പ്രധാന വാർത്തകൾ

ഇന്ന് 1200-മാണ്ട് മകരം 25 വെള്ളിയാഴ്ച.

By Kuriakose Niranam 

ആൾതാമസമില്ലാത കിടക്കുന്ന വീടുകളിൽ  കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേരളത്തിൽ ആൾതാമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും.ഫോർട്ട് കൊച്ചി, കുമരകം,
കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപയും പ്രഖ്യാപിച്ചു.തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നൽകും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരുമെന്നും പറഞ്ഞു.സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.
SPECIAL STORY 
പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിക്കാൻ സ്വന്തം അമ്മ കൂട്ടുനിന്നു!!വാളയാർ കേസിൽ ഞെട്ടിച്ച് സിബിഐ കുറ്റപത്രം.
കേരളത്തിൽ ഇങ്ങനെയും മാതാപിതാക്കളുണ്ടോ? വിശ്വസിക്കാൻ കഴിഞ്ഞെന്ന് വരില്ല. വാളയാറിലെ പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സിബിഐയുടെ കുറ്റപത്രം. ഇതും പോരാഞ്ഞ് ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കാനും മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്ന് സിബിഐ രണ്ടാഴ്ച മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ‘ദ ഹിന്ദു’ ലേഖകൻ കെഎസ് സുധി റിപ്പോർട്ട് ചെയ്യുന്നു. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അമ്മ ഇളയ മകളെ ഈ കശ്മലന് കൂട്ടിക്കൊടുത്തത് എന്നാണ് സിബിഐ പറയുന്നത്.

അത്യന്തം സംഭ്രമജനകമായ വിവരങ്ങളാണ് കുറ്റപത്രത്തിൽ സിബിഐ വിവരിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിൽ നീതി തേടി സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അമ്മ പ്രതിയായി എന്ന വിവരം മാത്രമാണ് സിബിഐ അന്വേഷണത്തെ സംബന്ധിച്ച് ഇതുവരെ പുറത്തുവന്നത്. എന്നാൽ പ്രായപൂർത്തിയാകാത്തകുഞ്ഞുങ്ങളുടെ ആത്മഹത്യക്ക് ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് എന്നാണ് സിബിഐ അസന്നിഗ്ധമായി കുറ്റപത്രത്തിൽ വിവരിക്കുന്നത്.

അവധി ദിവസങ്ങളിൽ ഒന്നാം പ്രതിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും പ്രായപൂർത്തിയാകാത്ത മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സകല സൗകര്യങ്ങളും ഈ അമ്മ ഒരുക്കി കൊടുക്കുമായിരുന്നു. മകളെ ഇയാൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മാതാവിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ബലാൽസംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടു കൊടുക്കുകയായിരുന്നു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ഒന്നാം പ്രതിക്കൊപ്പം സിബിഐ കുറ്റപത്രത്തിൽ അമ്മ രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്. 2016 ഏപ്രിലിൽ മൂത്ത കുട്ടിയെ ഒന്നാം പ്രതി ബലാൽസംഗം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചു. രണ്ട് ആഴ്ച കഴിഞ്ഞ് അച്ഛനും ഹീനകൃത്യത്തിന് സാക്ഷിയായി. ഇക്കാര്യമൊന്നും മാതാപിതാക്കൾ പോലീസ് അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇവർ പ്രതിയായതുമില്ല. ഇവരുടെ തന്നെ ആവശ്യപ്രകാരം സിബിഐ നടത്തിയ അന്വേഷണമാണ് ഒടുവിൽ ഇവർക്കെതിരെ തിരിഞ്ഞത്.

