ക്രിപ്റ്റോ കോയിനുകളുടെ പേരിൽ കേരളത്തിൽ വൻ തട്ടിപ്പ്.

ഇന്ന് 1200 മാണ്ട് ചിങ്ങം 26 ബുധനാഴ്ച.





Special Story 
ഇല്ലാത്ത ക്രിപ്റ്റോ കറൻസികളുടെ പേരിൽ കേരളത്തിൽ വൻ തട്ടിപ്പ്.
by Rajashekharan

തിരുവനന്തപുരം: ഇല്ലാത്ത ക്രിപ്റ്റോ കറൻസികളുടെ പേരിൽ കേരളത്തിൽ വീണ്ടും വൻ തട്ടിപ്പ്.
വർഷങ്ങളായി ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തുന്ന വലിയ ഒരു മാഫിയ സംഘമാണ് ഇതിന് പിന്നിൽ. പത്തോളം തട്ടിപ്പ് സംഘങ്ങൾ കോയിനുകളുടെ പേരിൽ ഇപ്പോൾ കേരളത്തിലുണ്ട്. ഒരു വെബ്സൈറ്റ് സൃഷ്ടിച്ച് ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ ഒരു പേരും നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം വെബ്സൈറ്റുകൾ നിർമ്മിച്ചു നൽകുന്നത് കൂടുതലും തമിഴ്നാട്ടിലെ മാർത്താണ്ഡം കേന്ദ്രീകരിച്ചാണ്. ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ നൽകിയാൽ ഇത്തരം വെബ്സൈറ്റുകൾ ഉണ്ടാക്കി നൽകും.

USDT എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇവർ അനധികൃത ഫണ്ട് ശേഖരണം നടത്തുന്നു.കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് ആയിരുന്നു മലപ്പുറം സ്വദേശികൾ നടത്തിയ മോറിസ് കോയിൻ തട്ടിപ്പ്. ഇവർ സൃഷ്ടിക്കുന്ന വെബ്സൈറ്റുകളിൽ ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ അഡ്രസ്സോ ഒന്നും നൽകാറില്ല.UK-ൽ രജിസ്റ്റർ ചെയ്ത കമ്പനി എന്ന പേരിലാണ് ഇവർ വെബ്സൈറ്റുകൾ സൃഷ്ടിക്കുന്നത്.

മോറിസ് കോയിൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ അതേ രീതി തന്നെയാണ് ഇപ്പോഴും നടത്തുന്നത്.
2000 കോടി രൂപയുടെ തട്ടിപ്പാണ് മോറിസ് കോയിൻ്റെ പേരിൽ നടന്നത്. ഇഡി വരെ അതിൻ്റെ അന്വേഷണം ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാസം മോറിസ് കോയിൻ്റെ പേരിൽ നാല് പേരെ മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ക്രിപ്റ്റോ കറൻസിയാണെന്നും
ഏതാനും മാസങ്ങൾ കഴിയുമ്പോൾ ബിറ്റ്കോയിൻ പോലെ ഇതിന് ലക്ഷങ്ങൾ വില വരുമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.
ഇത് വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപയാണ് ആളുകൾ നിക്ഷേപിക്കുന്നത്.

കൂടാതെ ഇവരുടെ കോയിൻ നിരവധി ക്രിപ്റ്റോ കറൻസി എക്സേഞ്ചുകളിൽ ഉണ്ടെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുന്നു.എന്നാൽ 
ലോകത്തെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ആയ ബിനാൻസിൽ ഇവരുടെ പേര് ഇല്ല.

യുഎസ് ഡി റ്റി എന്ന ക്രിപ്റ്റോ കറൻസിയിലാണ് ഇവർ നിക്ഷേപം സ്വീകരിക്കുന്നത്.ദിവസം ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ ഇവർ തിരിച്ചു നൽകുമെന്ന്
പ്രലോഭനം നൽകുന്നു.ആദ്യമൊക്കെ വിലയുള്ള ക്രിപ്റ്റോ കറൻസി നൽകുകയും അവസാനം ഇവരുടെ വിലയില്ലാത്ത തട്ടിപ്പ് കോയിനുകൾ നൽകി ഇവർ തലയൂരുന്നു.
വിലയില്ലാത്ത ഈ കോയിനുകൾ നിക്ഷേപകർക്ക് വിറ്റഴിക്കാൻ പറ്റാതെ പണം മുഴുവൻ നഷ്ടപ്പെടുന്നു.

പുതിയതായി ആളിനെ ചേർക്കുന്നവർക്ക് മണിചെയിൻ രീതിയിൽ വലിയ വരുമാനമാണ് നൽകുന്നത്.ഒരുലക്ഷം രൂപയുടെ ഒരാളെ കൊണ്ടുവന്നാൽ കൊണ്ടുവരുന്ന ആളിന് അപ്പോൾ തന്നെ പതിനായിരം രൂപ കിട്ടും.ഇത് കൂടാതെ ഇടത്തും വലത്തും ഒരു ലക്ഷം രൂപയുടെ ഓരോരുത്തരെ ചേർത്താൽ ചേർക്കുന്ന ആളിന് ഇരുപതിനായിരം രൂപ അപ്പോൾ തന്നെ കിട്ടും.പണം കിട്ടുന്നത് എല്ലാം ഇന്ത്യൻ കറൻസിയിൽ ആണെങ്കിലും
തട്ടിപ്പിനുവേണ്ടി ഇവർ ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേര് കാണിക്കുന്നു.

താഴെ വരുന്ന ആളുകളിൽനിന്ന് പണം പിരിച്ച് മുകളിൽ നിൽക്കുന്നവർക്ക് കൊടുക്കുന്ന രീതിയാണ് ഇവർ ചെയ്യുന്നത്. ഈ തട്ടിപ്പ് കമ്പനി ആരംഭിച്ചവർ എല്ലാം മുകൾ തട്ടിൽ നിൽക്കുന്നത് കൊണ്ട് വൻ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. കടലാസ് വില പോലുമില്ലാത്ത കോയിനുകൾ ആയതിനാൽ ആളുകൾ നിക്ഷേപിക്കുന്ന പണം മുഴുവനും ഇത് നിർമ്മിച്ച ആളുകളുടെ കൈവശമാണ് എത്തിച്ചേരുന്നത്.

നിക്ഷേപിക്കുന്ന ആളിനെ കൊണ്ട് തന്നെ ഇവർ യു എസ് ഡിറ്റി എന്ന ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ചാണ്
നിക്ഷേപിപ്പിക്കുന്നത്. അതിനാൽ പണം പിന്നീട് കിട്ടാതെ വരുമ്പോൾ ഇവർക്ക് പോലീസിൽ പരാതി നൽകാൻ കഴിയില്ല.തട്ടിപ്പ് നടത്തിയവരുടെ കൈവശം നിക്ഷേപകൻ പണം കൊടുത്തതിന്റെ ഒരു തെളിവും ഇല്ലാത്തതാണ് കാരണം.പോലീസ് കേസിൽ നിന്ന് രക്ഷപ്പെടുവാൻ ഒരിക്കലും ഇവർ ഇന്ത്യൻ രൂപയായി നിക്ഷേപകരിൽ നിന്ന് നേരിട്ട് വാങ്ങില്ല.






 



 തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം
0471-2300042
9497980900- എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ, PDF,website address എന്നിവ അയച്ചു കൊടുക്കാം.



 













Popular posts from this blog

തിരുവല്ലയുടെ പടിഞ്ഞാറൻ മേഖല വൻ വികസനത്തിലേക്ക്.

പ്രധാന വാർത്തകൾ.

പ്രധാന വാർത്തകൾ