പ്രധാന വാർത്തകൾ

ഇന്ന് 1200-മാണ്ട് മകരം 30 ബുധനാഴ്ച.

By Kuriakose Niranam 

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. 
UDF-ലേക്ക് മാറാൻ ചരട് വലി.
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ
അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധത്തിന് സാധ്യത.
ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും
യുദ്ധമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസില്‍ ട്രംപ് ജോര്‍ദാന്‍ രാജാവ് കൂടിക്കാഴ്ച തുടങ്ങി.
നാടുകടത്തല്‍ വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ച് മാര്‍പാപ്പ. 
അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്.അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുന്നു. 
അമേരിക്കയുടെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുന്നു. വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.
ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അമേരിക്ക ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ നാടുകടത്തിയത് ഇന്ത്യയോടുള്ള അനാദരവായി കാണാന്‍ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ഈ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ ഒരുങ്ങുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫും സര്‍ക്കാരും ഒരു കാര്യം ചെയ്താല്‍ അത് സാമൂഹിക നീതി ഉറപ്പാക്കി മാത്രമേ ചെയ്യൂവെന്നും സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു സംവരണം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
വൈകി ഉദിച്ച വിവേകമാണെന്ന് കെ സുധാകരൻ.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിന്റെ അപരിഷ്‌കൃത നയങ്ങള്‍മൂലം യുവജനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തില്‍നിന്നു പലായനം ചെയ്യുമ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. 
എന്നാൽ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഇല്ല.
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറവും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ല. ഹര്‍ത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.
കാന്‍സര്‍ ഗ്രിഡ് സംവിധാനം നിലവില്‍ വന്നു.
കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്ത് കാന്‍സര്‍ ഗ്രിഡ് സംവിധാനം നിലവില്‍ വന്നു. സംസ്ഥാനത്തെ വിവിധ കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണല്‍ കാന്‍സര്‍ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്. 
ഒരാഴ്ചയ്ക്കകം പെൻഷനും കുടിശിക നൽകണം.
കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും കുടിശികയും നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 2023 ല്‍ വിരമിച്ച ശേഷം സിസ തോമസിന് ഇതുവരെ ആനുകൂല്യങ്ങളൊന്നും നല്‍കിയിരുന്നില്ല. സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് സിസയുടെ പരാതിയില്‍ ട്രിബ്യൂണലിന്റെ ഉത്തരവ്. 
ജാമ്യ അപേക്ഷ തള്ളി
പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
പാതിവിലത്തട്ടിപ്പില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം.
കൊച്ചി കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു.ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കയര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു.
പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങളെ കണ്ട് ഡിവൈഎസ്പി ജി സന്തോഷ്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരന്‍ സുധീഷുമാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാന്‍ഡ് ചെയ്തു.
കേരളത്തിൽ ജോലി സമയം പുന: ക്രമീകരിച്ചു.
സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണം. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. 
വളർത്തുമൃഗങ്ങൾക്കും തണൽ ഒരുക്കണം.
സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും തണലൊരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. നിര്‍ജലീകരണം തടയാന്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
സിൽവർ ലൈനിൽ രൂക്ഷമായ തർക്കം
സില്‍വര്‍ ലൈനില്‍ സമവായം ഉണ്ടാക്കാനായി കെ റെയിലും റെയില്‍വേയുമായി നടന്ന ചര്‍ച്ചയില്‍ ഉണ്ടായത് രൂക്ഷമായ തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആറിന് ദക്ഷിണ റയില്‍വെ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും കെ റയില്‍ അധികൃതരും നടത്തിയ ചര്‍ച്ചയാണ് രൂക്ഷമായ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയതെന്ന് യോഗത്തിന്റെ മിനുട്‌സ് വ്യക്തമാക്കുന്നു. ഈ ചര്‍ച്ച ഉടക്കിപ്പിരിഞ്ഞതോടെ ആണ് സില്‍വര്‍ ലൈനില്‍ സുപ്രധാന വിഷയങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് റയില്‍വെയെ കെ റയില്‍ അറിയിച്ചത്.
മന്ത്രി എം ബി രാജേഷിനെ ചട്ടം പഠിപ്പിച്ച് സ്പീക്കർ.
മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ‘ ചട്ടം പഠിപ്പിച്ച് ‘ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്തതോടെയാണ് സ്പീക്കര്‍ ഇടപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ ഇനി മുതല്‍ മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് സ്വീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ എം.ബി. രാജേഷിനോട് ക്ഷമ പറയേണ്ട ആവശ്യമില്ലെന്നും ചട്ടപ്രകാരം അനുസരിക്കേണ്ട കാര്യമാണെന്നും ഷംസീര്‍ മറുപടി നല്‍കി.
പരീക്ഷ രാവിലെയാക്കില്ല.
ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. തിരൂര്‍ എം.എല്‍.എ. കുറുക്കോളി മൊയ്തീന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയക്രമം രാവിലത്തേക്ക് മാറ്റുന്നത് മാര്‍ച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങൾ മരിച്ചതിൽ അന്വേഷണം.
കോഴിക്കോട് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്. അസ്വഭാവികതയുണ്ടെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരുകയാണ് പൊലീസ്. രണ്ട് വര്‍ഷം മുമ്പും നിസാറിന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള മൂത്ത കുട്ടിയും പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.
പ്രതി പിടിയിൽ.
ആലുവയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്.
പ്രതി ഷിജിലിന് ജാമ്യം.
വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാജ രേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയ കേസില്‍ ഷെജിലിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു ഷെജിലിന്റെ മറുപടി.
കോട്ടയത്ത് 5 വിദ്യാർത്ഥികളെ റാഗിങ്ങിന്റെ പേരിൽ കസ്റ്റഡിയിലെടുത്തു.
ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന് ഇരയാക്കിയ 5 മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പോലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
നെന്മാറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂര്‍ സ്വദേശിയാണ് കൈഞരമ്പ് മുറിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
കാർ കത്തി ഒരാൾ മരിച്ചു.
തിരുവനന്തപുരം പാലോട് കരുമണ്‍കോട് വീട്ടിലെ കോമ്പൗണ്ടില്‍ കിടന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു. അജു എന്ന് വിളിക്കുന്ന പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാര്‍ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമന്‍ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എ ഐ വൻ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ യെന്നും ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിവരങ്ങൾ ഡിലിറ്റ് ചെയ്യരുതെന്ന് സുപ്രീം കോടിയുടെ നിർദ്ദേശം.
തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീംകോടതി ചോദിച്ചു.തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാന്‍ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്‌ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ കമ്മിഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രശാന്ത് കിഷോറുമായി ചർച്ച നടത്തി തമിഴ് സൂപ്പർതാരം വിജയ്.
തമിഴ് സൂപ്പര്‍താരം വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ചെന്നൈയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമാണ് ഈ കൂടികാഴ്ച എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഊഹിക്കുന്നത്.
കോൺഗ്രസിന് എതിരെ സിപിഐ
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഐ . ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിക്കാത്തത് എന്ത് കൊണ്ടെന്ന് ഡി രാജ ചോദിച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖര്‍ഗെയെ ചെയര്‍പേഴ്സന്‍ ആക്കിയതെന്നും സഖ്യത്തില്‍ പ്രശനങ്ങള്‍ ഉണ്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. ആര് ഒപ്പം ഇല്ലെങ്കിലും പണ്ട് ബ്രിട്ടീഷുകാരെ എതിര്‍ത്തത് പോലെ ബിജെപിയെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തിന് സാധ്യത.
മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇതുവരെ സമവായത്തിലെത്താനായിട്ടില്ല. ബുധനാഴ്ച ബി.ജെ.പി എം.എല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട്നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
രണ്ട് ജവാന്മാർ മരിച്ചു
ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പട്രോളിങിന് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
കുംഭമേള നടത്തിപ്പ് അഖിലേഷ് യാദവ് വിമർശിച്ചു.
ഭൂമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്ത് കാര്യമാണ് ഉള്ളതെന്ന് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണെന്നും ഇതാണോ വികസിത ഭാരതമെന്നും അഖിലേഷ് യാദവ് ചോദിച്ചു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഡബിള്‍ മണ്ടത്തരങ്ങളാണ് ചെയ്യുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
മുന്നറിയിപ്പ്നൽകി ഭരണകൂടം
കുംഭ മേളയിലെ മാഗി പൂര്‍ണിമ ദിവസമായ ഇന്ന് പ്രധാനസ്‌നാനം നടക്കാനിരിക്കേ ട്രാഫിക് മുന്നറിയിപ്പുകളുമായി ഭരണകൂടം. പ്രദേശത്ത് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാനത്തിനായെത്തുന്ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ നടപടി.
ഭീഷണിക്കെതിരെ ഹമാസ് നേതാവ്
ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തന്‍ കരാര്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ മുതിര്‍ന്ന ഹമാസ് നേതാവ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി ഗാസ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഹമാസ് നേതാവ് സമി അബു സുഹ്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അന്തിമ ലിസ്റ്റ് പുറത്തുവിട്ടു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ ലിസ്റ്റ് ബി.സി.സി.ഐ. പുറത്തുവിട്ടു. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. 
ഇന്ന് അവസാന മത്സരം
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 മുതല്‍. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയത്തിനായിട്ടാകും ക്രീസിലിറങ്ങുക.
സ്ത്രീ ശക്തി Result 
(11-02-2025)
*1 st Prize:*
Rs.7500000/-
SU838612

