ഏറ്റവും പുതിയ വാർത്തകൾ

Special reporter:Binish Nair







പോലീസ് ഹൈടെക് സെൽ മുൻ മേധാവിക്ക് ഓൺലൈൻ തട്ടിപ്പിൽ ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ടു.
◾ഓൺലൈൻ തട്ടിപ്പുകാർ വീണ്ടും പണം തട്ടിയെടുത്തത് കേരള പോലീസ് ഹൈടെക് സെല്ലിൻ്റെ മേധാവിയായിരുന്ന അസിസ്റ്റൻ്റ് കമൻഡാൻ്റ് റാങ്കിൽ ജോലി ചെയ്യുന്ന സ്റ്റാർമോൻ പിള്ളയെന്ന ഉദ്യോഗസ്ഥനിൽ നിന്ന്. ഓൺലൈൻ ട്രേഡിങ്ങിലാണ് ഏഴുലക്ഷം പോയത്. തട്ടിപ്പ് ബോധ്യപ്പെട്ടയുടൻ പരാതി നൽകി കൊല്ലം പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ തുകയിൽ പകുതിയിലേറെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് സൈബർ സെല്ലിൻ്റെ ഇടപെടൽ ഉണ്ടായതിനെ തുടർന്ന് രണ്ടരലക്ഷത്തിൻ്റെ ഇടപാട് ബ്ലോക്കുചെയ്തു. കൂടാതെ മലപ്പുറത്തെ ഒരു എടിഎമ്മിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിക്കാൻ ശ്രമിച്ചത് തിരിച്ചറിഞ്ഞതും രക്ഷയായി. ഇവിടെ നിന്നൊരാളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതിനാൽ ഈ തുകയും തിരികെ കിട്ടാനാണ് സാധ്യത. ഇയാളെ ഉടൻ കൊല്ലത്തേക്ക് എത്തിക്കും. കൂട്ടാളികളെക്കുറിച്ചും ഇതിലൂടെ വിവരം കിട്ടും. അങ്ങനെ വന്നാൽ ശേഷിച്ച തുകയും കണ്ടെടുക്കാൻ കഴിഞ്ഞേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി.
◾ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. വിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. റിപ്പോര്‍ട്ട് ഏകപക്ഷീയമായതിനാല്‍ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസില്‍ ഹര്‍ജിക്കാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ ഹര്‍ജിയുമായി ഇനി ആരും ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിന് ശേഷം പുറത്തുവരും.
മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. 
◾ മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി. മതിയായ വസ്തുതകളുണ്ടെന്നു വിചാരണക്കോടതികള്‍ ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള ജനങ്ങളുടെ അവകാശവും ഹനിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുള്ള പ്രതിബന്ധം ജനാധിപത്യത്തിലേക്കല്ല, ജനക്കൂട്ടത്തിന്റെ ആധിപത്യത്തിലേക്കാണ് നയിക്കുകയെന്നും വാര്‍ത്ത നല്‍കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോര്‍ത്ത് പോകേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ.
◾ ക്രിപ്റ്റോ കറന്‍സി സൈബര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് പിടികൂടി കേരള പൊലീസ്.46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഡോളർ ഹബ്ബ് എന്ന പേരിൽ കേരളത്തിൽ വീണ്ടും ക്രിപ്റ്റോ കറൻസി തട്ടിപ്പ്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡോളർ ഹബ്ബ് എന്ന പേരിൽ കേരളത്തിൽ വീണ്ടും ക്രിപ്റ്റോ കറൻസി തട്ടിപ്പ്.
◾കേരളത്തിൽ വീണ്ടും കറൻസി തട്ടിപ്പ്. തൃശ്ശൂർ കേന്ദ്രീകരിച്ചാണ് പുതിയ തട്ടിപ്പ്നടക്കുന്നത്.ഡോളർ ഹബ് എന്ന പേരിൽ സ്ത്രീകളിൽ നിന്ന് 9000 രൂപ വീതമാണ് അനധികൃതമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം സ്വീകരിക്കുന്നത്.9000 രൂപ നിക്ഷേപിച്ചാൽ ഒന്നരക്കോടി ലഭിക്കുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.ഈ തട്ടിപ്പിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

◾ സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും. നാളെ എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് ആണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്.
ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
◾ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനായിരുന്നു ഭർത്താവിന്റെ
ക്രൂരത.രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) ആണ് അറസ്റ്റിലായത്.മദ്യത്തിന് അടിമയായ ഇയാള്‍ മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗ്രാമത്തിലെ മറ്റാരെങ്കിലുമായി സംസാരിക്കാനും ഇയാള്‍ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

◾ സംസ്ഥാനത്ത് പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും മഴ കനക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. കാസര്‍കോട്, ആലപ്പുഴ ജില്ലയൊഴികെ മറ്റെല്ലായിടത്തും യെല്ലോ അലര്‍ട്ടുമുണ്ട്.

◾ സംസ്ഥാന സര്‍ക്കാരിന്റ നേട്ടങ്ങള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിലേക്കായി 18 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

◾ വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വേഗത്തില്‍ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം, രേഖകള്‍ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ക്യാംപില്‍ കഴിയുന്നവര്‍ക്ക് 300 രൂപ വീതം ദിവസേന നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

◾ വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിലെ കൂടുതല്‍ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണന്‍ വ്യക്തമാക്കി. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. തുടര്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രാഥമിക പട്ടികയില്‍ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്.

◾ ഉരുള്‍പൊട്ടലുണ്ടായ വയനാടും വിലങ്ങാടും ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനരധിവാസത്തിന് മൈക്രോ ലെവല്‍ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ കോണ്‍ഗ്രസിന്റെ 100 വീട് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദീര്‍ഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ നല്‍കുന്നതെന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് എത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്ന സംഘം ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

◾ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനില്‍ 186 പേരെ നിയമിച്ചു. അതില്‍ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളില്‍ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്സി പരിധിയിലല്ലാത്ത നിയമനങ്ങള്‍ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാര്‍ നിബന്ധന പാലിക്കാതെയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.

◾ മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുന്ന സമയത്താണ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് പാര്‍വതിയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഡോക്ടര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റുകയും വീഴ്ചയില്‍ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

◾ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ണായക മൊഴി പൊലീസിന് ലഭിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞു ജനിക്കുമ്പോള്‍ കരഞ്ഞിരുന്നുവെന്നു യുവതി ഡോക്ടറോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ കാര്യങ്ങള്‍വ്യക്തമാകൂ. ചികിത്സയിലുള്ള യുവതി ആശുപത്രി വിട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

◾ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷന്‍ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ തയ്യാറെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

◾ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂര്‍ ട്രാഫിക് പോലീസ് ഇംപോസിഷന്‍ എഴുതിപ്പിച്ചു. പത്തനംതിട്ട ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാര്‍ക്കായിരുന്നു ശിക്ഷ. കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് നൂറുതവണ എഴുതിപ്പിച്ചു. ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കിയാണ് ട്രാഫിക് എസ്.ഐ. ഇവരെ വിട്ടയച്ചത്.

◾ പുത്തുമലയില്‍ ഭൂമി നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ വഴിയാധാരമായെന്ന വാര്‍ത്തയില്‍ ഇടപെടലുമായി റവന്യൂ മന്ത്രി കെ രാജന്‍. ഇത് പ്രത്യേക കേസായി പരിഗണിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഉടന്‍ വാങ്ങി തുടര്‍നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വാടക വീടുകളില്‍ കഴിയുകയാണ് കുടുംബങ്ങള്‍.

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തിലായി. ഇന്ന് രാവിലെ 9ന് തെരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെയും എത്തിയിട്ടില്ലെന്നാണ് വിവരം. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന.

◾ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഹീവാന്‍സ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദര്‍ മേനോനാണ് ഹീവാന്‍സ് ഫിനാന്‍സിന്റെ ചെയര്‍മാന്‍. ഇദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.

◾ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയ്യേറ്റം ചെയത സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കുപ്പാടി നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന്‍, കുപ്പാടി വരണംകുടത്ത് വീട്ടില്‍ അജയ് എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അജയന്റെ പേരില്‍ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

◾ എറണാകുളം കടമക്കുടിയില്‍ 54 കോടി രൂപ മുടക്കി നിര്‍മിച്ച പാലം പണി വിവാദത്തില്‍. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തു നിന്ന് മാറി പാലം പണിത് ഇറക്കിയതോടെയാണ് നിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാര്‍ എത്തിയിരിക്കുന്നത്. ഇനി പാലം നിലത്തുതൊടാന്‍ വീണ്ടും പണം മുടക്കി പുതിയ സ്ഥലം ഏറ്റെടുക്കേണ്ട ഗതികേടിലെത്തി നില്‍ക്കുകയാണ് കാര്യങ്ങളെന്നാണ് വിവരം.

