അൽ മുക്താദിർ ജൂവലറി ഉടമ 2000 കോടിയുമായി മുങ്ങി എന്ന വ്യാജവാർത്തക്കെതിരെ നിയമനടപടികളുമായി അൽ മുക്താദിർ ജൂവലറി.
ഇന്ന് 1200 മാണ്ട് മകരം 3 വ്യാഴാഴ്ച.
By BINISH NAIR
തിരുവനന്തപുരം: അൽ മുക്താദിർ ജൂവലറി ഉടമ 2000 കോടിയുമായി മുങ്ങി എന്ന വ്യാജവാർത്ത നൽകിയ മറുനാടൻ മലയാളി ഉടമ സാജൻ സ്കറിയെക്കെതിരെ അൽ മുക്തിയാർ ഉടമ നിയമ നടപടികളുമായി മുന്നോട്ട്.അൽ മുക്താദിർ ജൂവലറിയെ
തകർക്കുവാൻ സാജൻസ് കറിയായിക്ക് ക്വട്ടേഷൻ നൽകിയിരിക്കുന്നത് ആരാണെന്ന് അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ചോദിക്കുന്നു.ഹലാൽ സ്വർണ്ണമെന്ന് പറഞ്ഞാണ് യൂട്യൂബ് ചാനലിലൂടെ വ്യാജ പ്രചരണം അഴിച്ചുവിടുന്നത്.
അൽ മുക്താദിർ ജൂവലറിയിൽ ആദായനികുതി പരിശോധന പൂർത്തിയായിട്ടും ആദായനികുതി വകുപ്പ്
അൽ മുക്താദിർ ജൂവലറിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ആദായനികുതി വകുപ്പ് പരിശോധന പൂർത്തിയാവുകയും എല്ലാം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.അൽ മുക്താദിർ ജൂവലറിക്കെതിരെ മറുനാടൻ മലയാളികൾ ഉൾപ്പെടെയുള്ള ചില യൂട്യൂബ് ചാനലുകളാണ് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത്. അൽ മുക്താദിർ ജ്വല്ലറിക്കെതിരെ അവരുടെ കസ്റ്റമേഴ്സിന് പരാതി ഇല്ലാത്തതിനാൽ ഇവർക്കെതിരെ കേരളത്തിൽ ഒരു കേസുകളും നിലവിലില്ല.ജി എസ് ടി ഇനത്തിൽ കഴിഞ്ഞ ഒരു വർഷം കേരള സർക്കാരിന് നൽകിയത് 70 കോടി രൂപയാണ്.SHEKINAH പോലെയുള്ള ക്രിസ്ത്യൻ യൂട്യൂബ് ചാനലുകളും അൽ മുക്താദിർ ജൂവലറിക്കെതിരെ വൻ വ്യാജ പ്രചരണമാണ് അഴിച്ചുവിടുന്നത്.
അൽ മുക്താദിർ സ്ഥാപനങ്ങൾക്ക് എതിരെ ഓൺലൈൻ ചാനലുകളും എ കെ ജി എസ് എം എ എന്ന സംഘടനയും ഉയർത്തിയ ആരോപണങ്ങൾ വ്യാജമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അക്കമിട്ട് പറയുന്നു.
കഴിഞ്ഞ ആറ് വർഷങ്ങളായി കേരളത്തിലെ ജനങ്ങൾക്ക് പണിക്കൂലി ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് ലാഭമായി ലഭിച്ചത്. മൂന്നുമാസം, ആറുമാസം, 9 മാസം അഡ്വാൻസ് ഓർഡറിലൂടെ ജനങ്ങൾക്ക് നൽകിയ വിവാഹ ആഭരണങ്ങളിലൂടെ കല്യാണ പാർട്ടികൾക്ക് ലഭിച്ചത് വൻ ലാഭമാണ്. വരും വർഷങ്ങളിലും അൽ മുക്താദിർ ഈ ഓഫറുകൾ തുടരും. ഇതിന്റെ അമർഷമാണ് മറ്റു ജ്വല്ലറി ഉടമകൾ അൽ മുക്താദിറിന് എതിരെ സംഘടിച്ച് കള്ളപ്രചാരണം നടത്താൻ കാരണം" മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
അൽ മുക്താദിറിന്റെ കേരളത്തിലെ മുഴുവൻ ഉപയോക്താക്കളും അൽ മുക്താദിറിന്റെ കൂടെയുണ്ട്. കള്ള പ്രചാരണങ്ങൾ സാധാരണക്കാരായ ജനങ്ങളും ഉപയോക്താക്കളും തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. അൽ മുക്താദിർ ജ്വല്ലറി ആരംഭിച്ചതുമുതൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. അതേ രീതി തന്നെയാണ് ഇപ്പോഴുമുള്ളത്. അന്നും അവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ ഇപ്പോഴും ഇത് സംബന്ധിച്ച കേസുണ്ട്. തുടർന്നും തെറ്റായ പ്രചരണങ്ങൾക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും - മുഹമ്മദ് മൻസൂർ അബ്ദുൽ കൂട്ടിച്ചേർത്തു.
സ്വർണ്ണവില കൂടിക്കൊണ്ടിരിക്കുന്ന ഈ വിവാഹ സീസണിൽ വിവാഹ പാർട്ടികൾക്ക് ആശ്വാസമായി കേരളത്തിലെ ഏറ്റവും വിലക്കുറവിലാണ് സ്വർണ്ണം അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ വിൽക്കുന്നത്. ഇത് വിവാഹ പാർട്ടികൾക്കും, ഉപഭോക്താക്കൾക്കും ഏറെ ആശ്വാസകരമായിരുന്നു. വരും ദിവസങ്ങളിലും സ്വർണ്ണത്തിന് പരമാവധി വിലകുറച്ച് നൽകുമെന്നും ഇത് എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണം." - ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറയുന്നു.
വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസ്, ആൻറിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ തുടങ്ങി എല്ലാ ആഭരണങ്ങളാണ് അൽ മുക്താദിർ ഗ്രൂപ്പ് ജ്വല്ലറികളിലുള്ളത്. അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ആറ് മാസ അഡ്വാൻസ് ഓർഡറിന് 0% പണിക്കൂലിയും 5% അഡീഷണൽ ഡിസ്കൗണ്ടും ലഭിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് അറിയിച്ചു.
2025-ൽ പുതിയ വമ്പൻ പ്രോജക്ടുകളുമായി അൽ മുക്താദിർ ഗ്രൂപ്പ്.
ഈ വർഷം അൽ മുക്താദിർ ഗോൾഡ് മാൾ വടക്കൻ മലബാറിൽ ആരംഭിക്കും. കൂടാതെ കോഴിക്കോട്, കാസർഗോഡ്, എറണാകുളം, മിഡിൽ ഈസ്റ്റ്, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഗ്രൂപ്പിന്റെ പുതിയ സ്ഥാപനങ്ങൾ തുടങ്ങുമെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു.