OCTA SMART എന്ന പേരിൽ മലയാളികൾ ഉണ്ടാക്കിയ വെബ്സൈറ്റ് ഉപയോഗിച്ച് വീണ്ടും ക്രിപ്റ്റോ കറൻസി തട്ടിപ്പ്.
1200 മാണ്ട് വൃശ്ചികം 11 തിങ്കളാഴ്ച
by Binish Nair
തിരുവനന്തപുരം: ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേരിൽ കേരളത്തിൽ വീണ്ടും തട്ടിപ്പ്.ഒക്ട സ്മാർട്ട് (OCTA SMART)എന്ന ഇവരുടെ വെബ്സൈറ്റിൻ്റെ പേരിൽ ഒരു ക്രിപ്റ്റോ കറൻസിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തുന്നത്
ഇവരുടെ website-ലോ PDF-ലോ ഇവരുടെ ഒരു അഡ്രസ്സോ ഫോൺ നമ്പരോ ഇല്ല.
വർഷങ്ങളായി കേരളത്തിൽ നിരവധി തട്ടിപ്പ് നടത്തിയ ഒരു ലോബിയാണ് ഇതിൻ്റെയും പിന്നിൽ. Deal fx എന്ന പേരിൽ രണ്ടു വർഷങ്ങൾക്കു മുമ്പ് രീതിയിൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ ഉണ്ടായതാണ്.
മോറിസ് കോയിൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ അതേ രീതി തന്നെയാണ് ഇവർ ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.2000 കോടി രൂപയുടെ തട്ടിപ്പാണ് മോറിസ് കോയിൻ്റെ പേരിൽ നടന്നത്. ഇഡി വരെ അതിൻ്റെ അന്വേഷണം ഏറ്റെടുത്തിരുന്നു.കഴിഞ്ഞ മാസം മോറിസ് കോയിൻ്റെ പേരിൽ നാല് പേരെ മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മലയാളികളായ ചിലർ ഉണ്ടാക്കിയ ഒരു വെബ്സൈറ്റ് ഉപയോഗിച്ചാണ് OCTA SMART എന്ന പേരിൽ കോടികൾ അനധികൃതമായി നിക്ഷേപമായി സ്വീകരിക്കുന്നത്. ഇത് പുതിയ ക്രിപ്റ്റോ കറൻസിയാണെന്നും ഏതാനും മാസങ്ങൾ കഴിയുമ്പോൾ ബിറ്റ്കോയിൻ പോലെ ഇതിന് ലക്ഷങ്ങൾ വില വരുമെന്നുമാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇത് വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപയാണ് ആളുകൾ നിക്ഷേപിക്കുന്നത്.
യുഎസ് ഡി റ്റി എന്ന ക്രിപ്റ്റോ കറൻസിയിലാണ് ഇവർ നിക്ഷേപിപ്പിക്കുന്നത്.9000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവർക്ക് ദിവസം
0.4% വച്ച് 500 ദിവസവും രണ്ട് ലക്ഷം മുതൽ 5 ലക്ഷം വരെ നിക്ഷേപിക്കുന്നവർക്ക് 0.5% വച്ച് 400 ദിവസവും 5 ലക്ഷത്തിന് മുകളിൽ നിക്ഷേപിക്കുന്നവർക്ക് 0.6 % 350 ദിവസം കൊടുക്കുമെന്നുമാണ് വാഗ്ദാനം.
ഇതുകൂടാതെ പുതിയതായി ആളിനെ ചേർക്കുന്നവർക്ക് മണിചെയിൻ രീതിയിൽ വലിയ വരുമാനമാണ് നൽകുന്നത്.ഒരുലക്ഷം രൂപയുടെ ഒരാളെ കൊണ്ടുവന്നാൽ കൊണ്ടുവരുന്ന ആളിന് അപ്പോൾ തന്നെ പതിനായിരം രൂപ കിട്ടും.ഇത് കൂടാതെ ഇടത്തും വലത്തും ഒരു ലക്ഷം രൂപയുടെ ഓരോരുത്തരെ ചേർത്താൽ ചേർക്കുന്ന ആളിന് ഇരുപതിനായിരം രൂപ അപ്പോൾ തന്നെ കിട്ടും. പണം കിട്ടുന്നത് എല്ലാം ഇന്ത്യൻ കറൻസിയിൽ ആണെങ്കിലും
തട്ടിപ്പിനുവേണ്ടി ഇവർ ഇല്ലാത്ത ക്രിപ്റ്റോ കറൻസിയുടെ പേര് കാണിക്കുന്നു.
താഴെ വരുന്ന ആളുകളിൽനിന്ന് പണം പിരിച്ച് മുകളിൽ നിൽക്കുന്നവർക്ക് കൊടുക്കുന്ന രീതിയാണ് ഇവർ ചെയ്യുന്നത്. ഈ തട്ടിപ്പ് കമ്പനി ആരംഭിച്ചവർ എല്ലാം മുകൾ തട്ടിൽ നിൽക്കുന്നത് കൊണ്ട് വൻ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്. കടലാസ് വില പോലുമില്ലാത്ത കോയിനുകൾ ആയതിനാൽ ആളുകൾ നിക്ഷേപിക്കുന്ന പണം മുഴുവനും ഇത് നിർമ്മിച്ച ആളുകളുടെ കൈവശമാണ് എത്തിച്ചേരുന്നത്.