*Consolation Prize:*
Rs.8000/-
SN838612 SO838612 SP838612 SR838612 SS838612 ST838612 SV838612 SW838612 SX838612 SY838612 SZ838612

*2 nd Prize:*
Rs.1000000/-
SW891940

*3 rd Prize:*
Rs.5000/-
0416 0948 1127 2243 3497 4067 4855 5392 5844 5887 5973 6365 7125 7193 7252 8959 9072 9425

*4 th Prize:*
Rs.2000/-
2293 2851 2909 3704 4019 5044 5099 7213 8261 9870

*5 th Prize:*
Rs.1000/-
0017 0161 0788 1973 3105 3598 3609 3744 4163 4811 5414 6047 6576 6834 7375 7700 7936 8593 8804 9156

*6 th Prize:*
Rs.500/-
0077 0145 0321 0345 0373 0780 0970 1060 1087 1332 1334 1396 1624 1950 1984 1990 2392 2946 3683 3871 4303 4506 4784 4973 5036 5485 5701 5922 5924 6046 6063 6086 6120 6217 6224 6246 6289 6414 6768 6839 7649 7811 8019 8029 8346 8808 8830 9197 9319 9608 9855 9906

*7 th Prize:*
Rs.200/-
0356 0516 0572 1053 1209 1482 1612 2153 2345 2897 2938 3113 3118 3150 3252 3505 3542 3574 3616 3823 3845 4116 4295 4442 4565 5125 5228 5262 5304 5960 6250 6327 6694 6825 6870 6878 7044 7256 8004 8265 8456 8577 8749 9063 9620

*8 th Prize:*
Rs.100/-
0060 0090 0236 0407 0418 0493 0494 0523 0524 0805 0838 0855 0929 1102 1189 1254 1386 1417 1526 1771 2035 2048 2084 2207 2279 2280 2308 2337 2674 2763 2858 2924 2937 3078 3167 3199 3304 3337 3345 3476 3509 3550 3660 3708 3730 3859 3888 3892 3893 3985 4150 4184 4258 4355 4362 4630 4806 5010 5158 5181 5226 5245 5376 5491 5494 5532 5536 5555 5578 5583 5807 5818 5847 5852 5899 5996 6026 6068 6094 6158 6274 6333 6335 6508 6525 6624 6693 6798 6882 6922 6945 7014 7030 7137 7147 7191 7267 7356 7402 7433 7459 7501 7549 7768 7842 7867 8015 8111 8138 8180 8339 8419 8526 8552 8637 8822 8857 8944 8954 8979 9103 9184 9190 9268 9474 9498

 

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