എഡിഎം നവീന്‍ ബാബുവിന്റെ മരണം:ചെങ്ങന്നൂരിൽ റവന്യൂജീവനക്കാർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ഇന്ന് 1200 മാണ്ട് തുലാം 1 വ്യാഴാഴ്ച.
ചെങ്ങന്നൂർ:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യ പെട്ടുകൊണ്ട് 
 ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ റവന്യൂജീവനക്കാർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ചെങ്ങന്നൂർ മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽനടത്തിയ പ്രതിഷേധ പരിപാടിയിൽ ജോയിന്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി സി എൻ പ്രമോദ്,സംസ്ഥാന കൗൺസിൽ അംഗം ടി.കെഹംസരാജൻ,ജില്ലാ ട്രഷറാർ അരുൺകുമാർ ഡി എന്നിവർ പ്രസംഗിച്ചു. ജോയിൻ്റ് കൗൺസിൽ ചെങ്ങന്നൂർ മേഖലാ സെക്രട്ടറി പ്രണവ് , ജില്ലാ കമ്മിറ്റിയംഗം അമൽ ശ്രീധർ,പ്രഭ പി.എം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