തറയിലേത്ത് കോശി സാറാമ്മ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ നിർമ്മിച്ച വീടിൻെറ താക്കോൽദാനം മുൻ ചീഫ് സെക്രട്ടറി എം വിജയനന്ദ് നിർവഹിച്ചു

ഇന്ന് 1200 മാണ്ട് വ്യശ്ചികം 9 ഞായറാഴ്ച.
വാർത്തകൾ ഒറ്റനോട്ടത്തിൽ.
By Sam Chenganoor.
വെൺമണി:തറയിലേത്ത് കോശി സാറാമ്മ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ സുപ്രിം കോടതിയിലെ സീനിയർ അഭിഭാഷകൻ ഗൗരവ്വ്' കുമാർ ബാനർജിയുടെ സഹായത്തോടെ വെൺമണി
 ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിലെ ഒരു കുടുംബത്തിന് നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം കേരള മുൻ ചീഫ് സെക്രട്ടറി എം.വിജയാനന്ദ് നിർവ്വഹിച്ചു.ചടങ്ങിൽ ചെയർമാൻ ടി.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.വെൺമണി ഗ്രാമ പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാൻ,ട്രസ്റ്റ് ട്രഷറാർ ടി.കെ സൈമൺ എന്നിവർ പ്രസംഗിച്ചു.
കോശി-സാറാമ്മ ചാരിറ്റബൾ ട്രസ്റ്റ് 2012 മുതൽ വെൺമണിയിലും സമീപ
പ്രദേശങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ഇപ്പോൾ ഏഴ്  പദ്ധതികൾ നിർമ്മാണ ഘട്ടത്തിലാണ് .അതിൽ ആദ്യത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനമാണ്  നടന്നത്. ബാക്കി പദ്ധതികൾ 2025 ഏപ്രിലോടെ പൂർത്തീകരിക്കും.ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം എന്നിവയാണ് പദ്ധതികൾ.ട്രസ്റ്റിൻ്റെ ചെയർമാനായി ടി.കെ മാത്യുവും ട്രഷററായി ടി.കെ. സൈമണും പ്രവർത്തിക്കുന്നു. ഏഴ് പദ്ധതികൾക്കായി
53 ലക്ഷം രൂപയാണ് ഗൗരവ്വ് ബാനർജി നൽകുന്നത്. 

Popular posts from this blog

ലതാ പ്രസാദ് അണയാത്ത ദീപം.

Stem Cell ൻ്റെ പേരിൽ ഏതോ രാസവസ്തുക്കൾ മലേഷ്യൻ കമ്പനി ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കേരളത്തിൽ വൻതോതിൽ വിറ്റഴിക്കുന്നു.

പ്രധാന വാർത്തകൾ.