◾ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്. കതക് പൊളിച്ചാണ് എട്ട് പേരടങ്ങുന്ന സംഘം മുരളി കണ്ണമ്പിളളിയുടെ മകന്റെ വീടിനുള്ളില്‍ കടന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം അടിസ്ഥാനരഹിതമായ കേസിന്റെ പേരിലാണ് പരിശോധനയും ചോദ്യം ചെയ്യലും നടന്നതെന്ന് മുരളി കണ്ണമ്പിള്ളി പറഞ്ഞു.

◾ ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി.

◾ പണി പൂര്‍ത്തിയാകാത്ത റോഡില്‍ ടോള്‍ നല്‍കേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാനുള്ള ഉപഭോക്തൃ കോടതിവിധി പാലിക്കാതിരുന്ന പാലിയേക്കര ടോള്‍പ്ലാസ അധികൃതര്‍ക്കെതിരേ വാറന്റ്. തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് തട്ടില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തൃശ്ശൂര്‍ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ക്കും എറണാകുളത്തെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

◾ കാട്ടില്‍ കയറി മദ്യം ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തില്‍ ഫോറസ്റ്റ് വാച്ചറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് പിടികൂടി. ചീരാല്‍ രവീന്ദ്രന്‍, കല്ലൂര്‍ രാജു, കല്ലൂര്‍ പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം.

◾ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഇരുചക്രവാഹനങ്ങളിലെത്തിയ ഇരുപതോളം പേരാണ് പാര്‍ട്ടി ഓഫീസ് അക്രമിച്ചത്. ഏഴ് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

◾ മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഡൂര്‍ ഉര്‍ദുനഗര്‍ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമില്‍ ജീവനക്കാരന്‍ ആണ് ബാദുഷ.

◾ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.

◾ കേന്ദ്ര ഭരണ പ്രദേശമായ ദമനില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരകളില്‍ പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതശരീരം കടലില്‍ നിന്നും കണ്ടെടുത്തു. ദമന്‍ സമാജം അംഗം പന്തളം സ്വദേശി മുരളീധരന്‍ നായരുടെയും പ്രീതയുടേയും മകനായ അശ്വിന്‍ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെയാണ് കാണാതായത്.

◾ ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയര്‍ റേഡിയോ ജോക്കി ആയി സേവനം അനുഷ്ടിച്ചിരുന്ന ലാവണ്യ (രമ്യാ സോമസുന്ദരം) അന്തരിച്ചു. 41 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വര്‍ഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ടായിരുന്നു.

◾ അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയര്‍ന്നതിനാല്‍ സംശയത്തിന്റെ അന്തരീക്ഷം ഒഴിവാക്കണമെന്നും അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോപണവിധേയയായ വ്യക്തിയും സെബിയും പ്രതികരിച്ച് കഴിഞ്ഞെന്ന് ധനമന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.

◾ 54 -ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 9 ന് നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ദില്ലിയിലാണ് യോഗം ചേരുക. യോഗത്തിന്റെ അജണ്ടയെക്കുറിച്ച് കൗണ്‍സില്‍ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.

◾ ഇന്ത്യ-പാക് അതിര്‍ത്തിയായ പഞ്ചാബിലെ തന്‍ തരണ്‍ ജില്ലയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി. സൈന്യം തിരികെ പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്നതില്‍ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ബിഎസ്എഫിന്റെ വിശദീകരണം.

◾ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞ് മടങ്ങിയ ഒഴിവിലാണ് നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.

◾ ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് അമേരിക്ക. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളില്‍ അമേരിക്കന്‍ ഭരണകൂടത്തിന് യാതൊരു പങ്കുമില്ലെന്നും ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനതയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി പറഞ്ഞു.

◾ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചെലെസില്‍ ശക്തമായ ഭൂകമ്പം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചയോടെയാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാന്‍ഡ് പാര്‍ക്കാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

◾ പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.

