കേരളത്തിൽ Qubitscube എന്ന പേരിൽ അനധികൃത ക്രിപ്റ്റോ കറൻസി ട്രേഡിംഗിൻ്റെ പേരിൽ വീണ്ടും വൻ തട്ടിപ്പ്
MTFE ക്ക് ശേഷം അതേ രീതിയിൽ Big Scam.
തട്ടിപ്പ് നടത്തുന്നത് അഡ്രസ്സോ ഫോൺ നമ്പരോ രേഖപ്പെടുത്താത്ത വെബ്സൈറ്റ് ഉപയോഗിച്ച്.
പിന്നിൽ നൈജീരിയൻ തട്ടിപ്പ് സംഘം.
തിരുവനന്തപുരം: Quitscub എന്ന ട്രേഡിംഗിൻ്റെ പേരിൽ കേരളത്തിൽ നൈജീരിയൻ സംഘത്തിന്റെ തട്ടിപ്പ്.ദിവസം 2% മുതൽ 5% വരെ ഓഫർ നൽകിയാണ് ആളുകളെ ആകർഷിപ്പിക്കുന്നത്.
ബാങ്കുകൾ വർഷത്തിലൊരിക്കൽ 7 മുതൽ 12% വരെ കൊടുക്കുന്ന സ്ഥാനത്ത് ദിവസം 2.5% നൽകുമെന്ന് വാഗ്ദാനത്തിലാണ് ബാങ്കിൽ കിടക്കുന്ന പണം പിൻവലിപ്പിച്ച് ആളുകളെ ഇതിൽ നിക്ഷേപിപ്പിക്കുന്നത്.
ഇതിൽ നിക്ഷേപിച്ചിരിക്കുന്നവർ വേഗം പണം പിൻവലിച്ച് മാറ്റുക.
Quitscub എന്ന അഡ്രസ്സ് ഇല്ലാത്ത ഒരു വെബ്സൈറ്റ് നൽകുന്ന ഓഫർ ആകട്ടെ വർഷത്തിൽ 800% മുതൽ 900% വരെയാണ്.ഈ മോഹന വാഗ്ദാനത്തിൽപ്പെട്ട ആളുകൾ ബാങ്കിൽ കിടക്കുന്ന പണമാണ് ഇതിൽ നിക്ഷേപിക്കുന്നത്.
ഞങ്ങളുടെ റിപ്പോർട്ടർമാർ ഇതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളാണ് ഈ റിപ്പോർട്ടിലൂടെ നൽകുന്നത്.
UK യിൽ രജിസ്റ്റർ ചെയ്ത കമ്പനി എന്ന പേരിലാണ് കേരളത്തിൽ ഇത് പ്രചരിപ്പിക്കപ്പെടുന്നത്.
ഒരു അഡ്രസ്സോ ഫോൺ നമ്പരോ ഇമെയിൽ വിലാസമോ ഇല്ലാത്ത ഒരു തട്ടിപ്പ് വെബ്സൈറ്റ് ഉപയോഗിച്ചാണ്
ട്രേഡിംഗ് എന്ന പേരിൽ കേരളത്തിലെ സ്ഥിരമായി തട്ടിപ്പ് നടത്തുന്ന ഒരു കൂട്ടം ആളുകൾ ഇത് പ്രചരിപ്പിക്കുന്നത്.
10 മാസങ്ങൾക്ക് മുൻപ് 2023 നവംബർ 10 നാണ് ഈ വെബ്സൈറ്റ് UK-യിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒരു വെബ്സൈറ്റിൽ നിന്ന് മറ്റൊരു വെബ്സൈറ്റ് ആയിട്ടാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതിൻ്റെ പിന്നിൽ ആരാണെന്ന് അറിയാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ അവർ ഈ വെബ്സൈറ്റ് ഉണ്ടാക്കിയത്.ഇവരുടെ എക്സ് അക്കൗണ്ടിലോ ടെലഗ്രാം അക്കൗണ്ടിലോ പോലും ഇവരുടെ ഒരു അഡ്രസ്സും ഫോൺ നമ്പരും നൽകിയിട്ടില്ല.എക്സിൽ നൽകിയിരിക്കുന്നത് യു എസ് ഐ യിലെ ബിസിനസ് എന്ന രീതിയിലാണ്
ഇവരുടെ വെബ്സൈറ്റ് പരിശോധിക്കുക.
ഈ വെബ്സൈറ്റിന്റെ കാലാവധി നവംബർ മാസം 10 വരെ മാത്രം.
നവംബർ മാസം 10 വരെ മാത്രമാണ്
നിലവിൽ ഈ വെബ്സൈറ്റിന്റെ കാലാവധി.താഴെ പരിശോധിക്കുക👇
SCAM ADVISOR ഇവർക്ക് നൽകിയിരിക്കുന്നത് വെറും നൂറിൽ ഒരു സ്കോറാണ്.താഴെ പരിശോധിക്കുക.