രണ്ട് കുഞ്ഞുങ്ങളും സ്വന്തം വീട്ടിൽ തന്നെ ജീവൻ ഒടുക്കുകയായിരുന്നു. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞ് അതേ വർഷം മാർച്ച് നാലിനും തൂങ്ങി മരിച്ചു. കേരള പോലീസ് നടത്തിയ അന്വേഷണം പ്രതികൾക്ക് അനുകൂലമായിരുന്നു എന്ന് ആരോപിച്ചാണ് ഇവർ സിബിഐക്കായി ഹൈക്കോടതിയിൽ എത്തിയത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥന് ഐപിഎസ് നൽകുന്നതിന് എതിരെ ഇവർ നൽകിയ ഹർജിയും അടുത്തയിടെ ഹൈക്കോടതി തള്ളിയിരുന്നു.

മാതാപിതാക്കൾക്ക് നീതിക്കായി സമരസമിതി രൂപീകരിച്ച് പോരാട്ടങ്ങൾ നടത്തി വന്നവരെയും സിബിഐയുടെ വെളിപ്പെടുത്തലുകൾ വെട്ടിലാക്കും. 2021 ഫെബ്രുവരി മുതൽ തല മുണ്ഡനം ചെയ്ത് ഈ സമരത്തിന് മുൻപന്തിയിൽ നിന്ന അമ്മക്കെതിരെ ആണ് ഒടുവിൽ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി തെളിവുകൾ നിരത്തുന്നത്. ഇവരുടെ പോരാട്ടങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന വിധത്തിലാണ് സിബിഐ കുറ്റപത്രം.
രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ചുരുട്ടി കെട്ടാൻ അമേരിക്ക.
അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര
ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് വൈറ്റ്ഹൗസ്. യു.എസ്. പൗരന്‍മാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ ഏർപ്പെടുത്തും.
ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ മുനമ്പ് അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു.
വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. 
എ.എ. റഹീം എം.പി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വന്യജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട അടൂർ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ് പ്രാഥമികമായി പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അപകടത്തില്‍ ഇവര്‍ തത്ക്ഷണം മരിച്ചു എന്നും പൊലീസ് പറയുന്നു.മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അടൂരില്‍ നിന്നും പന്തളത്തേക്ക് പോയ ടൂറിസ്റ്റ് ബസുമായിട്ടാണ് ബൈക്ക് കൂട്ടിയിടിച്ചത്. 
തിരഞ്ഞെടുപ്പിനെ  അട്ടിമറിച്ച  സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന്  രമേശ് ചെന്നിത്തല.
തിരഞ്ഞെടുപ്പിനെ എങ്ങനെ അട്ടിമറിക്കാം എന്ന് ഫലപ്രദമായി ചെയ്തുകാണിച്ച സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആണവായുധത്തേക്കാള്‍ പ്രാധാന്യം ഇന്ന് ഡേറ്റയ്ക്ക് ഉണ്ടെന്ന് പറഞ്ഞ ചെന്നിത്തല ‘ലോകം വമ്പന്‍ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സൂചിപ്പിച്ചു. 
ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതാണ് നല്ലത് എന്നാണ്  സനാതനധര്‍മത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്  എം.വി. ഗോവിന്ദന്‍.
ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധര്‍മത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബ്രാഹ്‌മണ യുവതിക്ക് ബ്രാഹ്‌മണന്റെ മക്കള്‍ ഉണ്ടാകുന്നതിനേപ്പറ്റിയല്ല പറയുന്നതെന്നും, അത് മഹത്തരമാണെന്ന് പറയുന്ന സംസ്‌കാരത്തെയാണ് സനാതനധര്‍മമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാതര്‍’ പരാമര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. 
പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു . ലാലി വിന്‍സന്റ് നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. അനന്തു കൃഷ്ണന്‍ പ്രതിയായ കേസില്‍ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിന്‍സന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേള്‍ക്കും.
ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. 
പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് പണം തട്ടിയെന്ന കേസുകളില്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. 
45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തി. 
ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 45 ശതമാനത്തോളം പേര്‍ക്ക്
ജീവിതശൈലീ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തി. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു, 
കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു, 5 പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ വൈകുന്നേരം നാലു മണിക്കാണ് സംഭവം. 
കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. 
കോഴിക്കോട് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസി(64)നെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്. പീഡനശ്രമത്തിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എ ഐയെ  ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനം മാര്‍ക്‌സിസം മാത്രമാണെന്ന്
എം.വി. ഗോവിന്ദന്‍.
എ.ഐ. സംവിധാനത്തെ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദലായി കൈകാര്യംചെയ്യാന്‍ കഴിയണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എ.ഐ. ഉള്‍പ്പെടെയുള്ള എല്ലാത്തിനേയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനം മാര്‍ക്‌സിസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 
പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. 
ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി . കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കും. 
പി. വി. ശ്രീനിജിന്‍ എംഎല്‍എയ്ക്കെതിരെ കേസ്.
എറണാകുളം കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം.
കടുവകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു .
വയനാട് കാട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . പരസ്പരമുള്ള ഏറ്റുമുട്ടലില്‍ തന്നെയാണ് കടുവകള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകള്‍ ജഡത്തില്‍ കണ്ടെത്തുകയായിരുന്നു. 
നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. 
കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. 
കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍. 
കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പൊലീസ് പിടിയില്‍. പെരുമണ്ണ – കോഴിക്കോട് പാതയിലെ ബസ് ഡ്രൈവര്‍ ഫൈജാസ് ആണ് കഞ്ചാവ് ഉപയോഗിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പോക്കറ്റില്‍ നിന്ന് വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി പൊലീസ് കണ്ടെത്തി. ബസ്സും ഡ്രൈവറെയും സഹിതം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ആരോപണ വിധേയരായ പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെഡ് ചെയ്തു. 
വിദ്യാര്‍ത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തതായി സ്വകാര്യ സര്‍വകലാശാലയായ ദയാനന്ദ് സാഗര്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു. 
ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം.
ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍.
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്ന പരാതിയില്‍ അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തത്. കോളേജ് ഹോസ്റ്റലില്‍ വെച്ച് കഴിഞ്ഞ മാസം ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തെന്നായിരുന്നു പരാതി. 
സമസ്ത മുശാവറ അംഗത്തിന് സസ്‌പെന്‍ഷന്‍.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സമസ്ത മുശാവറ അംഗത്തിന് സസ്‌പെന്‍ഷന്‍. മുസ്തഫല്‍ ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സമസ്തയിലെ ലീഗ് പക്ഷത്തിലെ ശക്തനായ വക്താവായ ഫൈസിയെയാണ് മുശാവറയില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 
വന്‍ ആയുധ ശേഖരം കണ്ടെത്തി. 
കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് വളയം പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ പോലീസ് പരിശോധന തുടരുകയാണ്.
നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 
ബെംഗളുരുവില്‍ പഠിച്ചിരുന്ന നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) തൂങ്ങി മരിച്ചത്. ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്.
റഷ്യയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍.
റഷ്യയില്‍ കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത നിലയില്‍. തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയില്‍ എത്തി യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പൊഴിയൂര്‍ കല്ലി സ്വദേശി ഡേവിഡ് (24)നെയാണ് ഇന്നലെ രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി. 
നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിഷ്ടത്തിന്റെ പേരില്‍ അനുമതി നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട് ഗവര്‍ണര്‍ സ്വന്തംനിലയ്ക്ക് നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തടഞ്ഞുവച്ചതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. 
ജയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചത്. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത 48ല്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
15 കോടിരൂപവീതം വാഗ്ദാനം ചെയ്തെന്നു എ.എ.പി. നേതാവ് സഞ്ജയ് സിങ്.
ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് എ.എ.പി. സ്ഥാനാര്‍ഥികളുമായി ബി.ജെ.പി. ബന്ധപ്പെട്ടെന്നും ബി.ജെ.പി.യില്‍ ചേരാന്‍ 15 കോടിരൂപവീതം വാഗ്ദാനംചെയ്തെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. ആരോപണത്തില്‍ ബി.ജെ.പി. പ്രതികരിച്ചിട്ടില്ല.
ദില്ലി ബിജെപി ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. 
ദില്ലി ബിജെപി ഭരിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ, സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ജാതി, മേഖല, പ്രായം
എന്നിവ തിരിച്ചുള്ള സര്‍വ്വേയില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പ്രവചനം. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും ബിജെപിക്കാണ് മുന്‍തൂക്കം. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ആംആദ്മിപാര്‍ട്ടി രംഗത്തെത്തി. 
കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു. 
വിവാഹം ഇന്ന്.
രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകന്‍ ജീത്ത് അദാനിയും ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകള്‍ ദിവ ജയ്മിന്‍ ഷായുമായുള്ള വിവാഹം ഇന്ന് അഹമ്മദാബാദില്‍ വെച്ച് നടക്കും. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടക്കുകയെന്ന് അദാനി കുടുംബം അറിയിച്ചിരുന്നു. 
ഷേക്ക് ഹസീന നടത്തിയ പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്.
ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന നടത്തിയ പ്രസ്താവനകള്‍ക്കെതിരേ ഇന്ത്യയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണര്‍ക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി. 
ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് ഓള്‍ഔട്ടായി. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും 51 റണ്‍സെടുത്ത ജേക്കബ് ബെത്തലും 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
കാരുണ്യ പ്ലസ് Result
(06-02-2025)
1 st Prize:
Rs.8000000/-
PV706299