◾ ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയുടെ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍. 18 മാസത്തേക്കാണ് വിലക്ക്. ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണ മെഡല്‍ജേതാവാണ് പ്രമോദ്. താരം 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതായി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു.

◾ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ 16 -ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

◾വയനാട്ടില്‍ കനത്ത മഴ. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് അതിതീവ്ര മഴ. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയിലെ ഇന്നലത്തെ തെരച്ചിലിനിടെ സൂചിപ്പാറയ്ക്ക് താഴെ ആനടികാപ്പില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങളും മുണ്ടേരി ഇരുട്ടുകുത്തി, ചാലിയാര്‍ കൊട്ടുപാറ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ശരീര ഭാഗങ്ങളും കണ്ടെത്തി. സൂചിപ്പാറ മേഖലയില്‍ ഇന്നലെ ഏഴ് സംഘങ്ങളായാണ് തെരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് കല്‍പറ്റയിലെത്തിച്ചിട്ടുണ്ട്. ഇവ മോര്‍ച്ചറിയിലേക്ക് മാറ്റി ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ച് മറ്റ് പരിശോധനകള്‍ കൂടി നടത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം.

◾ വയനാട് ദുരന്തത്തിലെ തിരിച്ചറിയാനാകാത്ത ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും സംസ്‌കാരം പുത്തുമലയില്‍ ഇന്നലെയും നടന്നു. ഒരു പൂര്‍ണ മൃതദേഹവും മൂന്ന് ശരീര ഭാഗവുമാണ് സംസ്‌കരിച്ചത്. തിരിച്ചറിയാത്ത 51 പൂര്‍ണ മൃതദേഹങ്ങളും 194 ശരീര ഭാഗങ്ങളുമാണ് ഇതുവരെ പുത്തുമലയില്‍ സംസ്‌കരിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 124 പേരെ ഇനിയും കണ്ടെത്താനുണ്ട്.

◾ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങള്‍ ജനവാസയോഗ്യമാണോ എന്നറിയാനുമായി ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു.. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘമാണ് ഉടന്‍ വയനാട്ടിലെത്തുക. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായി സര്‍ക്കാര്‍ പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.

◾ വയനാട് ഉരുള്‍പൊട്ടലില്‍, മുന്നറിയിപ്പ് പ്രാധാന്യത്തോടെ എടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്. മുന്നറിയപ്പ് കണക്കിലെടുത്ത് അവിടെ നിന്ന് 150 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അവരോട് അവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം ബന്ധുവീടുകളിലേക്ക് പോയി. മറ്റ് ചിലര്‍ അല്ലാതെയും മാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂ മന്ത്രി കെ.രാജന്‍. ദുരന്തത്തില്‍പ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

◾ വയനാട് ദുരന്തത്തില്‍പ്പെട്ട ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ കേരളാ ബാങ്ക് എഴുതിത്തള്ളി. വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍, കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും, ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതിതള്ളാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. വയനാട് ദുരന്തമേഖലയിലെ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാന്‍ പ്രാഥമിക പട്ടികയിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ 50 ലക്ഷം രൂപയാണ് കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

◾ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്. ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

◾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ തെരച്ചില്‍ അനിശ്ചിതമായി വൈകുന്നുവെന്നും, രണ്ടു ദിവസത്തിനുള്ളില്‍ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

◾ കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശികയെന്നും ഇതു നല്‍കുന്നതിന് പകരം വെറും 50 കോടിമാത്രമാണ് അനുവദിച്ചതെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഇത് സ്‌പ്ലൈകോയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും ഓണക്കാല വിപണിയിടപെടലിന് സപ്ലൈകോയ്ക്ക് കഴിയാതെ വന്നാല്‍ വന്‍വിലക്കയറ്റത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സിപി ഐ ഭരിക്കുന്ന വകുപ്പുകളോട് ധനവകുപ്പിന് ചിറ്റമ്മനയമാണെന്നും ഭരണക കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള ശീതസമരം കാരണം ദുരിതത്തിലാക്കുന്നത് കര്‍ഷകരും സാധാരണ ജനങ്ങളുമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾ കെട്ടിടനിര്‍മ്മാണം നടക്കുന്ന പ്ലോട്ടില്‍ ആവശ്യമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിര്‍മാണ ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വര്‍ഷങ്ങളായുള്ള പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ പെര്‍മിറ്റിന്റെ കാലാവധി 15 വര്‍ഷംവരെ നീട്ടിനല്‍കുമെന്നും മന്ത്രി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

