പ്രധാന വാർത്തകൾ
അഞ്ചു പേരെ പുതിയ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു.
◾ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളി കൃഷ്ണ എസ്, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന് സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചത്കൊല്ലം
മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസമാണെന്ന് നിഗമനം.
◾അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസമാണെന്ന് നിഗമനം. ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതാണ് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം. ഇത് കായലിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതിനും കാരണമാകും. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തിൽ പെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കഴിഞ്ഞ 26-ാം തീയതി വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഇതേ തുടർന്ന് ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരും മലിനീകരണ ബോർഡും പ്രദേശത്തെത്തി മത്സ്യങ്ങളുടേയും വെള്ളത്തിന്റേയും സാമ്പിളുകൾ ശേഖരിച്ചു..
സാംസ്കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
◾സാംസ്കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്നും ഇക്കാര്യങ്ങൾ സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്
വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ നാഗപൂർ പോലീസ് അറസ്റ്റ് ചെയ്തു.
◾ വിമാനങ്ങളിലെ വ്ബ് ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് യുകെയാണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
നിലമ്പൂരിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം.
◾ നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഇന്നലെ രാത്രി പത്തുമണിയോടെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. രാത്രി പതിനൊന്നോടെ വീണ്ടും വലിയ ശബ്ദമുണ്ടായി. എന്നാല്‍ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.
പി പി ദിവ്യയെ റിമാൻഡ് ചെയ്തു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്ത് പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പി പി ദിവ്യ പോലീസ് കസ്റ്റഡിയില്‍ ആയത്. പി പി ദിവ്യ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
പി പി ദിവ്യയെ ആദ്യം എത്തിച്ചത് ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. കീഴടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം
ജാമ്യത്തെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം.
◾ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നൽകിയാൽ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.
പിപി ദിവ്യക്കെതിരെ ഗൗരവകരമായ കണ്ടെത്തലുകളെന്ന് കോടതി.
◾ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പിപി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകള്‍. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണെന്നും അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.
കൈക്കൂലി വാങ്ങിയതായി കണക്കാക്കാൻ ആവില്ലെന്ന് കോടതി.
◾ യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ആരെയും സഹായിക്കില്ലെന്ന് മന്ത്രി രാജൻ.
◾ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരേയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്. കൃത്യമായ നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം.
◾ എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. പി പി ദിവ്യയെകസ്റ്റഡിയിലെടുത്തത് ആശ്വാസം നല്‍കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎമ്മാണ് ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. .
◾ പി പി ദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണ് ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് .അഴിമതിക്കാരനായി എഡിഎം നവീന്‍ ബാബുവിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു.
പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
◾ പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാര്‍ക്സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തുടരുന്നു.
◾ നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 101 പേര് 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ. രാജന്. ഇതില്‍ 80 പേര് വാര്‍ഡുകളിലും 21 പേര് ഐസിയുവിലുമാണ്. ഐസിയുവില്‍ ഉള്ളവരില്‍ ഒരാളുടെ നില ഗുരുതരവും ഏഴ് പേര് വെന്റിലേറ്ററിലുമാണ്.
എൻസിപി അന്വേഷണ കമ്മീഷനെ വെച്ചു.
◾ രണ്ട് എംഎല്‍എമാര്‍ക്ക് കൂറുമാറ്റത്തിനായി 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ വെച്ച് എന്‍സിപി.നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം മാത്രമാണിത്, ആരോപണത്തില്‍ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
12 മെഡിക്കൽ പിജി സീറ്റുകൾക്ക് അംഗീകാരം.
◾ സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി എന്ന് മന്ത്രി അറിയിച്ചു.
കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി.
◾ വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നല്കാന് കേന്ദ്രം ഇതുവരെ തയ്യാറായില്ലെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ കാണാന്‍ പ്രധാനമന്ത്രി വന്നു. പക്ഷേ അവര്‍ക്ക് ആവശ്യം ഉള്ളത് നല്‍കിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മൂവ് ഔട്ട് പറഞ്ഞ് സുരേഷ് ഗോപി.
◾ പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാവിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി. തനിക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അത് താന്‍ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി തൃശ്ശൂരില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ രാജൻ.
◾ പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ രാജന്. പൂരം കലക്കിയത് തന്നെയാണ്, കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാന്‍ ഉള്ളതെല്ലാം പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസില്‍ പരാതി.
◾ സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസില്‍ പരാതി. യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങള്‍ക്കും എതിരായ പ്രസംഗം സമൂഹത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം.
കാർഷിക നിയമത്തെ പിന്തുണച്ച് സുരേഷ് ഗോപി
◾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കര്‍ഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുറ്റപ്പെടുത്തി.
മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
◾ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഫവാസ് എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മൃതദേഹം കണ്ടെത്തി
◾ ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂര്‍ കടലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂര്‍ കടലില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി.
◾ കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ തലോര്‍ വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു.
മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ.
◾ ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയില്‍ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആയുഷ്മാൻ പദ്ധതി നടപ്പാക്കാത്തതിൽ പ്രധാനമന്ത്രി.
