ക്രിസ്തീയ പൈതൃക പ്രദർശനം ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ
ഇന്ന് 1200 മാണ്ട് മകരം 2 ബുധനാഴ്ച.
By SAM CHENGANOOR
ചെങ്ങന്നൂർ:ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ഇടയാറന്മുള ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തീയ പൈതൃക പ്രദർശനം(ഫിലോ ബിബ്ളിക്ക)ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടത്തും.104 തരത്തിലുള്ള ബൈബിളുകൾ,ആദ്യ മലയാള ബൈബിൾ, റമ്പാൻ ബൈബിൾ,ബ്രയിലി ബൈബിൾ,
ഇതു കൂടാതെ ബൈബിൾ നാണയങ്ങളും പോസ്റ്റൽ സ്റ്റാമ്പുകളും പാപ്പിറസ് ലിഖിതങ്ങൾ,ആദ്യ കൈയെഴുത്തു
പ്രതികളുടെ മാതൃകകൾ വിവിധ ഇനം കുന്തിരിക്കങ്ങൾ കുരിശുകൾ മൗണ്ട് സീനായി കല്ലുകൾ,ബൈബിളിൽ പരാമർശിച്ചിട്ടുള്ള അപൂർവ്വങ്ങളായ മൺ
പാത്ര വിളക്കുകൾ എന്നിവ പ്രദർശനത്തിനുണ്ടാകും. കൂടാതെ ഫാ.ഡോ
എബ്രഹാം കോശി വിവിധ വിദേശ രാജ്യങ്ങളിൽനിന്നും സമാഹരിച്ചു സംരക്ഷിച്ചു പോരുന്ന അപൂർവ്വങ്ങളായ വിവിധ ഭാഷയിലുള്ള ബൈബിളുകളും വേദപുസ്തകത്തിൽ പരാമർശിക്കുന്ന വിശിഷ്ടങ്ങളായ വസ്തുക്കളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റവ സാം ലൂക്കോസ്(പ്രസിഡന്റ്) ബിജി ജോർജ് (സെക്രട്ടറി) ചെറിയാൻ പി എബ്രഹാം (കൺവീനർ),എബ്രഹാം തോമസ് (ട്രഷറാർ) എന്നിവർ ചുമതലക്കാരായി പ്രവർത്തിച്ചുവരുന്നു. പ്രവേശനം സൗജന്യമാണ്