◾ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദവും കാര്യക്ഷമവുമാക്കുമെന്നും മന്ത്രി എം.ബി.രാജേഷ്. വ്യാപാര സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസര്‍ഫീസ് നിശ്ചയിച്ച് നല്‍കും. ചില നഗരസഭകളില്‍ എല്ലാ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഒരേ ഫീസ് വാങ്ങുന്നുവെന്ന പരാതി പരിഗണിച്ചാണ് നടപടി.

◾ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ച് ബാംഗ്ലൂരില്‍ ചേര്‍ന്ന മന്ത്രിതല യോഗം. മനുഷ്യരും -ആനയും തമ്മിലുള്ള സംഘര്‍ഷ – പരിപാലനം സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ചാണ് മന്ത്രി തല യോഗം ചേര്‍ന്നത്. കേരളത്തിന്റെ ആക്ഷന്‍ പ്ലാന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുലിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പന്തീരാങ്കാവ് പൊലീസ് ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് നടപടി. സുരക്ഷാ സേനയാണ് ഇയാളെ ദില്ലി പൊലീസിന് കൈമാറിയത്. കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു.

◾ സഹകരണ മേഖലപ്രശ്നങ്ങളില്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സഹകരണ മേഖല അതിജീവിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. സി പി എം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തുകയാണ്. കള്ളവോട്ട് കൊണ്ട് പിടിച്ചെടുത്ത ബാങ്കുകള്‍ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് സതീശന്‍ നിലപാട് കടുപ്പിച്ചത്.
പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു.
◾ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് 25000 രൂപയായിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഈ മാസം 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

◾ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒരുമാസത്തിനകം നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി പൂര്‍വ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥര്‍ ചെയ്തില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്.

◾ മലപ്പുറം കിഴിശേരി ആള്‍ക്കൂട്ട കൊലപാതക കേസില്‍ വിചാരണക്കിടെ തുടരന്വേഷണം നടത്താന്‍ പൊലീസിന് കോടതി അനുമതി നല്‍കി. ബിഹാറില്‍ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായത്. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയത്.
ബഡ്സ് ആക്ട് പ്രകാരം സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ജില്ലാ ഭരണകൂടം. 
◾ തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ബഡ്സ് ആക്ട് പ്രകാരം സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ജില്ലാ ഭരണകൂടം. സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍,ലൊക്കേഷന്‍ സ്‌കെച്ച്,തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പാണഞ്ചേരി ജോയിയും കുടുംബാംഗങ്ങളും 30 കോടി തട്ടി എന്നായിരുന്നു പരാതി ഉയര്‍ന്നത്.

◾ സെക്രട്ടറിയേറ്റ് വളപ്പില്‍ ഇടതു സംഘടനാ ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി. ജില്ലാ ട്രഷറിയിലെ അമല്‍, സോമന്‍ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാര്‍ക്കെതിരെ ക്യാന്റീന്‍ ജീവനക്കാര്‍ കന്‍ോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.
നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. 
◾ ആലപ്പുഴയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി.

◾ കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ പെന്‍ഷന്‍ വിഭാഗം സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍. പെന്‍ഷന്‍ വിഭാഗം സൂപ്രണ്ട് ശ്യാം, സെക്ഷന്‍ ക്ലര്‍ക്ക് ബിന്ദു കെ.ജി., അക്കൗണ്ട് വിഭാഗത്തില്‍ ബില്‍ തയാറാക്കുന്ന സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

◾ സ്‌കൂട്ടര്‍ തെന്നി വീണ് നടുറോഡില്‍ വീണ യുവാവ് കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവല്ല കവിയൂര്‍ സ്വദേശി ജയ്സണ്‍ ജേക്കബ് (19) ആണ് മരിച്ചത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം നടന്നത്.

◾ സ്വാതന്ത്ര്യ ദിന അവധി ദിവസത്തിലെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ് അനുവദിച്ചത്.

