പ്രധാന വാർത്തകൾ.
കേരള ലോട്ടറി ഇനി മറ്റു സ്റ്റേറ്റുകളിലും ലഭിക്കും.
കേരള ഭാഗ്യക്കുറിയുടെ വില്‍പ്പന ഇതര സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമവിധേയമാകും.സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സര്‍ക്കാര്‍ തീരുമാനിക്കും. 2005-ലെ കേരള പേപ്പര്‍ ലോട്ടറിച്ചട്ടത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ലോട്ടറി വില്‍പ്പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വില്‍ക്കാനാണ് അനുമതി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം.
അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് അരങ്ങുണരും. ഇന്ന് രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 25 വേദികളിലായി 249 ഇനങ്ങളിലായി പതിനയ്യായിരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
വിമര്‍ശനവുമായി ഹൈക്കോടതി.
സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാവില്ലെന്നും കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന് ആലോചിക്കാമെന്നും കോടതി പറഞ്ഞു. സ്‌കൂള്‍ കലോത്സവം ഇന്ന് തുടങ്ങാനിരിക്കെ നിരവധി ഹര്‍ജികളാണ് ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്.
നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും ഈ സംഘടനകളോടു മുസ്ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണെന്നും ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദന്‍.
പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതല്‍ ശ്രമിച്ചതെന്ന് എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയത് കൂടുതല്‍ സിപിഎമ്മുകാരെ പ്രതികളാക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പറഞ്ഞു. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും സിപിഎം നേതാക്കള്‍ക്ക് വേണ്ടി മേല്‍ക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.
പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണെന്ന് കെ സുധാകരന്‍ എംപി.
പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സിബി ഐ കോടതിവിധി അന്തിമമല്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കായി വീണ്ടും സംരക്ഷണവുമായി ഇറങ്ങാനുള്ള സിപിഎം നിലപാട് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറല്ലെന്നുള്ള പ്രഖ്യാപനമാണെന്നും സുധാകരന്‍ പ്രതികരിച്ചു.
പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഒരു സിപിഎമ്മുകാരനും നാളെ കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്നും പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൊലക്കേസ് പ്രതികളെ കാണാനായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എത്തി.
പെരിയ കൊലക്കേസ് പ്രതികളെ കാണാനായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എത്തി. ശിക്ഷിക്കപ്പെട്ടവരെ കാണാന്‍ വേണ്ടി വന്നതാണെന്നും ശിക്ഷിക്കപ്പെട്ടത് പാര്‍ട്ടിക്കാര്‍ ആയതുകൊണ്ടാണ് കാണാന്‍ വന്നതെന്നും സി.എന്‍ മോഹനന്‍ പ്രതികരിച്ചു.
സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി.
പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. യു പ്രതിഭ എംഎല്‍എയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല താനും പുകവലിക്കാറുണ്ടെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്. കുട്ടികളെ പുകവലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍.
യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയെ വേട്ടയാടിയാല്‍ കാഴ്ചക്കാരനാകില്ലെന്നും വലിയ തോതില്‍ കഞ്ചാവ് പിടിച്ചിട്ടില്ലെന്നും യു പ്രതിഭയുടെ മകന്‍ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തുവെന്നും അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍ ന്യായീകരിച്ചു.
കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്.
കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നതെന്നും പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികള്‍ക്ക് ഇടക്കാലജാമ്യം.
കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ഇടക്കാലജാമ്യം. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിനും മറ്റു പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഉണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍.
സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍.
സി പിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ ഏക കണ്ഠമായി തെരഞ്ഞെടുത്തു.
സി പിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ ഏക കണ്ഠമായി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോഗ്യപ്രശ്നങ്ങളാല്‍ ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു.
അംബേദ്‌കോട് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അമിത് ഷായ്ക്ക് ഡോ.ബിആര്‍ അംബേദ്‌കോട് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യുനപക്ഷ വര്‍ഗീയത മരുന്നല്ലെന്നും രണ്ടും പരസ്പരപൂരകമെന്നും എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം.
പിണറായി ഗ്രാമപഞ്ചായത്തിന്റെ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോല്‍ കൈമാറലും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു.
പ്രതികളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി.
എസ്ഡിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍. രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയിരുന്നു.
ഗതാഗതം തടസപ്പെടുത്തി വീണ്ടും ഒറ്റയാന്‍ കബാലി.
മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി വീണ്ടും ഒറ്റയാന്‍ കബാലി. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ടാണ് മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെ കബാലി ഗതാഗതം തടസപ്പെടുത്തിയത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. വൈകീട്ട് 6 മണിയോടെ റോഡില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്.
ബോഗികൾ വേർപെട്ടു.
ഗുരുവായൂര്‍ – മധുര എക്സ്പ്രസ്സിന്റെ ബോഗികള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കൊല്ലം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് വേര്‍പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പെട്ടത്.
മരണ കാരണം കാര്‍ബണ്‍ മോണോക്സൈഡെന്ന് കണ്ടെത്തല്‍.
വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്സൈഡെന്ന് കണ്ടെത്തല്‍. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തല്‍. ജനറേറ്ററില്‍ നിന്ന് വിഷ വാതകം കാരവാന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തിയെന്നും രണ്ട് മണിക്കൂറിനുള്ളില്‍ 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്സൈഡാണ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.
വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
വടക്കഞ്ചേരി ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ഇവിയോണ്‍ (25) ബൈക്ക് യാത്രികനായ കോട്ടയം പാമ്പാടി സ്വദേശി സനല്‍ (25) എന്നിവരാണ് മരിച്ചത്.
യുവതിയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു.
റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. തൃശൂര്‍ കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്.
മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച.
ഒഡിഷയിലെ സംബല്‍പൂര്‍ നഗരത്തിലെ മണപ്പുറം ഗോള്‍ഡ് ലോണ്‍ ഓഫീസില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച. 30 കിലോ സ്വര്‍ണവും നാല് ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ആയുധങ്ങളും തോക്കുകളുമായി ഒരു സംഘം കവര്‍ച്ചക്കാര്‍ ജീവനക്കാരെയും ബ്രാഞ്ച് മേധാവിയെയും ബന്ധിയാക്കി സ്വര്‍ണവും പണവും കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
അല്ലു അര്‍ജുന് സ്ഥിരം ജാമ്യം.
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച നരഹത്യാക്കേസില്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. അമ്പതിനായിരം രൂപയും രണ്ടാള്‍ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.
പ്രസ്താവന ശരിയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളം മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നിതീഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.
സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം.
പ്രതിഷേധങ്ങള്‍ക്കും സമരത്തിനും തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് എം കെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിഎംകെയുടെ സഖ്യകക്ഷിയായ സിപിഎം. തമിഴ്നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ ആണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ ചോദിച്ചു.
രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആഡംബര കൊട്ടാരം നിര്‍മ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിര്‍മ്മിക്കാത്തയാളാണ് താനെന്നും എന്നാല്‍ രാജ്യത്തെ പാവങ്ങള്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മ്മിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷ വിമര്‍ശനമായാണ് ദില്ലിയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആം ആദ്മി പാര്‍ട്ടി.
പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി വിലയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ലെന്നും ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.
അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ ആശങ്ക ഉയര്‍ത്തി ഇന്ത്യ.
ടിബറ്റില്‍ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ ആശങ്ക ഉയര്‍ത്തി ഇന്ത്യ. നിര്‍ദ്ദിഷ്ട പദ്ധതി ദശലക്ഷക്കണക്കിന്, ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരള്‍ച്ചക്കും ഭീമാകാരമായ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന ആശങ്കയുണ്ട്. പുതിയ അണക്കെട്ട് നാസയുടെ കണക്കനുസരിച്ച് ഭൂമിയുടെ ഭ്രമണം 0.06 സെക്കന്‍ഡ് മന്ദഗതിയിലാക്കാന്‍ സാധിക്കുന്നയത്ര വലുതായിരിക്കുമെന്നതും പരിസ്ഥിതി ലോലമായ ഹിമാലയന്‍ മേഖലയിലാണ് അണക്കെട്ടെന്നതുമാണ് പ്രധാന ആശങ്ക.
നിർമൽ Result
(03-01-2025)
1 st Prize:
Rs.7000000/-
NU827858
Consolation Prize:
Rs.8000/-
NN827858 NO827858 NP827858 NR827858 NS827858 NT827858 NV827858 NW827858 NX827858 NY827858 NZ827858
2 nd Prize:
Rs.1000000/-
NW502115
3 rd Prize:
Rs.100000/-
NN800335 NO359047 NP887009 NR541608 NS672289 NT153943 NU214862 NV645216 NW591674 NX146770 NY525548 NZ210700
4 th Prize:
Rs.5000/-
0033 0108 1428 1997 2703 4014 4162 4454 4779 4893 5561 6559 7728 8136 8684 9098 9127 9702
5 th Prize:
Rs.1000/-
0161 0557 0655 0678 1136 1299 1462 1897 2130 2204 2237 2697 3416 3573 3797 4383 4401 5247 5447 5516 5756 6189 6215 6454 6537 6862 7001 7020 7123 7250 7277 7965 8308 8775 9319 9455
6 th Prize:
Rs.500/-
0009 0371 0448 0460 0614 0667 0737 0957 1061 1176 1451 1516 1630 1937 2241 2470 2526 2684 2690 2888 3192 3237 3424 3453 3478 3701 3994 4119 4121 4164 4168 4248 4325 4496 4644 4683 4882 4922 5032 5066 5134 5393 5546 5674 5949 6019 6021 6116 6229 6281 6386 6510 6635 6680 6700 7256 7473 7514 7537 7753 7823 7849 8051 8433 8482 9154 9189 9249 9379 9441 9486 9578 9674 9768 9835 9837 9852 9882 9897
7 th Prize:
Rs.100/-
0184 0209 0224 0298 0378 0623 0852 0894 1242 1322 1994 2036 2329 2436 2548 2553 2645 2711 2909 2981 2986 3032 3195 3199 3322 3357 3358 3411 3490 3660 3730 3747 4066 4129 4137 4235 4271 4327 4351 4437 4515 4648 4680 4694 4820 4848 4954 5160 5165 5252 5300 5311 5369 5451 5499 5616 5809 5833 5888 5907 6139 6156 6214 6224 6262 6297 6330 6419 6438 6455 6656 6676 6698 6802 6915 6973 7105 7110 7112 7211 7439 7466 7502 7513 7693 7711 7893 7915 8017 8211 8216 8262 8278 8317 8320 8327 8339 8411 8541 8644 8664 8761 8777 8821 8852 8883 8978 9008 9050 9086 9253 9303 9340 9409 9498 9616 9639 9671 9782 9846 9925 9958