◾ ആയുഷ്മാന്‍ ഭാരത് പദ്ധതി പശ്ചിമബംഗാളിലും ഡല്‍ഹിയിലും നടപ്പാക്കാത്തതിനെതിരേ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി ഇരുസംസ്ഥാനങ്ങളിലും നടപ്പാക്കാതിരിക്കുന്നതിനതിരേ ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലസ്തീന് ഇന്ത്യൻ സഹായം.
◾ പലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം. 30 ടണ്‍ മെഡിക്കല്‍ സാമഗ്രികളും മരുന്നുകളും കേന്ദ്ര സര്‍ക്കാര്‍ പലസ്തീനിലേക്ക് അയച്ചു.
കോടതിയിൽ സംഘർഷം.
◾ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഗാസിയാബാദ് ജില്ലാ കോടതിയില്‍ സംഘര്‍ഷം. ബാര്‍ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ അഭിഭാഷകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
വധഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
◾ നടന് സല്മാന് ഖാനെതിരേയും കൊല്ലപ്പെട്ട ബാബാ സിദ്ദീഖിയുടെ മകനും മഹാരാഷ്ട്ര എം.എല്‍.എയുമായ സീഷാന്‍ സിദ്ദിഖിക്കെതിരേയും വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് ബരേയ്ലി സ്വദേശിയായ ത്വയിബ് അന്‍സാരിയാണ് അറസ്റ്റിലായത്.
ബോംബ് ഭീഷണി തുടരുന്നു.
◾ രാജ്യത്തെ വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു: ഇന്നലെ മാത്രം ഭീഷണി വന്നത് 100 വിമാനങ്ങള്ക്കെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ഇന്നലെ ഭീഷണിയുണ്ടായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സീറ്റ് വിഭജനം പൂർത്തിയായി.
◾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 103 സീറ്റില്‍ മത്സരിക്കും. ശിവസേന (ഉദ്ധവ്) 96, എന്‍സിപി(ശരദ് പവാര്‍) 85 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനം. സമാജ്വാദി പാര്‍ട്ടിക്കും സിപിഎമ്മിനും രണ്ടു സീറ്റുകള്‍ വീതം ലഭിച്ചിട്ടുണ്ട്. എന്‍ഡിഎയില്‍ ബിജെപി 148 സീറ്റില്‍ മത്സരിക്കും. ഷിന്‍ഡെ പക്ഷം 85 സീറ്റുകള്‍ നേടിയപ്പോള്‍ അജിത് വിഭാഗം 51 സീറ്റുകളിലാണു മത്സരിക്കുന്നത്.
കോൺഗ്രസിന്റെ ആരോപണത്തിന് അടിസ്ഥാനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
◾ ഹരിയാണ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്ന കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത്തരം ആരോപണങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണെന്നും ഫലം എതിരാവുമ്പോള്‍ പൊതുവായ സംശയങ്ങള്‍ എന്ന പേരില്‍ ജനവിധിയെ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണണെമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
ഇത്തവണത്തെ ദീപാവലിക്ക് ഏറെ പ്രത്യേകത എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
◾ ഇത്തവണത്തെ ദീപാവലി പ്രത്യേകതകള്‍ ഏറെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ക്ഷേത്രം യാഥാര്‍ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം.500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ളക്ക് പുതിയ തലവൻ.
◾ ലെബനനനില്‍ ഹിസ്ബുള്ളയുടെ തലവനായി ഷേയ്ക്ക് നയീം കാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന് നസ്രല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഷേയ്ക്ക് നയീം കാസിം എത്തുന്നത് .
ഇസ്രയേലുമായുള്ള ആയുധ കരാർ സ്പെയിൻ അവസാനിപ്പിച്ചു.
◾ ഇസ്രയേലുമായുള്ള ആയുധക്കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സ്പാനിഷ് സര്‍ക്കാര്‍. ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. ഗാസയിലടക്കം ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്പെയിന് പുനരാലോചന നടത്തിയിരിക്കുന്നത്.
40 മിനിറ്റ് ക്യൂവിൽ നിന്ന് വോട്ട് ചെയ്ത് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ.
◾ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്യാന്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന് വരി നിന്നത് ഏറെക്കുറെ 40 മിനിട്ടോളം. ഒരു സാധാരണ പൗരനെ പോലെ വരി നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡെലവെയറിലെ വില്‍മിങ്ടണിലെ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
ഇന്ത്യ വിജയിച്ചു.
◾ ന്യൂസിലാണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യന്‍ വനിതകള്‍ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി.
ബാലണ്‍ദ്യോര്‍ പുരസ്കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്.
