പ്രധാന വാർത്തകൾ
ഇന്ന് 1200-മാണ്ട് മകരം 29 ചൊവ്വാഴ്ച.
By Kuriakose Niranam
പാലസ്തീൻ ജനതയ്ക്ക് ഗാസയിൽ അവകാശമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡൻറ് റൊണാൾഡ് ട്രംപ്.
ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഗാസ സ്വന്തമാക്കുമെന്നും മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
ബന്ദികളെ ഉടന്‍ കൈമാറില്ലെന്ന് ഹമാസ്.
ശനിയാഴ്ച മോചിപ്പിക്കാനിരുന്നവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം. ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേല്‍ തടഞ്ഞെന്നാണ് ഹമാസ് പറയുന്നത്.
പുരോഗമന സംസ്‌കാരത്തിന് ഇടിവ് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പുരോഗമന സംസ്‌കാരത്തിന് ഇടിവ് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്നും കൂട്ടത്തോടെ മാധ്യമ മേഖലയെ കോര്‍പ്പറേറ്റ് ഏറ്റെടുക്കുകയാണെന്നും മാധ്യമ രംഗത്ത് കോര്‍പ്പറേറ്റ് ആധിപത്യം വരുമ്പോള്‍ ജനതാല്‍പര്യം ഹനിയ്ക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുമായി മന്ത്രിമാർ ചർച്ച നടത്തി.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി ചര്‍ച്ച നടത്തി മന്ത്രിമാര്‍. നിയമ മന്ത്രിയും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ് ചര്‍ച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
സ്വകാര്യ സര്‍വകലാശാല ബില്ലിന് അനുമതി.
സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ സര്‍വകലാശാല ബില്ലിന് അനുമതി നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്‍കിയത്. സിപിഐയുടെ എതിര്‍പ്പ് മൂലമാണ് മാറ്റം. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കും.
ഇടുക്കിയിൽ യുവതിയെ ആന ചവിട്ടിക്കൊന്നു.
ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്. കൊമ്പുകുത്തിയില്‍ ബസ് ഇറങ്ങി നടന്നുപോകുന്നതിനിടെയാണ് ആന ആക്രമിച്ചത്.
പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍.
പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനല്‍കി. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കാട്ടാനയുടെ ഭീഷണിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
കരുവന്നൂരിൽ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ലെന്നും നടപടി ഉണ്ടായെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കാത്ത 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
രജിസ്ട്രേഷന്‍ വകുപ്പിലെ ആറ് ഓഫീസര്‍മാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
വിജിലന്‍സിന്റെ മിന്നല്‍ പരിശോധയില്‍ രജിസ്ട്രേഷന്‍ വകുപ്പിലെ ആറ് ഓഫീസര്‍മാരെ തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിമാസ കോണ്‍ഫറന്‍സിന്റെ പേരില്‍ ഒത്തുകൂടി പണപ്പിരിവ് നടത്തി മദ്യപിച്ചു എന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന. ഇവരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 33050 രൂപ പിടിച്ചെടുത്തു.
കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു.
കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയില്‍ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. അന്ന് തന്നെ താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു.
മാവേലിക്കര ചാരുംമൂട് സ്വദേശിയായ 11 വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു.
ചാരുംമൂട് സ്വദേശിയായ 11 വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ശ്രാവിണ്‍ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാഴ്ച മുന്‍പ് സൈക്കിളില്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
വിമർശിച്ച് മുസ്ലിം ലീഗ്.
പനമരം പഞ്ചായത്ത് പ്രസിഡന്റ് പദവിയെ കുറിച്ചുള്ള സിപിഎം ജില്ലാ കമ്മിറ്റിയംഗം പ്രഭാകരന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ലീഗ് പനമരം പഞ്ചായത്ത് പ്രസിഡന്റ് പദം നല്‍കിയത് യോഗ്യയായ വനിതയ്ക്കാണെന്നും ജനറല്‍ സീറ്റിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതയ്ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്നും ഷാജി പറഞ്ഞു.
കക്ഷി ചേരാൻ അപേക്ഷ നൽകി.
ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍. ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. ക്ഷേത്രോത്സവങ്ങള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം ഉന്നയിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് വികസനത്തിന് തടസ്സമെന്ന് കേന്ദ്രമന്ത്രി.
ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണ് സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. കൊല്ലങ്കോട്- തൃശ്ശൂര്‍ പാതക്കായി പഠനം നടത്തിയെങ്കിലും ഗതാഗതം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ മാറ്റം വന്നു എന്ന് വിദ്യാഭ്യാസ മന്ത്രി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടപ്പിലാക്കിയ മറ്റ് പദ്ധതികള്‍ക്ക് പുറമെ അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികള്‍ക്കുമായി മാത്രമായി മുപ്പത്തിഏഴ് കോടി എണ്‍പത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഹസ്യമൊഴി നൽകി.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരിയായ നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നല്‍കിയിരുന്നു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഷോക്കടിപ്പിച്ച് മരണം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ പുന്നപ്ര വാടക്കലില്‍ അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു. അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശന്‍ വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്കേല്‍പിക്കുന്നതിനുള്ള കെണിയൊരുക്കിയെന്നും വെള്ളിയാഴ്ച രാത്രി കുഞ്ഞുമോന്റെ വീട്ടിലേക്ക് വന്ന ദിനേശന്‍ ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും ദിനേശന്റെ മൃതദേഹം കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അശ്വമ്മക്ക് ദിനേശനുമായുള്ള സൗഹൃദമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് നിഗമനം.
ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ച് രാഷ്ട്രീയ നേതാക്കൾ.
പൊതുവഴി തടഞ്ഞ് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് നേതാക്കാള്‍ നിരുപാധികം മാപ്പപേക്ഷിച്ചു. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്ന് വ്യക്തമാക്കിയ കോടതി പോലീസ് സത്യവാങ്മൂലങ്ങളിലുള്ള അതൃപ്തിയും പ്രകടമാക്കി.
മാത്യു കുഴൽനാടൻ പണവും വാങ്ങിയിട്ടില്ലെന്ന് പ്രതി അനന്തു കൃഷ്ണൻ.
ജനങ്ങളില്‍ നിന്ന് പിരിച്ച പണം പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്‍. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഫണ്ട് സമാഹരണം നടത്തുകയാണെന്നും അതിലൂടെ അപേക്ഷകര്‍ക്ക് അവരുടെ കാര്യങ്ങള്‍ തീര്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നും അനന്തുകൃഷ്ണന്‍ പറഞ്ഞു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ തന്റെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അനന്തുകൃഷ്ണന്‍ പ്രതികരിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു.
പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍. ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും മേല്‍നോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.
ബന്ധമില്ലെന്ന് ബിജെപി നേതാവ്.
പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍. അനന്തുവും പ്രമീളാദേവിയും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളില്‍ പറയുന്നു.
വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി.
മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ തള്ളി. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹര്‍ജി നാളെ ട്രൈബ്യൂണല്‍ പരിഗണിക്കും.
വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ.
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 19 കാരി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ ആരോപിച്ചു.
അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ-റെയിൽ.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതിവേഗ തീവണ്ടികള്‍ക്ക് പ്രത്യേക ലൈന്‍ തന്നെ വേണമെന്നും ഇതിനായി സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റെയില്‍വെയുടെ ബദല്‍ നിര്‍ദേശം തള്ളി ഇ ശ്രീധരനും രംഗത്ത് വന്നു. ബ്രോഡ്ഗേജ് പാതാ നിര്‍ദേശം അപ്രയോഗികമെന്നാണ് ഇ ശ്രീധരന്റെ നിലപാട്.
വിദ്യാർത്ഥിക്ക് മർദ്ദനം.
നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമര്‍ദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാര്‍ത്ഥി ക്ലാസില്‍ ബഹളം വെച്ച വിദ്യാര്‍ത്ഥിയുടെ പേര് ബോര്‍ഡില്‍ എഴുതിയ വിരോധത്തിലാണ് മര്‍ദനം. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കൊല്ലം താലൂക്ക് സർവേയർ കൈക്കൂലി കേസിൽ അറസ്റ്റിലായി.
കൊല്ലത്ത് വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. അഞ്ചല്‍ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് ഭൂമി അളന്നു തിരിക്കാന്‍ സര്‍വ്വേയര്‍ 3000 രൂപ ആവശ്യപ്പെട്ടത് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു.
വാഹനാപകടത്തിലെ പ്രതിയെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു.
വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്നലെ രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. പേടി കൊണ്ടാണ് ഇത്രയും നാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടുംബം പൂട്ട് പൊളിച്ച് പ്രവേശിച്ചു.
ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉള്‍പ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വീട് പൂട്ടിയ സംഭവത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് സഹായത്തോടെ തിരുവനന്തപുരം വെണ്ണിയൂര്‍ വവ്വാമൂലയിലുള്ള യുവതിയും മക്കളും ഇന്നലെ വീട്ടില്‍ പ്രവേശിച്ചത്. ഭാര്യ നീതുവിന്റെ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും മലപ്പുറം പൊന്നാനി നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരനായ അജിത് റോബിന്‍സണിനെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു.
തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. പ്രതികരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളില്‍ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചു. എതിര്‍ചേരിയിലുളളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനമെന്ന് പരാതിയില്‍ പറയുന്നു. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന ആഷികിനെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്.
സ്വകാര്യ മേഖലയ്ക്കും തുല്യ പ്രാധാന്യം നൽകും.