Consolation Prize:
Rs.8000/-
PN706299 PO706299 PP706299 PR706299 PS706299 PT706299 PU706299 PW706299 PX706299 PY706299 PZ706299

2 nd Prize:
Rs.1000000/-
PS790234

3 rd Prize:
Rs.100000/-
PN777655 PO146835 PP280733 PR608939 PS397968 PT222449 PU837858 PV511270 PW456499 PX481404 PY861444 PZ182294

4 th Prize:
Rs.5000/-
0409 1279 1375 1817 2788 3076 3993 4017 4191 4351 4558 5078 5544 5748 5996 6688 8194 8318

5 th Prize:
Rs.1000/-
0960 1707 1714 2659 2746 2985 3489 3848 4143 4151 4157 4424 4628 4797 5111 5197 5303 5395 5468 5595 5881 6358 7012 7093 7442 7459 7507 7982 7994 8800 9296 9422 9728 9964

6 th Prize:
Rs.500/-
0035 0397 0489 0597 0712 0734 1071 1263 1468 1480 1620 1909 2109 2198 2312 2370 2424 2508 2514 2574 2769 2949 3040 3047 3311 3467 3613 3734 3983 4028 4046 4116 4278 4327 4452 4692 4780 4862 4922 5083 5131 5219 5337 5374 5449 5722 5848 6028 6234 6248 6250 6300 6388 6397 6501 6699 6709 6715 6936 7119 7336 7357 7669 7697 7873 8162 8240 8355 8522 8705 8964 9212 9272 9279 9281 9538 9618 9775 9816 9837

7 th Prize:
Rs.100/-
0034 0090 0114 0159 0192 0208 0307 0546 0637 0704 0709 0825 0972 1038 1047 1184 1273 1403 1476 1492 1571 1600 1612 1922 2003 2129 2252 2292 2347 2387 2568 2668 2688 2696 2752 2762 2813 2959 2996 3024 3225 3408 3521 3765 3772 3793 3806 3871 3874 4060 4132 4240 4264 4378 4450 4571 4790 4816 4961 4972 5060 5102 5107 5486 5557 5588 5607 5642 5648 5716 5765 5842 5965 6002 6045 6081 6175 6199 6249 6299 6302 6308 6384 6385 6545 6723 6992 6996 7039 7197 7218 7226 7232 7355 7424 7551 7578 7654 7714 7938 7945 8126 8195 8212 8277 8429 8443 8537 8593 8683 8725 8811 8884 8924 9048 9049 9067 9140 9221 9248 9285 9363 9583 9704 9797 9834

 

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