മോറിസ് കോയിന് ശേഷം USDG കോയിൻ എന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്.
ഇന്ന് 1200 മാണ്ട് ചിങ്ങം 27 വ്യാഴാഴ്ച
By Rajashekharan
തിരുവനന്തപുരം: മോറിസ് കോയിനിലൂടെ കോടികൾ തട്ടിപ്പ് നടന്ന തൃശൂരിൽ നിന്ന് വീണ്ടും
USDG കോയിൻ എന്ന പേരിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്. 2000 കോടിയുടെ തട്ടിപ്പ് ആയിരുന്നു മോറിസ് കോയിനിൽ സംഭവിച്ചത്.
കേരളത്തിൽ തന്നെ വെബ്സൈറ്റ് സൃഷ്ടിച്ച് ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ ഒരു പേരും നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
ഇന്നത്തെ വാർത്തകൾ കാണാം ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിൽ ഇത് പ്രചരിപ്പിക്കുന്നവർ
അവരുടെ ഫോൺ നമ്പറോ അഡ്രസ്സോ ഈ വെബ്സൈറ്റിൽ നൽകിയിട്ടില്ല.ഏതെങ്കിലും ഒരു വിദേശരാജ്യത്തിന്റെ പേരായിരിക്കും നൽകുന്നത്.USDG കോയിന് നൽകിയിരിക്കുന്നത് USA യിലെ കമ്പനി ആണെന്നാണ്.എന്നാൽ ഇത്തരം ഒരു കമ്പനി അവിടെ നിലവിലില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
ഇപ്പോൾ തുടങ്ങിയിരിക്കുന്ന USDG കോയിൻ്റെ വെബ്സൈറ്റ് അഡ്രസ്സാണ് www.dgtek.io ഇവിടെ click ചെയ്ത് പരിശോധിക്കുക
ഇന്ന് ലോകത്ത് അംഗീകരിക്കപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ബിനാൻസ് ആണ്.എന്നാൽ ബിനാൻസിൽ ഈ കോയിനുകൾ ഇല്ല.തട്ടിപ്പ് നടത്തുന്നവർ തന്നെ സൃഷ്ടിക്കുന്ന എക്സ്ചേഞ്ചുകളിൽ ഈ കോയിനും ഉൾപ്പെടുത്തി ആളുകളുടെ വിശ്വാസം ആർജിക്കുന്നു.പ്രമുഖരായ ചില ട്രെയിനേഴ്സിന്റെ പേര് ഉയർത്തിക്കാട്ടിയാണ് ഇത് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
യുഎസ് ഡി റ്റി എന്ന ക്രിപ്റ്റോ കറൻസിയിലാണ് ഇവർ അനധികൃത നിക്ഷേപം സ്വീകരിക്കുന്നത്.ദിവസം അര ശതമാനം വരെ ഇവർ തിരിച്ചു നൽകുമെന്ന്
പ്രലോഭനം നൽകുന്നു.ആദ്യമൊക്കെ വിലയുള്ള ക്രിപ്റ്റോ കറൻസി നൽകുകയും അവസാനം ഇവരുടെ വിലയില്ലാത്ത തട്ടിപ്പ് കോയിനുകൾ നൽകി തലയൂരുന്നു.
വിലയില്ലാത്ത ഈ കോയിനുകൾ നിക്ഷേപകർക്ക് വിറ്റഴിക്കാൻ പറ്റാതെ പണം മുഴുവൻ നഷ്ടപ്പെടുന്നു.
പുതിയതായി ആളിനെ ചേർക്കുന്നവർക്ക് മണിചെയിൻ രീതിയിൽ വലിയ വരുമാനമാണ് നൽകുന്നത്.