പ്രതിരോധ നിര്‍മ്മാണ രംഗത്ത് പൊതുമേഖലാ കമ്പനികള്‍ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും തുല്യമായ പ്രാതിനിധ്യം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസമായ ഏയ്റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷന് ബെംഗളൂരുവില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂക്ഷമായി സുപ്രീം കോടതിയുടെ വിമർശനം.
ജനങ്ങള്‍ക്ക് വീടോ ശുദ്ധ ജലമോ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സൈക്കിള്‍ പാതയെ പറ്റി പകല്‍ കിനാവ് കാണുകയോണോ എന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കണം എന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രാഷ്ട്രപതി മഹാകുംഭമേളയിൽ പങ്കെടുത്തു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഈ മഹത്തായ സമ്മേളനം ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നും മനുഷ്യരാശിക്ക് ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശം പകരുന്നുവെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യത്തിന്റെ ഐശ്വര്യത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
കുംഭമേളയ്ക്ക് വൻ ഗതാഗതക്കുരുക്ക്.
മഹാ കുംഭമേളയ്ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം വന്‍ ഗതാഗത കുരുക്ക്. പ്രയാഗ് രാജില്‍നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെവരെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂര്‍ വരെ ഗതാഗതകുരുക്കില്‍ കുടുങ്ങിയവരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിന് പിന്നാലെ പ്രയാഗ്രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചു.
രാഷ്ട്രപതി ഭരണത്തിന് സാധ്യത.
ബീരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായം എത്താനായില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും. ബീരേന്‍ സിങ്ങിന്റെ രാജി കൊണ്ട് പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടിട്ടില്ലെന്നും കുക്കി സംഘടന പ്രതികരിച്ചു.
കസ്റ്റഡി ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി.
എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിന് കസ്റ്റഡി ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. അവാമി ഇത്തേഹാദ് പാര്‍ട്ടി സ്ഥാപകനും ജമ്മു-കശ്മീരിലെ ബരാമുള്ള മണ്ഡലത്തിലെ എംപിയുമാണ് എഞ്ചിനീയര്‍ റാഷിദ്. തീവ്രവാദ ഫണ്ടിങ് കേസില്‍ 2019 ല്‍ അറസ്റ്റിലായ റാഷിദ് നിലവില്‍ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി ജാമ്യമാണ് കോടതി അനുവദിച്ചത്.
വിൻ വിൻ Result
(10-02-2025)
1 st Prize:*
Rs.7500000/-
WJ740168
*Consolation Prize:*
Rs.8000/-
WA740168 WB740168 WC740168 WD740168 WE740168 WF740168 WG740168 WH740168 WK740168 WL740168 WM740168
*2 nd Prize:*
Rs.500000/-
WJ553814
*3 rd Prize:*
Rs.100000/-
WA120116 WB890094 WC860168 WD649930 WE510207 WF663302 WG298275 WH299282 WJ483108 WK649070 WL484570 WM159929
*4 th Prize:*
Rs.5000/-
1751 1888 3044 3290 3482 3638 3836 4278 6023 6110 7737 8556 8658 8752 8945 9850 9859 9903
*5 th Prize:*
Rs.2000/-
0110 1526 2069 2105 2361 5802 6629 7855 8168 8338
*6 th Prize:*
Rs.1000/-
1150 2567 2976 3018 4049 4226 4383 4608 5160 5487 5751 6875 8013 9346
*7 th Prize:*
Rs.500/-
0038 0048 0290 0451 0495 0517 0684 0769 0850 0857 1241 1249 1513 1709 1995 2013 2054 2059 2072 2081 2128 2186 2303 2382 2405 2489 2619 2637 2651 2711 3010 3096 3225 3354 3360 3489 3866 3889 4089 4355 4469 4673 4938 5080 5085 5175 5247 5367 5410 5524 5655 5664 5681 5927 5939 6005 6233 6360 6468 6597 6721 6949 7095 7160 7188 7366 7395 7741 7816 8021 8023 8047 8182 8289 8380 8611 8790 9093 9487 9662 9896 9929
*8 th Prize:*
Rs.100/-
0026 0043 0093 0156 0179 0181 0206 0414 0610 0661 0877 0969 1035 1139 1146 1175 1257 1276 1337 1352 1420 1509 1655 1736 1800 2077 2119 2238 2291 2300 2442 2657 2686 2688 2698 2821 2935 2991 2994 3041 3048 3052 3089 3133 3259 3296 3526 3591 3733 3807 4086 4098 4253 4303 4330 4338 4394 4542 4550 4646 4654 4775 4860 5143 5223 5243 5368 5391 5418 5457 5634 5652 5656 5810 5923 5938 5988 6025 6127 6164 6188 6275 6401 6476 6632 6650 6669 6920 6964 6993 7047 7058 7218 7259 7264 7444 7471 7489 7567 7775 7782 7923 8199 8224 8253 8323 8351 8414 8428 8433 8672 8738 8814 8880 8887 8950 9157 9215 9275 9318 9418 9638 9640 9689 9833 9892