നിക്ഷേപിക്കുന്ന ആളിനെ കൊണ്ട് തന്നെ ഇവർ യു എസ് ഡിറ്റി എന്ന ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ചാണ്
ഇതിൽ നിക്ഷേപിപ്പിക്കുന്നത്. അതിനാൽ പണം പിന്നീട് കിട്ടാതെ വരുമ്പോൾ ഇവർക്ക് പോലീസിൽ പരാതി നൽകാൻ കഴിയില്ല.തട്ടിപ്പ് നടത്തിയവരുടെ കൈവശം നിക്ഷേപകൻ പണം കൊടുത്തതിന്റെ ഒരു തെളിവും ഇല്ലാത്തതാണ് ഇതിന് കാരണം.പോലീസ് കേസിൽ നിന്ന് രക്ഷപ്പെടുവാൻ ഒരിക്കലും ഇവർ ഇന്ത്യൻ രൂപയായി നിക്ഷേപകരിൽ നിന്ന് നേരിട്ട് വാങ്ങില്ല.
ഇവരുടെ വെബ്സൈറ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ അതിൽ ഒരു അഡ്രസ്സോ ഫോൺ നമ്പരോ നൽകിയിട്ടില്ല.
www.octasmart.asia എന്നാണ് ഇവരുടെ വെബ്സൈറ്റ് അഡ്രസ്സ്.
ഇതിൽ നിന്നും ഈ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം മനസ്സിലാക്കാം.
കേരളത്തിലെ ഒരു കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവരുടെ വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.ഇവരുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ
2024 ജൂലൈ 11 ന് ഇന്ത്യയിലെ ഒരു കമ്പ്യൂട്ടറിലാണ് വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.
Website fraud ആണോ എന്ന് കണ്ടെത്തുന്ന രണ്ട് സൈറ്റുകളിൽ ഇവരെക്കുറിച്ച് പരിശോധിച്ചപ്പോൾ
ഇത് SCAM ആണെന്നാണ് അവർ നൽകിയിരിക്കുന്നത്.
SCAM ADVISOR പറയുന്നത്
ഇതിൽ ഉടമയുടെ പേരോ അഡ്രസ്സോ ഫോൺ നമ്പരോ ഒന്നും നൽകിയിട്ടില്ല.fake ആയിട്ടുള്ള വിവരങ്ങളാണ് ഇവർ നൽകിയിരിക്കുന്നത്.
SCAM DETECTOR പറയുന്നത്
കേരളത്തിലെ ബാങ്കുകളിൽ കിടക്കുന്ന പണമാണ് കൂടുതൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ പിൻവലിപ്പിച്ച് നിക്ഷേപിപ്പിക്കുന്നത്.സ്ഥിരമായി ഒരു പ്രത്യേക ലോബി ഇതിൻെറ പിന്നിൽ പ്രവർത്തിക്കുന്നു.
അടുത്തകാലത്തായി കേരളത്തിൽ ഓൺലൈൻ തട്ടിപ്പിന്റെ പേരിൽ വൻ തുകയാണ് നിക്ഷേപം സ്വീകരിക്കുന്നത്.ഒരു വർഷത്തിനകം ഇത്തരം പത്തോളം തട്ടിപ്പ് കമ്പനികൾ
പണം വാങ്ങി മുങ്ങി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോടികളാണ് ആളുകൾക്ക് നഷ്ടപ്പെട്ടത്.കഴിഞ്ഞ ഒരു വർഷത്തിനകത്ത് തട്ടിപ്പ് നടത്തി ഇല്ലാതായ ക്രിപ്റ്റോ മണിച്ചെയിൻ കമ്പനികളുടെ ലിസ്റ്റ് ആണിത്.
Titan Capital,Sincere System,SCF ,
GPT കോയിൻ,ഹവാന,യൂണിറ്റി ഫണ്ട്,
ബൈറ്റ് ബ്ലോക്ക്സ്,ട്രോൺ വിഐപി,
Ubit coin,മോറിസ് കോയിൻ,ബുമാറാങ്ങ്,ഐറ്റിബിപി,
MICT,digimond തുടങ്ങിയവ.
ആളുകളെക്കൊണ്ട് യു എസ് ഡി ടി എന്ന ക്രിപ്ടോ കറൻസി വാങ്ങിപ്പിച്ചാണ് ഇതിൽ നിക്ഷേപിപ്പിക്കുന്നത്.
ഇപ്പോൾ കേരളത്തിൽ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ തട്ടിപ്പ് കമ്പനികളാണ് തമിഴ്നാട് കേന്ദ്രീകരിച്ച മെഡിലൈഫ്,തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ഡോളർ ഹബ്ബ്,റ്റെതര്‍ ഓഷൻ,മിറാക്കിൾ ഡഫി തുടങ്ങിയവ.
ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പോലീസിൽ നേരിട്ട് അറിയിക്കാം.
1930-ൽ വിളിക്കുക.
അല്ലെങ്കിൽ നേരിട്ട് പരാതി ഉദ്യോഗസ്ഥർക്ക് നൽകാം
0471-2300042
9497980900- എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ഇത്തരം കമ്പനികളുടെ ഗൂഗിൾ മീറ്റ് ലിങ്ക്,അവരുടെ പ്രചരണ വീഡിയോകൾ, PDF,website address എന്നിവ അയച്ചു കൊടുക്കാം.
News publishing Scheduld date 30/08/2024
10.30 AM