ഒരുലക്ഷം രൂപയുടെ ഒരാളെ കൊണ്ടുവന്നാൽ കൊണ്ടുവരുന്ന ആളിന് അപ്പോൾ തന്നെ പതിനായിരം രൂപ കിട്ടും.ഇത് കൂടാതെ ഇടത്തും വലത്തും ഒരു ലക്ഷം രൂപയുടെ ഓരോരുത്തരെ ചേർത്താൽ ചേർക്കുന്ന ആളിന് ഇരുപതിനായിരം രൂപ അപ്പോൾ തന്നെ കിട്ടും.പണം കിട്ടുന്നത് എല്ലാം ഇന്ത്യൻ കറൻസിയിൽ ആണെങ്കിലും
തട്ടിപ്പിനുവേണ്ടി ഇവർ ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേര് കാണിക്കുന്നു.
താഴെ വരുന്ന ആളുകളിൽനിന്ന് പണം പിരിച്ച് മുകളിൽ നിൽക്കുന്നവർക്ക് കൊടുക്കുന്ന രീതിയാണ് ഇവർ ചെയ്യുന്നത്. ഈ തട്ടിപ്പ് കമ്പനി ആരംഭിച്ചവർ എല്ലാം മുകൾ തട്ടിൽ നിൽക്കുന്നത് കൊണ്ട് വൻ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. കടലാസ് വില പോലുമില്ലാത്ത കോയിനുകൾ ആയതിനാൽ ആളുകൾ നിക്ഷേപിക്കുന്ന പണം മുഴുവനും ഇത് നിർമ്മിച്ച ആളുകളുടെ കൈവശമാണ് എത്തിച്ചേരുന്നത്.
നിക്ഷേപിക്കുന്ന ആളിനെ കൊണ്ട് തന്നെ ഇവർ യു എസ് ഡിറ്റി എന്ന ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ചാണ്
നിക്ഷേപിപ്പിക്കുന്നത്. അതിനാൽ പണം പിന്നീട് കിട്ടാതെ വരുമ്പോൾ ഇവർക്ക് പോലീസിൽ പരാതി നൽകാൻ കഴിയില്ല.തട്ടിപ്പ് നടത്തിയവരുടെ കൈവശം നിക്ഷേപകൻ പണം കൊടുത്തതിന്റെ ഒരു തെളിവും ഇല്ലാത്തതാണ് കാരണം.പോലീസ് കേസിൽ നിന്ന് രക്ഷപ്പെടുവാൻ ഒരിക്കലും ഇവർ ഇന്ത്യൻ രൂപയായി നിക്ഷേപകരിൽ നിന്ന് നേരിട്ട് വാങ്ങില്ല.
മലപ്പുറം സ്വദേശിയായ നിഷാദ് കെ എന്ന 31-കാരനാണ് മോറിസ് കോയിന്‍ ഡോട്ട് കോം www.morriscoin.com എന്ന വെബ്‌സൈറ്റിലൂടെ ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് നടത്തിയത്.
രാജ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉള്‍പ്പടെയുള്ള പല അന്വേഷണ ഏജന്‍സികളും ഇപ്പോള്‍ ഒരു മലയാളിയുടെ പിറകെയാണ്.
‘മോറിസ് കോയിന്‍’ എന്ന, നിലവിലില്ലാത്ത ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രവാസി മലയാളികൾ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിഷാദ് ഭീമമായ തുക തട്ടിയെടുത്തത്.അതേ രീതിയിൽ തന്നെയാണ് ഇപ്പോൾ പേരിന് വ്യത്യാസം വരുത്തി USDG കോയിൻ എന്ന പേരിൽ കോടികൾ അനധികൃത നിക്ഷേപമായി സ്വീകരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മാത്രം 2000 കോടി രൂപക്ക് മുകളിലാണ് കേരളത്തിലെ ആളുകൾക്ക് മാത്രം നഷ്ടപ്പെട്ടത്. ടൈറ്റാൻ ക്യാപിറ്റൽ,സിൻസിയർ സിസ്റ്റം,ജീപിറ്റി കോയിൻ,ഹവാന,ഡിക്സി, ബൈറ്റ് ബ്ളോക്സ്,ഫിൻ്റോക്,എസ് സി എഫ്,മോറിസ് കോയിൻ,ബൂമറാങ് തുടങ്ങിയ കടലാസ് കമ്പനികൾ കോടി കണക്കിന് രൂപയാണ് മലയാളികളുടെ തട്ടിക്കൊണ്ടുപോയത്.