വെൺമണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷിച്ചു.
ഇന്ന് 1200 മാണ്ട് വ്യശ്ചികം 22 ശനിയാഴ്ച.
Sam Chenganoor
വെണ്മണി:വെൺമണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷം ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ രാജേഷ് പുതുമന മുഖ്യപ്രഭാഷണം നടത്തി. പ്രോജക്ട് ഫണ്ട് ഉദ്ഘാടനം ടി. കെ. മാത്യു,കോശി സാമുവൽ,
ടി. കെ. സൈമൺ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, ആഘോഷ കമ്മിറ്റി ചെയർമാൻ റവ. ഡോ. സജു മാത്യു, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിമോൾ ടി. സി,പി.ടി.എ പ്രസിഡണ്ട് പ്രൊഫ. എം. കെ. സാമുവൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ. ആർ. രാജഗോപാൽ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കോശി സാമുവൽ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. അരുൺ ബി. മാത്യൂസ് ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുളാ ദേവി,വെണ്മണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ആർ. രമേശ് കുമാർ,വാർഡ് മെമ്പർ രാധമ്മ സി,സ്കൂൾ ചെയർപേഴ്സൺ കുമാരി അനീന ടി. എം. എന്നിവർ പങ്കെടുത്തു.