പ്രധാന വാർത്തകൾ.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം
നാളെ രാത്രി 10.30നാണ് സ്ഥാനാരോഹണം. കാലാവസ്ഥ കണക്കിലെടുത്ത് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണില്‍ മൈനസ് 6 സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതിനാലും നാളെ വാഷിംഗ്ടണില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് പ്രവചിക്കുന്ന സാഹചര്യത്തിലുമാണ് ഈ അസാധരണ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ഇന്നലെ ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പൊലീസ് കേസെടുത്തു.
സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരാണ് പ്രതികള്‍. നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തന്റെ കാല് കാറില്‍ കുടുങ്ങിയപ്പോള്‍ വെട്ടിമാറ്റി തരാമെന്ന് മകനേക്കാള്‍ പ്രായം കുറവുള്ള സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിന്റെ പ്രതികരണം.
തട്ടികൊണ്ടു പോകാന്‍ വഴിയൊരുക്കിയത് പൊലീസാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടികൊണ്ടുപോകാന്‍ വഴിയൊരുക്കിയത് പൊലീസാണെന്നും പ്രതികളായ ആളുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കിയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കലാ രാജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഡിവൈഎസ്പി അടക്കം സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കേസുമായി തന്നെ മുന്നോട്ട് പോകുമെന്ന് കലാ രാജുവിന്റെ മകളും നിലപാടെടുത്തു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍.വാഴ്ത്തുപാട്ട് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍ രംഗത്ത്.’ പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളന്‍
നടന്നില്ലേയെന്നും കേരളത്തില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ ചെയ്തിട്ടുണ്ടോയെന്നും നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു. മക്കള്‍ക്ക് വേണ്ടി കോടാനുകോടി കട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും നാടിനും നാട്ടാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ പകരംവെക്കാനില്ലാത്ത ചരിത്രപുരുഷനാണെന്നും എല്ലാ വേട്ടയാടലുകള്‍ക്കും കുരിശിലേറ്റലുകള്‍ക്കും ശേഷവും ഉയിര്‍ത്തെഴുന്നേറ്റ് വന്ന ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ കഴിവുകള്‍വെച്ച് പ്രശംസിക്കുമ്പോള്‍ അതില്‍ അസഹിഷ്ണുക്കളാവേണ്ട കാര്യമില്ലെന്നും മുതിര്‍ന്ന സി.പി.എം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്‍.
മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം.വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്‍
അടക്കം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മറ്റൊരു കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിനോട് പെറ്റമ്മനയവും രാഹുല്‍ ഈശ്വറിനോട് ചിറ്റമ്മനയവുമാണെന്നും തനിക്കെതിരെ കേസെടുത്ത യുവജന കമ്മിഷന്‍ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പറഞ്ഞ രാഹുല്‍ ഈശ്വര്‍ ഇവിടെ പുരുഷ കമ്മിഷന്‍ വേണമെന്നും ജനുവരി 30 മുതല്‍ പുരുഷ കമ്മിഷന് വേണ്ടിയുള്ള കാമ്പയിന്‍ ആരംഭിക്കുമെന്നും പറഞ്ഞു.
പ്രതിവര്‍ഷം 77 കോടി രൂപ ലാഭിക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി.ഡ്രൈവര്‍മാര്‍ നന്നാവുകയും മനസ് വെക്കുകയും ചെയ്താല്‍ ഡീസല്‍ ചെലവില്‍ പ്രതിവര്‍ഷം 77 കോടി രൂപ ലാഭിക്കാനാകുമെന്ന് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം വിവിധ യൂണിറ്റിലേക്ക് അയച്ച സര്‍ക്കുലറിലാണ് ഈ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റഷ്യയിൽ മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍.റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസ് ആണ് മൂന്ന് ഏജന്മാരെ അറസ്റ്റ് ചെയ്തത്.