SCAM ADVISOR -ൽ നിരവധി പേരാണ്
പണം നഷ്ടപ്പെട്ടതായി ഇവരെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.താഴെ പരിശോധിക്കുക👇
തട്ടിപ്പു വെബ്സൈറ്റുകളെ കണ്ടെത്തുന്ന മറ്റൊരു പ്രമുഖ website ആയ SCAM DETECTOR ഇവരെക്കുറിച്ച് very danger എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.അവർ നൽകിയിരിക്കുന്ന തെളിവുകൾ താഴെ കാണുക.👇
പോയ ഒരു വർഷത്തിനിടയിൽ മുപ്പതോളം തട്ടിപ്പ് വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് ലോബികൾ കോടികൾ കേരളത്തിൽനിന്ന് തട്ടിയെടുത്തത്.
ക്രിപ്റ്റോ കറൻസിയുടെ പേരിൽ ആയതിനാൽ പിന്നീട് പരാതിപ്പെടാൻ ആവാത്തതാണ് തട്ടിപ്പ് നടക്കുന്നവർക്ക് കൂടുതൽ പ്രേരണ നൽകുന്നത്.
ഇന്ത്യൻ രൂപയെ യു എസ് ഡി റ്റി എന്ന ക്രിപ്റ്റോ കറൻസിയിലാക്കിയാണ് ഇതിൽ നിക്ഷേപിപ്പിക്കുന്നത്.
നിക്ഷേപകനെ കൊണ്ട് തന്നെ ഇവർ ക്രിപ്റ്റോ കറൻസി വാങ്ങിപ്പിക്കുന്നു.ഇവർ നേരിട്ട് പണം വാങ്ങുന്നില്ല.പിന്നീട് പണം നഷ്ടപ്പെടുമ്പോൾ തെളിവില്ലാത്തതിനാൽ നിക്ഷേപകന് പോലീസിൽ പരാതി കൊടുക്കാനും പറ്റില്ല.ഇതേപോലെ നിരവധി തട്ടിപ്പുകളാണ് കേരളത്തിൽ കഴിഞ്ഞ കുറെ വർഷത്തിനിടയിൽ ഉണ്ടായത്. നിക്ഷേപിച്ചവർക്ക് മുഴുവൻ പണം നഷ്ടപ്പെടുകയായിരുന്നു.
മോറിസ്കോയിനും കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന യു.ടി.എസും കോടികളാണ് ജനങ്ങളിൽ നിന്ന് തട്ടിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ
കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് കേരളത്തിൽ നിന്ന് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.ഒരിടത്ത് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെ ന്ന പ്രതീക്ഷയിലാണ് ആളുകൾ പല തട്ടിപ്പ് കമ്പനികളിലും വീണ്ടും പണം നിക്ഷേപിക്കുന്നത്.
മോറിസ് കോയിൻ തട്ടിപ്പ് പോലെ കോടികളുടെ ഇടപാടുകൾ നടത്തുന്ന കമ്പനികൾ കേരളത്തിൽ സജീവമായതോടുകൂടി ഇവർക്കെതിരെയുള്ള നിരീക്ഷണം പോലിസും കേന്ദ്ര ഏജൻസികളും ശക്തമാക്കിയിട്ടുണ്ടെങ്കിലും അധികൃതർ അറിയാതെ രഹസ്യ മായിട്ടാണ് ഇവരുടെ പ്രവർത്തനം.
-----------------------------------------
സൈബർ പോലീസ് അന്വേഷിക്കണം.
-------------------------------------------
എല്ലാ മണി ചെയിൻ ക്രിപ്റ്റോ കറൻസി കമ്പനികളും പ്രചരിപ്പിക്കുന്നത് ഈ മേഖലയിൽ വർഷങ്ങളായി മുൻനിരയിൽ നിൽക്കുന്ന ചില ആളുകളാണ് .
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മാത്രം 2000 കോടി രൂപക്ക് മുകളിലാണ് കേരളത്തിലെ ആളുകൾക്ക് മാത്രം നഷ്ടപ്പെട്ടത്. ടൈറ്റാൻ ക്യാപിറ്റൽ,സിൻസിയർ സിസ്റ്റം,ജീപിറ്റികോയിൻ,ഹവാന,ഡിക്സി,ബൈറ്റ്ബ്ളോക്സ്,ഫിൻ്റോക്,എസ് സി എഫ്,മോറിസ് കോയിൻ,ബൂമറാങ്,റ്റഫാബോട്ട് തുടങ്ങി കടലാസ് കമ്പനികൾ കോടി കണക്കിന് രൂപയാണ് മലയാളികളുടെ തട്ടിക്കൊണ്ടുപോയത്.
തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം
0471-2300042
9497980900- എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ, PDF,website address എന്നിവ അയച്ചു കൊടുക്കാം.