◾ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള വമ്പന്മാരെ പിന്തള്ളിയാണ് റോഡ്രി പുരസ്കാരം സ്വന്തമാക്കിയത്
FIFTY FIFTY Result
(30/10/2024)
1 st Prize :
Amount: ₹1,00,00,000/-
FF314374
Consolation Prize :
Amount: ₹8,000/-
FA314374 FB314374 FC314374 FD314374 FE314374 FG314374 FH314374 FJ314374 FK314374 FL314374 FM314374
2 nd Prize :
Amount: ₹10,00,000/-
FJ820862
3 rd Prize :
Amount: ₹5,000/-
0059 0804 2083 2125 2589 3184 3698 4073 4189 4728 5043 5143 5639 5917 6171 7291 7332 7947 8346 8419 8494 8783 9105
4 th Prize :
Amount: ₹2,000/-
0393 1105 1346 1514 3014 3053 4544 7134 8555 8752 9220 9396
5 th Prize :
Amount: ₹1,000/-
1454 1498 2260 2325 2570 2729 3614 4398 4905 5166 5465 5582 5709 7160 7320 7595 7650 8104 8111 8430 8532 8903 9415 9465
6 th Prize :
Amount: ₹500/-
0342 0392 0461 0680 0805 0824 0899 0947 1093 1182 1241 1376 1436 1627 1717 1747 1864 2002 2094 2197 2542 2572 2737 2804 2856 3202 3206 3441 3600 3777 4044 4104 4268 4457 4783 4834 4842 4978 5044 5097 5155 5165 5175 5186 5230 5251 5395 5435 5450 5565 5829 5906 5961 6193 6365 6791 7043 7135 7162 7281 7309 7314 7325 7341 7378 7410 7486 7569 7577 7622 7788 7793 7953 8015 8026 8040 8114 8172 8230 8318 8673 8745 8798 8837 8856 8870 8939 9243 9301 9500 9527 9572 9847 9897 9906 9967
7 th Prize :
Amount: ₹100/-
0067 0095 0106 0179 0284 0288 0431 0510 0563 0674 0705 0781 0950 1028 1136 1163 1198 1384 1588 1791 1820 2001 2073 2079 2163 2187 2390 2438 2494 2587 2608 2674 2782 2822 2868 3003 3033 3062 3189 3219 3303 3346 3389 3411 3467 3474 3551 3587 3591 3670 3717 3756 3820 4009 4152 4165 4269 4351 4388 4484 4538 4609 4712 4772 4883 4910 4912 5000 5048 5074 5110 5138 5149 5168 5345 5526 5634 5674 5838 5942 5960 5983 6427 6565 6612 6652 6654 6702 6868 6910 6915 6938 6962 6971 6973 6981 7040 7103 7235 7277 7292 7302 7318 7733 7794 7913 7989 8004 8154 8179 8194 8293 8317 8633 8738 8839 8893 9048 9289 9303 9340 9559 9732 9811 9925 9949
STHREE SAKTHI Result
(29/10/2024)
1 st Prize :
Amount: ₹7,500,000/-
SD428899
Consolation Prize :
Amount: ₹8,000/-
SA428899 SB428899 SC428899 SE428899 SF428899 SG428899 SH428899 SJ428899 SK428899 SL428899 SM428899
2 nd Prize :
Amount: ₹1,000,000/-
SL509097
3 rd Prize :
Amount: ₹5,000/-
0366 0658 0740 2602 2792 2878 3880 5142 5283 6192 6403 6773 7076 7168 7428 8183 9264 9667
4 th Prize :
Amount: ₹2,000/-
1486 3813 4553 4979 6269 6803 7047 7341 8724 8967
5 th Prize :
Amount: ₹1,000/-
0000 0820 0949 1136 1139 2192 2243 2593 3620 5508 6281 7215 7328 7416 7479 7658 8226 8500 8635 8638
6 th Prize :
Amount: ₹500/-
0006 0112 0737 0806 0867 1061 1365 1482 1683 1973 2011 2100 2320 2531 2566 2819 3129 3181 3439 3447 3666 3889 3892 3897 4419 4426 4611 4799 5069 5263 5489 5512 5530 6115 6533 6890 7009 7091 7433 7686 7701 8116 8613 8719 9096 9135 9357 9671 9700 9827 9872 9976
7 th Prize :
Amount: ₹200/-
0369 0386 0587 0624 0750 0860 1019 1097 1609 1670 2503 2535 2611 2673 2704 2751 3016 3083 3633 3657 3864 4278 4284 4602 4970 5017 5171 6349 6705 6988 6993 7185 7560 7596 7755 8133 8140 9010 9086 9129 9495 9596 9726 9940 9970
8 th Prize :
Amount: ₹100/-
0086 0135 0142 0191 0196 0247 0310 0428 0543 0622 0874 0955 1048 1208 1303 1316 1355 1435 1444 1554 1560 1585 1688 1724 1783 1789 1844 2101 2146 2156 2160 2324 2337 2463 2636 2672 2913 2998 3096 3142 3151 3206 3251 3274 3360 3411 3533 3667 3679 3743 4014 4020 4024 4096 4123 4238 4271 4403 4637 4866 4904 5094 5157 5269 5355 5454 5525 5577 5585 5651 5826 5827 6128 6288 6334 6481 6534 6710 6734 6833 6849 6893 7048 7072 7117 7257 7276 7285 7365 7391 7465 7474 7512 7582 7620 7665 7716 7798 7885 7968 7998 8200 8241 8406 8410 8439 8443 8452 8456 8464 8589 8892 8950 9067 9176 9186 9329 9367 9383 9531 9546 9768 9846 9914 9935 9965