റഷ്യന്‍ പൗരത്വമുള്ള സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷന്‍ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കൊല്ലപ്പെട്ട ബിനിലിന്റെ ഭാര്യ ജോയ്സിയുടെയും പരിക്കേറ്റ ജെയിന്റെ പിതാവ് കുര്യന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തതും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിപാലനത്തിന് പ്രൈവറ്റ് ഏജന്‍സിക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്ന് 2024-ലെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങ് റിപ്പോര്‍ട്ട്. സിന്‍ഡിക്കേറ്റ് മെമ്പറായ പി.കെ. ബിജു എ.കെ.ജി. സെന്ററിലേക്കും സി.ഐ.ടി.യു. ഓഫീസിലേക്കും പോകുന്നതിനായി സാങ്കേതിക സര്‍വ്വകലാശാലയുടെ വാഹനങ്ങള്‍ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഓഡിറ്റിംഗ് റിപ്പോര്‍ട്ടിലുള്ളത്.
ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ആര്‍സിയും റദ്ദാക്കി.നെടുമങ്ങാട് അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും ആര്‍സിയും റദ്ദാക്കി. വെള്ളിയാഴ്ച രാത്രിയാണ്
വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനി എന്ന സ്ത്രീ മരിച്ചിരുന്നു. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.വന്ദേ ഭാരതില്‍ ദമ്പതികളോട് മതസ്പര്‍ധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാള്‍ മതസ്പര്‍ധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഇതില്‍ കയറി തുടങ്ങിയോ എന്ന് ചോദിച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.
മരുന്ന് പ്രതിസന്ധിക്കെതിരെ സമരം.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് പ്രതിസന്ധി പത്താം ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പില്‍ ഉപവാസ സമരം നടത്തും. സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പ്രതിഷേധമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മകന്‍ അമ്മയെ വെട്ടിക്കൊന്നു.താമരശ്ശേരി കൈതപ്പൊയിലില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകന്‍ 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവില്‍ വീട്ടിനകത്ത് നിന്ന് പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരിയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടില്‍ വെച്ചാണ് സംഭവം. അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ടാണ് മകന്‍ അമ്മയെ വെട്ടിക്കൊന്നത്.
പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയും.പാലക്കാട് മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം വീതം പിഴയും. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസില്‍ കൊച്ചുമകന്‍ ബഷീറിനും ഭാര്യ ഫസീലയ്ക്കുമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചത്.
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം.മലപ്പുറം പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടില്‍ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്.
ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത.സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത.
ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരൻ.ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി.
നാളെ ശിക്ഷ വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ ഛത്തീസ്ഗഢില്‍ നിന്ന് പിടികൂടി. 31 കാരനായ ആകാഷ് കൈലാഷ് കന്നോജിയയാണ് പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്.
ഗോള്‍രഹിത സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്.
ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. 30- മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് താരം ഐബാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ഗോളി സച്ചിന്‍ സുരേഷിന്റെ സേവുകള്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തിയത്.
ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശര്‍മ നയിക്കും. ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, യശസ്വി ജയ്‌സ്വാള്‍ ടീമില്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി. അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി.
കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി.ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന് തരൂര്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചതിന് പിന്നാലെ എക്‌സിലൂടെയാണ് തരൂരിന്റെ പ്രതികരണം.
വിട്ടുനിന്നതാണ് തഴയാൻ കാരണം.വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പില്‍നിന്ന് പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് സഞ്ജു സാംസണ്‍ വിട്ടുനിന്നതെന്നും അതുകൊണ്ട് അദ്ദേഹത്തെ വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിലും എടുത്തില്ലെന്നും കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജ്. പരിശീലന ക്യാമ്പില്‍ താനുണ്ടാകില്ലെന്നുള്ള ഒരു വരി മെയില്‍ മാത്രമാണ് സഞ്ജു കെസിഎ സെക്രട്ടറിക്ക് അയച്ചതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.
ഇ-വേ ബില്‍ നിര്‍ബന്ധമാക്കി.സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ജനുവരി 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജി.എസ്.ടി വകുപ്പ്. ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജി.എസ്.ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചിരുന്നു.
KARUNYA Result