◾ ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് അതിശക്ത മഴ . രാജസ്ഥാന്‍, ഹിമാചല്‍, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേര്‍ മരണമടഞ്ഞു. നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ ഒരാഴ്ചക്കകം കൊണ്ടുവരണമെന്നും അന്വേഷണത്തില്‍ പൊലീസ് പരാജയപ്പെടുകയാണെങ്കില്‍ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

◾ വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന രാഹുല്‍ ഗാന്ധി ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

◾ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന നിക്ഷേപകന്‍ ഹംഗേറിയന്‍ വംശജനും യു.എസ് നിക്ഷേപകനുമായ ജോര്‍ജ് സോറോസാണെന്ന ആരോപണവുമായി ബി.ജെ.പി. ഇന്ത്യയ്‌ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്നയാളാണ് ജോര്‍ജ് സോറോസെന്നും കോണ്‍ഗ്രസിന് സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി എംപി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

◾ ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പുകഴ്ത്തി രാജ്യത്തെ ഇടക്കാലസര്‍ക്കാരിലെ മുഖ്യഉപദേഷ്ടാവുമായ മുഹമ്മദ് യൂനുസ്. ഇത് വിദ്യാര്‍ഥികള്‍ നയിച്ച വിപ്ലവമാണെന്നും ഒടുവില്‍ ഈ നിമിഷമെത്തിയെന്നും മോണ്‍സ്റ്റര്‍ പോയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതോടെയാണ് ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാര്‍ അധികാരമേറ്റത്.

WIN-WIN Result 
(12/08/2024)

1 st Prize :
Amount: ₹7,500,000/- 
WL389773  

Consolation Prize : 
Amount: ₹8,000/-
WA389773 WB389773 WC389773 WD389773 WE389773 WF389773 WG389773 WH389773 WJ389773 WK389773 WM389773  

2 nd Prize :
Amount: ₹500,000/-
WK377910  

3 rd Prize : 
Amount: ₹100,000/- 
WA846502 WB725856 WC569325 WD305545 WE217804 WF640966 WG973377 WH458120 WJ539406 WK324592 WL182204 WM989572  

4 th Prize :
Amount: ₹5,000/-
0891 1161 1311 1374 1822 2022 2491 2631 2861 6386 6773 7934 7937 7953 8061 8402 9315 9917  

5 th Prize :
Amount: ₹2,000/-
0473 0956 1546 1711 3265 4815 5993 8244 8486 8953  

6 th Prize : 
Amount: ₹1,000/-
0092 1498 3478 4007 4719 4821 6167 6394 6902 7905 8042 8152 9174 9772  

7 th Prize :
Amount: ₹500/-
0078 0216 0284 0606 0636 0691 0745 0961 1118 1158 1198 1321 1326 1520 1900 1924 1960 2122 2470 2576 2617 2765 2795 2901 2932 2980 3605 3608 3697 3710 3967 4141 4331 4334 4415 4516 4579 4692 4731 4739 4803 5076 5171 5196 5232 5554 5682 5763 5918 5950 5982 6327 6444 6454 6566 6641 6683 6794 6815 7223 7281 7298 7326 7753 7819 7843 7995 8032 8627 8694 8711 8748 8867 9066 9101 9196 9214 9610 9809 9826 9875 9939  

8 th Prize : 
Amount: ₹100/-
0009 0150 0190 0215 0649 0721 0867 0893 1002 1016 1038 1093 1129 1173 1216 1319 1357 1437 1615 2004 2008 2064 2143 2203 2311 2341 2370 2381 2387 2469 2602 2609 2628 2629 2679 2752 2837 3000 3129 3151 3170 3221 3253 3450 3647 3657 3776 3845 3863 4102 4139 4172 4271 4366 4400 4425 4540 4552 4583 4618 4620 4646 4652 4678 4701 4720 4783 4931 4971 5214 5236 5396 5429 5772 5861 6145 6247 6380 6408 6470 6494 6567 6620 6656 6876 6979 7004 7059 7120 7151 7173 7209 7215 7221 7387 7394 7497 7509 7560 7639 8069 8185 8190 8228 8247 8259 8266 8435 8445 8512 8514 8651 8688 8759 8810 8814 8973 9052 9170 9210 9245 9429 9501 9848 9858 9998  

Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